ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ പ്രവേശന കവാടങ്ങളിൽ (PoEs) എബോള പരിശോധനയ്ക്കായി വ്യോമയാന മന്ത്രാലയം, ഡി ഐ എ എൽ എന്നിവ ചേര്‍ന്ന് 'എയർ സുവിധ 2.0' പോർട്ടൽ ആരംഭിച്ചു

प्रविष्टि तिथि: 25 JUN 2026 12:38PM by PIB Thiruvananthpuram
എബോള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന കവാടങ്ങളിൽ (Points of Entry) പൊതുജനാരോഗ്യ നിരീക്ഷണം ശക്തമാക്കുന്നതിനായി, വ്യോമയാന മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (DIAL) ചേര്‍ന്ന് നവീകരിച്ച സമ്പർക്കരഹിത  ആരോഗ്യ സ്വയം സാക്ഷ്യപ്പെടുത്തൽ പോർട്ടലായ 'എയർ സുവിധ 2.0' (AIR SUVIDHA 2.0)ഇന്ന് സമാരംഭിച്ചു.
 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നിവിടങ്ങളിലെ എബോള/ബുണ്ടിബുഗ്യോ വൈറസ് രോഗബാധയെ, അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ  2005 പ്രകാരം 2026 മെയ് 17-ന് ലോകാരോഗ്യ സംഘടന  അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി. നിലവിലെ രോഗവ്യാപനം ബുണ്ടിബുഗ്യോ വൈറസ് രോഗമാണെന്ന് (BVD) സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കോംഗോ, ഉഗാണ്ട എന്നിവയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുണ്ട്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസുമായി സഹകരിച്ചാണ് ഈ പോർട്ടൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തുന്നവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി, 21 ദിവസത്തെ യാത്രാ ചരിത്രം, രോഗബാധയുള്ളവരുമായുള്ള സമ്പർക്ക പശ്ചാത്തലം, അനുബന്ധ ലക്ഷണങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ) എന്നിവ ഉൾക്കൊള്ളുന്ന നിർബന്ധിത ഓൺലൈൻ ആരോഗ്യ സ്വയം സാക്ഷ്യപ്പെടുത്തൽ ഫോം സമർപ്പിക്കാൻ ഈ പോർട്ടൽ സൗകര്യമൊരുക്കുന്നു. എയർപോർട്ട് ഹെൽത്ത് ഓഫീസർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഐ.ഡി.എസ്.പി, സ്റ്റേറ്റ് സർവൈലൻസ് ഓഫീസർമാർ എന്നിവരുമായി തത്സമയം വിവരങ്ങൾ പങ്കിടാൻ പോർട്ടലിലൂടെ സാധിക്കും. ഇത് രോഗസാധ്യതയുള്ള യാത്രക്കാരെ വേഗത്തിൽ കണ്ടെത്താനും റഫർ ചെയ്യാനും സഹായിക്കുന്നു. ഒപ്പം വിമാനമെത്തുന്ന സമയത്ത് നേരിട്ട് ഫോമുകൾ പൂരിപ്പിക്കേണ്ടതില്ലാത്തതിനാൽ യാത്രക്കാർക്ക് തടസ്സമില്ലാത്തതും സമ്പർക്കരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് എയർ സുവിധ സെൽഫ് ഡിക്ലറേഷൻ ഫോം (SDF) പൂരിപ്പിക്കാവുന്നതാണ്. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ്, വെബ് ചെക്ക്-ഇൻ സമയത്ത് തന്നെ ഫോമുകൾ പൂരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. ഇത് വിമാനം എത്തുമ്പോൾ വേഗത്തിലുള്ള ക്ലിയറൻസ് ഉറപ്പാക്കും. യാത്രക്കാർ ഡൗൺലോഡ് ചെയ്ത SDF അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മാത്രം മതിയാകും.

യാത്രക്കാരുടെ സുരക്ഷയും പൊതുജനാരോഗ്യവും മുൻനിർത്തി എല്ലാ അന്താരാഷ്ട്ര യാത്രക്കാരും തങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തൽ ഫോം കൃത്യമായും മുൻകൂട്ടിയും പൂരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 പോർട്ടൽ സന്ദർശിക്കുക : https://airsuvidha.civilaviation.gov.in/
 
SKY
 
******

(रिलीज़ आईडी: 2277926) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Tamil