സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

കല സംസ്കൃതി വികാസ് യോജന (KSVY) 2026-27-ലേക്ക് സാംസ്കാരിക മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

प्रविष्टि तिथि: 02 JUL 2026 6:05PM by PIB Thiruvananthpuram

2026-27 ഗ്രാൻ്റ്  വർഷത്തെ കല സംസ്കൃതി വികാസ് യോജന(KSVY)യുടെ വിവിധ ഘടകങ്ങളിലേക്ക് സാംസ്കാരിക മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള അർഹതയുള്ള സാംസ്കാരിക സംഘടനകൾക്കും എൻജിഒകൾക്കും കലാകാരന്മാർക്കും ഗവേഷകർക്കും സ്ഥാപനങ്ങൾക്കും അതതു പദ്ധതി ഘടകങ്ങൾക്കു കീഴിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കാം.

കലയുടെയും സാംസ്കാരിക പൈതൃകത്തിൻ്റെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാർ, സാംസ്കാരിക സംഘടനകൾ, എൻജിഒകൾ, ഗവേഷകർ, സ്ഥാപനങ്ങൾ എന്നിവർക്ക് സാമ്പത്തിക സഹായം നൽകി, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കരുത്തുറ്റതാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

അപേക്ഷാ തീയതികൾ

 

ക്രമനമ്പർ.

പദ്ധതിയുടെ പേര്

വിജ്ഞാപന ദിവസം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം

അപേക്ഷ അറിയിപ്പ്

യോഗ്യത

1.

ഗുരു- ശിഷ്യ പരമ്പര (റിപ്പർട്ടറി ഗ്രാൻ്റ് )

29 മെയ് 2026

15 ജൂലൈ 2026

https://culture.gov.in/files/inline-documents/Notice%20for%20inviting%20applications%20under%20Guru-Shishya%20Paramapara-2026-27_04062026.pdf

https://culture.gov.in/offering/schemes-services/financial-assistance-promotion-guru-shishya-parampara-repertory-grant

2.

സാംസ്കാരിക പ്രവർത്തന, ഉൽപ്പാദന ഗ്രാൻ്റ്  പദ്ധതി (CFPGS)

26 മെയ് 2026

07 ജൂലൈ 2026

https://culture.gov.in/files/inline-documents/MeetingNotice1.pdf

 

തീയതി നീട്ടി:

https://culture.gov.in/files/inline-documents/Extension%20of%20Last%20Date%20for%20submission%20of%20proposals%20for%20the%2048th%20Meeting_25062026.pdf 

https://culture.gov.in/offering/schemes-services/cultural-function-and-production-grant-cfpg

 

3.

ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകൾക്കുള്ള സാമ്പത്തിക സഹായം

27 മെയ് 2026

15 ജൂലൈ 2026

https://culture.gov.in/files/inline-documents/2026-27-grant-in-aid.pdf

 

https://culture.gov.in/offering/schemes-services/financial-assistance-cultural-organizations-national-presence

 

4.

സാംസ്കാരിക മേഖലകളിലെ മികച്ച കലാകാരന്മാർക്ക് സീനിയർ/ജൂനിയർ ഫെലോഷിപ്പുകൾ

15 ജൂൺ 2026

31 ജൂലൈ 2026

സീനിയർ ഫെലോഷിപ്പ്

https://culture.gov.in/files/downloads_document/
Instruction%20for%20Senior%20Fellowship%
20(BY%202026-27)_16062026.pdf

 

ജൂനിയർ ഫെലോഷിപ്പ്

https://culture.gov.in/files/downloads_document
/Instruction%20for%20Junior%20Fellowship%20
(BY%202026-27)_16062026.pdf

https://culture.gov.in/award-seniorjunior-fellowships-outstanding-persons-fields-culture

 

5.

വിവിധ സാംസ്കാരിക മേഖലകളിലെ യുവ കലാകാരന്മാർക്കുള്ള സ്കോളർഷിപ്പ്

16 ജൂൺ 2026

31 ജൂലൈ 2026

https://culture.gov.in/files/downloads_document
/Advertisement%20SYA%202026-27%20English_15062026.pdf

 

https://culture.gov.in/offering/schemes-services/award-scholarships-young-artists-different-cultural-fields 

6.

സാംസ്കാരിക ഗവേഷണത്തിനുള്ള ടാഗോർ ദേശീയ ഫെലോഷിപ്പ്

15 ജൂൺ 2026

15 ജൂലൈ 2026

https://culture.gov.in/files/inline-documents/Advt%20for%20TNFCR%202026-27_15062026.pdf 

https://culture.gov.in/offering/schemes-services/tagore-national-fellowship-cultural-research 

 

 

അപേക്ഷിക്കേണ്ട വിധം

പരസ്യത്തിലോ പദ്ധതി മാർഗനിർദേശങ്ങളിലോ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ച്  ഓഫ്‌ലൈനായോ ഓൺലൈനായോ നിശ്ചിത മാർഗങ്ങളിലൂടെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും ശ്രദ്ധാപൂർവം വായിക്കണം. സാംസ്കാരിക മന്ത്രാലയത്തിൻ്റെ   ഔദ്യോഗിക വെബ്സൈറ്റിൽ ഓരോ പദ്ധതി ഘടകത്തെയും കുറിച്ചുള്ള പൂർണമായ മാർഗനിർദേശങ്ങളും അപേക്ഷാ ഫോമുകളും നിരന്തരം ഉയരുന്ന സംശയങ്ങളും (FAQs) ലഭ്യമാണ്: https://culture.gov.in/offering/schemes-and-services

 

  • യോഗ്യത, മാർഗനിർദേശങ്ങൾ, അപേക്ഷ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സാംസ്കാരിക മന്ത്രാലയത്തിൻ്റെ   വെബ്സൈറ്റിൽ ലഭ്യമാണ്.
  • അപേക്ഷിക്കാൻ ആരംഭിക്കുന്നതിന് മുൻപ് പദ്ധതി മാർഗനിർദേശങ്ങളിൽ പരാമർശിച്ചിട്ടുള്ള ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക.
  • പദ്ധതി മാർഗനിർദേശങ്ങൾക്ക് അനുസൃതമായി നിശ്ചിത നടപടിക്രമങ്ങളിലൂടെ മാത്രമായിരിക്കും അപേക്ഷകൾ പരിശോധിച്ച് നടപടിയെടുക്കുക.
  • അപൂർണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല; മുകളിൽ സൂചിപ്പിച്ച അവസാന തീയതികളിൽ അപേക്ഷകൾ സ്വീകരിക്കുന്നത് കർശനമായി അവസാനിപ്പിക്കും.
  • അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി അർഹതയുള്ള എല്ലാ അപേക്ഷകരും അവസാന തീയതിക്ക് ഏറെ മുമ്പായി അപേക്ഷകൾ സമർപ്പിക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.

***


(रिलीज़ आईडी: 2280582) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil