റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ രാമേശ്വര്‍ മുതല്‍ പാരദീപ് വരെ (രണ്ട് പാക്കേജുകളിലായി ആകെ 163.18 കിലോമീറ്റര്‍ നീളമുള്ള തീരദേശ ഹൈവേയുടെ ഭാഗം) പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 03 JUN 2026 3:32PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി, ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (എച്ച്എഎം) പ്രകാരം രണ്ട് പാക്കേജുകള്‍ക്ക് കീഴില്‍ രാമേശ്വറില്‍ നിന്ന് പാരദീപിലേക്ക് പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് ഇന്ന് അംഗീകാരം നല്‍കി. മൊത്തം 160.18 കിലോമീറ്റര്‍ നീളവും 8300.79 കോടി രൂപയുടെ മൂലധന ചെലവുമുള്ളതാണ് ഇത്.

ഒഡീഷയിലെ ഖുര്‍ദ, പുരി, കേന്ദ്രപാദ, ജഗത്‌സിങ്പുർ ജില്ലകളിലൂടെ കടന്നുപോകുന്ന രാമേശ്വറില്‍ നിന്ന് പാരദീപിലേക്കുള്ള പുതിയ തീരദേശ ഹൈവേയുടെ പദ്ധതി ഭാഗം നിലവിലുള്ള ദേശീയപാത 16ന്റെ റോഡ് ശൃംഖല സുവര്‍ണ്ണ ചതുര്‍ഭുജത്തിന്റെ ഭാഗവും ഖോര്‍ദ, ഭുവനേശ്വര്‍, കട്ടക്ക് എന്നീ പ്രധാന പട്ടണങ്ങളിലൂടെ കടന്നുപോകുന്ന 6-വരി ഹൈവേയുമാണ്. നിലവിലുള്ള ദേശീയപാത 316 ഭുവനേശ്വരറിനെയും പുരിയെയും ബന്ധിപ്പിക്കുകയും സതപാദ, കൊണാര്‍ക്ക് എന്നിവിടങ്ങളിലേക്ക് നീളുകയും ചെയ്യുന്നു. പുരി-സതപാദ, പുരി-കൊണാര്‍ക്ക് ഭാഗങ്ങളിലെ നിലവിലുള്ള റോഡ് ഘടന പരിതാപകരമാണ്. ഈ ഇടനാഴിയിൽ ഉടനീളം ഏതാണ്ട് 40% റിബൺ വികസനവും (ribbon development) പ്രാദേശിക യാത്രാക്കാരുടെ അനിയന്ത്രിതമായ തിരക്കും അനുഭവപ്പെടുന്നുണ്ട്. ഇത് ദീർഘദൂര വാഹനങ്ങളുടെ സുഗമവും കാര്യക്ഷമവുമായ സഞ്ചാരത്തിന് ഈ ഇടനാഴിയെ അനുയോജ്യമല്ലാതാക്കുന്നു.

 

രാമേശ്വര്‍ മുതല്‍ കൊണാര്‍ക്ക് വരെ (പാക്കേജ്-1) നാല് വരി പാതകളും കൊണാര്‍ക്ക് മുതല്‍ പാരദീപ് വരെ (പാക്കേജ്-2) രണ്ട് വരി പാതകളും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ഇത് ഒഡീഷയിലെ ഖുര്‍ദ, പുരി, കേന്ദ്രപാദ, ജഗത്‌സിങ്പുർ ജില്ലകളിലെ യാത്രാ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഡിസൈന്‍ വേഗത ഉറപ്പാക്കുകയും ചെയ്യുന്നു. ഈ പദ്ധതി പ്രാദേശിക ചലനക്ഷമത വര്‍ധിപ്പിക്കുകയും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

തത്വങ്ങള്‍ക്ക് അനുസൃതമായി പദ്ധതികള്‍ നടപ്പിലാക്കുന്ന പിഎം ഗതിശക്തി 9 സാമ്പത്തിക നോഡുകളെയും 5 ലോജിസ്റ്റിക് നോഡുകളെയും ബന്ധിപ്പിക്കും. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക് പ്രകടന സൂചികയില്‍ (എല്‍പിഐ) മികച്ച സ്വാധീനം ചെലുത്തും.

