പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന ബഹുമതി നേടിയ ശ്രീ നരേന്ദ്ര മോദിക്ക് ലോക നേതാക്കളിൽ നിന്ന് അഭിനന്ദന പ്രവാഹം

प्रविष्टि तिथि: 10 JUN 2026 2:08PM by PIB Thiruvananthpuram

ഇന്ത്യയുൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച ശ്രീ നരേന്ദ്ര മോദിക്ക് ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരിൽ നിന്നും ഗവൺമെന്റ് മേധാവികളിൽ നിന്നും അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചു.

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സുഹൃത്ത്, സഹോദരൻ, വഴികാട്ടി എന്നിങ്ങനെ വിശേഷിപ്പിച്ചുകൊണ്ട് അഭിനന്ദനമറിയിച്ചു.

"പ്രധാനമന്ത്രി @narendramodi-ക്ക്, എന്റെ സുഹൃത്തിന്, എന്റെ സഹോദരന്, എന്റെ വഴികാട്ടിക്ക്".

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ശ്രീലങ്കയുടെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവിഭാജ്യവും സുസ്ഥിരവുമായ പങ്കാളിത്തം അവർത്തിച്ചുറപ്പിക്കുന്ന പ്രസിഡന്റ് ദിസനായകെയുടെ സന്ദേശം ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷനും കൈമാറി.

“ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ @narendramodi-ക്ക് ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.  നമ്മുടെ അടുത്ത പങ്കാളിത്തത്തെ ശ്രീലങ്ക വിലമതിക്കുന്നു, ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”

“ഇന്ത്യയുടെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനം പൂർത്തിയാക്കിയ പ്രധാനമന്ത്രി @narendramodi-ക്ക് പ്രസിഡന്റ് @anuradisanayake ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. 🇱🇰🤝🇮🇳 തമ്മിലുള്ള അടുത്തതും നിലനിൽക്കുന്നതുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള 🇱🇰-യുടെ പ്രതിബദ്ധത ഈ സന്ദേശം ആവർത്തിച്ചുറപ്പിക്കുന്നു"

ചരിത്രപരമായ ഈ നേട്ടത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള സമർപ്പിത പൊതുസേവനത്തിന്റെയും നേതൃത്വത്തിന്റെയും തെളിവാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കായി ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള മലേഷ്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു

“ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്രപരമായ നേട്ടം കൈവരിച്ച പ്രധാനമന്ത്രി മോദിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ നേട്ടം ഇന്ത്യയുടെ വികസനവും പുരോഗതിയും അന്തസ്സും ഉയർത്തുന്നതിൽ അദ്ദേഹം കാഴ്ചവെച്ച വർഷങ്ങളായുള്ള സമർപ്പിത പൊതുസേവനത്തിന്റെയും നേതൃത്വത്തിന്റെയും തെളിവാണ്. മലേഷ്യ ഇന്ത്യയുമായുള്ള തങ്ങളുടെ ദൃഢവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ സൗഹൃദത്തെ വിലമതിക്കുന്നു, മാത്രമല്ല, ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും നമ്മുടെ ജനങ്ങൾക്കായി അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പരസ്പര സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിക്ക് തുടർവിജയങ്ങളും ഇന്ത്യയിലെ ജനങ്ങൾക്ക് സുസ്ഥിരമായ സമാധാനവും പുരോഗതിയും ഐശ്വര്യവും നേരുന്നു.”

#MalaysiaMADANI

#MADANIbekerja

 #YakinMADANI”

നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഈ നേട്ടത്തിൽ അഭിനന്ദിക്കുകയും തുടർച്ചയായ മൂന്ന് ഭരണകാലയളവുകളിലുടനീളം ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയും ഉറപ്പിനെയും കുറിച്ച് പരാമർശിക്കുകയും ചെയ്തു. ഇന്ത്യ-നൈജീരിയ ബന്ധം ദൃഢമാക്കുന്നതിൽ പ്രധാനമന്ത്രി മോദി നൽകിയ സംഭാവനകളെ പ്രസിഡന്റ് ടിനുബു എടുത്തുപറയുകയും അദ്ദേഹത്തിന് തുടർന്നുള്ള ആരോഗ്യവും ജ്ഞാനവും വിജയവും ആശംസിക്കുകയും ചെയ്തു.

“ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്രപരമായ നേട്ടം കൈവരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് @narendramodi ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഈ ശ്രദ്ധേയമായ നേട്ടം തുടർച്ചയായ മൂന്ന് ഭരണകാലയളവുകളിലുടനീളം ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അർപ്പിച്ച നിലനിൽക്കുന്ന വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പ്രതിഫലനമാണ്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും, ദേശീയ വികസനത്തോടുള്ള പ്രതിജ്ഞാബദ്ധതയും ആഗോളതലത്തിലെ സ്വാധീനമുള്ള നേതൃത്വവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.

നൈജീരിയയുടെ ഒരു മികച്ച സുഹൃത്ത് എന്നതിനപ്പുറം, പ്രധാനമന്ത്രി മോദി എനിക്ക് വ്യക്തിപരമായൊരു സുഹൃത്തും വിശ്വസ്ത സഖ്യകക്ഷിയുമാണ്.  വർഷങ്ങളായി, അദ്ദേഹത്തിന്റെ ജ്ഞാനത്തെയും ധീരതയെയും തന്റെ രാജ്യത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധതയെയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു.

നൈജീരിയയുടെ ദേശീയ ബഹുമതിയായ 'ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ' (GCON) ലഭിച്ച വിശിഷ്ട വ്യക്തിയെന്ന നിലയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം ദൃഢമാക്കുന്നതിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദി ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമ്പോൾ അദ്ദേഹത്തിന് നല്ല ആരോഗ്യവും ജ്ഞാനവും വിജയവും നൈജീരിയൻ ഗവൺമെന്റിനും ജനങ്ങൾക്കും വേണ്ടി ഞാൻ ആശംസിക്കുന്നു.

— ബോല അഹമ്മദ് ടിനുബു, GCFR

പ്രസിഡന്റ്, ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ

പ്രസിഡൻഷ്യൽ വില്ല, അബുജ

ജൂൺ 9, 2026”.

തുടർച്ചയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ ശ്രീ നരേന്ദ്ര മോദിക്ക് മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസ്സു ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും, പരസ്പര ബഹുമാനം, പരമാധികാര സമത്വം, പങ്കാളിത്ത താൽപ്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാനുള്ള തന്റെ രാജ്യത്തിന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

“തുടർച്ചയായി ഭരണത്തിലിരുന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ ബഹുമാനപ്പെട്ട @narendramodi-ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

പരസ്പര ബഹുമാനം, പരമാധികാര സമത്വം, പങ്കാളിത്ത താൽപ്പര്യങ്ങൾ എന്നിവയാൽ നയിക്കപ്പെടുന്ന, ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ മാലദ്വീപ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.”

കെനിയൻ പ്രസിഡന്റ് വില്യം സമോയി റൂട്ടോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഈ ചരിത്രപരമായ നേട്ടത്തിൽ അഭിനന്ദിക്കുകയും ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പ്രതിഫലനമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള കെനിയയുടെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.

“പൊതുസേവനത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ, ഇന്ന് ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി താങ്കൾ മാറിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തുടർച്ചയായ ഭരണകാലയളവുകളിലുടനീളം ഇന്ത്യയിലെ ജനങ്ങൾ നിങ്ങളുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പ്രതിഫലനമാണിത്.

എളിയ ചുറ്റുപാടുകളിൽ നിന്നും  ഈ പദവിയിലേക്കുള്ള നിങ്ങളുടെ യാത്ര സമർപ്പണം, സ്ഥിരോത്സാഹം, പൊതുസേവനം എന്നിവയുടെ തെളിവാണ്.

കെനിയ ഇന്ത്യയുമായുള്ള തങ്ങളുടെ ശക്തവും സുസ്ഥിരവുമായ പങ്കാളിത്തത്തെ വിലമതിക്കുന്നു, ഒപ്പം നമ്മുടെ ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

തുടർവിജയങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കായുള്ള സേവനത്തിനും ആശംസകൾ നേരുന്നു.”

റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ലീ ജേ-മ്യൂങ്, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ  ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ഇന്ത്യയുടെ വികസനത്തിലും പുരോഗതിയിലും പ്രധാനമന്ത്രി മോദി വഹിച്ച പങ്കിനെ അദ്ദേഹം അംഗീകരിക്കുകയും, കൊറിയ-ഇന്ത്യ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

“이재명 @Jaemyung_Lee (President of South Korea)

“माननीय प्रधानमंत्री @narendramodi

मैं आपको दुनिया के सबसे बड़े लोकतंत्र भारत के सबसे लंबे समय तक सेवा करने वाले प्रधानमंत्री बनने पर हार्दिक बधाई देता हूँ।

आपने कई वर्षों तक भारत के विकास और प्रगति का नेतृत्व किया है तथा अंतरराष्ट्रीय समुदाय में भारत की प्रतिष्ठा को ऊँचा उठाने में महत्वपूर्ण भूमिका निभाई है। मुझे विश्वास है कि यह उपलब्धि भारत के लोगों द्वारा आपके नेतृत्व पर जताए गए भरोसे को दर्शाती है।

अप्रैल में हमने कोरिया-भारत विशेष रणनीतिक साझेदारी को और आगे बढ़ाने तथा विकास और नवाचार से भरे भविष्य के निर्माण के लिए मिलकर काम करने पर सहमति जताई थी। मैं आपके साथ विश्वास और मित्रता को आगे बढ़ाने तथा हमारे दोनों देशों के लोगों के लिए लाभकारी ठोस परिणाम प्राप्त करने की आशा करता हूँ।

मैं आपके उत्तम स्वास्थ्य और भारत के लोगों के सुख, समृद्धि और खुशहाली की कामना करता हूँ।“

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. സമീപകാലത്ത് റോമിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അനുസ്മരിച്ച അവർ, ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

“ജോർജിയ മെലോണി @GiorgiaMeloni

ഇറ്റാലിയനിൽ നിന്നും പരിഭാഷപ്പെടുത്തിയത്

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ @narendramodi-ക്ക് അഭിനന്ദനങ്ങൾ.

കഴിഞ്ഞ ആഴ്ചകളിൽ റോമിൽ വെച്ച് വീണ്ടും കാണാൻ കഴിഞ്ഞതിലും നമ്മുടെ രാജ്യങ്ങൾക്കും ജനങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവിയിലേക്ക് ഉറ്റുനോക്കുന്ന പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂട്ടായി തുടക്കം കുറിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.”

ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ബഹുമതി കൈവരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് തുടരാനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കൂടുതൽ ദൃഢമാക്കാനുമുള്ള തന്റെ ആഗ്രഹം അവർ പ്രകടിപ്പിച്ചു.

“പ്രധാനമന്ത്രി ഫ്രെഡറിക്സൺ: “ഇന്ത്യയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ചു എന്ന സവിശേഷ നേട്ടം കൈവരിച്ച @narendramodi-ക്ക് അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് തുടരാനും നമ്മുടെ പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കൂടുതൽ ദൃഢമാക്കാനും ഞാൻ ആഗ്രഹിക്കുന്നു.”

റിപ്പബ്ലിക് ഓഫ് സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ്, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ഈ നാഴികക്കല്ല് വർഷങ്ങളായുള്ള സമർപ്പിത സേവനത്തിന്റെയും നേതൃത്വത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തന്ത്രപ്രധാനമായ പങ്കാളിത്തം ദൃഢമാക്കുന്നതിനുമുള്ള സൈപ്രസിന്റെ പ്രതിജ്ഞാബദ്ധത പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ആവർത്തിച്ചുറപ്പിച്ചു.

“ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ പ്രധാനമന്ത്രി @narendramodi-ക്ക് അഭിനന്ദനങ്ങൾ. ഈ ശ്രദ്ധേയമായ നേട്ടം വർഷങ്ങളായുള്ള സമർപ്പിത സേവനത്തിന്റെയും നേതൃത്വത്തിന്റെയും പ്രതിഫലനമാണ്. ഇന്ത്യയുമായുള്ള തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തെ സൈപ്രസ് വിലമതിക്കുന്നു, ഒപ്പം നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ പ്രതിജ്ഞാബദ്ധവുമാണ്.”

ഗ്രീസ് പ്രധാനമന്ത്രി  കിറിയാക്കോസ് മിത്സോതാക്കിസ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ഗ്രീസും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും സഹകരണവും കൂടുതൽ ആഴത്തിലാക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ ശക്തമായ ബന്ധം സ്ഥാപിക്കുക എന്ന പങ്കിട്ട ലക്ഷ്യവും എടുത്തുപറഞ്ഞു.


“ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ @narendramodi-ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ തന്ത്രപ്രധാനമായ പങ്കാളിത്തവും സഹകരണവും കൂടുതൽ ആഴത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നത് ഗ്രീസും ഇന്ത്യയും പരസ്പരം തുടരും.”

ജർമ്മൻ ചാൻസലർ ബുണ്ടെസ്കാൻസ്‌ലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ജർമ്മനിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ച അദ്ദേഹം, അടുത്ത അന്തർ-ഗവൺമെന്റ് ചർച്ചകൾക്കായി  പ്രധാനമന്ത്രി മോദിയെ ജർമ്മനിയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നതായും അറിയിച്ചു.


“ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായ @narendramodi-ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കാനും, അടുത്ത അന്തർ-ഗവൺമെന്റ് ചർച്ചകൾക്കായി താങ്കളെ ജർമ്മനിയിലേക്ക് സ്വാഗതം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു.”

റിപ്പബ്ലിക് ഓഫ് ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബൂക്ക ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പിത സേവനത്തിനും നന്ദിയും ആദരവും അറിയിച്ചു. ചരിത്രപരമായ നാഴികക്കല്ല് എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിലിരുന്ന്, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയതായും ഫിജി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

" പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും ഇന്ത്യയ്ക്കുള്ള അദ്ദേഹത്തിന്റെ സേവനത്തിനും @slrabuka നന്ദിയും ആദരവും അറിയിച്ചു.

പ്രധാനമന്ത്രി @narendramodi തുടർച്ചയായി 4,399 ദിവസത്തെ ഭരണം പൂർത്തിയാക്കി, ഇത് അദ്ദേഹത്തെ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയാക്കി മാറ്റി."

തുടർച്ചയായ മൂന്ന് ജനാധിപത്യ ഭരണകാലയളവുകളിലുടനീളം ദീഘവീക്ഷണത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ഇന്ത്യയെ നയിച്ച ചരിത്രപരമായ നേട്ടത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ പ്രധാനമന്ത്രി അബി അഹമ്മദ് അലി അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലുതും ചൈതന്യവത്തുമായ ജനാധിപത്യത്തിന്റെ സുസ്ഥിരമായ വിശ്വാസം ആർജ്ജിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്ര മോദി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ നരേന്ദ്ര മോദിയുടെ ഭരണം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും, ജനസംഖ്യാടിസ്ഥാനത്തിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ  നടപ്പിലാക്കുകയും, അഭൂതപൂർവ്വമായ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്തതായി എത്യോപ്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൂടാതെ, ഗ്ലോബൽ സൗത്തിന്റെ ശക്തവും സുസ്ഥിരവുമായ ശബ്ദമാണ് ഇന്ത്യൻ പ്രധാനമന്ത്രിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
  
“തുടർച്ചയായ മൂന്ന് ജനാധിപത്യ ഭരണകാലയളവുകളിലുടനീളം ദീഘവീക്ഷണത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ഇന്ത്യയെ നയിക്കുകയും, ലോകത്തിലെ ഏറ്റവും വലുതും ചൈതന്യവത്തുമായ ജനാധിപത്യത്തിന്റെ സുസ്ഥിരമായ വിശ്വാസം ആർജ്ജിച്ച് ഭാരതത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയാകുകയും ചെയ്ത ചരിത്രപരമായ നാഴികക്കല്ലിൽ എന്റെ ജ്യേഷ്ഠസഹോദരനും പ്രിയ സുഹൃത്തുമായ ബഹുമാനപ്പെട്ട @narendramodi-യെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഭരണം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും, ജനസംഖ്യാടിസ്ഥാനത്തിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുകയും, അഭൂതപൂർവ്വമായ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്തു. അദ്ദേഹം ഗ്ലോബൽ സൗത്തിന്റെ ശക്തവും സുസ്ഥിരവുമായ ശബ്ദമാണ്.”

റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഡോ. നവിൻചന്ദ്ര രാംഗൂലം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ ചരിത്രപരമായ സന്ദർഭത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് തന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ നാഴികക്കല്ല് ശ്രീ മോദിയുടെ നേതൃത്വത്തിന്റെയും സമർപ്പണത്തിന്റെയും ഭാരതത്തിലെ ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ചിരിക്കുന്ന സുസ്ഥിര വിശ്വാസത്തിന്റെയും തെളിവാണെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും കാഴ്ചപ്പാടിനും സ്ഥിരോത്സാഹത്തിനും നന്ദി, ഇന്ന് ഇന്ത്യ ലോകത്തിലെ വൻശക്തികൾക്കിടയിൽ തലയുയർത്തി നിൽക്കുന്നുവെന്നും അതിന്റെ  കരുത്തിൽ ആത്മവിശ്വാസമുള്ളതായും ആഗോള വേദിയിലെ സ്ഥാനത്തിൽ അഭിമാനിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രം, സംസ്‌കാരം, പൂർവികർ, പങ്കാളിത്ത മൂല്യങ്ങൾ എന്നിവയിൽ അടിയുറച്ച മൗറീഷ്യസും ഇന്ത്യയും തമ്മിലുള്ള സവിശേഷവും ആഴമേറിയതുമായ ബന്ധം എടുത്തുപറഞ്ഞുകൊണ്ട്, ശ്രീ മോദിയുടെ നേതൃത്വത്തിൽ ഈ ബന്ധങ്ങൾക്ക് പുതിയ കരുത്ത് ലഭിച്ചതായും മൗറീഷ്യസിന്റെ വികസനം, സുരക്ഷ, അഭിലാഷങ്ങൾ, ഭാവി എന്നിവയിൽ ഇന്ത്യ എപ്പോഴും വിശ്വസ്തനായ ഒരു സുഹൃത്തായും പങ്കാളിയായും ഒപ്പം നിന്നിട്ടുണ്ടെന്നും ഡോ. രാംഗൂലം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, വ്യക്തിപരമായ സൗഹൃദത്തിനും പരസ്പര ബഹുമാനത്തിനും ആദരവ് അർപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അതുല്യ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനായും അടുത്ത സഹകരണം തുടരാനുള്ള തന്റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷേമത്തിനും തുടർച്ചയായ നല്ല ആരോഗ്യത്തിനും വിജയത്തിനും ആശംസകൾ നേരുകയും ചെയ്തു.


 "ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ ചരിത്രപരമായ സന്ദർഭത്തിൽ, റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവിൻചന്ദ്ര രാംഗൂലം GCSK, FRCP, റിപ്പബ്ലിക് ഓഫ് ഇന്ത്യ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദിക്ക് അയച്ച അഭിനന്ദന സന്ദേശം.

പ്രിയ പ്രധാനമന്ത്രി,

ഇന്ത്യയെ സേവിക്കുന്നതിനായുള്ള അങ്ങയുടെ ശ്രദ്ധേയമായ യാത്രയിലെ ഈ ചരിത്രപരമായ നാഴികക്കല്ലിൽ, മൗറീഷ്യസ് ഗവൺമെന്റിനും ജനങ്ങൾക്കും വേണ്ടിയും എന്റെ സ്വന്തം പേരിലും ഞങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയത് അങ്ങയുടെ നേതൃത്വത്തിന്റെയും സമർപ്പണത്തിന്റെയും ഇന്ത്യയിലെ ജനങ്ങൾ നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന സുസ്ഥിര വിശ്വാസത്തിന്റെയും തെളിവാണ്.

അങ്ങയുടെ നേതൃത്വത്തിനും കാഴ്ചപ്പാടിനും സ്ഥിരോത്സാഹത്തിനും നന്ദി, ഇന്ന് ഇന്ത്യ ലോകത്തിലെ വൻശക്തികൾക്കിടയിൽ തലയുയർത്തി നിൽക്കുന്നു, തന്റെ കരുത്തിൽ ആത്മവിശ്വാസമുള്ളതായും ആഗോള വേദിയിലെ സ്ഥാനത്തിൽ അഭിമാനിക്കുന്നതായും കാണപ്പെടുന്നു.

മൗറീഷ്യസും ഇന്ത്യയും തമ്മിൽ സവിശേഷവും ആഴമേറിയതും ചരിത്രം, സംസ്‌കാരം, പൂർവികർ, പങ്കാളിത്ത മൂല്യങ്ങൾ എന്നിവയിൽ അടിയുറച്ചതുമായ ബന്ധമുണ്ട്. താങ്കളുടെ നേതൃത്വത്തിൽ, ഈ ബന്ധങ്ങൾക്ക് പുതിയ കരുത്തും വേഗതയും കൈവന്നിട്ടുണ്ട്; ഒപ്പം ഇന്ത്യ മൗറീഷ്യസിന്റെ വിശ്വസ്തനായ സുഹൃത്തായും പങ്കാളിയായും നിലകൊള്ളുകയും ഞങ്ങളുടെ വികസനത്തിലും സുരക്ഷയിലും അഭിലാഷങ്ങളിലും ഭാവിയിലും ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്.

