പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

സർവകലാശാലകൾക്കും കോളേജുകൾക്കുമായുള്ള 2024-25 ലെ 17-ാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിലെ വിജയികളെ അനുമോദിച്ച് പാർലമെന്ററി കാര്യ മന്ത്രാലയം


ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി യൂണിവേഴ്സിറ്റി ഓഫ് കാശ്മീർ, ശ്രീനഗർ, ജമ്മു & കശ്മീർ

प्रविष्टि तिथि: 07 JUL 2026 7:42PM by PIB Thiruvananthpuram

2024-25 ലെ സർവകലാശാലകൾക്കും കോളേജുകൾക്കുമുള്ള 17-ാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിൽ പാർലമെന്ററി കാര്യ മന്ത്രാലയം സംഘടിപ്പിച്ചു.

 

നിയമ-നീതി മന്ത്രാലയത്തിന്റെ (സ്വതന്ത്ര ചുമതല) സഹമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രാലയത്തിലെ സഹമന്ത്രിയുമായ ശ്രീ അർജുൻ റാം മേഘ്വാൾ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും അടൽ ബിഹാരി വാജ്പേയി റണ്ണിംഗ് പാർലമെന്ററി ഷീൽഡും ട്രോഫിയും ജമ്മു & കശ്മീർ, ശ്രീനഗർ, കശ്മീർ സർവകലാശാലയിലെ വിജയികളായ വിദ്യാർത്ഥികളുടെ ടീമിന് സമ്മാനിക്കുകയും ചെയ്തു. മത്സരത്തിലെ മികച്ച പ്രകടനത്തിന് ഏഴ് സർവകലാശാലകൾക്കും കോളേജുകൾക്കും ഗ്രൂപ്പ് ലെവൽ വിജയി ട്രോഫികളും സമ്മാനിച്ചു.

ഗ്രൂപ്പ് ലെവൽ വിജയികളുടെ പട്ടിക ഇപ്രകാരമാണ്:

 

Sl. നമ്പർ.

 

സർവകലാശാലയുടെ/കോളേജിന്റെ പേര്

 

1.

 

ഡിഎവി കോളേജ്, ജലന്ധർ, പഞ്ചാബ്

2.

ജാദവ്പൂർ യൂണിവേഴ്സിറ്റി, കൊൽക്കത്ത, പശ്ചിമ ബംഗാൾ

 

3.

ശിവാജി യൂണിവേഴ്സിറ്റി, കോലാപ്പൂർ, മഹാരാഷ്ട്ര

 

4.

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, ബതിൻഡ, പഞ്ചാബ്

 

5.

എസ്എസ്എംആർവി കോളേജ്, ബെംഗളൂരു, കർണാടക

 

6.

ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി, പട്ന, ബീഹാർ

 

7.

കുരുക്ഷേത്ര യൂണിവേഴ്സിറ്റി, കുരുക്ഷേത്ര, ഹരിയാന

 

 

സർവകലാശാലകൾക്കും കോളേജുകൾക്കുമായി 2024-25 ലെ 17-ാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ജമ്മു & കാശ്മീർ, ശ്രീനഗർ സർവകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ യൂത്ത് പാർലമെന്റ് സിറ്റിംഗിലെ പ്രകടനം ആവർത്തിച്ച് അവതരിപ്പിച്ചു.

 

സ്വാഗത പ്രസംഗത്തിൽ, പാർലമെന്ററി കാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ നികുഞ്ജ ബിഹാരി ധാൽ മന്ത്രിയെയും വിശിഷ്ടാതിഥികളെയും പങ്കാളികളെയും അതിഥികളെയും സ്വാഗതം ചെയ്തു. പതിനേഴാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിൽ രാജ്യത്തുടനീളമുള്ള 51 സർവകലാശാലകളും കോളേജുകളും പങ്കെടുത്തതായും വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് യൂത്ത് പാർലമെന്റ് പരിപാടിയുടെ പ്രയോജനം ലഭിക്കുന്നതിനായി പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

 

