ആയുഷ്
വനിതകൾക്കായുള്ള സമഗ്ര ആരോഗ്യ സംരക്ഷണ പരിപാടിയോടെ കേരളത്തിൽ അന്താരാഷ്ട്ര യോഗ ദിനം 2026-ന്റെ കൗണ്ട്ഡൗൺ പുരോഗമിക്കുന്നു
യോഗയിലൂടെയും ആയുർവേദത്തിലൂടെയും ആർത്തവവിരാമ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക സെഷന് കോട്ടയം ആതിഥേയത്വം വഹിച്ചു
प्रविष्टि तिथि:
21 MAY 2026 6:42PM by PIB Thiruvananthpuram
2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ( International Day of Yoga - IDY) 32 ദിവസത്തെ കൗണ്ട്ഡൗണിന്റെ ഭാഗമായി, "യോഗ ഫോർ മെനോപോസ് - എ ഹോളിസ്റ്റിക് വെൽനസ് മൊഡ്യൂൾ" എന്ന വിഷയത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുമായി സഹകരിച്ച് കളത്തിപ്പടി യങ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ആർത്തവവിരാമ ശേഷം സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും സമഗ്രമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും യോഗയ്ക്കും ആയുർവേദത്തിനുമുള്ള പങ്ക് ഈ പരിപാടി ഉയർത്തിക്കാട്ടി. പൊതുജനങ്ങൾ, യോഗ പരിശീലകർ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരുടെ ആവേശകരമായ പങ്കാളിത്തത്തിന് ചടങ്ങ് സാക്ഷ്യം വഹിച്ചു.
ആർത്തവവിരാമ ആരോഗ്യ സംരക്ഷണത്തിനായി ആയുർവേദ തത്ത്വങ്ങൾ, പരമ്പരാഗത യോഗാഭ്യാസങ്ങൾ, പ്രാണായാമം, റിലാക്സേഷൻ വിദ്യകൾ, എന്നിവയിലധിഷ്ഠിതമായ ഇടപെടലുകൾ സമന്വയിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീമാറ്റിക് സെഷനുകൾ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
ആർത്തവവിരാമം എന്നത് ഹോർമോൺ, വൈകാരിക, ഉപാപചയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സ്വാഭാവിക ഘട്ടമാണെന്ന് പരിപാടി ചൂണ്ടിക്കാണിക്കുകയും, ശാരീരിക സുഖം, വൈകാരിക സന്തുലിതാവസ്ഥ, മാനസിക സമ്മർദ്ദം കുറയ്ക്കൽ, മെച്ചപ്പെട്ട ഉറക്കം, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയ്ക്ക് യോഗ എങ്ങനെ സഹായിക്കുമെന്ന് വിശദീകരിക്കുകയും ചെയ്തു.
നാഡീവ്യൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്കും മാനസികാരോഗ്യത്തിനും സഹായിക്കുമെന്ന് കരുതുന്ന തദാസനം, ബദ്ധകോണാസനം, ബലാസനം, സേതുബന്ധാസനം, വിപരീതകരണി, ശവാസനം തുടങ്ങിയ ലളിതമായ യോഗാഭ്യാസങ്ങളും നാഡിശോധന, ഭ്രമരി തുടങ്ങിയ പ്രാണായാമ വിദ്യകളും പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി.
വാത വൈകല്യത്തെക്കുറിച്ചും ധാതുക്ഷയത്തെക്കുറിച്ചുമുള്ള ആയുർവേദ വീക്ഷണങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു; ഇത് സമഗ്രമായ ആരോഗ്യത്തിന് സഹായകമായ ഭക്ഷണക്രമവും ജീവിതശൈലിയും എടുത്തുപറയുന്നു.
റൈറ്റ് റവറന്റ് ഡോ. മലയിൽ സാബു കോശി പരിപാടി ഉദ്ഘാടനം ചെയ്തു. വൈ.ഡബ്ല്യു.സി.എ ഓഫ് ഇന്ത്യ, സി.എം.എസ് കോളേജ്, കോട്ടയം നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ള വിശിഷ്ട അതിഥികളും പ്രഭാഷകരും പരിപാടിയിൽ പങ്കെടുത്തു.
പരമ്പരാഗത ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സാമൂഹ്യാരോഗ്യത്തിലും ജീവിതശൈലിയിലും സമന്വയിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ വിശാലമായ കാഴ്ചപ്പാടിന് അനുസൃതമായി, സ്ത്രീകളുടെ ആരോഗ്യത്തിൽ പ്രതിരോധ, പ്രോത്സാഹന, ചികിത്സാ മാർഗ്ഗമെന്ന പങ്കാണ് യോഗയ്ക്കുള്ളതെന്ന് ഈ ചടങ്ങ് അടിവരയിട്ടുറപ്പിച്ചു.


SK
****
(रिलीज़ आईडी: 2263930)
आगंतुक पटल : 31