പ്രധാനമന്ത്രിയുടെ ഓഫീസ്
‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിനു കീഴിൽ തൈകൾ നടുന്നതിൽ ചരിത്രപരമായ നാഴികക്കല്ലു കൈവരിച്ച ഉത്തർപ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
05 JUN 2026 11:40PM by PIB Thiruvananthpuram
ഓരോ ഇന്ത്യക്കാരനും പ്രചോദനമാകുന്ന ഉജ്വലമായ നേട്ടം കൈവരിച്ച ഉത്തർപ്രദേശിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹൃദയപൂർവം അഭിനന്ദിച്ചു. ‘ഏക് പേഡ് മാ കേ നാം’ യജ്ഞവുമായി ബന്ധപ്പെട്ട ഈ അത്ഭുതകരമായ വിജയം, പരിസ്ഥിതിസംരക്ഷണത്തിനായി ജനങ്ങൾ ഇന്നു പൂർണമായും പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമായി തെളിയിക്കുന്നുവെന്നു പ്രധാനമന്ത്രി കുറിച്ചു.
ഇത്തരം മഹത്തായ ഉദ്യമങ്ങൾ ഉത്തർപ്രദേശിനു മാത്രമല്ല, രാജ്യത്തിനാകെ ഹരിതാഭമായ ഭാവി യാഥാർഥ്യമാക്കുന്നതിൽ ഏറെ മുന്നോട്ടുപോകുമെന്നും വലിയ തോതിൽ പ്രയോജനപ്പെടുമെന്നും ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“हर देशवासी को प्रेरित करने वाली इस शानदार उपलब्धि के लिए उत्तर प्रदेश के मेरे सभी परिवारजनों को बहुत-बहुत बधाई! 'एक पेड़ माँ के नाम' अभियान से जुड़ी यह अद्भुत सफलता बताती है कि आज पर्यावरण संरक्षण के लिए लोग पूरी तरह से प्रतिबद्ध हैं। मुझे पूरा विश्वास है कि इस तरह की पहल उत्तर प्रदेश के साथ ही पूरे देश के हरित भविष्य को साकार करने की दिशा में बहुत मददगार बनेगी।”
***********
-NK-
(रिलीज़ आईडी: 2269694)
आगंतुक पटल : 6