പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അറിവ്, വിവേകം, ദീർഘവീക്ഷണം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 19 JUN 2026 8:15AM by PIB Thiruvananthpuram

അറിവ്, വിവേകം, ദീർഘവീക്ഷണം തുടങ്ങിയ ​സദ്ഗുണങ്ങളാണ് ജീവിത വിജയത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ഗുണങ്ങളാൽ സമ്പന്നനായ ഒരു വ്യക്തിക്ക് ഏറ്റവും പ്രയാസകരമായ വെല്ലുവിളികളെപ്പോലും അതിജീവിക്കാനും വിജയം കൈവരിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-

“शास्त्रे प्रतिष्ठा सहजश्च बोधः प्रागल्भ्यमभ्यस्तगुणा च वाणी ।

कालानुरोधः प्रतिभानवत्त्वमेते गुणाः कामदुघाः क्रियासु ॥”

വിഷയത്തെക്കുറിച്ചുള്ള ആധികാരികമായ അറിവ്, സ്വാഭാവികമായ വിവേകം, നിർഭയമായ ആത്മവിശ്വാസം, പരിശീലനത്തിലൂടെ സ്ഫുടം ചെയ്തെടുത്ത കരുത്തുറ്റ സംസാരം, കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ദീർഘവീക്ഷണം, നിത്യനൂതനമായ ജ്ഞാനം എന്നീ ആറ് ഗുണങ്ങൾ മനുഷ്യന്റെ എല്ലാ ശ്രമങ്ങളിലും കാമധേനുവിനെപ്പോലെയാണെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു. ഇത് ഓരോ ലക്ഷ്യവും കൈവരിക്കാൻ സഹായിക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ज्ञान, विवेक और दूरदर्शिता जैसे सद्गुण जीवन में सफलता का प्रमुख आधार हैं। इनसे समृद्ध व्यक्ति कठिन से कठिन चुनौतियों में भी विजयी होता है।

शास्त्रे प्रतिष्ठा सहजश्च बोधः प्रागल्भ्यमभ्यस्तगुणा च वाणी ।

कालानुरोधः प्रतिभानवत्त्वमेते गुणाः कामदुघाः क्रियासु ॥”

***

SK


(रिलीज़ आईडी: 2274997) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil