പ്രധാനമന്ത്രിയുടെ ഓഫീസ്
ഐക്യം, പരസ്പര സഹകരണം, കൂട്ടായ ദൃഢനിശ്ചയം എന്നിവയുടെ ശക്തി എടുത്തുകാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
03 JUN 2026 9:00AM by PIB Thiruvananthpuram
പൗരന്മാർ ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും നൂലുകളാൽ പരസ്പരം ബന്ധിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ കരുത്ത് പലമടങ്ങായി വർധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. ഇന്ത്യൻ ജനതയുടെ ഈ കൂട്ടായ ദൃഢനിശ്ചയത്തിലൂടെയാണ് രാജ്യം തുടർച്ചയായി പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"जब नागरिक एकजुटता और आपसी सहयोग के सूत्र में बंधते हैं, तो राष्ट्र की शक्ति कई गुना बढ़ जाती है। भारतवासियों के इसी सामूहिक संकल्प से आज देश उन्नति की नित-नई ऊंचाइयों को छू रहा है।
धूमायन्ते व्यपेतानि ज्वलन्ति सहितानि च।
धृतराष्ट्रोल्मुकानीव ज्ञातयो भरतर्षभ॥"
വേർപ്പെട്ടുകിടക്കുമ്പോൾ വിറകുകഷ്ണങ്ങൾക്ക് അവയുടെ ഊർജ്ജം പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയില്ല. എന്നാൽ ഒരുമിച്ച് ചേർക്കുമ്പോൾ അവ തിളക്കത്തോടെ കത്തുകയും പ്രകാശവും ചൂടും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ, ഒരു രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും കരുത്തും ആശ്രയിച്ചിരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഐക്യത്തിലും പരസ്പര സഹകരണത്തിലും കൂട്ടായ ദൃഢനിശ്ചയത്തിലുമാണ്.
***
SK
(रिलीज़ आईडी: 2268209)
आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu