PIB Backgrounder
azadi ka amrit mahotsav

ഇന്ത്യയുടെ ഹരിത പരിവർത്തനം

പന്ത്രണ്ട് വർഷത്തെ വിശ്വാസം, നിർമാണം, ജനക്ഷേമം

प्रविष्टि तिथि: 04 JUN 2026 12:31PM by PIB Thiruvananthpuram

ആസൂത്രിതമായ നയ രൂപവത്കരണത്തിലൂടെയും സ്ഥിരതയാർന്ന നിർവഹണത്തിലൂടെയും ഇന്ത്യ സുസ്ഥിരമായൊരു പാരിസ്ഥിതിക പരിവർത്തനം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ, രാജ്യം വനങ്ങളുടെയും വൃക്ഷങ്ങളുടെയും വിസ്തൃതി വികസിപ്പിക്കുകയും തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, തീരദേശ ആവാസവ്യവസ്ഥകൾ എന്നിവ പുനഃസ്ഥാപിക്കുകയും മലിനീകരണ തോത് കുറച്ചുകൊണ്ട് 'നമാമി ഗംഗേ' പദ്ധതിയിലൂടെ വിപുലമായ നദി പുനർജ്ജീവനം നടത്തുകയും ചെയ്തു. കടുവകൾ, സിംഹങ്ങൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, മറ്റ് ജീവജാലങ്ങൾ എന്നീ വന്യജീവികളുടെ എണ്ണവും വർദ്ധിച്ചു. ഖരമാലിന്യ സംസ്‌കരണ നിരക്കുകൾ വർദ്ധിപ്പിച്ചും, നിർമ്മാതാവിൻ്റെ വിപുലീകൃത ഉത്തരവാദിത്ത ചട്ടക്കൂടുകളിലൂടെ ചാക്രിക സാമ്പത്തിക രീതികൾ മുന്നോട്ടുവച്ചും, ഹരിതസൗഹൃദ വൈദഗ്ധ്യങ്ങളും പാരിസ്ഥിതികാവബോധവും പ്രോത്സാഹിപ്പിച്ചും, പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന സാങ്കേതികവിദ്യ സ്വീകരിച്ചും, ദുരന്തം നേരിടാനുള്ള അതിജീവനശേഷി ശക്തിപ്പെടുത്തിയും രാജ്യം അതിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തി.

 

വർഷങ്ങളോളം മുൻകൈയെടുത്ത് മുഖ്യ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെയും അന്താരാഷ്ട്ര സൗര സഖ്യം (ഐ.എസ്.എ), ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് (ഒ.എസ്.ഒ.ഡബ്ല്യു.ഒ.ജി),

ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യം (സി.ഡി.ആർ.ഐ), മിഷൻ ലൈഫ് (ലൈഫ് സ്‌റ്റൈൽ ഫോർ എൻവയോൺമെൻ്റ്), ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐ.ബി.സി.എ) തുടങ്ങിയ സംരംഭങ്ങളിലൂടെയും പ്രധാന പരിസ്ഥിതി ഉച്ചകോടികൾ സംഘടിപ്പിച്ചുകൊണ്ടും രാജ്യം അന്താരാഷ്ട്രതലത്തിൽ വിശ്വാസ്യത വളർത്തിയെടുത്തിട്ടുണ്ട്. നയപരമായ അഭിലാഷത്തിനും ഫലപ്രാപ്തിക്കും ഇടയിലുള്ള ശക്തമായ വിന്യാസത്തെ ഇത് പ്രകടമാക്കുന്നു.

 

ഇന്ത്യയുടെ ഹരിത പരിവർത്തനത്തിൻ്റെ മൂന്ന് സ്തംഭങ്ങൾ

കഴിഞ്ഞ പന്ത്രണ്ട് വർഷമായി, വിശ്വാസം, നിർമാണം, ജനക്ഷേമം എന്നീ തത്വങ്ങളാൽ നയിക്കപ്പെടുന്ന സമഗ്രമായ ഒരു പാരിസ്ഥിതിക പരിവർത്തനമാണ് ഇന്ത്യ പിന്തുടർന്നത്. സാമ്പത്തിക വളർച്ചയ്ക്കും പൊതുജനക്ഷേമത്തിനും ദീർഘകാല ദേശീയ ഉത്പതിഷ്ണുതയ്ക്കും പാരിസ്ഥിതിക സുരക്ഷ നിർണായകമാണെന്ന് ഗവണ്മെൻ്റ്  തിരിച്ചറിഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം, വിഭവ സമ്മർദ്ദങ്ങൾ, പരിസ്ഥിതി നശീകരണം എന്നിവ രൂക്ഷമാകവെ സംരക്ഷണം, സുസ്ഥിരത, വികസനം എന്നിവയെ സംയോജിപ്പിച്ചുള്ള ഒരു സന്തുലിത സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

 

ഈ കാലയളവിൽ, സുസ്ഥിരമായ നയ രൂപവത്കരണത്തിലൂടെയും സ്ഥാപനപരമായ പരിഷ്‌കാരങ്ങളിലൂടെയും പാരിസ്ഥിതിക ഭരണം ഗണ്യമായി ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. ഗവണ്മെൻ്റ് ചാക്രിക സമ്പദ് വ്യവസ്ഥാ രീതികൾ ആധുനികവത്കരിക്കുകയും, ഹരിത നൈപുണ്യങ്ങളും പാരിസ്ഥിതിക അവബോധവും പ്രോത്സാഹിപ്പിക്കുകയും, പരിസ്ഥിതി പരിപാലനത്തിൽ കൂടുതൽ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സംവിധാനങ്ങളും ശാസ്ത്രാധിഷ്ഠിത ആസൂത്രണവും സുതാര്യത, അവലോകനം, നിർവഹണ ഫലപ്രാപ്തി എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

 

മൊത്തത്തിൽ, ഈ ശ്രമങ്ങൾ ഇന്ത്യയുടെ ആവാസവ്യവസ്ഥയുടെ കാര്യക്ഷമതയെ ശക്തിപ്പെടുത്തിയും സുസ്ഥിര വികസനത്തിനായുള്ള ദേശീയ ശേഷി വർദ്ധിപ്പിച്ചും ആഗോള വിശ്വാസ്യത മെച്ചപ്പെടുത്തിയും ഇന്ത്യയുടെ ഹരിത പരിവർത്തനത്തിൻ്റെ മൂന്ന് സ്തംഭങ്ങളായി മാറി. കൂടുതൽ ഉത്പതിഷ്ണുതയുള്ള ആവാസവ്യവസ്ഥ, സുസ്ഥിര വളർച്ചയ്ക്കുള്ള ശക്തമായ സ്ഥാപനപരവും സാങ്കേതികവുമായ സന്നദ്ധത, ആഗോള പാരിസ്ഥിതിക ഭരണത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വാധീനമുള്ള പങ്ക് എന്നിവയിലേക്കുള്ള വ്യവസ്ഥാപിതമായ മാറ്റം ഈ തൂണുകൾ ഒരുമിച്ച് പ്രതിഫലിപ്പിക്കുന്നു.

ഈ സംയോജിത സമീപനം ആഭ്യന്തര പാരിസ്ഥിതിക ഫലങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, കൂട്ടായ കാലാവസ്ഥാ പ്രവർത്തനവും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയെ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ നേതൃരാജ്യമായി സ്ഥാനപ്പെടുത്തുകയും ചെയ്തു.

 

ഒന്നാം സ്തംഭം: അതിജീവനശേഷിയുള്ള ഇന്ത്യയ്ക്കായി ആവാസവ്യവസ്ഥാ കാര്യക്ഷമതയും ജൈവവൈവിധ്യവും വർദ്ധിപ്പിക്കൽ

ദീർഘകാലാടിസ്ഥാനത്തിലുള്ള പരിസ്ഥിതി സുരക്ഷയ്ക്കും കാലാവസ്ഥാ അതിജീവനശേഷിയ്ക്കും ആവാസവ്യവസ്ഥയുടെ കാര്യക്ഷമത നിർണായകമാണ്. ആരോഗ്യകരമായ വനങ്ങൾ, നദികൾ, തണ്ണീർത്തടങ്ങൾ, തീരങ്ങൾ, വന്യജീവി ആവാസ വ്യവസ്ഥകൾ എന്നിവ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും പ്രകൃതിവിഭവങ്ങളെ നിലനിർത്തുകയും ചെയ്യുന്നു. കാലാവസ്ഥാ, പാരിസ്ഥിതിക ആഘാതങ്ങൾക്കെതിരായ അതിജീവനശേഷിയും അവ ശക്തിപ്പെടുത്തുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി, ആവാസ വ്യവസ്ഥാ പുനഃസ്ഥാപനം, ജീവിവർഗ സംരക്ഷണം, ഭൂപ്രകൃതിതല സംരക്ഷണം എന്നിവയിലൂടെ ഇന്ത്യ അതിൻ്റെ ആവാസവ്യവസ്ഥാ കാര്യക്ഷമത വികസിപ്പിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുക, ജൈവവൈവിധ്യം വർദ്ധിപ്പിക്കുക, കൂടുതൽ അതിജീവന ശഷിയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നിവയാണ് ഈ ശ്രമങ്ങൾ.

 

വളരുന്ന പച്ചപ്പ്: വന ഭൂപ്രകൃതിയെ പുനർജ്ജീവിപ്പിക്കൽ

ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ പ്രകൃതിദത്ത സാമ്പത്തുകളിൽ ഒന്നാണ് വനങ്ങൾ. അവ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നു, ജലചക്രങ്ങളെ നിയന്ത്രിക്കുന്നു, കാർബൺ സംഭരിക്കുന്നു, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം നിലനിർത്തുന്നു. കാലാവസ്ഥാ അതിജീവനശേഷിയിലും സുസ്ഥിര വികസനത്തിലും അവയുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, പച്ചപ്പ് വികസിപ്പിക്കുന്നതിനും, നശിച്ചുപോയ ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും, ഭൂപ്രകൃതിതല സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള സുസ്ഥിര ശ്രമങ്ങൾ ഗവണ്മെൻ്റ് കൈക്കൊണ്ടിട്ടുണ്ട്.

 

 

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ഹരിത ഇന്ത്യ ദൗത്യം വനങ്ങളുടെയും ആവാസവ്യവസ്ഥയുടെയും പുനഃസ്ഥാപനത്തിനായുള്ള മുൻനിര സംരംഭമാണ്. 2015-16 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഈ ദൗത്യം ആവാസവ്യവസ്ഥയുടെ അതിജീവനശേഷിയും കാലാവസ്ഥാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. 2026 മാർച്ച് വരെ, സംസ്ഥാനങ്ങളിലുടനീളം ഇതിനായി 1019.26 കോടി രൂപ അനുവദിച്ചു.

 

വനത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാർബൺ ആഗിരണം വർദ്ധിപ്പിക്കുന്നതിനും ഈ ദൗത്യം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. 2023-ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐ.എസ്.എഫ്.ആർ) അനുസരിച്ച്, ഇന്ത്യയുടെ വന-വൃക്ഷ വിസ്തൃതി 8.27 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 25.17 ശതമാനം വരുമിത്.

 

വനവിസ്തൃതി മാത്രം 7.15 ലക്ഷം ചതുരശ്ര കിലോമീറ്റർ (21.76 ശതമാനം) വ്യാപിച്ചുകിടക്കുന്നു. അതേസമയം, വൃക്ഷവിസ്തൃതി 1.12 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് (3.41 ശതമാനം). ഇന്ത്യയിലെ വനങ്ങൾ നിലവിൽ 30.43 ബില്യൺ ടൺ കാർബൺ ശേഖരം സംഭരിക്കുന്നു, ഇത് കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനും പാരിസ്ഥിതിക സുരക്ഷയ്ക്കും വേണ്ടിയുള്ള രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത ആസ്തികളിൽ ഒന്നാണ്.

 

ഹരിതവത്കരണം വർധിപ്പിക്കുന്ന മറ്റ് സംരംഭങ്ങളിൽ ഉൾപ്പെടുന്നവ:

വന പുനഃസ്ഥാപനവും ആവാസ വ്യവസ്ഥയുടെ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി 2016-ലെ നഷ്ടപരിഹാര വനവത്കരണ നിധി നിയമത്തിന് കീഴിൽ കീഴിൽ കോമ്പൻസേറ്ററി ഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെൻ്റ് ആൻഡ് പ്ലാനിംഗ് അതോറിറ്റി (സി.എ.എം.പി.എ) സ്ഥാപിതമായി.

 

2020-21, 2024-25 സാമ്പത്തിക വർഷത്തിന് ഇടയിൽ, സി.എ.എം.പി.എയുടെ തുക വകയിരുത്തലിന് കീഴിൽ ഇന്ത്യയിലുടനീളം 3.20 ലക്ഷം ഹെക്ടറിലധികം നഷ്ടപരിഹാര വനവൽക്കരണം ഏറ്റെടുത്തു. രാജ്യവ്യാപകമായി സാങ്കേതികവിദ്യാധിഷ്ഠിത വന ഭരണവും വനവൽക്കരണ കൈകാര്യവും മെച്ചപ്പെടുത്തുന്നതിനായി ജി.ഐ.എസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ വാർഷിക പദ്ധതികൾ, ഹരിത്-സങ്കൽപ് പ്ലാറ്റ്‌ഫോം എന്നിവയും ഈ സംരംഭം അവതരിപ്പിച്ചു.