നമ്മുടെ ബന്ധത്തെ ദീർഘകാലമായി അടയാളപ്പെടുത്തിയ വ്യക്തിപരമായ സൗഹൃദത്തിനും പരസ്പര ബഹുമാനത്തിനും ആദരവ് അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദീർഘകാല സുഹൃത്തുക്കൾ എന്ന നിലയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢവും സവിശേഷവുമായ ബന്ധത്താൽ എപ്പോഴും നയിക്കപ്പെട്ട്, വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും പൊതു ലക്ഷ്യത്തിന്റെയും മനോഭാവത്തോടെ നമ്മൾ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ഈ സുപ്രധാന വേളയിൽ, താങ്കളുടെ വ്യക്തിപരമായ സുഖവിവരങ്ങൾക്കും മികച്ച ആരോഗ്യത്തിനും നിങ്ങളുടെ ഉന്നതമായ പദവിയിലെ എല്ലാ വിജയങ്ങൾക്കുമായി ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായും മൗറീഷ്യസും ഇന്ത്യയും തമ്മിലുള്ള അതുല്യമായ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനായും നമ്മുടെ അടുത്ത സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയ പ്രധാനമന്ത്രി, എന്റെ പരമാവധി പരിഗണനയുടെ ഉറപ്പ് ദയവായി സ്വീകരിച്ചാലും.

ഡോ. നവിൻചന്ദ്ര രാംഗൂലം, GCSK, FRCP റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് പ്രധാനമന്ത്രി"

കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ഇന്ത്യയിൽ  തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. കാനഡയും ഇന്ത്യയും തങ്ങളുടെ പങ്കാളിത്തം പുതുക്കുന്ന വേളയിൽ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി നൽകുന്നതിനുള്ള സഹകരണ ശ്രമങ്ങൾ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കാനഡ പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ @narendramodi-ക്ക് അഭിനന്ദനങ്ങൾ. കാനഡയും ഇന്ത്യയും നമ്മുടെ പങ്കാളിത്തം പുതുക്കുന്ന ഈ വേളയിൽ, ഇരുജനതകൾക്കും കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായി നമ്മുടെ പ്രവർത്തനം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.”

സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, 2026 ജൂൺ 10- ന് അയച്ച സന്ദേശത്തിൽ  ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അംഗീകരിക്കപ്പെട്ട ഇന്ത്യയുടെ ഭരണഘടനാപരമായ ഊർജ്ജസ്വലതയുടെയും രാജ്യത്തിന്റെ പുരോഗതിക്കും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെയും ശ്രദ്ധേയമായ പ്രതിഫലനമാണ് ഈ നേട്ടമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, ഉഭയകക്ഷി ബന്ധങ്ങളുടെ ചലനാത്മകതയുടെ പ്രതീകമായി, 2026-ൽ വൻ വിജയത്തോടെ ആഘോഷിക്കപ്പെടുന്ന 'സ്പെയിൻ-ഇന്ത്യ സംയുക്ത സംസ്‌കാര, ടൂറിസം, നിർമ്മിതബുദ്ധി വർഷത്തെ' പ്രധാനമന്ത്രി സാഞ്ചസ് എടുത്തുപറയുകയും ചെയ്തു.

ജപ്പാൻ പ്രധാനമന്ത്രി സനേ താകായിച്ചി, 2026 ജൂൺ 10-ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അയച്ച അഭിനന്ദന സന്ദേശത്തിൽ, 2014 മേയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് മുതൽ ജപ്പാൻ-ഇന്ത്യ ബന്ധത്തിന്റെ ശ്രദ്ധേയമായ പുരോഗതിക്കായി ശ്രീ മോദി വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബെന്യാമിൻ നെതന്യാഹു, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് തന്റെ അഭിനന്ദനങ്ങളും ഹൃദയംഗമമായ ആശംസകളും അറിയിച്ചു.

“ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയതിന് എന്റെ പ്രിയ സുഹൃത്ത് @PMOIndia @narendramodi-ക്ക് അഭിനന്ദനങ്ങൾ, മാസെൽ ടോവ് (ഭാവുകങ്ങൾ)!”

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ മികച്ച നേതാവായി പ്രശംസിച്ചുകൊണ്ട് തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി മോദിയെ ശക്തനും ആരോഗ്യവാനും ജ്ഞാനിയുമായ മനുഷ്യനെന്ന് വിശേഷിപ്പിച്ച യു.എസ്. പ്രസിഡന്റ്, വരും വർഷങ്ങളിലും വലിയ നേട്ടങ്ങളും വിജയങ്ങളും അദ്ദേഹത്തെ തേടിയെത്തുമെന്നും കൂട്ടിച്ചേർത്തു.

***

NK


(रिलीज़ आईडी: 2271575) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada