വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള രണ്ടാം ഘട്ട ചർച്ചകൾ ഇന്ത്യയും ഇസ്രായേലും പൂർത്തിയാക്കി

प्रविष्टि तिथि: 24 JUL 2026 3:54PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ 2026 ജൂലൈ 20 മുതൽ 23 വരെ, നിർദ്ദിഷ്ട ഇന്ത്യ-ഇസ്രായേൽ സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്.ടി.എ) രണ്ടാം ഘട്ട ചർച്ചകൾ നടന്നു. നാല് ദിവസത്തെ ചർച്ചകളിൽ, നിർദ്ദിഷ്ട കരാറിന്റെ എല്ലാ മേഖലകളെക്കുറിച്ചും ഇരുപക്ഷവും വിശദമായ ചർച്ചകൾ നടത്തുകയും സന്തുലിതവും സമഗ്രവും പരസ്പര പ്രയോജനകരവുമായ ഒരു സ്വതന്ത്ര വ്യാപാര കരാർ എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു.

2025 നവംബറിൽ ഒപ്പുവച്ച പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്/ടി.ഒ.ആർ) ഉഭയകക്ഷി വ്യാപാരം, സാമ്പത്തിക സഹകരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള സാമ്പത്തിക പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനായി നിർണയിക്കപ്പെട്ട മേഖലകളെ സംബന്ധിച്ച ചർച്ചകൾക്കുള്ള ഘടനാപരമായ ചട്ടക്കൂട് നൽകുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ഇസ്രായേലും തമ്മിൽ ആകെ 3.93 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരം നടന്നു. ഇരു രാജ്യങ്ങളും നിരവധി മേഖലകളിൽ ശക്തമായ പരസ്പര ആശ്രയത്വം പങ്കിടുന്നു, കൂടാതെ ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സംയോജനം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരങ്ങൾ നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ നൽകുന്നു.

ഈ ഘട്ടത്തിൽ, ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധർ ചരക്കുകളുടെ വ്യാപാരം, സേവനങ്ങളുടെ വ്യാപാരം, ഉത്ഭവ ചട്ടങ്ങൾ, മനുഷ്യ-മൃഗ, സസ്യ ശുചിത്വ സംരക്ഷണ നടപടികൾ, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങളും വ്യാപാര സൗകര്യവും, സാമ്പത്തിക സഹകരണം, നിർദ്ദിഷ്ട കരാറിന് കീഴിലുള്ള മറ്റ് അധ്യായങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമർപ്പിത സെഷനുകൾ നടത്തി. ചർച്ചകൾ സൃഷ്ടിപരവും ഭാവിയിലേക്ക് ലക്ഷ്യം വെച്ചുള്ളതുമായിരുന്നു. അന്തരങ്ങൾ കുറയ്ക്കുന്നതിനും യോജിച്ചുപോകാവുന്ന മേഖലകൾ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള വിശദമായ സാങ്കേതിക ചർച്ചകളിൽ ഇരുപക്ഷവും ഏർപ്പെട്ടു.

ഉദ്ഘാടന സെഷനിൽ, എഫ്.ടി.എയ്ക്കായുള്ള ഇന്ത്യയുടെ മുഖ്യ ചർച്ചാപ്രതിനിധിയായ കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ. അജയ് ഭാദൂ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന സന്തുലിതവും സമഗ്രവും പരസ്പര പ്രയോജനകരവുമായ ഒരു കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു.

ഇസ്രായേലിന്റെ മുഖ്യ ചർച്ചാപ്രതിനിധിയും, വ്യാപാര നയ-കരാറുകളുടെ സീനിയർ ഡയറക്ടറും, സാമ്പത്തിക, വ്യവസായ മന്ത്രാലയത്തിലെ വിദേശ വ്യാപാര ഭരണ വിഭാഗം ഉപ വ്യാപാര (ഡെപ്യൂട്ടി ട്രേഡ്) കമ്മീഷണറുമായ ശ്രീമതി. യിഫാത്ത് അലോൺ പെരെൽ, ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷമുള്ള പുരോഗതിയെ അഭിനന്ദിച്ചു.   അഭിലാഷപൂർണ്ണവും പരസ്പര പ്രയോജനകരവുമായ ഒരു ഫലം കൈവരിക്കുന്നതിനുള്ള കുതിപ്പ് നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.

 ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക ബന്ധങ്ങൾ എന്നിവ കൂടുതൽ ആഴത്തിലാക്കുന്ന സന്തുലിതവും സമഗ്രവും പരസ്പര പ്രയോജനകരവുമായ ഒരു സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) എത്രയും വേഗം പൂർത്തിയാക്കാൻ പ്രവർത്തിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ച് വ്യക്തമാക്കി.


 

***


(रिलीज़ आईडी: 2289201) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil