റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ക്ലീന്‍ ടോയ്ലറ്റ് പിക്ചര്‍ ചലഞ്ചിൻ്റെ കാലാവധി എന്‍.എച്ച്.എ.ഐ. 2027 ജൂണ്‍ 30 വരെ നീട്ടി

प्रविष्टि तिथि: 23 JUL 2026 7:30PM by PIB Thiruvananthpuram

ദേശീയപാതകളിലെ ശുചിമുറി സൗകര്യങ്ങളുടെ ശുചിത്വവും ഉപയോക്തൃ അനുഭവവും കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, എന്‍.എച്ച്.എ.ഐ അതിൻ്റെ   പൗരകേന്ദ്രീകൃത സംരംഭമായ 'ക്ലീന്‍ ടോയ്ലറ്റ് പിക്ചര്‍ ചലഞ്ച്'('വൃത്തിയുള്ള ശുചിമുറികളുടെ ചിത്ര ചലഞ്ച്്്' ) 2027 ജൂണ്‍ 30 വരെ നീട്ടി. സംരംഭവുമായി ബന്ധപ്പെട്ട ഫാസ്ടാഗ് റീചാര്‍ജ് പാരിതോഷികത്തിൻ്റെ   സമയബന്ധിതമായ നടപടിക്രമങ്ങള്‍ക്കൊപ്പം ക്ലീന്‍ ടോയ്ലറ്റ് പിക്ചര്‍' പദ്ധതിയുടെ തുടര്‍ച്ചയായ പൊതുജനപങ്കാളിത്തവും ഫലപ്രദമായ നടത്തിപ്പും   ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി വിപുലീകരണത്തിൻ്റെ   ലക്ഷ്യം. ദേശീയപാത ഉപയോക്താക്കളില്‍ നിന്ന് ഈ സംരംഭത്തിന് ആവേശകരമായ പ്രതികരണം ലഭിക്കുകയും 2026ല്‍ ഇതുവരെ വൃത്തിഹീനമായ ശുചിമുറികള്‍ക്കെതിരെ പരാതിപ്പെട്ട ഏകദേശം 429 യാത്രക്കാര്‍ക്ക് 1,000 രൂപ വീതമുള്ള ഫാസ്ടാഗ് റീചാര്‍ജ് പാരിതോഷികമായി ലഭിക്കുകയും ചെയ്തു.

ഈ കാമ്പെയ്നിന് കീഴില്‍, ദേശീയപാത ഉപയോക്താക്കള്‍ പങ്കിടുന്ന വൃത്തിഹീനമായ ശുചിമുറിയുടെ ചിത്രങ്ങള്‍ വിലയിരുത്തുകയും പദ്ധതിക്ക് കീഴിലെ യോഗ്യമായ ക്ലെയിമുകള്‍ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുന്നു. ഫാസ്ടാഗ് റീചാര്‍ജ് പാരിതോഷികം ബന്ധപ്പെടുത്തിയിരിക്കുന്ന വാഹന രജിസ്‌ട്രേഷന്‍ നമ്പറിലേക്ക് (വി.ആര്‍.എന്‍.) ക്രെഡിറ്റ് ചെയ്യുന്നത് സുതാര്യതയും പ്രതികരണശേഷിയും വര്‍ദ്ധിപ്പിക്കുന്നു.

ദേശീയപാത ഉപയോക്താക്കളെ ദേശീയപാത ടോള്‍ പ്ലാസകളിലെ വൃത്തിഹീനമായ ശുചിമുറി സൗകര്യങ്ങള്‍ സജീവമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 2025 സെപ്റ്റംബറില്‍ എന്‍.എച്ച്.എ.ഐ. സവിശേഷമായ 'ക്ലീന്‍ ടോയ്ലറ്റ് പിക്ചര്‍ ചലഞ്ച്' ആരംഭിച്ചത്. രാജ്മാര്‍ഗ് യാത്ര  മൊബൈല്‍ ആപ്പിൻ്റെ   ഏറ്റവും പുതിയ പതിപ്പ് വഴി വൃത്തിഹീനമായ ശുചിമുറികളുടെ വ്യക്തവും, ജിയോ-ടാഗ് ചെയ്തതും, സമയം അടയാളപ്പെടുത്തിയതുമായ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തുകൊണ്ട് എല്ലാ ദേശീയപാത ഉപയോക്താക്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കെടുക്കാം. ചിത്രം സമര്‍പ്പിക്കുമ്പോള്‍ ഉപയോക്താക്കള്‍ പേര്, സ്ഥലം, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കണം.

അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന യോഗ്യതയുള്ള ഓരോ വാഹന രജിസ്‌ട്രേഷന്‍ നമ്പറിനും ലിങ്ക് ചെയ്ത വി.ആര്‍.എന്നിലേക്ക് ക്രെഡിറ്റ് ചെയ്ത ഫാസ്ടാഗ് റീചാര്‍ജിൻ്റെ   രൂപത്തില്‍ 1,000 രൂപ (ആയിരം രൂപ മാത്രം)പാരിതോഷികം ലഭിക്കും. പദ്ധതി കാലയളവില്‍ ഓരോ വി.ആര്‍.എന്നിനും ഒരു പാരിതോഷികത്തിന്  മാത്രമേ അര്‍ഹതയുള്ളൂ. പാരിതോഷികം കൈമാറ്റം ചെയ്യാനും പണമായി ക്ലെയിം ചെയ്യാനും കഴിയില്ല. ഒരേ ദിവസം ഒരേ ശുചിമുറി സംവിധാനത്തെക്കുറിച്ച് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍, രാജ്മാര്‍ഗ് യാത്ര ആപ്പ് വഴിയുള്ള ആദ്യത്തെ സാധുവായ സമര്‍പ്പണം മാത്രമേ പരിഗണിക്കൂ.

എന്‍.എച്ച്.എ.ഐ. യുടെ അധികാരപരിധിയില്‍ നിര്‍മ്മിച്ചതോ പ്രവര്‍ത്തിപ്പിക്കുന്നതോ പരിപാലിക്കുന്നതോ ആയ ശുചിമുറി സൗകര്യങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ. എന്‍.എച്ച്.എ.ഐ.യുടെ നിയന്ത്രണത്തിലല്ലാത്ത റീട്ടെയില്‍ ഇന്ധന സ്റ്റേഷനുകള്‍(പെട്രോള്‍ പമ്പുകള്‍), ധാബകള്‍, അല്ലെങ്കില്‍ മറ്റ് പൊതു സൗകര്യങ്ങള്‍ എന്നിവിടങ്ങളിലെ ശുചിമുറികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമുള്ളിടത്തെല്ലാം, എല്ലാ അപേക്ഷകളും നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായ പരിശോധനയിലൂടെയോ, നേരിട്ടുള്ള സാധൂകരണത്തിലൂടെയോ സ്ഥിരീകരിക്കപ്പെടും. ഈ സംരംഭത്തിലൂടെ, പൗരകേന്ദ്രീകൃത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയപാതകളില്‍ വൃത്തിയും ശുചിത്വവും നിലനിര്‍ത്തുന്നതിനുള്ള പൊതു ഉത്തരവാദിത്തത്തിൻ്റെ   ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമുള്ള പ്രതിബദ്ധത എന്‍.എച്ച്.എ.ഐ. ഊട്ടിയുറപ്പിക്കുന്നു.

 

****


(रिलीज़ आईडी: 2288672) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Tamil