രാസവള വകുപ്പ്
പ്രധാനമന്ത്രി മോദിയുടെ നേതൃത്വം കർഷകരെ വളം പ്രതിസന്ധിയിൽ നിന്ന് സംരക്ഷിച്ചതായി കേന്ദ്രമന്ത്രി ജെ.പി. നദ്ദ
प्रविष्टि तिथि:
05 JUL 2026 6:50PM by PIB Thiruvananthpuram
ഇന്ത്യയിലേക്ക് വളവും വളം നിർമാണ അസംസ്‌കൃത വസ്തുക്കളുമായി വന്ന 15 ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. ഈ കപ്പലുകളും ചരക്കുകളും നിശ്ചിത സമയക്രമം അനുസരിച്ചുതന്നെ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ തുറമുഖങ്ങളിൽ കപ്പലുകളെത്തുന്നതോടെ രാജ്യത്തെ വളം ശേഖരം ഗണ്യമായി വർദ്ധിക്കും. പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതത്തിൽ തടസ്സങ്ങളുണ്ടായെങ്കിലും കൃത്യമായ ആസൂത്രണം, ഫലപ്രദമായ ഏകോപനം, നിരന്തര നിരീക്ഷണം എന്നിവയിലൂടെ വളത്തിന്റെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ കേന്ദ്ര ഗവണ്‍മെന്റിന് സാധിച്ചു.
നിലവിലെ പ്രതിസന്ധികൾക്കിടയിലും നയതന്ത്ര-തന്ത്രപ്രധാന ശ്രമങ്ങളിലൂടെ നിരവധി പുതിയ രാജ്യങ്ങളിൽ നിന്ന് വളം വിതരണം ഉറപ്പാക്കാൻ കേന്ദ്ര ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വളം വിതരണ ശൃംഖലയ്ക്ക് ഇത് കൂടുതൽ കരുത്തേകി. ഈ പ്രക്രിയയിൽ വിദേശത്തെ 28 ഇന്ത്യൻ എംബസികൾ നിർണായക പങ്കുവഹിച്ചു. വളം ഉല്പാദകരുമായും വിതരണക്കാരുമായും ബന്ധം സ്ഥാപിക്കാൻ ഈ നയതന്ത്ര കാര്യാലയങ്ങള്‍ സഹായിക്കുകയും യഥാസമയം വളം ലഭ്യമാക്കുന്നതിൽ വളം വകുപ്പിനെ സജീവമായി പിന്തുണയ്ക്കുകയും ചെയ്തു.
യൂറിയ വിതരണത്തിന് ഒമാൻ, മലേഷ്യ, വിയറ്റ്നാം, ജോർജിയ, നൈജീരിയ, റഷ്യ, ഫിൻലാൻഡ്, ഈജിപ്ത്, അൾജീരിയ, തുർക്കിയെ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി വിജയകരമായ കരാറുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, ചെങ്കടൽ സമുദ്രപാത വഴി റഷ്യ, മൊറോക്കോ, ഈജിപ്ത്, യുഎസ്, ജോർദാൻ, ദക്ഷിണ കൊറിയ, ടുണീഷ്യ, സൗദി അറേബ്യ എന്നിവടങ്ങളിൽ നിന്ന് ഡിഎപി, എൻപികെ എന്നീ വളങ്ങളുടെ ആവശ്യമായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
കേന്ദ്ര രാസവസ്തു-വളം മന്ത്രി ശ്രീ ജെ.പി. നദ്ദ പറഞ്ഞു: "പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വളത്തിന്റെ വില കുതിച്ചുയരുകയും കപ്പലുകളുടെ യാത്രാ സമയം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. ഈ ആഗോള പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചു. ഇത് വളം നിർമാണ അസംസ്‌കൃത വസ്തുക്കളുടെയും പൂർണമായി നിർമ്മിച്ച വളങ്ങളുടെയും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിൽ വെല്ലുവിളികൾ സൃഷ്ടിച്ചു. എന്നാൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മികച്ച നേതൃത്വത്തിൽ കേന്ദ്ര ഗവണ്‍മെന്റ് തുടക്കം മുതൽ ജാഗ്രത പുലർത്തുകയും പൂർണസജ്ജരായിരിക്കുകയും ചെയ്തു."
അദ്ദേഹം തുടർന്നു: “ബദൽ മാർഗങ്ങളിലൂടെ വളം ഇറക്കുമതി ചെയ്യാന്‍ ശ്രമങ്ങൾ ഊർജിതമാക്കി. ആഗോളതലത്തിലെ പ്രമുഖ ഉല്പാദകരുമായും വിതരണക്കാരുമായും ബന്ധം സ്ഥാപിക്കുന്നതിന് വിദേശത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ വളം വകുപ്പിനെ സജീവമായി സഹായിച്ചു. ഇതിന്റെ ഫലമായി രാജ്യത്തെ വളം ഇറക്കുമതിയും ആഭ്യന്തര ഉല്പാദനവും ഇന്ന് വളരെ ശക്തമായ നിലയിലാണ്. പ്രാദേശിക ലഭ്യതയും സുതാര്യ വിതരണവും ഉറപ്പാക്കാൻ വളം വകുപ്പ് സംസ്ഥാന ഗവണ്മെന്റുകളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം രാജ്യത്തെ കർഷകരെ ബാധിക്കില്ലെന്ന് ഗവണ്മെന്റ് ഉറപ്പാക്കുന്നു. കൃത്യസമയത്തും സമാന രീതിയിലും മിതമായ നിരക്കിലും കര്‍ഷകര്‍ക്ക് വളം ലഭ്യമാക്കുന്നു. ആഗോള സാഹചര്യങ്ങൾ അതീവ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും രാജ്യത്തെ കർഷകരുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഗവൺമെന്റ് ഉറപ്പാക്കിയിട്ടുണ്ട്. ആഗോള വളം വിലയിൽ അഭൂതപൂർവമായ വർധനയുണ്ടായപ്പോഴും കേന്ദ്ര ഗവണ്‍മെന്റ് കർഷകരുടെ ക്ഷേമത്തിനാണ് ഉയർന്ന മുൻഗണന നൽകിയത്. പ്രധാനമന്ത്രിയുടെ മികച്ച മാർഗനിർദേശത്തിൽ വളം വകുപ്പ് സ്വീകരിച്ച സജീവ നടപടികളുടെ ഫലമാണിത്.”
ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട 15 കപ്പലുകളിൽ 3.32 ലക്ഷം മെട്രിക് ടൺ യൂറിയയുമായി 8 കപ്പലുകളും 2.57 ലക്ഷം മെട്രിക് ടൺ ഡിഎപിയുമായി 4 കപ്പലുകളും 1.11 ലക്ഷം മെട്രിക് ടൺ സൾഫറുമായി 3 കപ്പലുകളും ഇന്ത്യയിലേക്ക് യാത്ര തുടരുകയാണ്.
കൂടാതെ അഞ്ച് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് വരാനിരിക്കുന്നുണ്ട്. ഇതിൽ ഒരു കപ്പൽ 0.25 ലക്ഷം മെട്രിക് ടൺ അമോണിയയും മറ്റൊരു കപ്പൽ 0.45 ലക്ഷം മെട്രിക് ടൺ യൂറിയയും വഹിക്കുന്നു. മറ്റ് രണ്ട് കപ്പലുകളിൽ യൂറിയയും ഒരു കപ്പലിൽ സൾഫറും കയറ്റുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഈ കപ്പലുകളും നിശ്ചിത സമയത്തുതന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കപ്പലുകളുടെ വരവോടെ രാജ്യത്തെ വളം ശേഖരം കൂടുതൽ ശക്തമാകും.
ആഭ്യന്തര വളം ഉല്പാദനത്തിൽ റെക്കോഡ് നേട്ടം
വളം നിർമാണ ശാലകളിലേക്കുള്ള പ്രകൃതിവാതക വിതരണം താൽക്കാലികമായി 65 ശതമാനത്തോളം കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അത് 100 ശതമാനമായി പൂർണമായി പുനഃസ്ഥാപിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി രാജ്യത്തെ എല്ലാ യൂറിയ പ്ലാന്റുകളും പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ആഭ്യന്തര ഉല്പാദനത്തിൽ വലിയ വർധനയ്ക്ക് കാരണമായി.
