പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പി.എം സ്വനിധി പദ്ധതിയുടെ ആറുവർഷങ്ങൾ ഉയർത്തിക്കാട്ടുകയും ഗുണഭോക്താക്കൾക്ക് ആശംസകൾ നേരുകയും ചെയ്ത് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 JUN 2026 12:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പി.എം സ്വനിധി പദ്ധതിയുടെ ആറുവർഷങ്ങൾ ഉയർത്തിക്കാട്ടുകയും രാജ്യത്തുടനീളമുള്ള തെരുവ് കച്ചവടക്കാരുടെ ജീവിതം മാറ്റിമറിക്കുന്നതിൽ പദ്ധതി വഹിച്ച പങ്ക് അടിവരയിടുകയും ചെയ്തു.

ഈ പദ്ധതി എണ്ണമറ്റ തെരുവ് കച്ചവടക്കാർക്ക് ഈടുരഹിത വായ്പാ ലഭ്യതയും സാമ്പത്തിക ഉൾച്ചേർക്കലും വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിശ്വാസം, അന്തസ്സ്, ശാക്തീകരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു പദ്ധതിയാണ് പി.എം സ്വനിധിയെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഗുണഭോക്താക്കൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, അവരുടെ ദൃഢനിശ്ചയത്തെയും സംരംഭകത്വ മികവിനെയും പ്രശംസിക്കുകയും അവരുടെ ശ്രമങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ഈടുരഹിത വായ്പ ലഭ്യമാക്കൽ, സാമ്പത്തിക ഉൾച്ചേർക്കൽ, വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് എണ്ണമറ്റ തെരുവ് കച്ചവടക്കാരുടെ ജീവിതം മാറ്റിമറിച്ച പി.എം സ്വനിധി പദ്ധതിയുടെ ആറുവർഷങ്ങൾ നാം ഇന്ന് അടയാളപ്പെടുത്തുകയാണ്. ഈ പദ്ധതി പൂർണ്ണമായും വിശ്വാസം, അന്തസ്സ്, ശാക്തീകരണം എന്നിവയെക്കുറിച്ചുള്ളതാണ്. ദൃഢനിശ്ചയത്തിലൂടെയും സംരംഭകത്വ മികവിലൂടെയും നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് തുടരുന്ന എല്ലാ ഗുണഭോക്താക്കൾക്കും എന്റെ ആശംസകൾ."

***

SK


( റിലീസ് ഐ.ഡി: 2267430) സന്ദര്‍ശക കൗണ്ടര്‍ : 12