 

2020-21 -നും 2026-27 -നും ഇടയിൽ 1000 നഗരവനങ്ങൾ/വാടികകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട്, ദേശീയ വനവൽക്കരണ, പരിസ്ഥിതി വികസന ബോർഡ് 2020 മുതൽ നഗര വന യോജന (എൻ.വി.വൈ) നടപ്പിലാക്കുന്നു. 2026 മാർച്ച് 31 വരെ, 626 നഗര വനങ്ങൾ/വാടികകൾ എന്നിവയുടെ വികസനത്തിനായി ദേശീയ അതോറിറ്റി 557.62 കോടി രൂപ അനുവദിച്ചു.

 

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ നശിച്ചുപോയ ഭൂപ്രകൃതി പുനഃസ്ഥാപിക്കുന്നതിനായി വിഭാവനം ചെയ്ത ആരവല്ലി ഹരിത മതിൽ സംരംഭം, 6.31 ദശലക്ഷം ഹെക്ടർ ഭൂപ്രകൃതി പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

 

393.24 ലക്ഷം തൈകൾ സംയോജിപ്പിച്ച് നടാൻ ശേഷിയുള്ള 435 നഴ്സറികൾ ഇതു മുഖേന സ്ഥാപിച്ചിട്ടുണ്ട്. 2025 ൽ മാത്രം ഏകദേശം 36,025 ഹെക്ടർ ഭൂപ്രകൃതി പുനഃസ്ഥാപിച്ചു.

 

നിങ്ങൾക്ക് അറിയുമോ?

2024 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'അമ്മയുടെ പേരിൽ ഒരു മരം (ഏക് പെഡ് മാ കേ നാം)' എന്ന കാമ്പയിൻ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൊതു പരിസ്ഥിതി പ്രസ്ഥാനങ്ങളിലൊന്നായി ഇത് ഉയർന്നുവന്നു. മുഴുവൻ  ഗവണ്മെൻ്റ് സംവിധാനങ്ങളും മുഴുവൻ സമൂഹവും ഉൾപ്പെട്ട സമീപനമാണ് ഈ കാമ്പയിൻ കൈക്കൊണ്ടത്. 2025 ഡിസംബർ വരെ ആകെ 262.4 കോടി തൈകളാണ് നട്ടുപിടിപ്പിച്ചത്. 'മേരി ലൈഫ്' പോർട്ടൽ വഴി നടീൽ പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ പിന്തുടർച്ച സാധ്യമാക്കി. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി പാരിസ്ഥിതിക ലക്ഷ്യങ്ങളും സാംസ്‌കാരിക-വൈകാരിക മൂല്യങ്ങളും സംയോജിപ്പിച്ചാണ് ഈ സംരംഭം നടത്തിയത്.

 

ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും സുസ്ഥിര വന പരിപാലനത്തിനുമുള്ള ഗവണ്മെൻ്റിൻ്റെ ദീർഘകാല പ്രതിബദ്ധതയാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഹരിതവത്കരണം ശക്തിപ്പെടുത്തുന്നതിലൂടെയും പ്രകൃതിദത്ത കാർബൺ ആഗിരണ സംവിധാനങ്ങളിലൂടെയും, ഇന്ത്യ അതിൻ്റെ കാലാവസ്ഥാ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ആവാസവ്യവസ്ഥയുടെ അതിജീവനശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

നദിയുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ

ജലമലിനീകരണം പരിസ്ഥിതി നശീകരണത്തിൻ്റെ ഒരു പ്രേരകശക്തിയും അനന്തരഫലവുമാണ്. ഇത് ജല ജൈവവൈവിധ്യം കുറയ്ക്കുകയും, ഭക്ഷ്യ ശൃംഖലകളെ മലിനമാക്കുകയും, ആവാസവ്യവസ്ഥയുടെ സ്വാഭാവിക സ്വയം വൃത്തിയാക്കൽ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഒരു വിനാശകരമായ പ്രതിപ്രവർത്തന വലയം സൃഷ്ടിക്കുന്നു.

 

ഈ വെല്ലുവിളിയെ നേരിടുന്നതിനായി, 2014 ജൂണിൽ ഒരു പ്രധാന നദീ പുനർജ്ജീവന ദൗത്യമായി 'നമാമി ഗംഗേ' പദ്ധതി ആരംഭിച്ചു. ഗംഗാ നദിയുടെയും അതിൻ്റെ പോഷകനദികളുടെയും മലിനീകരണം കുറയ്ക്കുന്നതിനും പാരിസ്ഥിതിക ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. മലിനജല സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക മാലിന്യ നിയന്ത്രണം, നദീതീര-കടവ് (ഘട്ട്) വികസനം, ജൈവവൈവിധ്യ സംരക്ഷണം, വനവൽക്കരണം, ശക്തമായ പൊതുജന പങ്കാളിത്തം എന്നിവയിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 20,000 കോടി രൂപയുടെ പ്രാരംഭ വിഹിതത്തോടെ ആരംഭിച്ച പദ്ധതിയ്ക്ക്, ദീർഘകാല നദീ പുനഃസ്ഥാപനവും സുസ്ഥിര ജല പരിപാലന ശ്രമങ്ങളും ശക്തിപ്പെടുത്തുന്നതിനായി 2026 മാർച്ച് വരെ രണ്ടാം ഘട്ടമായി 22,500 കോടി രൂപ കൂടി അനുവദിച്ചു.

 

പ്രധാന നേട്ടങ്ങൾ:

നദി പുനർജ്ജീവനം: 2026 ഫെബ്രുവരി വരെ, 43,030 കോടി രൂപയുടെ 524 പദ്ധതികൾക്ക് അനുമതി നൽകി, അതിൽ ഏകദേശം 355 പദ്ധതികൾ ഇതിനകം പൂർത്തിയായി. കൂടാതെ, തുടക്കം മുതൽ 21,340 കോടി രൂപ വിതരണം ചെയ്തു. ഇത് നദി പുനർജ്ജീവനത്തിലെ സുസ്ഥിരമായ നിക്ഷേപത്തെ പ്രതിഫലിപ്പിക്കുന്നു.

 

മലിനജല സംസ്‌കരണവും മലിനീകരണ നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളും: മലിനമായ നദീതീരങ്ങൾ പരിഹരിക്കുന്നതിനായി 35,698 കോടി രൂപ ചെലവിൽ ആകെ 218 മലിനജല അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ സംയോജിത സംസ്‌കരണ ശേഷി 6,610 ദശലക്ഷം ലിറ്റർ/പ്രതിദിനം (എം.എൽ.ഡി) ആണ്. ഇതിൽ 3,977 എം.എൽ.ഡി ശേഷിയുള്ള 138 എസ്.ടി.പികൾ പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കി.

 

വ്യാവസായിക മലിനീകരണ തോത്: വ്യാവസായിക ബയോകെമിക്കൽ ഓക്‌സിജൻ ആവശ്യകത (ബി.ഒ.ഡി) അളവ് 2017-ൽ 26 ടി.പി.ഡി (ടൺ/പ്രതിദിനം) ൽ നിന്ന് 2024-ൽ 10.75 ടി.പി.ഡി ആയി കുറഞ്ഞു. അതേസമയം വ്യാവസായിക മാലിന്യ പുറന്തള്ളൽ ഇതേ കാലയളവിൽ 349 എം.എൽ.ഡിയിൽ നിന്ന് 265.56 എം.എൽ.ഡി ആയി കുറഞ്ഞു.

 

 

ഗംഗാ നദീതടത്തിലുടനീളം പരിസ്ഥിതി പുനഃസ്ഥാപനവും വനവൽക്കരണവും: 414 കോടി രൂപ ചെലവഴിച്ച് ഏകദേശം 33,024 ഹെക്ടർ വനവൽക്കരണം നടത്തി. കൂടാതെ, ഈ പരിപാടിയുടെ കീഴിൽ 7 ജൈവവൈവിധ്യ പാർക്കുകളും 5 മുൻഗണനാ തണ്ണീർത്തടങ്ങളും അനുവദിച്ചിട്ടുണ്ട്.

 

ജൈവവൈവിധ്യ സംരക്ഷണം: ജല ജൈവവൈവിധ്യം ശക്തിപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം പിന്തുണയ്ക്കുന്നതിനുമായി ഏകദേശം 203 ലക്ഷം ഇന്ത്യൻ മേജർ കാർപ്പ് (ഐ.എം.സി) മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 22 നദികളിലായി 3,037 ചീങ്കണ്ണികളെ സർവേകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 28 നദികളിലായി 8,507 കിലോമീറ്റർ താണ്ടിയ സർവേകളിൽ ഗംഗാ ഡോൾഫിനുകളുടെ എണ്ണം 6,327 ആണെന്ന് കണക്കാക്കിയിട്ടുണ്ട്.

 

നിങ്ങൾക്ക് അറിയാമോ?

2020 ആഗസ്റ്റ് 15 ന് ആരംഭിച്ച പ്രോജക്റ്റ് ഡോൾഫിൻ, ഇതുവരെ നടന്നിട്ടില്ലാത്ത വിധം ആദ്യമായി ഒരു നിശ്ചിതപ്രദേശത്തെ മുഴുവൻ ഡോൾഫിനുകളുടെയും കണക്കെടുപ്പ് പൂർത്തിയാക്കുകയും ഗംഗാ ഡോൾഫിനിനെയും സിന്ധു ഡോൾഫിനിനെയും വന്യജീവി (സംരക്ഷണ) നിയമപ്രകാരം, വ്യത്യസ്ത ഇനങ്ങളായി അംഗീകരിച്ചുകൊണ്ട് നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു. കൂടാതെ ചമ്പൽ നദിയിൽ 200 കിലോമീറ്റർ ഡോൾഫിൻ സംരക്ഷണ മേഖല, നദി ഡോൾഫിനുകൾക്കായുള്ള പ്രഖ്യാപനം പോലുള്ള ആഗോള ശ്രമങ്ങളിൽ പങ്കാളിത്തം തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ചിലിക തടാകത്തിലൂടെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന അപൂർവ ഇനത്തിൽപ്പെട്ട ഇരാവഡി ഡോൾഫിനുകളുടെ സംരക്ഷണത്തെയും ഈ സംരംഭം പിന്തുണയ്ക്കുന്നു.

 

 

ചമ്പൽ നദിയിൽ 200 കിലോമീറ്റർ പരിധിയിലുള്ള ഡോൾഫിൻ സംരക്ഷണ മേഖലയും, നദീതീര ഡോൾഫിനുകൾക്കായുള്ള ആഗോള പ്രഖ്യാപനം പോലെയുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ പങ്കാളികളാകലും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

 

'നമാമി ഗംഗേ' പരിപാടി അടിസ്ഥാനസൗകര്യ വികസനവും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനവും സംയോജിപ്പിച്ചുള്ള നദി പുനർജ്ജീവനത്തിനായുള്ള സമഗ്രവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു സമീപനം പ്രകടമാക്കുന്നു. മലിനീകരണ നിയന്ത്രണത്തിൽ നിന്ന് ദീർഘകാല നദീതട വ്യാപക സുസ്ഥിരതയിലേക്കുള്ള നിർണായക മാറ്റത്തെ അതിൻ്റെ പരിമാണപരമായ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഉപജീവനമാർഗ്ഗങ്ങളും പാരിസ്ഥിതിക അതിജീവനശേഷിയും ശക്തിപ്പെടുത്തുന്നതിനൊപ്പം, ഈ ശ്രമങ്ങൾ സംയുക്തമായി ഗംഗാ നദിയുടെ ആവാസവ്യവസ്ഥാപരമായ സമഗ്രത പുനഃസ്ഥാപിക്കുന്നു.

 

പാരിസ്ഥിതിക ജീവിതരേഖകൾക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കൽ

 

ഭൂമിയിലെ ഏറ്റവും ഉൽപ്പാദനക്ഷമവും പാരിസ്ഥിതികമായി പ്രാധാന്യമുള്ളതുമായ ആവാസവ്യവസ്ഥകളിൽ ഒന്നാണ് തണ്ണീർത്തടങ്ങൾ. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന തടാകങ്ങൾ, ചതുപ്പു നിലങ്ങൾ, വെള്ളപ്പൊക്ക സമതലങ്ങൾ, കണ്ടൽക്കാടുകൾ, തീരദേശ തടാകങ്ങൾ എന്നിവ അവയിൽ ഉൾപ്പെടുന്നു. തണ്ണീർത്തടങ്ങൾ ഭൂഗർഭജലം പുനഃസ്ഥാപിക്കുന്നു, ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു, വെള്ളപ്പൊക്ക സാധ്യതകൾ കുറയ്ക്കുന്നു. സമ്പന്നമായ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നു, കാലാവസ്ഥാ അതിജീവനശേഷി വർദ്ധിപ്പിക്കുന്നു. അവ കൃഷി, മത്സ്യബന്ധനം, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം എന്നിവയും നിലനിർത്തുന്നു.

 

അവയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, കേന്ദ്ര ഗവണ്മെൻ്റ്  2013-ൽ ആരംഭിച്ച ജല ആവാസവ്യവസ്ഥാ സംരക്ഷണത്തിനുള്ള ദേശീയ പദ്ധതി (എൻ.പി.സി.എ) വഴി തണ്ണീർത്തട സംരക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജലത്തിൻ്റെ ഗുണനിലവാരം, ജൈവവൈവിധ്യം, മൊത്തത്തിലുള്ള ആവാസവ്യവസ്ഥയുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, തണ്ണീർത്തടങ്ങളുടെ സംയോജിത സംരക്ഷണവും പുനഃസ്ഥാപനവും ഈ പരിപാടി പ്രോത്സാഹിപ്പിക്കുന്നു.