2026 ഏപ്രിലിൽ നിശ്ചിത ലക്ഷ്യമായ 20.34 ലക്ഷം മെട്രിക് ടണ്ണിന്റെ സ്ഥാനത്ത് 20.98 ലക്ഷം മെട്രിക് ടൺ യൂറിയയാണ് ഉല്പാദിപ്പിച്ചത്. 2026 മെയ് മാസം ലക്ഷ്യമിട്ട 22.55 ലക്ഷം മെട്രിക് ടണ്ണും മറികടന്ന് 25.19 ലക്ഷം മെട്രിക് ടൺ എന്ന റെക്കോഡ് യൂറിയ ഉല്പാദനം ഇന്ത്യ കൈവരിച്ചു. 2026 ജൂണിലും ഈ മികച്ച പ്രകടനം തുടർന്നു. ലക്ഷ്യമിട്ട 24.96 ലക്ഷം മെട്രിക് ടണ്ണിന്റെ സ്ഥാനത്ത് 25.37 ലക്ഷം മെട്രിക് ടൺ ഉല്പാദനമാണ് ഇക്കാലയളവിൽ നടന്നത്.
ചുരുക്കത്തില്‍ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം (ഏപ്രിൽ-ജൂൺ) 67.86 ലക്ഷം മെട്രിക് ടണ്‍ ഉല്പാദനം ലക്ഷ്യമിട്ട ഇന്ത്യ 71.55 ലക്ഷം മെട്രിക് ടൺ യൂറിയ ഉല്പാദിപ്പിച്ചു. നിശ്ചിത ലക്ഷ്യത്തേക്കാൾ 3.69 ലക്ഷം മെട്രിക് ടൺ അധികമാണിത്.
യൂറിയ ഉല്പാദനം
|
മാസം
|
ലക്ഷ്യം (ലക്ഷം മെട്രിക് ടൺ)
|
യഥാർത്ഥ ഉല്പാദനം (ലക്ഷം മെട്രിക് ടൺ)*
|
|
ഏപ്രിൽ
|
20.34
|
20.98
|
|
മെയ്
|
22.55
|
25.19
|
|
ജൂൺ
|
24.96
|
25.37
|
|
ആകെ
(ഏപ്രിൽ–ജൂൺ 2026)
|
67.86
|
71.55
|
* 2026 ജൂണ്‍ 30 വരെയുള്ള കണക്ക്
ഡിഎപി ഉല്പാദനത്തിലും ശ്രദ്ധേയ വർധന
യൂറിയയ്ക്ക് പുറമെ ഡിഎപി വളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിലും ശ്രദ്ധേയ വർധനയാണ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ നിശ്ചിത ലക്ഷ്യമായ 2.68 ലക്ഷം മെട്രിക് ടണ്ണിന്റെ സ്ഥാനത്ത് 3.03 ലക്ഷം മെട്രിക് ടണ്ണും മെയ് മാസം ലക്ഷ്യമിട്ട 3.01 ലക്ഷം മെട്രിക് ടണ്ണിന് പകരം 3.93 ലക്ഷം മെട്രിക് ടണ്ണും ഉല്പാദിപ്പിച്ചു. ജൂണിൽ ലക്ഷ്യമിട്ടത് 2.92 ലക്ഷം മെട്രിക് ടണ്ണായിരുന്നുവെങ്കിലും 2.88 ലക്ഷം മെട്രിക് ടൺ ഉല്പാദനമാണ് കൈവരിക്കാനായത്.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം ആകെ ഡിഎപി ഉല്പാദനം 9.84 ലക്ഷം മെട്രിക് ടണ്ണിലെത്തി. നിശ്ചിത ലക്ഷ്യമായ 8.61 ലക്ഷം മെട്രിക് ടണ്ണേക്കാൾ 1.23 ലക്ഷം മെട്രിക് ടൺ കൂടുതലാണിത്.
