പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിനെയും സാമൂഹിക സുരക്ഷാ കരാറിനെയും കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
15 JUL 2026 12:58PM by PIB Thiruvananthpuram
ഇന്ത്യ-യുകെ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിനെയും (CETA) സാമൂഹിക സുരക്ഷാ കരാറിനെയും കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ലേഖനം പങ്കുവെച്ചു. ഈ രണ്ട് കരാറുകളും ഇന്ത്യയും യു.കെയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുമെന്നും ഇരുരാജ്യങ്ങളുടെയും പങ്കിട്ട അഭിലാഷങ്ങളെ അവിടുത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന, പ്രകടമായ അവസരങ്ങളാക്കി മാറ്റുമെന്നും ശ്രീ മോദി പറഞ്ഞു.
വിവിധ ഊർജസ്വലമായ മേഖലകളിലുടനീളം യുകെ വിപണിയിലേക്കുള്ള പ്രവേശനം വ്യാപിപ്പിക്കുന്നതിലൂടെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (CETA) ഇന്ത്യയിലെ കർഷകർക്കും സംരംഭകർക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSME) പുതിയ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. സാമൂഹിക സുരക്ഷാ കരാർ യു.കെയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വിലമതിക്കാനാവാത്ത പിന്തുണ നൽകുമെന്നും ഇന്ത്യൻ സംരംഭങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
ഇന്ത്യ-യുകെ പങ്കാളിത്തത്തിലെ ഒരു സുപ്രധാന നിമിഷമാണിത്!
സമഗ്ര സാമ്പത്തിക-വ്യാപാര കരാറും സാമൂഹിക സുരക്ഷാ കരാറും പ്രാബല്യത്തിൽ വരുന്നതോടെ നമ്മുടെ സാമ്പത്തിക ബന്ധങ്ങൾ ഇനിയും കൂടുതൽ ആഴത്തിലുള്ളതാകും. ഈ കരാറുകൾ ഒത്തുചേർന്ന് നമ്മുടെ പങ്കിട്ട അഭിലാഷങ്ങളെ നമ്മുടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന, പ്രകടമായ അവസരങ്ങളാക്കി മാറ്റുന്നു.
സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (CETA) നമ്മുടെ കർഷകർക്കും സംരംഭകർക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSME) പുതിയ ഉത്തേജനം നൽകും. നിരവധി ഊർജ്ജസ്വലമായ മേഖലകൾക്ക് യുകെ വിപണിയിലേക്ക് കൂടുതൽ ശക്തമായ പ്രവേശനം ലഭിക്കും. കൂടാതെ, വിദഗ്ധരായ ഇന്ത്യൻ പ്രതിഭകൾക്ക് കൂടുതൽ മൊബിലിറ്റി പിന്തുണയ്ക്കൊപ്പം സാങ്കേതികവിദ്യ, പ്രൊഫഷണൽ സേവനങ്ങൾ, നവീനാശയം എന്നിവയിലെ സഹകരണം ആഴത്തിലാക്കുകയും ചെയ്യും.
സാമൂഹിക സുരക്ഷാ കരാർ യുകെയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വിലമതിക്കാനാവാത്ത പിന്തുണ നൽകുകയും ഇന്ത്യൻ സംരംഭങ്ങളുടെ മത്സരക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യും.
നമ്മുടെ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസത്തെയും വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നവീനാശയം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു ഭാവിപങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെയുമാണ് ഈ നിമിഷം പ്രതിഫലിപ്പിക്കുന്നത്. പങ്കിട്ട അഭിവൃദ്ധിക്കായി ഇന്ത്യയും യുകെയും ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരും.
#IndiaUKFTA
***
NK
(रिलीज़ आईडी: 2284766)
आगंतुक पटल : 9