സംരക്ഷണ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഗവണ്മെൻ്റ് 2017 ലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) നിയമങ്ങൾ വിജ്ഞാപനം ചെയ്തു. കയ്യേറ്റം, സംസ്‌കരിക്കാത്ത മാലിന്യങ്ങൾ പുറന്തള്ളൽ, ഖരമാലിന്യങ്ങൾ തള്ളൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ നിയമങ്ങൾ നിരോധിക്കുന്നു. അതുവഴി രാജ്യത്തുടനീളമുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര പരിപാലനത്തിനും ശക്തമായ ഒരു നിയന്ത്രണ ചട്ടക്കൂട് നൽകുന്നു.

 

വർഷങ്ങളായി തണ്ണീർത്തട സംരക്ഷണ ശ്രമങ്ങളുടെ വ്യാപ്തി ഗണ്യമായി വർദ്ധിച്ചു. 2018 ആഗസ്റ്റ് വരെ, 24 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 148 തണ്ണീർത്തടങ്ങളും തടാകങ്ങളും എൻ.സി.പി.എ തിരിച്ചറിഞ്ഞ് ഉൾപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റ്  893.69 കോടി രൂപ അനുവദിച്ചു. 2022 ആയപ്പോഴേക്കും പരിപാടിയുടെ പരിരക്ഷാപരിധി 164 തണ്ണീർത്തടങ്ങളായി വർദ്ധിച്ച്, മൊത്തം ധനസഹായം 1,066.43 കോടി രൂപയിലെത്തി.

 

2023-ൽ ഈ വിപുലീകരണം തുടർന്ന് 42 റാംസർ സൈറ്റുകൾ ഉൾപ്പെടെ 165 തണ്ണീർത്തടങ്ങൾക്ക് പരിപാടിയുടെ കീഴിൽ അംഗീകാരം ലഭ്യമായി. അപ്പോഴേക്കും, സഞ്ചിത സാമ്പത്തിക വിഹിതം 1,088.85 കോടി രൂപയായി ഉയർന്നിരുന്നു. ഇത് തണ്ണീർത്തട സംരക്ഷണത്തിലും ആവാസവ്യവസ്ഥ പരിപാലനത്തിലുമുള്ള സുസ്ഥിര നിക്ഷേപത്തെ പ്രതിഫലിപ്പിക്കുന്നു. ഈ ശ്രമങ്ങൾ രാജ്യത്തുടനീളമുള്ള തണ്ണീർത്തട സംരക്ഷണം, ആവാസവ്യവസ്ഥാ പുനഃസ്ഥാപനം, ദീർഘകാലാടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക സുസ്ഥിരത എന്നിവയെ ഗണ്യമായി ശക്തിപ്പെടുത്തി.

 

നിങ്ങൾക്ക് അറിയാമോ?

തണ്ണീർത്തട സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമായി 1971-ൽ ഇറാനിലെ റാംസറിൽ നടന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയായ റാംസർ കൺവൻഷൻ പ്രകാരം അംഗീകരിക്കപ്പെട്ട തണ്ണീർത്തടങ്ങളാണ് റാംസർ സൈറ്റുകൾ.

 

ജൈവവൈവിധ്യം, ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാന അതീജിവനശേഷി, ഉപജീവനമാർഗ്ഗം എന്നിവയ്ക്ക് ഈ തണ്ണീർത്തടങ്ങൾ പാരിസ്ഥിതികമായി പ്രധാനമാണ്. 2014-ൽ ഇന്ത്യയിൽ 26 റാംസർ സൈറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2026 ഏപ്രിലോടെ, തണ്ണീർത്തട സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ തണ്ണീർത്തടങ്ങളുടെ എണ്ണം 99 ആയി ഉയർന്നു.

 

കണ്ടൽ ആവാസവ്യവസ്ഥയുടെ സംരക്ഷണം

 

 

ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഉപ്പുരസത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള വനങ്ങളാണ് കണ്ടൽക്കാടുകൾ.

ചുഴലിക്കാറ്റുകൾ, മണ്ണൊലിപ്പ്, കൊടുങ്കാറ്റിനെത്തുടർന്നുള്ള അസാധാരണ ജലനിരപ്പുയർച്ച, സമുദ്രനിരപ്പ് ഉയരൽ എന്നിവയിൽ നിന്ന് തീരപ്രദേശങ്ങളെ ഇവ സംരക്ഷിക്കുന്നു. കണ്ടൽക്കാടുകൾ കാർബൺ സംഭരിക്കുകയും സമുദ്ര ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും മത്സ്യബന്ധന സമൂഹങ്ങളെ നിലനിർത്തുകയും ചെയ്യുന്നു.

 

'തീരദേശ ആവാസവ്യവസ്ഥയ്ക്കും പ്രത്യക്ഷ വരുമാനത്തിനുമുള്ള കണ്ടൽക്കാട് സംരംഭ' (എം.ഐ.എസ്.എച്ച്.ടി.ഐ) പദ്ധതിയിലൂടെ ഇന്ത്യ കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രാരംഭ വിഹിതമായി 100 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു.

 

ഇന്ത്യയുടെ കണ്ടൽക്കാടുകളുടെ വിസ്തൃതി ക്രമാനുഗതമായി വർദ്ധിച്ചതിൽ ഈ സംരംഭത്തിൻ്റെ വിജയം വ്യക്തമായി കാണാം. 2013-ൽ 4,628 ചതുരശ്ര കിലോമീറ്റർ ആയിരുന്ന ഇന്ത്യയുടെ കണ്ടൽക്കാടുകളുടെ വിസ്തൃതി 2023-ൽ 4,992 ചതുരശ്ര കിലോമീറ്റർ ആയി വർദ്ധിച്ചു. ഇത് തീരദേശ അതിജീവനശേഷിയും ആവാസവ്യവസ്ഥാപരമായ സുരക്ഷയും ശക്തിപ്പെടുത്തിക്കൊണ്ട് 363 ചതുരശ്ര കിലോമീറ്ററിൻ്റെ ആകെ നേട്ടത്തെ പ്രതിനിധീകരിക്കുന്നു.

 

5. നീലച്ചക്രവാളങ്ങൾ: 7,500 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയുടെ തീരദേശ അതിർത്തി

തീരദേശ സംവിധാനങ്ങളിൽ ബീച്ചുകൾ, അഴിമുഖങ്ങൾ, മണൽക്കൂനകൾ, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ, തീരദേശ ജലം എന്നിവ ഉൾപ്പെടുന്നു. അവ മത്സ്യബന്ധനം, വിനോദസഞ്ചാരം, വ്യാപാരം, ജൈവവൈവിധ്യം, സമുദ്രതല ഉപജീവനമാർഗ്ഗം എന്നിവയെ പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ 7,500 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശം സാമ്പത്തിക വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാന അതിജീവനശേഷിയ്ക്കും നിർണായകമാണ്. ആരോഗ്യകരമായ തീരദേശ ആവാസവ്യവസ്ഥകൾ തീരശോഷണം, കൊടുങ്കാറ്റുകൾ, സമുദ്രനിരപ്പിലെ ഉയർച്ച എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.

 

 

2014 മുതൽ, ദേശീയ തീരദേശ ദൗത്യത്തിലൂടെ ഗവണ്മെൻ്റ് തീരദേശ സംരക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര തീരദേശ കൈകാര്യത്തിലും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലും ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2019 ലെ തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസെഡ്) വിജ്ഞാപനത്തിലൂടെ തീരദേശ ഭരണനിർവഹണം കൂടുതൽ ശക്തിപ്പെടുത്തി. ഈ ചട്ടക്കൂട് ശാസ്ത്രാധിഷ്ഠിത ആസൂത്രണത്തെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി ലോലമായ തീരദേശ പ്രദേശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്സ്യബന്ധന, തീരദേശ സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗവും ഇത് സംരക്ഷിക്കുന്നു. പുതുക്കിയ തീരദേശ മേഖല മാനേജ്മെൻ്റ് പ്ലാനുകൾ (സി.ഇസെഡ്.എം.പി) തീരദേശത്തെ നിയന്ത്രണവും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. 2017-ൽ, സംയോജിത തീരദേശ മേഖല പരിപാലന പദ്ധതിയുടെ കീഴിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു കടൽത്തീര വികസന പരിപാടി ആരംഭിച്ചു. ശുചിത്വം, പരിസ്ഥിതി മാനേജ്മെൻ്റ്, സുരക്ഷാ മാനദണ്ഡങ്ങൾ, സുസ്ഥിര വിനോദസഞ്ചാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഈ പരിപാടി. ഈ ശ്രമങ്ങൾ നിലനിർത്തുന്നതിനായി ദേശീയ തീരദേശ ദൗത്യം 2025-31 വരെ നീട്ടുകയും വിഹിതമായി 767 കോടി രൂപ അനുവദിക്കുകയും ചെയ്തു.  

 

നിങ്ങൾക്ക് അറിയാമോ?

ഡെൻമാർക്കിലെ പരിസ്ഥിതി വിദ്യാഭ്യാസ ഫൗണ്ടേഷൻ നൽകുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള ഇക്കോ-ലേബലാണ് ബ്ലൂ ഫ്ളാഗ് സാക്ഷ്യപ്പെടുത്തൽ (സർട്ടിഫിക്കേഷൻ). ജലത്തിൻ്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെൻ്റ്, സുരക്ഷ, ശുചിത്വം, സുസ്ഥിര വിനോദസഞ്ചാര രീതികൾ എന്നിവയുമായി ബന്ധപ്പെട്ട 33 കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന കടൽത്തീരങ്ങൾക്കാണ് സാക്ഷ്യപ്പെടുത്തൽ നൽകുന്നത്. ഇന്ത്യയുടെ തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ അനന്തരഫലങ്ങൾ നൽകി. 2020 ൽ രാജ്യത്തെ ആദ്യത്തെ എട്ട് കടൽത്തീരങ്ങൾക്ക് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ അംഗീകൃത ബീച്ചുകൾ ഏഴ് തീരദേശ സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. സുസ്ഥിര തീരദേശ വിനോദസഞ്ചാരം, പരിസ്ഥിതി സംരക്ഷണം, ലോകോത്തര കടൽത്തീര കൈകാര്യ രീതികൾ എന്നിവയോടുള്ള ഇന്ത്യയുടെ വളർന്നുവരുന്ന പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

 

നിങ്ങൾക്ക് അറിയാമോ?

2021-ൽ ആരംഭിച്ച ദേശീയ കടലാമ കർമ്മ പദ്ധതി, ഇന്ത്യയുടെ തീരപ്രദേശങ്ങളിലെ കടലാമകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള ഒരു ഏകോപിത ചട്ടക്കൂട് നൽകുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി, ആകർഷകമായ 96.7 ശതമാനം മുട്ടവിരിയൽ വിജയശതമാന നിരക്കോടെ ഏകദേശം 7,979 കടലാമ കുഞ്ഞുങ്ങളെ സുരക്ഷിതമായി തിരിച്ചയച്ചു. ഇത് ആരോഗ്യകരമായ തീരദേശ, സമുദ്ര ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

 

ഈ സംരംഭം കടലാമകൾ മുട്ടയിടുന്ന കടൽത്തീരങ്ങളുടെ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. അപ്രതീക്ഷിതമായി വലയിൽ പെട്ടുപോകൽ, വലകളിൽ കുരുങ്ങൽ പോലുള്ള ഭീഷണികൾ കുറയ്ക്കുന്നു. ശാസ്ത്രീയ നിരീക്ഷണവും ഗവേഷണവും ശക്തിപ്പെടുത്തുന്നു. കൂടാതെ വന്യജീവി (സംരക്ഷണം) നിയമത്തിന് കീഴിലുള്ള അഞ്ച് തരം കടലാമ വർഗ്ഗങ്ങൾക്കുള്ള നിയമപരമായ സംരക്ഷണം പൂർത്തീകരിക്കുന്നു. തീരദേശ സംവിധാനങ്ങളും സമുദ്ര സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് മുന്നോട്ട് കൊണ്ടുപോകുന്നു.

 

വംശനാശ ഭീഷണി നേരിടുന്ന ജീവികൾക്കായുള്ള സംയോജിത വന്യജീവി സംരക്ഷണം

ഇന്ത്യയുടെ വന്യജീവി സംരക്ഷണം ശക്തമായ പാരിസ്ഥിതിക കാര്യനിർവ്വഹണത്തെയും വികസിക്കുന്ന സംരക്ഷിത ഭൂപ്രകൃതികളെയും പ്രതിഫലിപ്പിക്കുന്നു. മുൻനിര ജീവിവർഗ പദ്ധതികൾ ശാസ്ത്രാധിഷ്ഠിതവും സമൂഹ പിന്തുണയുള്ളതുമായ സംരക്ഷണ വിജയം പ്രകടമാക്കുന്നു. ജീവികളുടെ ആരോഗ്യകരമായ എണ്ണം ആവാസവ്യവസ്ഥയിലുടനീളമുള്ള മെച്ചപ്പെട്ട ഭരണം, നിരീക്ഷണം, ആവാസവ്യവസ്ഥ പുനഃസ്ഥാപനം എന്നിവയെ സൂചിപ്പിക്കുന്നു.

