ഉപരാഷ്ട്രപതിയുടെ കാര്യാലയം
സ്വാതന്ത്ര്യസമര സേനാനി വി. വി. എസ്. അയ്യരുടെ ചരമവാർഷികത്തിൽ ഉപരാഷ്ട്രപതി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
प्रविष्टि तिथि:
03 JUN 2026 3:01PM by PIB Thiruvananthpuram
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനും എഴുത്തുകാരനുമായ വി. വി. എസ്. അയ്യരുടെ ചരമവാർഷികത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി ഭവനിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യ ത്തിനായി ജീവിതം സമർപ്പിച്ച നിർഭയനായ ദേശസ്നേഹിയായിരുന്നു വി. വി. എസ്. അയ്യരെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു. എഴുത്തുകളിലൂടെയും വിവർത്തനങ്ങളിലൂടെയും തമിഴ് സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കാലാതിവർത്തിയാണെന്നും ഉപരാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു.
ശ്രീ വി. വി. എസ്. അയ്യരുടെ ധീരതയും ബുദ്ധിശക്തിയും രാഷ്ട്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വരുംതലമുറകൾക്ക് എന്നും പ്രചോദനമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
****
(रिलीज़ आईडी: 2268538)
आगंतुक पटल : 6