തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

മീഡിയ, കമ്മ്യൂണിക്കേഷൻ ഓഫീസർമാർക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകദിന സമ്മേളനം സംഘടിപ്പിച്ചു

प्रविष्टि तिथि: 12 JUN 2026 9:02PM by PIB Thiruvananthpuram

1. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മീഡിയ നോഡൽ ഓഫീസർമാരേയും (MNOs) സോഷ്യൽ മീഡിയ നോഡൽ ഓഫീസർമാരേയും (SMNOs) പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകദിന സമ്മേളനം സംഘടിപ്പിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയുടെ മൂന്നാം ഘട്ടം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലേയും ജില്ലാ മീഡിയ നോഡൽ ഓഫീസർമാരും/ജില്ലാ പി.ആർ.ഒമാരും (PROs) സമ്മേളനത്തിൽ പങ്കെടുത്തു.

 

2. മീഡിയ നോഡൽ ഓഫീസർമാർ (MNOs), സോഷ്യൽ മീഡിയ നോഡൽ ഓഫീസർമാർ (SMNOs), ജില്ലാ മീഡിയ നോഡൽ ഓഫീസർമാർ/ജില്ലാ പി.ആർ.ഒമാർ (PROs) എന്നിവരുൾപ്പെടെ 350-ലധികം മീഡിയ, കമ്മ്യൂണിക്കേഷൻ ഓഫീസർമാർ പരിപാടിയിൽ പങ്കെടുത്തു.

 

3. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ. ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

 

4. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ ജനപങ്കാളിത്തം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ. ഗ്യാനേഷ് കുമാർ എടുത്തുപറഞ്ഞു. ഉദ്യോഗസ്ഥരുടെ ആശയവിനിമയം  സമയബന്ധിതവും, മനസ്സിലാക്കാൻ എളുപ്പമുള്ളതും, വസ്തുതകളിലും നിയമത്തിലും അധിഷ്ഠിതവുമായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

5. ആശയവിനിമയം വെറും വിവരങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, അവ ചെലുത്തുന്ന സ്വാധീനത്തിന് പ്രാധാന്യം നൽകുന്നതായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. സുഖ്ബീർ സിംഗ് സന്ധു പറഞ്ഞു. കമ്മീഷൻ്റെ നിയമങ്ങളും നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പൊതുജനങ്ങളിലേക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷി വ്യക്തമാക്കി.

 

6. വോട്ടർപട്ടിക തയ്യാറാക്കൽ മുതൽ വോട്ടെടുപ്പ് വരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആശയവിനിമയ തന്ത്രങ്ങൾ, ECINET, പ്രധാന ഭരണഘടനാ വ്യവസ്ഥകൾ, നിയമങ്ങൾ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ സമീപകാല ഉത്തരവുകൾ, അവയുടെ മാധ്യമങ്ങളുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

 

പത്രക്കുറിപ്പുകൾ തയ്യാറാക്കൽ, അവ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജനങ്ങളിലേക്ക് എത്തിക്കൽ, വ്യാജവാർത്തകളേയും തെറ്റായ പ്രചാരണങ്ങളേയും പ്രതിരോധിക്കൽ, വോട്ടർ ബോധവൽക്കരണ ക്ലബ്ബുകൾ (ELCs) വഴി യുവവോട്ടർമാരെ പങ്കാളികളാക്കൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിവിധ പദ്ധതികൾ പൊതുജനങ്ങളിലേക്ക് എത്തിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക സെഷനുകളും സംഘടിപ്പിച്ചു.

 

7. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും മികച്ച പ്രവർത്തന മാതൃകകൾ കൈമാറാനുമുള്ള അവസരം ഈ ഏകദിന സമ്മേളനം ഒരുക്കി.

 

8. സെഷനുകൾക്ക് ശേഷം, സമ്മേളനത്തിൽ പങ്കെടുത്തവരും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അധ്യക്ഷനായ കമ്മീഷനും തമ്മിലുള്ള ഒരു ചോദ്യോത്തര സെഷനും നടന്നു.

 

***


(रिलीज़ आईडी: 2272372) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Tamil