 

 

പ്രോജക്ട് ടൈഗർ

1973-ൽ ആരംഭിച്ച പ്രോജക്ട് ടൈഗർ, രാജ്യത്തിൻ്റെ പ്രധാന വന്യജീവി സംരക്ഷണ പദ്ധതിയായി തുടരുന്നു. 2014 നും 2025 നും ഇടയിൽ, ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) വഴി ആവാസ വ്യവസ്ഥ സംരക്ഷണം, ശാസ്ത്രീയ നിരീക്ഷണം, സമൂഹാടിസ്ഥാനത്തിലുള്ള സംരക്ഷണം എന്നിവ ഈ സംരംഭം ശക്തിപ്പെടുത്തി. ഈ കാലയളവിൽ, കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം 46 ൽ നിന്ന് 58 ആയി വർദ്ധിച്ചു. അതേസമയം അഖിലേന്ത്യാ കടുവാ കണക്കെടുപ്പ് പ്രകാരം കടുവകളുടെ എണ്ണം 2014-ലെ 2,226 ൽ നിന്ന് 2022-ൽ 3,682 ആയി ഉയർന്നു.

 

 

കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ വിസ്തീർണ്ണം 2026-ൽ ഏകദേശം 85,000 ചതുരശ്ര കിലോമീറ്ററായി വികസിച്ചു. 2023 ഡിസംബർ ആയപ്പോഴേക്കും 23 കടുവ സങ്കേതങ്ങൾ കടുവ സംരക്ഷണമേഖലകൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ സി.എ|ടി.എസ് അംഗീകാരം നേടി. ഇന്ന്, ലോകത്തിലെ 70 ശതമാനത്തിലധികം കാട്ടു കടുവകളെയും ഇന്ത്യ സംരക്ഷിക്കുന്നുവെന്നത്, ഇക്കാര്യത്തിലുള്ള ആഗോളതല സംരക്ഷണ നേതൃത്വത്തെ എടുത്തുകാണിക്കുന്നു.

 

പ്രോജക്റ്റ് ചീറ്റ

 

2022 സെപ്റ്റംബർ 17 ന് ആരംഭിച്ച പ്രോജക്റ്റ് ചീറ്റ, ഒരു വലിയ കാട്ടുമാംസഭോജിയുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റമാണ്. കൂടാതെ ഇന്ത്യയുടെ പുൽമേടുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു നിർണായക സംരംഭവുമാണ്. പദ്ധതി ആരംഭിച്ചതിനുശേഷം, നമീബിയ (2022 സെപ്റ്റംബറിൽ 8 എണ്ണം), ദക്ഷിണാഫ്രിക്ക (2023 ഫെബ്രുവരിയിൽ 12 എണ്ണം), ബോട്സ്വാന (2026 ഫെബ്രുവരിയിൽ 9 എണ്ണം) എന്നിവിടങ്ങളിൽ നിന്ന് 29 ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. രാജ്യത്തെ ചീറ്റകളുടെ എണ്ണം ഇപ്പോൾ 53 ആയി, ഇത് ഒരു സുപ്രധാന സംരക്ഷണ നാഴികക്കല്ലാണ്.

 

പ്രോജക്ട് ലയൺ

2020 ആഗസ്റ്റിൽ പ്രഖ്യാപിച്ച പ്രോജക്ട് ലയൺ, ഗുജറാത്തിലെ സിംഹ വിഹാര ഭൂപ്രകൃതിയിലുടനീളം ആവാസവ്യവസ്ഥ വികസനം, ഇടനാഴി സംരക്ഷണം, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി ഒരു ദീർഘകാല ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. ഏഷ്യൻ സിംഹങ്ങളുടെ ശ്രദ്ധേയമായ വീണ്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം. സിംഹങ്ങളുടെ എണ്ണം 70 ശതമാനത്തിലധികം വർദ്ധിച്ച് 2015-ലെ 523 ൽ നിന്ന് 2025-ൽ 891 ആയി. അതേസമയം, അവയുടെ വിതരണ ശ്രേണി ഏകദേശം 59 ശതമാനം വിപുലീകരിക്കപ്പെട്ടു. സംരക്ഷണ ശ്രമങ്ങൾ സാറ്റലൈറ്റ് ആവാസ വ്യവസ്ഥകളെയും വന്യജീവി ഇടനാഴികളെയും ശക്തിപ്പെടുത്തി.

 

 

പുള്ളിപ്പുലി

ഇന്ത്യയിലെ വന ആവാസവ്യവസ്ഥയിലെ ഒരു പ്രധാന മാംസഭോജിയാണ് പുള്ളിപ്പുലികൾ. പലപ്പോഴും ഇവ കടുവകളുള്ള മേഖലയിൽ സഹവസിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'വന്യജീവി ആവാസ വ്യവസ്ഥയുടെ വികസനം', പ്രോജക്ട് ടൈഗറിന് കീഴിലുള്ള സംയോജിത ലാൻഡ്‌സ്‌കേപ്പ് മാനേജ്‌മെൻ്റ് എന്നിവയിലൂടെ ഇവയുടെ സംരക്ഷണത്തെ പിന്തുണയ്ക്കുന്നു. 'ഇന്ത്യയിലെ പുള്ളിപ്പുലികളുടെ അവസ്ഥ 2022' റിപ്പോർട്ട് പ്രകാരം രാജ്യത്ത് 13,874 പുള്ളിപ്പുലികൾ ഉള്ളതായി കണക്കാക്കുന്നു, 2018 ൽ ഇത് 12,852 ആയിരുന്നുവെന്നത് 1.08 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്ക് പ്രതിഫലിപ്പിക്കുന്നു.

 

മധ്യ ഇന്ത്യയിലും പൂർവ്വഘട്ടങ്ങളിലും ഇവയുടെ എണ്ണക്കണക്കിൽ സ്ഥിരതയോ വർദ്ധനവോ കാണിക്കുമ്പോൾ, ശിവാലിക് കുന്നുകളും ഗംഗാ സമതലങ്ങളും പ്രാദേശികമായ ഇടിവ് രേഖപ്പെടുത്തുന്നു. ആനുകാലിക ദേശീയ വിലയിരുത്തലുകൾ, ആവാസ വ്യവസ്ഥ സംരക്ഷണം ശക്തിപ്പെടുത്തൽ, സംഘർഷ ലഘൂകരണം, വിവിധോപയോഗ ഭൂപ്രകൃതികളിലെ സഹവർത്തിത്വം എന്നിവയിലൂടെയാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ), ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ല്യു.ഐ.ഐ) എന്നിവ നിരീക്ഷണം ഏകോപിപ്പിക്കുന്നത്.

 

കൂടാതെ, ഉയർന്ന പ്രദേശങ്ങളിലെ ഹിമാലയൻ പർവതനിരകളിലെ ഒരു സുപ്രധാന ഇനമായി ഇന്ത്യാ ഗവണ്മെൻ്റ് ഹിമപ്പുലിയെ അംഗീകരിക്കുന്നു. പ്രോജക്റ്റ് സ്നോ ലെപ്പാർഡ്, നാഷണൽ സ്നോ ലെപ്പാർഡ് ഇക്കോസിസ്റ്റം പ്രൊട്ടക്ഷൻ പ്രയോറിറ്റീസ് (എൻ.എസ്.എൽ.ഇ.പി) എന്നീ കർമ്മ പദ്ധതികൾ ഇവയുടെ സംരക്ഷണ പ്രവർത്തനങ്ങളെ നയിക്കുന്നു.

 

 

ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ (യു.എൻ.ഡി.പി) പിന്തുണയോടെയും ഗ്ലോബൽ എൻവയോൺമെൻ്റ് ഫെസിലിറ്റിയിൽ (ജി.ഇ.എഫ്) നിന്നുള്ള ധനസഹായത്തോടെയും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2017 ഒക്ടോബറിൽ ആരംഭിച്ച സെക്വയർ ഹിമാലയ പദ്ധതി (ഉപജീവനമാർഗങ്ങൾ സുരക്ഷിതമാക്കൽ, സംരക്ഷണം, സുസ്ഥിര ഉപയോഗം, ഉയർന്നതലത്തിലുള്ള ഹിമാലയൻ ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം), ആവാസവ്യവസ്ഥ സംരക്ഷണത്തിലും ഉപജീവനമാർഗ്ഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ഹിമപ്പുലികളുടെ ഇന്ത്യയിലെ പ്രഥമ എണ്ണം വിലയിരുത്തൽ (2019-2023) 1,20,000 ചതുരശ്ര കിലോമീറ്ററും സാധ്യതയുള്ള ആവാസ വ്യവസ്ഥയുടെ 70 ശതമാനത്തിലധികവും ഉൾക്കൊള്ളുന്നു. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 718 ഹിമപ്പുലികളെ കണക്കാക്കുന്നു. ദീർഘകാല നിരീക്ഷണത്തിനും മെച്ചപ്പെട്ട സംരക്ഷണ ആസൂത്രണത്തിനുമായി എസ്.പി.എ.ഐ 2.0 ആരംഭിച്ചിട്ടുണ്ട്.

 

ആന

ഏഷ്യൻ കാട്ടാനകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും കുടിയേറ്റ ഇടനാഴികളെയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഒരു മുൻനിര പദ്ധതിയാണ് പ്രോജക്ട് എലിഫൻ്റ്. നിലവിൽ ആഗോള ഏഷ്യൻ കാട്ടാനകളുടെ എണ്ണത്തിൻ്റെ ഏകദേശം 60 ശതമാനത്തെയും സംരക്ഷിക്കുന്നത് ഇന്ത്യയാണ്. 2014 മുതൽ പ്രഥമ ഡി.എൻ.എ അധിഷ്ഠിത ഏകകാലിക അഖിലേന്ത്യാ ആന കണക്കെടുപ്പ് (2021-25) വഴി ഈ ഉദ്യമം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു ക്രമാനുഗത, ശാസ്ത്രാധിഷ്ഠിത എണ്ണം വിലയിരുത്തൽ ചട്ടക്കൂട് സ്ഥാപിക്കുകയും 22,446 കാട്ടാനകളെ കണക്കാക്കുകയും ചെയ്തു. ആന സംരക്ഷണ കേന്ദ്രങ്ങൾ 2014-ൽ 26 ആയിരുന്നതിൽ നിന്ന് 2025-26-ൽ 33 ആയി വർദ്ധിച്ചു. അതേസമയം, കാട്ടാന സഞ്ചാരപാതകൾ (ഇടനാഴികൾ) 88-ൽ (2010-ലെ ഗജ റിപ്പോർട്ട്) നിന്ന് 2023-ൽ 150 ആയി വർദ്ധിക്കുകയും ചെയ്തു.

 

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

ഒറ്റക്കൊമ്പൻ ഇന്ത്യൻ കാണ്ടാമൃഗത്തിനായുള്ള ദേശീയ സംരക്ഷണ കാര്യനയം 2019, അവയുടെ എണ്ണപ്പെരുപ്പം, ജനിതക സുരക്ഷ, ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട ബന്ധം, പ്രദേശമാറ്റം, കാലാവസ്ഥാ വ്യതിയാന അതിജീവന ശേഷിയുള്ള പരിപാലനം എന്നിവയ്ക്കുള്ള ദീർഘകാല ചട്ടക്കൂട് നൽകുന്നു.

ഈ കാര്യനയത്തിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം, വനം വകുപ്പുകളുടെയും പ്രാദേശിക സമൂഹങ്ങളുടെയും ഏകോപിത ശ്രമങ്ങൾ 1980-കൾ മുതൽ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ ഏകദേശം 170 ശതമാനം വർദ്ധനവിന് നിമിത്തമായി. 2024 സെപ്റ്റംബർ ആയപ്പോഴേക്കും 1,500 ൽ നിന്ന് 4,000-ത്തിലധികമായി വളർന്നു, ഇത് ശാസ്ത്രാധിഷ്ഠിതവും സമൂഹപിന്തുണയുള്ളതുമായ ഭീമാകാര സസ്യഭോജി മൃഗ സംരക്ഷണത്തിൽ ഇന്ത്യയെ ഒരു മാതൃകയാക്കി അടയാളപ്പെടുത്തി. ഇന്ത്യയുടെ സംരക്ഷണ മാതൃക, ജീവിവർഗങ്ങളുടെ വീണ്ടെടുക്കലിനെ ഭൂപ്രകൃതി-തല ആവാസവ്യവസ്ഥ പരിപാലനവുമായി സംയോജിപ്പിക്കുന്നു. തുടർച്ചയായ നയ പിന്തുണയും ഡാറ്റാധിഷ്ഠിത നിരീക്ഷണവും ദീർഘകാല ജൈവവൈവിധ്യ ഉത്പതിഷ്ണുത ഉറപ്പാക്കുന്നു. ഈ ശ്രമങ്ങൾ ഇന്ത്യയെ വന്യജീവി സംരക്ഷണ ഫലങ്ങളിൽ ഒരു ആഗോള നേതൃസ്ഥാനീയ രാജ്യമായി സ്ഥാനപ്പെടുത്തുന്നു.

 

രണ്ടാം സ്തംഭം: സുസ്ഥിര പരിവർത്തനത്തിനുള്ള ദേശീയ കാര്യക്ഷമതാ വിപുലീകരണം

പാരിസ്ഥിതിക പുരോഗതിയെന്നത് അതിനെ നിലനിർത്താനും വിപുലീകരിക്കാനുമുള്ള കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. ശക്തമായ സ്ഥാപനങ്ങൾ, ശാസ്ത്രീയ ജ്ഞാനം, വൈദഗ്ധ്യമുള്ള പൗരന്മാർ, ആധുനിക സംവിധാനങ്ങൾ എന്നിവ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് അത്യാവശ്യമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി, പരിഷ്‌കാരങ്ങൾ, നൂതനാശയങ്ങൾ, സാങ്കേതികവിദ്യാധിഷ്ഠിത ഭരണനിർവഹണം എന്നിവയിലൂടെ ഇന്ത്യ ഈ കാര്യക്ഷമത ശക്തിപ്പെടുത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഹരിത നൈപുണ്യങ്ങൾ, ഗവേഷണ കാര്യക്ഷമതകൾ, ദുരന്ത തയ്യാറെടുപ്പ് എന്നിവ രാജ്യം വിപുലീകരിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ ഒരുമിച്ച്, സുസ്ഥിര വളർച്ചയ്ക്കും പാരിസ്ഥിതിക അതിജീവനശേഷിയ്ക്കും ശക്തമായ അടിത്തറകൾ സൃഷ്ടിക്കുന്നു.

 

ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്യൽ: പ്രതിസന്ധിയെ ചാക്രിക അവസരമാക്കി മാറ്റുന്നു

2014-ൽ ഇന്ത്യ വർദ്ധിതമായൊരു ഖരമാലിന്യ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. നഗരങ്ങൾ ശ്വാസംമുട്ടുകയായിരുന്നു, മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു, മാലിന്യത്തിൻ്റെ വെറും 17 ശതമാനം മാത്രമാണ് ശാസ്ത്രീയമായി സംസ്‌കരിച്ചിരുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം, ഈ സ്ഥിതിവിശേഷം അടിസ്ഥാനപരമായി മാറി. മെറ്റീരിയൽ റിക്കവറി സൗകര്യങ്ങൾ, ബയോ-മെഥനേഷൻ പ്ലാൻ്റുകൾ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ എന്നിവയുടെ വളർന്നുവരുന്ന ശൃംഖലയാൽ നയിക്കപ്പെട്ട്, ഖരമാലിന്യ സംസ്‌കരണ ശേഷി 2014-ലെ 17 ശതമാനത്തിൽ നിന്ന് 2024-ഓടെ 77 ശതമാനത്തിലധികമായി ഉയർന്നു. നഗര ഇന്ത്യ ഇന്ന് പ്രതിദിനം ഉത്പാദിപ്പിക്കുന്ന 1,59,109 ടൺ മുനിസിപ്പൽ ഖരമാലിന്യത്തിൽ 1,29,206 ടൺ സംസ്‌കരിക്കുന്നു.

 

 

ഇന്ത്യയുടെ വിഷലിപ്തമായ അവശിഷ്ടങ്ങളിലേക്ക് ഗവണ്മെൻ്റ്  ഒരേസമയം ശ്രദ്ധ തിരിച്ചു. പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ആയിരക്കണക്കിന് അശാസ്ത്രീയമായ മാലിന്യക്കൂമ്പാരങ്ങൾ. ഖരമാലിന്യങ്ങൾ തരംതിരിച്ചുള്ള ശാസ്ത്രീയ പുനരുപയോഗ പ്രക്രിയയിലൂടെയും സൂക്ഷ്മാണുക്കളെ ഉപയോഗിച്ചുള്ള മാലിന്യസംസ്‌കരണത്തിലൂടെയും 29 സംസ്ഥാനങ്ങളിലെ 1,048 നഗരങ്ങളിലായി 1,138 മാലിന്യക്കൂമ്പാരങ്ങൾ പൂർണ്ണമായും സംസ്കരിച്ചു, 877 ലക്ഷം മെട്രിക് ടൺ അവശിഷ്ട മാലിന്യങ്ങൾ നീക്കം ചെയ്യുകയും 7,646 ഏക്കർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. ഈ ദൗത്യം പൂർത്തിയാക്കുന്നതിനായി, 2026 ഒക്ടോബറോടെ മാലിന്യക്കൂമ്പാരങ്ങൾ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2025 നവംബറിൽ മാലിന്യകൂമ്പാരങ്ങൾ ഒഴിവാക്കി പ്രദേശം പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള തീവ്രശ്രമ പദ്ധതി (ഡി.ആർ.എ.പി) ആരംഭിച്ചു.

 

നിയന്ത്രണ രംഗത്ത്, 2016 ലെ നിയമങ്ങൾക്ക് പകരമായി 2026- ലെ ഖരമാലിന്യ കൈകാര്യ നിയമങ്ങൾ, നനഞ്ഞ, വരണ്ട, സാനിറ്ററി, പ്രത്യേക പരിചരണ മാലിന്യങ്ങൾ എന്നിങ്ങനെ നാല് വിധത്തിലുള്ള ഉറവിട വേർതിരിവ് നിർബന്ധമാക്കുന്നു. കൂടാതെ, മാലിന്യ സംസ്‌കരണത്തിൻ്റെ എല്ലാ ഘട്ടങ്ങളും ഓൺലൈൻ വഴി നിരീക്ഷിക്കുന്ന സംവിധാനവും ഇത് പ്രവർത്തനക്ഷമമാക്കുന്നു. ആകെ ഖരമാലിന്യത്തിൻ്റെ ഏകദേശം 30 ശതമാനവും വൻകിട മാലിന്യ ഉത്പാദകരുടെ വകയാണെന്ന് തിരിച്ചറിഞ്ഞ്, പുതിയ ചട്ടങ്ങൾ 'വിപുലീകൃത ബൃഹദ് മാലിന്യ ഉത്പാദക ഉത്തരവാദിത്തം' നടപ്പിലാക്കിയിട്ടുണ്ട്. ഇത് വൻകിട സ്ഥാപനങ്ങളെ തങ്ങളുടെ മാലിന്യ സംസ്‌കരണത്തിന് നേരിട്ട് ഉത്തരവാദികളാക്കുന്നു.

 

സിമൻ്റ് പ്ലാൻ്റുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ ഇപ്പോൾ ഖര ഇന്ധനത്തിന് പകരം മാലിന്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇന്ധനം (ആർ.ഡി.എഫ്) ഉപയോഗിക്കണം. അതുവഴി ആറ് വർഷത്തിനുള്ളിൽ മാലിന്യത്തെ ഊർജ്ജ സ്രോതസ്സാക്കി മാറ്റുന്ന നിരക്ക് 5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയരും. ഈ ശ്രമങ്ങൾ മാലിന്യങ്ങൾ മണ്ണിൽ കുഴിച്ചിടുന്നതിനെ ആശ്രയിക്കുന്നതിൽ നിന്ന് വിഭവ-കാര്യക്ഷമവും ചാക്രികവുമായ മാലിന്യ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിൻ്റെ നിർണായക മാറ്റത്തെ അടയാളപ്പെടുത്തുന്നു.

 

വലയം പൂർത്തിയാക്കൽ: ഇ.പി.ആർ വഴി ഒരു ചാക്രിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കൽ

ഉപയോഗ ശേഷം വലിച്ചെറിയുന്ന മാലിന്യങ്ങളുടെ രേഖീയ നിർമാർജനത്തിന് പകരം പുനരുപയോഗം, പുനരുൽപ്പാദനം, അറ്റകുറ്റപ്പണി, വിഭവ വീണ്ടെടുപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ഉൽപ്പാദന, ഉപഭോഗ മാതൃകയാണ് ചാക്രിക സമ്പദ് വ്യവസ്ഥ. മലിനീകരണം കുറയ്ക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, മൊത്തത്തിലുള്ള ഉൽപ്പന്ന കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം. ഉപയോഗത്തിനുശേഷം ഉൽപ്പന്നങ്ങൾ പരിസ്ഥിതി സൗഹൃദപരമായി കൈകാര്യം ചെയ്യുന്നതിന് നിർമ്മാതാക്കളെ ഉത്തരവാദിത്തപ്പെടുത്തുന്ന ഒരു നയപരമായ സമീപനമാണ് നിർമാതാവിൻ്റെ വിപുലീകൃത ഉത്തരവാദിത്തം (ഇ.പി.ആർ). ഉൽപ്പന്നത്തിൻ്റെ നിലനിൽപ്പ് കാലയളവിലൂടനീളം ഉത്തരവാദിത്തം ഉറപ്പാക്കിക്കൊണ്ടുള്ള മാലിന്യ ശേഖരണം, പുനരുൽപ്പാദനം, പുനരുപയോഗം, സുരക്ഷിതമായ സംസ്‌കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

വിവിധതരം മാലിന്യ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മേഖലാ-നിർദ്ദിഷ്ട മാലിന്യ സംസ്‌കരണ നിയമങ്ങളിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് ചാക്രിക സമ്പദ് വ്യവസ്ഥാ ചട്ടക്കൂട് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമങ്ങൾ, ഇ-മാലിന്യ (പരിപാലന) നിയമങ്ങൾ, ബാറ്ററി മാലിന്യ സംസ്‌കരണ നിയമങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾക്കുള്ള ഇ.പി.ആർ ചട്ടക്കൂട്, ഉപയോഗിച്ച ഓയിലിനായുള്ള ഇ.പി.ആർ സംവിധാനം, കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കായുള്ള (ഇ.എൽ.വി) ചട്ടക്കൂട്, നിർമ്മാണ-പൊളിക്കൽ മാലിന്യ ചട്ടങ്ങൾ, ഇരുമ്പിതര ലോഹാവശിഷ്ടങ്ങൾക്കായുള്ള ഇ.പി.ആർ എന്നിവ ഉൾപ്പെടുന്നു. ഈ നിയമങ്ങൾ ഉൽപാദക ഉത്തരവാദിത്തത്തെ സ്ഥാപനവൽക്കരിക്കുകയും വിവിധ മേഖലകളിലുടനീളം ഘടനാപരമായ പുനരുപയോഗ ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

2026 മാർച്ച് വരെ, ഇന്ത്യ അതിൻ്റെ പുനരുപയോഗ ആവാസവ്യവസ്ഥയെ ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. മാലിന്യപ്രവാഹങ്ങളിലുടനീളം 4,574 രജിസ്റ്റർ ചെയ്ത പുനരുപയോഗ കമ്പനികളുണ്ട്. സംസ്‌കരിച്ച ആകെ മാലിന്യം 417.57 ലക്ഷം മെട്രിക് ടൺ ആണ്. ഇതിൽ 341.93 ലക്ഷം മെട്രിക് ടൺ ഇ.പി.ആർ സർട്ടിഫിക്കറ്റ് ജനറേഷൻ്റെ പരിധിയിൽ വരും.

 

വിഭാഗം തിരിച്ചുള്ള പുനരുപയോഗ പ്രകടനത്തിൽ ഇവ ഉൾപ്പെടുന്നു:

 

 

പ്ലാസ്റ്റിക് മാലിന്യം: 196.97 ലക്ഷം മെട്രിക് ടൺ (പുനരുപയോഗം ചെയ്യുന്നവർ: 2,986)

 

ബാറ്ററി മാലിന്യം: 69.37 ലക്ഷം മെട്രിക് ടൺ (പുനരുപയോഗം ചെയ്യുന്നവർ: 520)

 

ടയർ മാലിന്യം: 122.29 ലക്ഷം മെട്രിക് ടൺ (പുനരുപയോഗം ചെയ്യുന്നവർ: 579)

 

ഇ-മാലിന്യം: 28.75 ലക്ഷം മെട്രിക് ടൺ (പുനരുപയോഗം ചെയ്യുന്നവർ: 386)

 

സിന്തറ്റിക് എണ്ണ: 0.19 ലക്ഷം മെട്രിക് ടൺ (പുനരുപയോഗം ചെയ്യുന്നവർ: 103) .

 

ഇന്ത്യയുടെ ചാക്രിക സാമ്പത്തിക പരിവർത്തനം സുസ്ഥിര വിഭവ പരിപാലനത്തിലേക്കും കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തിലേക്കുമുള്ള വ്യക്തമായ മാറ്റത്തെ പ്രകടമാക്കുന്നു. ഇ.പി.ആർ ചട്ടക്കൂടുകളുടെ വികാസം വിവിധ മേഖലകളിലുടനീളം ഉത്തരവാദിത്തവും പുനരുപയോഗ ശേഷിയും ശക്തിപ്പെടുത്തിയിട്ടുണ്ട്. മാലിന്യ ഭരണത്തിൽ ഇന്ത്യയുടെ വളരുന്ന സ്ഥാപനപരമായ പക്വതയെ ഈ വികസനങ്ങൾ പ്രതിഫലിപ്പിക്കുന്നു. മൊത്തത്തിൽ, വിഭവ-കാര്യക്ഷമവും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളതുമായ ഒരു സമ്പദ് വ്യവസ്ഥയിലേക്കുള്ള നിർണായക നീക്കത്തെ അവ അടയാളപ്പെടുത്തുന്നു.

 

വിദ്യാഭ്യാസം, അവബോധം, ഹരിത നൈപുണ്യ വികസനം എന്നിവയിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മണ്ണ് നശീകരണം തുടങ്ങിയ വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഇന്ത്യ നേരിടുന്നു. പരിസ്ഥിതി അവബോധവും ഹരിത നൈപുണ്യവും ശക്തിപ്പെടുത്തുന്നതിന്, വിദ്യാഭ്യാസം, പരിശീലനം, സമൂഹ പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിരവധി സംരംഭങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.

 

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പരിസ്ഥിതി വിദ്യാഭ്യാസം, അവബോധം, പരിശീലനം (ഇ.ഇ.എ.ടി) പദ്ധതി ദേശീയ ഹരിത കോർപ്സ് (എൻ.ജി.സി), ദേശീയ പരിസ്ഥിതി ക്യാമ്പിംഗ് പരിപാടി (എൻ.എൻ.സി.പി), കാര്യക്ഷമതാ വർധക പരിപാടി (സി.ബി.പി) തുടങ്ങിയവയെ പിന്തുണച്ചു. 21 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടപ്പിലാക്കിയ ഈ പദ്ധതി, ഒരു ലക്ഷത്തിലധികം ഇക്കോ ക്ലബ്ബുകൾക്ക് സൗകര്യമൊരുക്കുകയും പരിസ്ഥിതി പ്രചാരണങ്ങളിലൂടെയും അവബോധ പ്രവർത്തനങ്ങളിലൂടെയും ഏകദേശം 5.5 ലക്ഷം വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും ചെയ്തു.