പൂര്‍ത്തിയാകുമ്പോള്‍, രാമേശ്വറിനും പാരദീപിനും ഇടയില്‍ ഏകദേശം 2 മണിക്കൂര്‍ 30 മിനിറ്റ് യാത്രാ സമയം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും സുരക്ഷിതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ സമ്പര്‍ക്കസൗകര്യവും നല്‍കുന്നു. ഒപ്പം ഈ പദ്ധതി ഇന്ധന ഉപഭോഗം, കാര്‍ബണ്‍ പുറന്തള്ളൽ, വാഹന പ്രവര്‍ത്തന ചെലവ് (വിഒസി) എന്നിവയില്‍ ഗണ്യമായ കുറവുണ്ടാക്കും.
 

അനുബന്ധം - I: പദ്ധതി വിശദാംശങ്ങള്‍

വിവരണം

രാമേശ്വര്‍-കൊണാര്‍ക്ക് 4 വരി പ്രവേശന നിയന്ത്രിത ഹൈവേ
 

കൊണാര്‍ക്ക്-പാരദീപ്
പാത 2-ലെയ്ന്‍
 


നീളം (കി.മീ)

79.40

80.78

ബ്രൗണ്‍ഫീല്‍ഡ് നീളം (കി.മീ)

2.560

-

ഗ്രീന്‍ഫീല്‍ഡ് നീളം (കി.മീ)

76.840

80.78

ആകെ സിവില്‍ ചെലവ് (കോടി രൂപയിൽ)

3129.06

1566.02

ഭൂമിയുടെയും മറ്റ് നിര്‍മ്മാണത്തിനു മുമ്പുള്ളതുമായ ചെലവ് (കോടി രൂപയിൽ)

751.62

668.13

ആകെ മൂലധന ചെലവ് (കോടി രൂപ)

5304.80

2995.99


മോഡ്

ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (HAM)

ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (HAM)

ആകെ ഇളവ് കാലയളവ്

17.5 വര്‍ഷം (2.5 വര്‍ഷം നിര്‍മ്മാണം + 15 വര്‍ഷം O&M)

17.5 വര്‍ഷം (2.5 വര്‍ഷം നിര്‍മ്മാണം + 15 വര്‍ഷം O&M)

സാമ്പത്തികം

2 സെസ്- ഭുവനേശ്വര്‍, ഖോര്‍ധ (ഖണ്ഡഗിരി); മെഗാ ഫുഡ് പാര്‍ക്കുകള്‍- ഭുവനേശ്വര്‍; ഫിഷിംഗ് ക്ലസ്റ്റര്‍-പാരദീപ്, കൊണാര്‍ക്ക്, ജഗത്സിംഗ്പൂര്‍, പുരി, കേന്ദ്രപാദ; ഫാര്‍മ ക്ലസ്റ്റര്‍- കട്ടക്ക്.

ലോജിസ്റ്റിക് നോഡുകള്‍

പുരി റെയില്‍വേ സ്റ്റേഷന്‍, പുരി വിമാനത്താവളം, അസ്തരംഗ് തുറമുഖം, പാരദീപ് തുറമുഖം & MMLP -ജഗത്സിംഗ്പൂര്‍.

തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യത

53.61 ലക്ഷം തൊഴിൽ ദിനങ്ങള്‍ (നേരിട്ടുള്ള) & 67.01 ലക്ഷം തൊഴിൽ ദിനങ്ങള്‍ (പരോക്ഷമായി)

2027-28 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വാര്‍ഷിക ശരാശരി ദൈനംദിന ഗതാഗതം (AADT)

Pkg I : 10,437PCU (9,236 PCU ടോളബിള്‍)

Pkg II : 7,249PCU (6,369 PCU ടോളബിള്‍)

-SK-


(रिलीज़ आईडी: 2268604) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil