|
തൊഴില്‍, ഉദ്യോഗ മന്ത്രാലയം
അസംഘടിത തൊഴിലാളികൾക്ക് ഇ-ശ്രം പോർട്ടലിലൂടെ സാമൂഹ്യ സുരക്ഷ
प्रविष्टि तिथि:
20 JUL 2026 7:08PM by PIB Thiruvananthpuram
പ്ലാറ്റ്‌ഫോം തൊഴിലാളികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സമഗ്ര ദേശീയ വിവരശേഖരം രൂപീകരിക്കാന്‍ കേന്ദ്ര തൊഴിൽ മന്ത്രാലയം 2021 ഓഗസ്റ്റ് 26-നാണ് ഇ-ശ്രം പോർട്ടൽ (eshram.gov.in) ആരംഭിച്ചത്. ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ ഉൾപ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവർക്ക് സാർവത്രിക അക്കൗണ്ട് നമ്പർ നൽകുകയും ചെയ്യുന്നു.
2026 ജൂലൈ 14-ലെ കണക്കനുസരിച്ച് 31.78 കോടിയിലേറെ അസംഘടിത തൊഴിലാളികൾ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാദേശിക ആവശ്യങ്ങളും വെല്ലുവിളികളും ഫലപ്രദമായി പരിഹരിക്കാന്‍ കേന്ദ്ര തൊഴിൽ മന്ത്രാലയം 2025 ജനുവരി 29-ന് പ്രത്യേക ഇ-ശ്രം മൈക്രോസൈറ്റുകൾ ആരംഭിച്ചു. തൊഴിലാളികളുടെ രജിസ്ട്രേഷൻ, വിവരങ്ങള്‍ പുതുക്കല്‍, പരിശോധന എന്നിവ ലളിതമാക്കാനും ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ വിശകലനങ്ങൾ ലഭ്യമാക്കാനും ഈ മൈക്രോസൈറ്റുകൾ സഹായിക്കുന്നു.
അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാന്‍ ഇ-ശ്രം പോർട്ടലിനെ ഒരു ഏകജാലക സംവിധാനമായി വികസിപ്പിക്കുമെന്ന 2024-25 ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ‘ഇ-ശ്രം–വൺ-സ്റ്റോപ്പ്-സൊല്യൂഷൻ’ 2024 ഒക്ടോബർ 21-ന് പ്രവർത്തനസജ്ജമാക്കി. വിവിധ സാമൂഹ്യ സുരക്ഷാ/ക്ഷേമ പദ്ധതികളെ ഇ-ശ്രം എന്ന ഒറ്റ പോർട്ടലിൽ സംയോജിപ്പിക്കുന്ന ഈ സംവിധാനത്തിലൂടെ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്ത അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ലഭ്യമാക്കാനും ഇതുവരെ ലഭിച്ച ആനുകൂല്യങ്ങൾ പോർട്ടലിലൂടെ കാണാനും സാധിക്കുന്നു.
ഇ-ശ്രം കാർഡുടമകൾക്കിടയില്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതിന് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പതിനഞ്ച് പദ്ധതികൾ ഇതിനകം ഇ-ശ്രം പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിർഭർ നിധി (PM SVANidhi), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ - ഗ്രാമീൺ (VB-G RAM G), പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമം (PMAY-G), ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY), പ്രധാനമന്ത്രി ആവാസ് യോജന - നഗരം (PMAY-U), പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY), പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ഇതിനുപുറമെ തൊഴിലവസരങ്ങൾക്ക് നാഷണൽ കരിയർ സർവീസുമായും നൈപുണ്യ വികസനത്തിന് സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബുമായും പെൻഷൻ ആനുകൂല്യങ്ങൾക്ക് പ്രധാനമന്ത്രി ശ്രമയോഗി മാന്‍ധൻ യോജനയുമായും പദ്ധതികളുടെ ഏകോപനത്തിന് ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ കൺവെർജൻസ് പോർട്ടലുമായും ഇ-ശ്രം ബന്ധിപ്പിച്ചിട്ടുണ്ട്.
Details of unorganised workers registered on eShram portal enrolled under various social security schemes is at annexure-II.
Annexure-I
State/UTs-wise details of unorganised workers registered on eShram portal as on 14.07.2026:
|
S.No.
|
State/Uts
|
Registrations
|
|
1
|
Andaman And Nicobar Islands
|
36,025
|
|
2
|
Andhra Pradesh
|
88,80,562
|
|
3
|
Arunachal Pradesh
|
2,20,860
|
|
4
|
Assam
|
78,82,288
|
|
5
|
Bihar
|
3,24,68,736
|
|
6
|
Chandigarh
|
1,92,374
|
|
7
|
Chhattisgarh
|
86,67,514
|
|
8
|
Delhi
|
36,73,210
|
|
9
|
Goa
|
90,653
|
|
10
|
Gujarat
|
1,25,87,229
|
|
11
|
Haryana
|
54,43,732
|
|
12
|
Himachal Pradesh
|
20,31,768
|
|
13
|
Jammu And Kashmir
|
36,63,498
|
|
14
|
Jharkhand
|
98,68,987
|
|
15
|
Karnataka
|
1,11,31,253
|
|
16
|
Kerala
|
61,47,650
|
|
17
|
Ladakh
|
36,365
|
|
18
|
Lakshadweep
|
2,876
|
|
19
|
Madhya Pradesh
|
1,95,17,182
|
|
20
|
Maharashtra
|
1,86,61,199
|
|
21
|
Manipur
|
4,75,935
|
|
22
|
Meghalaya
|
3,76,827
|
|
23
|
Mizoram
|
73,747
|
|
24
|
Nagaland
|
2,48,529
|
|
25
|
Odisha
|
1,37,65,895
|
|
26
|
Puducherry
|
2,00,131
|
|
27
|
Punjab
|
59,82,423
|
|
28
|
Rajasthan
|
1,55,09,348
|
|
29
|
Sikkim
|
51,478
|
|
30
|
Tamil Nadu
|
98,30,406
|
|
31
|
Telangana
|
47,05,625
|
|
32
|
The Dadra And Nagar Haveli And Daman And Diu
|
76,372
|
|
33
|
Tripura
|
9,07,613
|
|
34
|
Uttar Pradesh
|
8,45,90,721
|
|
35
|
Uttarakhand
|
31,24,417
|
|
36
|
West Bengal
|
2,67,08,321
|
|
|
Total Result
|
31,78,31,749
|
Annexure-II
Details of unorganised workers registered on eShram portal enrolled under various social security schemes as on 14.07.2026:
|
Schemes
|
Enrollments
|
|
Ayushman Bharat – Pradhan Mantri Jan Arogya Yojana (AB-PMJAY)
|
15,10,06,017
|
|
Indira Gandhi National Disability Pension Scheme (IGNDPS)
|
1,68,147
|
|
Indira Gandhi National Widow Pension Scheme (IGNWPS)
|
11,75,748
|
|
One Nation One Ration Card (ONORC)
|
24,46,15,089
|
|
Pradhan Mantri Awas Yojana – Gramin (PMAY-G)
|
98,40,347
|
|
Pradhan Mantri Awas Yojana – Urban (PMAY-U)
|
24,95,467
|
|
Pradhan Mantri Jeevan Jyoti Bima Yojana (PMJJBY)
|
2,25,52,084
|
|
Pradhan Mantri Kisan Samman Nidhi (PM-KISAN)
|
3,96,28,336
|
|
Pradhan Mantri Matru Vandna Yojana (PMMVY)
|
32,04,450
|
|
Pradhan Mantri Matsya Sampada Yojana (PMMSY)
|
23,967
|
|
Pradhan Mantri Street Vendors Atmanirbhar Nidhi (PMSVANidhi)
|
32,66,698
|
|
Pradhan Mantri Suraksha Bima Yojana (PMSBY)
|
8,53,50,770
|
|
Viksit Bharat-Guarantee for Rozgar and Ajeevika Mission (Gramin) (VB-G RAM G)
|
6,20,45,737
|
കേന്ദ്ര തൊഴിൽ സഹമന്ത്രി ശ്രീമതി ശോഭ കരന്ദ്ലാജെ ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
***
(रिलीज़ आईडी: 2286846)
|