 

കൂടാതെ, പരിസ്ഥിതി വിദ്യാഭ്യാസം, അവബോധം, ഗവേഷണം, നൈപുണ്യ വികസനം (ഇ.ഇ.എ.ആർ.എസ്.ഡി) പദ്ധതി പരിസ്ഥിതി സാക്ഷരത, സുസ്ഥിര രീതികൾ, ഹരിത തൊഴിൽ ശക്തി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതിൻ്റെ പരിപാടികൾക്ക് കീഴിൽ, 1.34 കോടിയിലധികം വിദ്യാർത്ഥികൾ പരിസ്ഥിതി വിദ്യാഭ്യാസ സംരംഭങ്ങളിൽ പങ്കെടുക്കുകയും 23 സംസ്ഥാനങ്ങളിലായി 1.14 ലക്ഷം ഇക്കോ ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യുകയും കൂടാതെ 4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇക്കോ-സർഗാത്മകത-നൂതനാശയ ഹൈക്കത്തോണിലൂടെ നൂതന ആശയങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു.

 

വന്യജീവി ശാസ്ത്രവും തെളിവ് അധിഷ്ഠിത സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണവും നൂതന സൗകര്യങ്ങളും

വന്യജീവി ജനിതകശാസ്ത്രവും ഫോറൻസിക് ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി 2024 ഡിസംബറിൽ ഡെറാഡൂണിലെ ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വരുംതലമുറ ഡി.എൻ.എ സീക്വൻസിങ് (ന്യൂക്ലിയോടൈഡുകളുടെ കൃത്യമായ ക്രമം കണ്ടെത്തുന്ന) സൗകര്യം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉദ്ഘാടനം ചെയ്തു. ജനസംഖ്യാ പഠനങ്ങൾ, ജീവിവർഗങ്ങളെ തിരിച്ചറിയൽ, വന്യജീവി കുറ്റകൃത്യ കേസുകളിലെ തെളിവുകൾ എന്നിവയ്ക്കായി ഇത് ഉയർന്ന ത്രൂപുട്ട് ജനിതക വിശകലനം പ്രാപ്തമാക്കുന്നു.

 

സംരക്ഷണ ആസൂത്രണത്തിനും നിരീക്ഷണത്തിനുമായി സംരക്ഷിത പ്രദേശങ്ങൾ, ജീവിവർഗങ്ങൾ, ആവാസ വ്യവസ്ഥകൾ, ജൈവ ഭൂമിശാസ്ത്ര മേഖലകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ സംയോജിപ്പിച്ച് എൻ.ഡബ്ല്യു.ഡി.സി നാഷണൽ വൈൽഡ്‌ലൈഫ് ഇൻഫർമേഷൻ സിസ്റ്റം (എൻ.ഡബ്ല്യു.ഐ.എസ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ (ബി.എസ്.ഐ), സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ഇസെഡ്.എസ്.ഐ) എന്നിവയുടെ ഡിജിറ്റലൈസേഷൻ സംരംഭങ്ങൾ സമർപ്പിത ഡാറ്റാബേസുകളിലൂടെയും പോർട്ടലുകളിലൂടെയും സസ്യശേഖരങ്ങളും, ജന്തുജാല ശേഖരങ്ങളും ഓൺലൈനിൽ അഭിഗമ്യമാവാൻ കഴിയുന്നതാക്കുന്നു. അതുവഴി ഇന്ത്യയുടെ ജൈവവൈവിധ്യ വിജ്ഞാന അടിത്തറയെ വികസിപ്പിക്കുന്നു.

 

നിയമപാലനവും വേട്ടയാടൽ തടയൽ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയും വന്യജീവി കുറ്റകൃത്യ നിയന്ത്രണവും

2014 മുതൽ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം വന്യജീവി വേട്ട തടയുന്നതിനുള്ള പ്രവർത്തനങ്ങളെ ഗണ്യമായി മാറ്റിമറിച്ചിരിക്കുന്നു. എച്ച്.എ.ഡബ്ല്യു.കെ പോലുള്ള നിർമിത ബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ ദ്രുത പ്രതികരണത്തിനായി തത്സമയ നിരീക്ഷണത്തെയും പ്രവചന വിശകലനത്തെയും പിന്തുണയ്ക്കുന്നു. ഗജ സൂചന പോലുള്ള മൊബൈൽ പ്ലാറ്റ്‌ഫോമുകൾക്ക് വന്യജീവി സംബന്ധ കേസുകളിൽ കണ്ടെത്തൽ, റെക്കോർഡ് സൂക്ഷിക്കൽ, ഫോറൻസിക് പിന്തുണ എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

 

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യു.സി.സി.ബി) വടക്ക് കിഴക്കൻ മേഖലയിൽ (2019-2023) 166 സംയുക്ത പ്രവർത്തനങ്ങളിലൂടെ നിയമപാലനം ശക്തമാക്കുകയും 375 അറസ്റ്റുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. കൂടാതെ, ഡബ്ല്യു.സി.സി.ബി രാജ്യവ്യാപകമായി സംയുക്ത വന്യജീവി കുറ്റകൃത്യ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും രഹസ്യാന്വേഷണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതിർത്തി കടന്നുള്ള വന്യജീവി കടത്ത് ചെറുക്കുന്നതിന് ഇൻ്റർപോൾ, ദക്ഷിണേഷ്യൻ വന്യജീവി നിയമപാലക ശൃംഖല (എസ്.എ.ഡബ്ല്യു.ഇ.എൻ), വംശനാശഭീഷണി നേരിടുന്ന ജീവ-സസ്യ ജാല അന്താരാഷ്ട്ര വ്യാപാര കൺവൻഷൻ (സി.ഐ.ടി.ഇ.എസ്) എന്നിവയുമായുള്ള സഹകരണം വർദ്ധിപ്പിച്ചു.

 

ദുരന്ത അതിജീവനത്തിനായി ദേശീയ കാര്യക്ഷമത ശക്തിപ്പെടുത്തൽ

തയ്യാറെടുപ്പ്, ലഘൂകരണം, പ്രതികരണം, വീണ്ടെടുപ്പ്, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു സമീപനത്തിലൂടെ ഇന്ത്യ ദുരന്തത്തെ അതിജീവിക്കാനുള്ള ദേശീയ കാര്യക്ഷമതയെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഭരണതലങ്ങളും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഒരേ രീതിയിൽ ഏകോപിപ്പിക്കുന്നതിന് 2016 ൽ ദേശീയ ദുരന്ത നിവാരണ പദ്ധതി (എൻ.ഡി.എം.പി) ആരംഭിക്കുകയും 2019 ൽ പരിഷ്‌കരിക്കുകയും ചെയ്തു.

 

 

ഗവണ്മെൻ്റ് 38 അപകട-നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ദുരന്തസാധ്യതകളുടെ തത്സമയ വിലയിരുത്തലിനായി തയ്യാറാക്കിയ ഡൈനാമിക് കോമ്പോസിറ്റ് റിസ്‌ക് അറ്റ്ലസ്, വെള്ളപ്പൊക്ക അപകട അറ്റ്ലസുകൾ, ഹിമാലയൻ മേഖലയിലെ 28,000 ഗ്ലേഷ്യൽ തടാകങ്ങളുടെ ഡാറ്റാബേസ് എന്നിവയുൾപ്പെടെ വിപുലമായ അപകടസാധ്യത വിലയിരുത്തൽ ഉപകരണങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഈ സംരംഭങ്ങൾ ശാസ്ത്രീയ ആസൂത്രണം മികച്ചതാക്കുകയും, കാലാവസ്ഥയ്ക്കും ദുരന്തവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്കുമുള്ള തയ്യാറെടുപ്പ് മെച്ചപ്പെടുത്തുകയും ചെയ്തു.

 

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ രാജ്യത്തുടനീളം പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പൊതുവായ മുന്നറിയിപ്പ് പ്രോട്ടോക്കോൾ (സി.എ.പി) അടിസ്ഥാനമാക്കിയുള്ള സംയോജിത മുന്നറിയിപ്പ് സംവിധാനം നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെ ജിയോ-ടാർഗെറ്റ് ചെയ്ത മുന്നറിയിപ്പുകൾ നൽകുകയും 4,500 കോടിയിലധികം ജാഗ്രതാ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദാമിനി, മൗസം, മേഘദൂത് തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ അത്യാധുനിക പ്രവചന സംവിധാനങ്ങളും സമയബന്ധിതമായ കാലാവസ്ഥ, ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നു.

 

ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), കമ്മ്യൂണിറ്റി അവബോധ പരിപാടികൾ, 330-ലധികം സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ സർവകലാശാലകളുടെയും ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള സ്ഥാപന ശൃംഖലയിലൂടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതികവും കാലാവസ്ഥാ പ്രേരിതവുമായ ദുരന്തങ്ങൾ മുൻകൂട്ടി കാണാനും, നേരിടാനും, പ്രതികരിക്കാനുമുള്ള ഇന്ത്യയുടെ കഴിവിനെ ഈ നടപടികളൊരുമിച്ച് ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

ഹരിത ക്രെഡിറ്റ് പരിപാടി (ജി.സി.പി): പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുള്ള ശേഷി ശക്തിപ്പെടുത്തൽ

2023 -ലെ ഹരിത ക്രെഡിറ്റ് നിയമങ്ങൾ വഴി ആരംഭിച്ച ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം (ജി.സി.പി), പരിസ്ഥിതി പുനഃസ്ഥാപനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ദേശീയ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നൂതന സമീപനത്തെ പ്രതിനിധീകരിക്കുന്നു. വനവത്ക്കരണം, ആവാസവ്യവസ്ഥ പുനഃസ്ഥാപനം, സുസ്ഥിര രീതികൾ എന്നിവയിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തികൾ, സമൂഹങ്ങൾ, ബിസിനസുകൾ എന്നിവരുടെ സ്വമേധയാ ഉള്ള പാരിസ്ഥിതിക പ്രവർത്തനങ്ങളെ ഈ പരിപാടി പ്രോത്സാഹിപ്പിക്കുന്നു.

ലൈഫ് (പരിസ്ഥിതിയ്ക്കായുള്ള ജീവിതശൈലി) പ്രസ്ഥാനവുമായി ചേർന്ന്, ഹരിതാഭ വർദ്ധിപ്പിക്കുക, കാർബൺ ആഗിരണം വർദ്ധിപ്പിക്കുക, നശിച്ച ഭൂപ്രകൃതികൾ പുനഃസ്ഥാപിക്കുക, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക ഫലങ്ങൾ അളക്കുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള സുതാര്യമായ ഒരു ചട്ടക്കൂട് സൃഷ്ടിച്ചുകൊണ്ട്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സ്ഥാപനപരവും സാമ്പത്തികവും സമൂഹപരവുമായ ശേഷി ഈ പരിപാടി ശക്തിപ്പെടുത്തുന്നു.

 

2026 മാർച്ച് വരെ, 12 സംസ്ഥാനങ്ങളിലായി 4,391 ഹെക്ടർ ശോഷണം സംഭവിച്ച വനഭൂമി ഈ പരിപാടിയുടെ കീഴിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിനായി കണ്ടെത്തിയിട്ടുണ്ട്, ഇത് ജൈവവൈവിധ്യ വർദ്ധനവ്, ആവാസവ്യവസ്ഥ വീണ്ടെടുക്കൽ, ദീർഘകാല പാരിസ്ഥിതിക അതിജീവനശേഷി എന്നിവയ്ക്ക് സംഭാവനയേകുന്നു.

 

ഈ സംരംഭങ്ങൾ കൂട്ടായി ഇന്ത്യയുടെ ദീർഘകാല പാരിസ്ഥിതിക സുസ്ഥിരതയ്ക്കും അതിജീവനശേഷിക്കും വേണ്ടിയുള്ള അടിത്തറയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചാക്രിക സാമ്പത്തിക രീതികൾ, ഹരിത നൈപുണ്യ വികസനം മുതൽ ശാസ്ത്രീയ സംരക്ഷണം, ദുരന്ത തയ്യാറെടുപ്പ് വരെ, കൂടുതൽ ഹരിതവും കൂടുതൽ ഉത്പതിഷ്ണുതയുള്ളതുമായ ഒരു ഭാവിയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ സ്ഥാപനപരവും സാമൂഹികവുമായ കാര്യക്ഷമത രാജ്യം സൃഷ്ടിച്ചിട്ടുണ്ട്.

 

മൂന്നാം സ്തംഭം: നേതൃത്വത്തിലൂടെയും നയതന്ത്രത്തിലൂടെയും വിശ്വാസ്യത ശക്തിപ്പെടുത്തൽ

രാഷ്ട്രങ്ങൾ ഒറ്റയ്ക്ക് പ്രവർത്തിച്ചാൽ പരിസ്ഥിതി വെല്ലുവിളികളെ നേരിടാൻ കഴിയില്ല. ആഗോള പുരോഗതിക്ക് വിശ്വസനീയമായ നേതൃത്വം, അന്താരാഷ്ട്ര സഹകരണം, പങ്കിട്ട ഉത്തരവാദിത്തം എന്നിവ ആവശ്യമാണ്. പൊതുവായതും എന്നാൽ വ്യത്യസ്തമായതുമായ ഉത്തരവാദിത്തങ്ങളും യഥാക്രമ കഴിവുകളും എന്ന തത്വത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം കാലാവസ്ഥാ നടപടികളും മുന്നോട്ട് കൊണ്ടുപോയി.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ, കാലാവസ്ഥാ നീതി, സുസ്ഥിര വികസനം, ഉത്തരവാദിത്തപരമായ വളർച്ച എന്നിവയ്ക്കായുള്ള ഒരു മുൻനിര ശബ്ദമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. കാലാവസ്ഥാ നേതൃത്വം, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, ബഹുമുഖ ഇടപെടൽ എന്നിവയിലൂടെ, ആഗോള പരിസ്ഥിതി ഭരണനിർവഹണത്തിൽ ഇന്ത്യ അതിൻ്റെ സ്വാധീനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രമങ്ങൾ കൂട്ടായ കാലാവസ്ഥാ പ്രവർത്തനവും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിശ്വസനീയ പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു.

 

ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവന

തുടർച്ചയായ ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവന (എൻ.ഡി.സി) ഘട്ടങ്ങളിലൂടെ, കാർബൺ ബഹിർഗമന തീവ്രത കുറയ്ക്കൽ, ഫോസിൽ ഇതര ഊർജ്ജ ശേഷി, കാർബൺ സിങ്ക് സൃഷ്ടി എന്നിവയിലെ പ്രതിബദ്ധതകൾ ഇന്ത്യ ക്രമാനുഗതമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കാലാവസ്ഥാ നേതൃത്വത്തോടുള്ള വർദ്ധിച്ചുവരുന്ന അഭിലാഷവും പ്രവർത്തനാധിഷ്ഠിതവുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.

 

 

2005 ലെ നിലവാരത്തിൽ നിന്ന് 33-35 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യ സമയക്രമത്തിന് പതിനൊന്ന് വർഷം മുമ്പേ നേടിയിട്ടുണ്ട്, ഇതിനകം തന്നെ കുറവുകൾ 36 ശതമാനത്തിലധികം കവിഞ്ഞു. 2030 ആകുമ്പോഴേക്കും ഫോസിൽ ഇതര വൈദ്യുതി ശേഷി 40 ശതമാനം കൈവരിക്കുക എന്ന ലക്ഷ്യം ഒമ്പത് വർഷം മുമ്പേ കൈവരിക്കാനായി. 2026 ഫെബ്രുവരി ആയപ്പോഴേക്കും ഫോസിൽ ഇതര സ്രോതസ്സുകൾ രാജ്യത്തിൻ്റെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 52.57 ശതമാനമായി. ദീർഘകാല കാലാവസ്ഥാ ലക്ഷ്യങ്ങളിലേക്ക് ഗണ്യമായ പുരോഗതി കൈവരിച്ചുകൊണ്ട് ഇന്ത്യ 2.29 ബില്യൺ ടൺ കാർബൺ ഡയോക്‌സൈഡിന് തുല്യമായി കാർബൺ ഡയോക്‌സൈഡിൻ്റെ അധിക കാർബൺ ആഗിരണം സൃഷ്ടിച്ചു.

 

ശക്തമായ നിർവഹണ ശേഷി, ത്വരിതപ്പെടുത്തിയ ശുദ്ധമായ ഊർജ്ജ വിന്യാസം, കാലാവസ്ഥാ പ്രവർത്തനത്തോടൊപ്പം സുസ്ഥിര വികസനത്തിനായുള്ള പ്രതിബദ്ധത എന്നിവ പ്രകടമാക്കിക്കൊണ്ട് എൻ.ഡി.സി1.0 (2015), എൻ.ഡി.സി 2.0 (2022), എൻ.ഡി.സി 3.0 (2026) എന്നിവയിലൂടെ, 2030 ലേക്കും 2035 ലേക്കുമുള്ള അഭിലാഷങ്ങൾ ഇന്ത്യ ക്രമാനുഗതമായി ഉയർത്തി.

 

നിങ്ങൾക്ക് അറിയാമോ?

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷൻ്റെ (യു.എൻ.എഫ്.സി.സി.സി) പാരീസ് ഉടമ്പടി പ്രകാരം രാജ്യങ്ങൾ സമർപ്പിച്ച കാലാവസ്ഥാ പ്രവർത്തന പ്രതിബദ്ധതകളാണ് ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ (എൻ.ഡി.സികൾ). ബഹിർഗമനം കുറയ്ക്കുന്നതിനും, ശുദ്ധമായ ഊർജ്ജം വികസിപ്പിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാന അതിജീവന ശക്തിപ്പെടുത്തുന്നതിനും, പ്രകൃതി ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള ഒരു രൂപരേഖ അവ നൽകുന്നു. സാമ്പത്തിക വികസനവുമായി പാരിസ്ഥിതിക സുസ്ഥിരതയെ സന്തുലിതമാക്കുന്നതിനുള്ള ഒരു പ്രധാന നയ ഉപകരണമായി എൻ.ഡി.സികൾ പ്രവർത്തിക്കുന്നു.

 

ലോക സുസ്ഥിര വികസന ഉച്ചകോടി (ഡബ്ല്യു.എസ്.ഡി.എസ്), 2024

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, വിഭവശോഷണം തുടങ്ങിയ ആഗോള വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഉച്ചകോടി, ശുദ്ധമായ ഊർജ്ജ പരിവർത്തനം, കാലാവസ്ഥാ നീതി, സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകി.

 

No photo description available.

 

പുനരുപയോഗ ഊർജ്ജ വികസനം, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ, സമഗ്രമായ കാലാവസ്ഥാ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സാമ്പത്തിക വളർച്ചയെ പരിസ്ഥിതി സംരക്ഷണവുമായി സന്തുലിതമാക്കുന്നതിനുള്ള ഇന്ത്യയുടെ സമീപനത്തെ ഉച്ചകോടി പ്രകടമാക്കി. നയപരമായ നൂതനാശയങ്ങൾ, കാലാവസ്ഥാ പ്രതിബദ്ധതകൾ, ജനകേന്ദ്രീകൃത വികസന മാതൃക എന്നിവ എടുത്തുകാണിച്ചുകൊണ്ട് സുസ്ഥിരതയിൽ ആഗോള നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് കൂടുതൽ ഉയർത്തി. ഡബ്ല്യു.എസ്.ഡി.എസ് 2024 വഴി, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഒരു ഉത്തേജകമായും സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ വിശ്വസനീയമായ ശബ്ദമായും ഇന്ത്യ അതിൻ്റെ പങ്ക് അരക്കിട്ടുറപ്പിച്ചു.

 

അന്താരാഷ്ട്ര സൗരസഖ്യം (ഐ.എസ്.എ), 2015

 

 

2015-ൽ പാരീസിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇരുപത്തിയൊന്നാമത് വാർഷികസമ്മേളന (സി.ഒ.പി 21) ഉച്ചകോടിയിൽ ഇന്ത്യയും ഫ്രാൻസും സംയുക്തമായാണ് അന്താരാഷ്ട്ര സൗരസഖ്യം ആരംഭിച്ചത്. സൗരോർജ്ജ വിഭവ സമ്പന്നമായ രാജ്യങ്ങൾക്കിടയിൽ സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു ഉടമ്പടി അടിസ്ഥാനമാക്കിയുള്ള അന്തർ സർക്കാർ സംഘടനയായാണ് ഇത് വിഭാവനം ചെയ്തത്. ഏകോപിത ഗവേഷണം, താങ്ങാനാവുന്ന ധനസഹായം, സൗരോർജ്ജ സാങ്കേതികവിദ്യകളുടെ വലിയ തോതിലുള്ള വിന്യാസം എന്നിവയിലാണത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ന് സഖ്യത്തിന് 112 അംഗ രാജ്യങ്ങളുണ്ടെന്നത്, അതിൻ്റെ വർദ്ധിച്ചുവരുന്ന ആഗോള വ്യാപ്തിയും സ്വാധീനവും പ്രതിഫലിപ്പിക്കുന്നു.

 

കാലാവസ്ഥാ പ്രവർത്തനത്തിലും ശുദ്ധമായ ഊർജ്ജ സംക്രമണത്തിലും ആഗോള അജണ്ട നിശ്ചയിക്കുന്ന രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ അന്തർദേശീയ വിശ്വാസ്യതയെ ഐ.എസ്.എ ഗണ്യമായി വർദ്ധിപ്പിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന, കാലാവസ്ഥാവ്യതിയാന അതിജീവനശേഷിയുള്ള ചാമ്പ്യൻ എന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുകയും ആഗോള പാരിസ്ഥിതിക നയതന്ത്രത്തിൽ അതിൻ്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.

 

 

ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് (ഒ.എസ്.ഒ.ഡബ്ല്യു.ഒ.ജി) സംരംഭം, 2018

പുനരുപയോഗ ഊർജ്ജത്തിൻ്റെ അതിർത്തി കടന്നുള്ള പങ്കിടൽ പ്രോത്സാഹിപ്പിക്കുന്നതിനായി 2018-ൽ ഇന്ത്യ നിർദേശിച്ച സംരംഭമാണ് ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് (ഒ.എസ്.ഒ.ഡബ്ല്യു.ഒ.ജി). 2021 ൽ സി.ഒ.പി 26-ൽ വെച്ച് ഇന്ത്യയും യു.കെയും സംയുക്തമായി ഹരിത ഗ്രിഡ് ഉദ്യമമായ ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് (ഒ.എസ്.ഒ.ഡബ്ല്യു.ഒ.ജി) സംരംഭത്തിന് തുടക്കം കുറിച്ചു. ശുദ്ധമായ ഊർജ്ജ സഹകരണത്തിലും കാലാവസ്ഥാ പരിഹാരങ്ങളിലും ഇന്ത്യയെ ഒരു നേതൃരാഷ്ട്രമായി സ്ഥാനപ്പെടുത്തിക്കൊണ്ട് ഈ സംരംഭം രാജ്യത്തിൻ്റെ ആഗോള വിശ്വാസ്യതയെ ശക്തിപ്പെടുത്തി. അന്താരാഷ്ട്ര കാലാവസ്ഥാ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും ആഗോളതലത്തിൽ പരസ്പരബന്ധിതമായ പുനരുപയോഗ ഊർജ്ജ ഭാവിയെക്കുറിച്ചുള്ള ഒരു പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നതിലുള്ള ഇന്ത്യയുടെ പ്രാപ്തി ഇത് പ്രകടമാക്കി.

 

 

മരുഭൂമീകരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ കൺവൻഷനിലെ (യു.എൻ.സി.സി.ഡി) പതിനാലാമത് കക്ഷി സമ്മേളനം (സി.ഒ.പി 14), 2019

 

ഭൂമിയുടെ തകർച്ച തടഞ്ഞ് 2030 ഓടെ ഭൗമ നശീകരണ നിഷ്പക്ഷത കൈവരിക്കുന്നതിനുള്ള ആഗോള പ്രതിബദ്ധത ഊട്ടിയുപ്പിച്ചുകൊണ്ട് ഡൽഹി പ്രഖ്യാപനം അംഗീകരിക്കുന്നതിൽ സമ്മേളനം കലാശിച്ചു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, മരുഭൂമീകരണം എന്നിവയെക്കുറിച്ചുള്ള മൂന്ന് റിയോ കൺവെൻഷനുകളിൽ കൂടുതൽ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ, ഭൗമ പുനഃസ്ഥാപനം, വരൾച്ച പ്രതിരോധം, സുസ്ഥിരമായ ഭൂപരിപാലനം, ആവാസവ്യവസ്ഥ സംരക്ഷണം എന്നിവയിൽ അന്താരാഷ്ട്ര സഹകരണത്തിന് ഉച്ചകോടി ഊന്നൽ നൽകി.

 

സി.ഒ.പി 14 ന് വിജയകരമായി ആതിഥേയത്വം വഹിച്ചതിലൂടെയും നിർണായകമായ പാരിസ്ഥിതിക വിഷയങ്ങളിൽ സമവായം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും, ആഗോള പരിസ്ഥിതി ഭരണനിർവഹണത്തിൽ ഒരു മുൻനിര ശബ്ദമെന്ന നിലയിലുള്ള രാഷ്ട്രത്തിൻ്റെ സ്ഥാനം ഇന്ത്യ ശക്തിപ്പെടുത്തി. ഭൂമി പുനഃസ്ഥാപന നയതന്ത്രത്തിൽ ഇന്ത്യയുടെ വിശ്വാസ്യത ഈ സമ്മേളനം വർദ്ധിപ്പിക്കുകയും സുസ്ഥിര വികസനത്തിനും ആവാസവ്യവസ്ഥാ വ്യതിയാന അതിജീവനശേഷിയ്ക്കും വേണ്ടി ബഹുമുഖ സഹകരണം വളർത്തിയെടുക്കുന്നതിൽ അതിൻ്റെ വളർന്നുവരുന്ന പങ്ക് പ്രകടമാക്കുകയും ചെയ്തു.