ഡിഎപി ഉല്പാദനം
|
മാസം
|
ലക്ഷ്യം (ലക്ഷം മെട്രിക് ടൺ)
|
യഥാർത്ഥ ഉല്പാദനം (ലക്ഷം മെട്രിക് ടൺ)*
|
|
ഏപ്രിൽ
|
2.68
|
3.03
|
|
മെയ്
|
3.01
|
3.93
|
|
ജൂൺ
|
2.92
|
2.88
|
|
ആകെ
(ഏപ്രിൽ–ജൂൺ 2026)
|
8.61
|
9.84
|
* 2026 ജൂണ്‍ 30 വരെയുള്ള കണക്ക്
എൻപികെ, എസ്എസ്പി ആഭ്യന്തര ഉല്പാദനം
|
വളം
|
ഏപ്രിൽ
|
മെയ്
|
ജൂൺ
|
ആകെ (ലക്ഷം മെട്രിക് ടൺ)*
|
|
എന്‍പികെ
|
5.78
|
7.44
|
7.55
|
20.77
|
|
എസ്എസ്പി
|
3.58
|
4.37
|
5.55
|
13.50
|
* 2026 ജൂണ്‍ 30 വരെയുള്ള കണക്ക്
ഇതേ കാലയളവിൽ രാജ്യത്തെ എൻപികെ വളങ്ങളുടെ ആഭ്യന്തര ഉല്പാദനം 20.77 ലക്ഷം മെട്രിക് ടണ്ണായും എസ്എസ്പി ഉല്പാദനം 13.50 ലക്ഷം മെട്രിക് ടണ്ണായും ഉയർന്നു.
രാജ്യത്തുടനീളം ആവശ്യത്തിന് വളം ശേഖരം ലഭ്യമാണ്.
വളം ഇറക്കുമതിയിലും ആഭ്യന്തര ഉല്പാദനത്തിലും നടത്തിയ ഏകോപിത ശ്രമങ്ങൾ രാജ്യത്തുടനീളം ആവശ്യത്തിന് വളം ലഭ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
കൃഷി-കർഷക ക്ഷേമ വകുപ്പ് വിലയിരുത്തിയ പ്രതിവർഷ ആവശ്യകതയായ 383.9 ലക്ഷം മെട്രിക് ടണ്ണിന്റെ സ്ഥാനത്ത് 197.56 ലക്ഷം മെട്രിക് ടൺ വളം സംഭരണം നിലവിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ വാർഷിക ആവശ്യകതയുടെ 51 ശതമാനത്തിലധികം വരും. വരാനിരിക്കുന്ന കാർഷിക സീസണുകളിൽ വളത്തിന്റെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കും.
ലഭ്യമായ വളം ശേഖരം
(2026 ജൂലൈ 2 വരെയുള്ള കണക്ക്)
|
വളം
|
ലഭ്യമായ ശേഖരം
(ലക്ഷം മെട്രിക് ടൺ)
|
|
യൂറിയ
|
69.08
|
|
ഡിഎപി
|
16.64
|
|
എംഒപി
|
8.90
|
|
എൻപികെ
|
45.64
|
|
എസ്എസ്പി
|
23.09
|
|
ആകെ
|
163.35
|
കർഷകരോടുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും വിവിധ രാജ്യങ്ങളുമായി നിരന്തര ഏകോപനത്തിലൂടെ വളങ്ങളുടെയും വളം നിർമാണ അസംസ്‌കൃത വസ്തുക്കളുടെയും വിതരണ ശൃംഖല തടസ്സമില്ലാതെ ഉറപ്പാക്കാൻ കേന്ദ്ര ഗവണ്‍മെന്റിന് കഴിഞ്ഞു. ഒപ്പം പ്രകൃതിവാതക വിതരണം 100 ശതമാനമായി പുനഃസ്ഥാപിച്ചതിലൂടെ ആഭ്യന്തര വളം ഉല്പാദനത്തിൽ വലിയ വർധന കൈവരിക്കാനും സാധിച്ചു.
വളം ഇറക്കുമതി, ആഭ്യന്തര ഉല്പാദനം, ആവശ്യത്തിന് വളം സംഭരണം എന്നിവയിലൂടെ രാജ്യത്തുടനീളം തൃപ്തികരമായ രീതിയിൽ വളത്തിന്റെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കർഷകർക്ക് കൃത്യസമയത്ത് ആവശ്യത്തിന് വളം ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും കർഷക താല്പര്യങ്ങൾ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്നും ഗവൺമെന്റ് വ്യക്തമാക്കി.
***
(रिलीज़ आईडी: 2281552)
आगंतुक पटल : 7