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, കശ്മീർ സർവകലാശാലയിലെ സ്കൂൾ ഓഫ് എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസസിന്റെ ഡീൻ പ്രൊഫ. പർവേസ് അഹമ്മദ്, കശ്മീർ സർവകലാശാലയിൽ നിന്നുള്ള വിജയികളായ ടീമിനൊപ്പം ദേശീയ വേദിയിൽ സാന്നിധ്യമാകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഇത്തരമൊരു അഭിമാനകരമായ വേദി ഒരുക്കിയതിന് പാർലമെന്ററി കാര്യ മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. യുവാക്കൾക്കിടയിൽ ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും നേതൃത്വഗുണങ്ങൾ വികസിപ്പിക്കുന്നതിനും അവസരം നൽകുന്നതിനും യൂത്ത് പാർലമെന്റ് പരിപാടി സഹായിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. മത്സരത്തിലുടനീളം മന്ത്രാലയം നൽകിയ പിന്തുണയെയും സഹായത്തെയും അദ്ദേഹം അഭിനന്ദിച്ചു.

 

പാർലമെന്ററി നടപടിക്രമങ്ങളുടെ മികച്ച പ്രകടനത്തിന് ശ്രീ അർജുൻ റാം മേഘ്വാൾ വിദ്യാർത്ഥികളെ അഭിനന്ദിച്ചു, അവർ രാജ്യത്തിന്റെ ഭാവി മാത്രമല്ല, ഭാവി നേതാക്കളും ആണെന്ന് നിരീക്ഷിച്ചു. മുൻ രാഷ്ട്രപതി ഡോ. .പി.ജെ.അബ്ദുൾ കലാമിന്റെ പ്രചോദനാത്മക സന്ദേശം അനുസ്മരിച്ചു കൊണ്ട്ശ്രീ മേഘ്വാൾ വിദ്യാർത്ഥികളെ വലിയ സ്വപ്നങ്ങൾ കാണാനും, അവരുടെ സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റാനും, അവ സാക്ഷാത്കരിക്കുന്നതിന് വ്യക്തമായ ഒരു പദ്ധതിയോടെ പ്രവർത്തിക്കാനും ഉദ്ബോധിപ്പിച്ചു. രാഷ്ട്രനിർമ്മാണത്തിന് വിദ്യാർത്ഥികൾ അർത്ഥവത്തായ സംഭാവനകൾ നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും അവരുടെ എല്ലാ ഭാവി ശ്രമങ്ങളിലും വിജയം ആശംസിക്കുകയും ചെയ്തു.

 

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രി ലൈഫ് (Lifestyle for Environment) പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

പാർലമെന്ററി കാര്യ മന്ത്രാലയം കഴിഞ്ഞ 29 വർഷമായി സർവകലാശാലകൾക്കും കോളേജുകൾക്കുമായി യുവ പാർലമെന്റ് മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നു. സർവകലാശാലകൾക്കും കോളേജുകൾക്കുമായുള്ള യുവ പാർലമെന്റ് മത്സര പരിപാടിയുടെ കീഴിൽ, പരമ്പരയിലെ 17-ാമത് മത്സരം രാജ്യത്തുടനീളമുള്ള 51 സർവകലാശാലകളിലും കോളേജുകളിലും സംഘടിപ്പിച്ചു.

 

യുവതലമുറയിൽ സ്വയം അച്ചടക്കം, വൈവിധ്യമാർന്ന അഭിപ്രായങ്ങളോടുള്ള സഹിഷ്ണുത, കാഴ്ചപ്പാടുകളുടെ നീതിപൂർവകമായ പ്രകടനം, ഒരു ജനാധിപത്യ ജീവിതരീതിയുടെ മറ്റ് ഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് യൂത്ത് പാർലമെന്റ് പരിപാടിയുടെ ലക്ഷ്യം. പാർലമെന്റിന്റെ രീതികളും നടപടിക്രമങ്ങളും, ചർച്ചയുടെയും സംവാദത്തിന്റെയും സാങ്കേതികതകൾ എന്നിവയുമായി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും അവരിൽ ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ, ഫലപ്രദമായ പ്രസംഗത്തിന്റെ കല, വൈദഗ്ദ്ധ്യം എന്നിവ വികസിപ്പിക്കുകയും ചെയ്യുന്നു.

 

പാർലമെന്ററി കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡോ. സത്യ പ്രകാശ് നന്ദി രേഖപ്പെടുത്തുകയും മന്ത്രിക്കും, വിശിഷ്ടാതിഥികൾക്കും, പങ്കെടുത്തവർക്കും, പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

***

SK


(रिलीज़ आईडी: 2282781) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Nepali , Punjabi , Tamil