 

ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള 2019 ലെ സഖ്യം (സി.ഡി.ആർ.ഐ)

കാലാവസ്ഥാ വ്യതിയാനത്തിനും ദുരന്ത സാധ്യതകൾക്കുമെതിരായ അടിസ്ഥാന സൗകര്യ അതിജീവനശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2019-ൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ ഇന്ത്യ സി.ഡി.ആർ.ഐ ആരംഭിച്ചു. 2022-ൽ, സി.ഡി.ആർ.ഐക്ക് ഒരു അന്താരാഷ്ട്ര സംഘടനാ പദവി നൽകുകയും ന്യൂഡൽഹിയിൽ അതിൻ്റെ ആസ്ഥാനം സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തി. ദുരന്ത സാധ്യത കുറയ്ക്കുന്നതിലും കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിലും നേതൃസ്ഥാനീയത പ്രകടമാക്കികൊണ്ടുള്ള ഈ സംരംഭം ഇന്ത്യയെക്കുറിച്ചുള്ള ആഗോള വിശ്വാസ്യത വർദ്ധിപ്പിച്ചു. ഇത് ഇന്ത്യയെ ലോകമെമ്പാടുമുള്ള അതിജീവനശേഷിയുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഭരണകൂടങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും വിദഗ്ധരുടെയും ഒരു മുഖ്യസംഘാടക രാജ്യമാക്കി മാറ്റി.

 

ദേശാടന ജീവിവർഗങ്ങൾക്കായുള്ള 2020-ലെ കൺവൻഷൻ സി.ഒ.പി -13, ഗാന്ധിനഗർ

 

 

2020-ൽ ഗാന്ധിനഗറിൽ നടന്ന ദേശാടന ജീവിവർഗങ്ങൾക്കായുള്ള സഖ്യകക്ഷികളുടെ സമ്മേളനത്തിന് (സി.ഒ.പി 13) ആതിഥേയത്വം വഹിച്ച ഇന്ത്യ, അതിൻ്റെ വന്യജീവി സംരക്ഷണ ശ്രമങ്ങളുടെ വിശ്വാസ്യതയെ വലിയ തോതിൽ വർദ്ധിപ്പിച്ചു. ഇന്ത്യയിൽ നടന്ന പ്രഥമ സി.എം.എസ് സി.ഒ.പി-13 ഭൗമ, പക്ഷി, സമുദ്ര ആവാസവ്യവസ്ഥകളിലുടനീളമുള്ള ദേശാടന ജീവിവർഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള ഇന്ത്യയുടെ കാര്യക്ഷമതയിലുള്ള അന്താരാഷ്ട്ര ആത്മവിശ്വാസത്തെ സൂചിപ്പിച്ചു. സി.ഒ.പി അധ്യക്ഷപദം ഏറ്റെടുത്തതോടെ, പ്രധാനമായും ഒരു ശ്രേണി രാജ്യവും നടപ്പിലാക്കുന്നയാളും എന്ന നിലയിൽ നിന്ന്, ദേശാടന വന്യജീവികൾ, പക്ഷിപാതകൾ, അതിർത്തി കടന്നുള്ള ആവാസ വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നവനും അജണ്ട രൂപപ്പെടുത്തുന്നവനുമായി പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യ മാറി.

 

2022-ലെ മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി)

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിൻ്റെ സാന്നിധ്യത്തിലാണ് മിഷൻ ലൈഫ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി പെരുമാറ്റപരമായ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ചിന്താശൂന്യമായ ഉപഭോഗത്തിൽ നിന്ന് പ്രകൃതിവിഭവങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിലേക്കുള്ള മാറ്റത്തെ മിഷൻ ലൈഫ് പ്രോത്സാഹിപ്പിക്കുന്നു. 2021 ലെ സി.ഒ.പി 26ൽ ഇന്ത്യ നടത്തിയ ആഗോള ആഹ്വാനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിക്കുന്നത്. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ സുസ്ഥിരമായ ജീവിതശൈലികളുടെയും ഉപഭോഗ രീതികളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ 2022 ലെ സി.ഒ.പി 27 ഷാം എൽ ഷെയ്ഖ് ഇംപ്ലിമെൻ്റേഷൻ പ്ലാനിൽ ഇത് ശക്തമായി പ്രതിഫലിച്ചു. ജീവിതശൈലി അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവർത്തനത്തിൽ ആഗോള നേതൃരാഷ്ട്രമായി അടയാളപ്പെടുത്തിക്കൊണ്ട്, മിഷൻ ലൈഫ് ഇന്ത്യയുടെ അന്താരാഷ്ട്ര നില ശക്തിപ്പെടുത്തി. സാങ്കേതികവിദ്യയ്ക്കും ധനകാര്യത്തിനും അപ്പുറം ജനകേന്ദ്രീകൃത സുസ്ഥിരതയിലേക്ക് ഇത് ഇന്ത്യയുടെ സ്വാധീനം വികസിപ്പിച്ചു.

 

ജി 20 ന്യൂഡൽഹി നേതാക്കളുടെ പ്രഖ്യാപനം (ഹരിത വികസന ഉടമ്പടി), 2023

 

G20

 

ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിൻ്റെ കാലത്ത് 2023 സെപ്റ്റംബർ ഒമ്പതിനാണ് ഈ കരാർ അംഗീകരിക്കപ്പെട്ടത്. കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിര വികസനം, സമഗ്ര ഹരിത വളർച്ച എന്നിവ ത്വരിതപ്പെടുത്തുന്നതിൽ ഇത് ശക്തമായ ആഗോള സമവായം സ്ഥാപിച്ചു. പാരീസ് ഉടമ്പടിയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിയ ഈ പ്രഖ്യാപനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ അഭിലാഷങ്ങൾ വിപുലീകരിക്കുകയും സുസ്ഥിര ജീവിതശൈലികൾ, കാലാവസ്ഥാ ധനസഹായം, ജൈവവൈവിധ്യ സംരക്ഷണം, ചാക്രിക സമ്പദ് വ്യവസ്ഥാ സമീപനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു. വികസിത, വികസ്വര രാജ്യങ്ങൾക്കിടയിൽ സമവായ നിർമ്മാതാവായി സ്ഥാനപ്പെടുത്തിക്കൊണ്ട് ഇത് ഇന്ത്യയുടെ ആഗോള വിശ്വാസ്യത വർദ്ധിപ്പിച്ചു.

 

ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐ.ബി.സി.എ), 2023

കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ, ജാഗ്വാർ, പ്യൂമ എന്നിങ്ങനെ ഏഴ് വലിയ മാർജ്ജാര വർഗങ്ങളെ സംരക്ഷിക്കാനാണ് ഈ അന്താരാഷ്ട്ര സഖ്യം ലക്ഷ്യമിടുന്നത്. 2025 ജനുവരി 23-ന് ഐ.ബി.സി.എ ഔപചാരികമായി ഒരു ഉടമ്പടി അടിസ്ഥാനമാക്കിയുള്ള അന്തർ സർക്കാർ സംഘടനയായി മാറി. നിലവിൽ, സഖ്യത്തിൻ്റെ ഭാഗമായ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 26 അംഗ രാജ്യങ്ങൾ വലിയ മാർജ്ജാര വർഗ്ഗങ്ങളുടെ സംരക്ഷണത്തിനായി ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നു.

 

 

ലോകത്തിലെ ഏറ്റവും വലിയ കാട്ടു കടുവകളുടെ എണ്ണം സംരക്ഷിച്ച് നിലനിർത്തുന്നതിനും, ഏഷ്യൻ സിംഹങ്ങളുടെയും മറ്റ് മുൻനിര ജീവിവർഗങ്ങളുടെയും ദീർഘകാല വീണ്ടെടുക്കലിലുമുള്ള ഇന്ത്യയുടെ റെക്കോർഡ് നേട്ടത്തെ അടിസ്ഥാനമാക്കിയാണ് ഇത് രൂപീകൃതമായത്. ഈ സംയുക്ത ശ്രമങ്ങൾ ഇന്ത്യയെ സ്വന്തം നാട്ടിൽ വന്യജീവി സംരക്ഷണത്തിൽ ഏർപ്പെടുന്ന രാജ്യമെന്ന നിലയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വലിയ മാർജ്ജാര ജീവികളുടെ സംരക്ഷണരംഗത്തുള്ള ഒരു സംഘാടകൻ, അജണ്ട നിശ്ചയിക്കുന്നയാൾ എന്നീ നിലകളിലും അടയാളപ്പെടുത്തുന്നു.

 

മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന രീതിയിൽ ഇന്ത്യയുടെ ആഭ്യന്തര പദ്ധതികളെ ഈ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചു. കടുവകൾ, ആനകൾ, ബസ്റ്റാർഡുകൾ, കടലാമകൾ, ഡോൾഫിനുകൾ എന്നിവയ്ക്കായുള്ള സുപ്രധാന സംരംഭങ്ങൾ ജീവജാലങ്ങളുടെ സംരക്ഷണത്തെ സമൂഹ പങ്കാളിത്തത്തോടെയും ഭൂപ്രകൃതിതല ആസൂത്രണത്തിലൂടെയും സംയോജിപ്പിക്കുന്നതിനുള്ള പ്രായോഗിക മാതൃകകളായി അവതരിപ്പിച്ചു. ഇന്ത്യയുടെ അധ്യക്ഷകാലത്ത് ഗാന്ധിനഗറുമായി ബന്ധപ്പെട്ട പ്രമേയങ്ങളും യോജിച്ച നടപടികളും രാജ്യത്തിന് അതിൻ്റെ പ്രവർത്തന മണ്ഡലതല അനുഭവത്തെ ബഹുമുഖ പ്രതിബദ്ധതകളാക്കി മാറ്റാൻ കഴിയുമെന്ന് തെളിയിച്ചു. ഇത് ജൈവവൈവിധ്യ സമ്പന്നമായ വികസ്വര രാജ്യങ്ങൾക്കും വിശാലമായ ആഗോള സമൂഹത്തിനും ഇടയിലുള്ള ഒരു വിശ്വസനീയമായ പാലമായി ഇന്ത്യയുടെ പ്രതിച്ഛായയെ കൂടുതൽ ശക്തിപ്പെടുത്തി.

 

 

സുസ്ഥിരതയിലൂടെ കടന്നുപോവുന്ന വികസിത ഇന്ത്യയിലേക്കുള്ള പാത

 

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ, വികസനവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനവും തമ്മിലുള്ള ബന്ധത്തെ ഇന്ത്യ പുനർനിർവചിച്ചു. നയരൂപീകരണത്തിൻ്റെ അരികുകളിൽ നിന്ന് ദേശീയ ആസൂത്രണത്തിൻ്റെ കേന്ദ്രത്തിലേക്ക് സുസ്ഥിരത മാറി വനങ്ങൾ, ജലസ്രോതസ്സുകൾ, ജൈവവൈവിധ്യം, മാലിന്യ സംസ്‌കരണം, കാലാവസ്ഥാ പ്രവർത്തനം എന്നിവയിലുടനീളം തീരുമാനങ്ങൾ രൂപപ്പെടുത്തുന്നു. വലിയ തോതിലുള്ള സംരക്ഷണം, ശക്തമായ സ്ഥാപനങ്ങൾ, സാങ്കേതികപരമായ നൂതനാശയങ്ങൾ, ആഗോള നേതൃത്വം എന്നിവയിലൂടെ, ദീർഘകാല പരിസ്ഥിതി സുരക്ഷയ്ക്കും സുസ്ഥിര വളർച്ചയ്ക്കും ഇന്ത്യ ശക്തമായ അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട്.

 

ഇന്ത്യയുടെ ഹരിത പരിവർത്തനം ആത്യന്തികമായി വിശ്വാസം, നിർമ്മാണം, ജനക്ഷേമം എന്നിവയുടെ കഥയാണ്. സുസ്ഥിരമായ പ്രവർത്തനത്തിലൂടെയും കൂട്ടായ പങ്കാളിത്തത്തിലൂടെയും പിന്തുണയ്ക്കുമ്പോൾ പ്രകൃതിയുടെ വീണ്ടെടുക്കൽ കഴിവിൽ വിശ്വാസം പ്രതിഫലിപ്പിക്കുന്നു. ശക്തമായ ആവാസവ്യവസ്ഥാപര ആസ്തികൾ, ആധുനിക പരിസ്ഥിതി സ്ഥാപനങ്ങൾ, ഭാവിയ്ക്ക് വേണ്ടിയുള്ള അതിജീവനശേഷിയുള്ള സംവിധാനങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിലൂടെ ഇത് നിർമ്മാണത്തെ ഉൾക്കൊള്ളുന്നു. ഏറ്റവും പ്രധാനമായി, ശുദ്ധമായ അന്തരീക്ഷം, സുരക്ഷിതമായ ഉപജീവനമാർഗ്ഗങ്ങൾ, വലിയ കാലാവസ്ഥാവ്യതിയാന അതിജീവനശേഷി, ദശലക്ഷക്കണക്കിന് പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ നൽകിക്കൊണ്ട് ഇത് ജനക്ഷേമത്തെ മുന്നോട്ട് കൊണ്ടുപോകുന്നു.

 

ഇന്ത്യ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, ഈ തത്വങ്ങൾ അതിൻ്റെ പാരിസ്ഥിതിക പ്രയാണത്തെ തുടർന്നും നയിക്കും. അവ ഒത്തൊരുമിച്ച് ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി കൂടുതൽ ഹരിതാഭവും, കൂടുതൽ അതിജീവനശേഷിയുള്ളതും, കൂടുതൽ സുസ്ഥിരവുമായ ഒരു ഭാവി രൂപപ്പെടുത്തുന്നു.

 

അവലംബം:

 

Ministry of Environment, Forest and Climate Change

 

Ministry of Jal Shakti

 

Ministry of Earth Sciences

 

Cabinet

 

Press Information Bureau

 

Parliament of India

 

Ministry of External Affairs

 

Prime Minister's Office

 

Others

Click here to see pdf 

***

 


(रिलीज़ आईडी: 2269770) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Bengali-TR , Gujarati , Tamil