പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് 2026-ൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് ബാസിൽ മർസിംഗനകത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
30 JUL 2026 5:25PM by PIB Thiruvananthpuram
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് ബാസിൽ മർസിംഗനകത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
താരത്തിന്റെ സ്പ്രിൻ്റിനെയും ദൃഢനിശ്ചയത്തെയും പ്രശംസിച്ച പ്രധാനമന്ത്രി, ഈ പ്രകടനം അദ്ദേഹത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ചതാണെന്നും ചൂണ്ടിക്കാട്ടി.
മുഹമ്മദ് ബാസിൽ മർസിംഗനകത്തിന്റെ കഠിനാധ്വാനവും ഏകാഗ്രതയുമാണ് ഈ വിജയത്തിൽ തെളിഞ്ഞുകാണുന്നത് എന്ന് പറഞ്ഞ ശ്രീ മോദി, ഭാവിയിൽ ഇനിയും മികച്ച നേട്ടങ്ങൾ കൈവരിക്കാനാകട്ടെ എന്ന് ആശംസിച്ചു.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“മുഹമ്മദ് ബാസിൽ മർസിംഗനകത്തിൻ്റെ മികച്ച വെള്ളി മെഡൽ നേട്ടം! എന്തൊരു സ്പ്രിൻ്റാണ്! ദൃഢനിശ്ചയത്തിന്റെ പ്രകടനം! ഈ വിജയത്തിനും സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിനും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഏകാഗ്രതയുമാണ് ഈ വിജയത്തിൽ പ്രതിഫലിക്കുന്നത്. വരുംകാലങ്ങളിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.”
#CWG2026”
SK
(रिलीज़ आईडी: 2291956)
आगंतुक पटल : 9