പ്രധാനമന്ത്രിയുടെ ഓഫീസ്
നമ്മുടെ മാതൃരാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തെ എടുത്തുകാണിക്കുന്നതും ലോകമെമ്പാടുമുള്ള അഭിവൃദ്ധിക്കായി പ്രാർത്ഥിക്കുന്നതുമായ ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
21 MAY 2026 9:04AM by PIB Thiruvananthpuram
നമ്മുടെ മാതൃരാജ്യം ആത്മീയ സാധനകളുടെയും ആരാധനകളുടെയും ധീരതയുടെയും ശക്തിയുടെയും ആഗോള ക്ഷേമത്തിന്റെയും പുണ്യഭൂമിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. മഹത്തായ പാരമ്പര്യവും പ്രാചീന സംസ്‌കാരവുമുള്ള ഈ പുണ്യഭൂമി എല്ലാവരെയും എപ്പോഴും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയ്ക്കട്ടെയെന്ന ആത്മാർത്ഥമായ ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"हमारी मातृभूमि साधना और उपासना के साथ-साथ साहस, शक्ति और सर्व-कल्याण की पुण्यभूमि रही है। महान विरासत और प्राचीन संस्कृति की यह पावन धरती हर किसी को सदैव सुख-समृद्धि से परिपूर्ण रखे, यही कामना है।
यस्यां पूर्वे पूर्वजना विचक्रिरे यस्यां देवा असुरानभ्यवर्तयन् ।
गवामश्वानां वयसश्च विष्ठा भगं वर्चः पृथिवी नो दधातु ।।"
നമ്മുടെ പൂർവ്വികർ മഹത്തായതും കാരുണ്യപൂർണ്ണവുമായ പ്രവൃത്തികൾ ചെയ്തതും ദേവന്മാർ അനീതിയുടെ ശക്തികളെ പരാജയപ്പെടുത്തിയതുമായ ഈ ഭൂമി, കന്നുകാലികളാലും ശക്തിയാലും സമ്പന്നമായ ഈ മാതൃഭൂമി, നമുക്ക് വിശാലമായ ഇടവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ.
***
SK
( റിലീസ് ഐ.ഡി: 2263547)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Tamil
,
Telugu
,
Kannada