സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

പി.എം-യശസ്വി പദ്ധതിവഴി ഒ.ബി.സി, ഇ.ബി.സി, ഡി.എന്‍.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ ശക്തിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

प्रविष्टि तिथि: 22 JUL 2026 2:41PM by PIB Thiruvananthpuram

പി.എം-യശസ്വി സംയോജിത അംബ്രല്ല  പദ്ധതി പ്രീ-മെട്രിക് ഘട്ടം മുതല്‍ ഉന്നത വിദ്യാഭ്യാസതലം വരെ വിദ്യാര്‍ത്ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പ് പിന്തുണ നല്‍കുന്നു

പി.എം-യശസ്വി (പ്രൈം മിനിസ്റ്റര്‍ യംഗ് അച്ചീവേഴ്സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് സ്‌കീം ഫോര്‍ വൈബ്രന്റ് ഇന്ത്യ) എന്ന സമഗ്ര പദ്ധതിയിലൂടെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍,  നാടോടികളും അര്‍ദ്ധ നാടോടികളുമായ ഗോത്രവിഭാഗങ്ങള്‍  എന്നിവയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉറപ്പിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക തടസ്സങ്ങള്‍ ലഘൂകരിക്കാനും ഗുണമേന്മയുള്ളതും സമഗ്രവും തുല്യവുമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

 



 

ലോക്സഭയില്‍ പാര്‍ലമെന്റ് അംഗം ശ്രീ. കാമാഖ്യ പ്രസാദ് താസയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ സാമൂഹികനീതി, ശാക്തീകരണ സഹമന്ത്രി ശ്രീ ബി.എല്‍. വര്‍മ്മയാണ്  ഈ വിവരം നല്‍കിയത്.

വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള നാല് പ്രധാന സ്‌കോളര്‍ഷിപ്പ് ഘടകങ്ങള്‍ പി.എം-യശസ്വി സംയോജിത അംബ്രല്ല  പദ്ധതി ഉള്‍ക്കൊള്ളുന്നുവെന്ന് സഭയെ മന്ത്രി അറിയിച്ചു.  പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്്കീം, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം, സ്‌കൂളുകളിലെ മികച്ച ക്ലാസ് വിദ്യാഭ്യാസ പദ്ധതി, ഒബിസി- ഇബിസി- ഡിഎന്‍ടി കമ്മ്യൂണിറ്റികളില്‍ നിന്നുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്  കോളേജുകളില്‍  മികച്ച ക്ലാസ് വിദ്യാഭ്യാസ പദ്ധതി എന്നിവ  ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട  വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക തടസ്സങ്ങളില്ലാതെ സ്‌കൂള്‍-ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് എഴുതിത്തയ്യാറാക്കിയ മറുപടിയില്‍  മന്ത്രി ചൂണ്ടിക്കാട്ടി.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ് ഈ പദ്ധതി.

 

***


(रिलीज़ आईडी: 2288013) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali-TR , Gujarati , Kannada