ഗ്രാമീണ വികസന മന്ത്രാലയം
കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഭൈരുന്ദയിൽ (സെഹോർ) പിഎംജിഎസ്‌വൈ-IV ഉദ്ഘാടനം ചെയ്തു; മധ്യപ്രദേശിനായി ആയിരക്കണക്കിന് കോടി രൂപയുടെ പ്രധാന വികസന പാക്കേജ് പ്രഖ്യാപിച്ചു.
പോസ്റ്റഡ് ഓണ്‍:
10 MAY 2026 6:18PM by PIB Thiruvananthpuram
മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഭൈരുന്ദയിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ)യുടെ 25-ാം വാർഷികാഘോഷ വേളയിൽ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പിഎംജിഎസ്‌വൈ-IV ഉദ്ഘാടനം ചെയ്തു.
P0PF.jpeg)
ഗ്രാമീണ റോഡുകൾ, ഭവന നിർമ്മാണം, സംസ്ഥാന വികസനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രധാന പദ്ധതികളും സാമ്പത്തിക വിഹിതങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്, കേന്ദ്ര ഗ്രാമവികസന, വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ശ്രീ കമലേഷ് പാസ്വാൻ, മധ്യപ്രദേശ് മന്ത്രി ശ്രീ കരൺ സിംഗ് വർമ്മ, നിയമസഭാംഗങ്ങൾ, കേന്ദ്രത്തിലെയും സംസ്ഥാന ഗവൺമെൻ്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഗ്രാമീണ റോഡുകൾ ഗതാഗതത്തിനുള്ള പാതകൾ മാത്രമല്ല, അഭിവൃദ്ധി, അന്തസ്സ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിപണികൾ, അവസരങ്ങൾ എന്നിവയിലേക്കുള്ള കവാടങ്ങൾ കൂടിയാണെന്ന് PMGSY-IV ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെൻ്റ് ഗ്രാമങ്ങൾ,ദരിദ്രർ, കർഷകർ, സ്ത്രീകൾ എന്നിവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിൻ്റെ സാന്നിധ്യത്തിൽ, കേന്ദ്രമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സമ്പന്നവും, മഹത്വമുള്ളതും, സ്വയം പര്യാപ്തവും , വികസിതവും, സാമ്പത്തികമായി ശക്തവുമായ ഒരു രാഷ്ട്രമായി അതിവേഗം പുരോഗമിക്കുകയാണെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. വളർച്ചയുടെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് ഗവൺമെൻ്റിൻ്റെ ഗ്രാമവികസന സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
PMGSY-IV പ്രകാരം മധ്യപ്രദേശിൽ 2,117.52 കിലോമീറ്റർ നീളമുള്ള 973 റോഡുകൾക്ക് 1,763.08 കോടി രൂപ അടങ്കൽ ചെലവിന് പരിപാടിയിൽ അംഗീകാരം നൽകി . ഈ പദ്ധതികൾ സംസ്ഥാനത്തുടനീളമുള്ള 987 ജനവാസ കേന്ദ്രങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും ഗ്രാമീണ ഗതാഗതബന്ധം ഗണ്യമായി ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
വിദിഷ പാർലമെൻ്ററി മേഖലയ്ക്ക് 600.393 കിലോമീറ്റർ ദൈർഘ്യത്തിൽ 259 റോഡുകൾക്ക് പ്രത്യേകമായി അംഗീകാരം ലഭിച്ചു. ഈ റോഡുകൾ 264 ജനവാസ കേന്ദ്രങ്ങൾക്ക് പ്രയോജനപ്പെടുമെന്നും മേഖലയിലുടനീളമുള്ള ഗതാഗതവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
മധ്യപ്രദേശിൽ,പിഎംജിഎസ്‌വൈ പ്രകാരം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ റോഡുകൾക്കും അംഗീകാരം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജന പ്രതിനിധികളും തദ്ദേശവാസികളും ഉന്നയിച്ച പ്രാദേശിക വികസന ആവശ്യങ്ങൾ പരാമർശിച്ച ശ്രീ ചൗഹാൻ, ഉചിതമായ പരിഗണനയ്ക്ക് ശേഷം പ്രായോഗികവും സാധ്യവുമായ തീരുമാനങ്ങൾ എടുക്കുമെന്ന് ഉറപ്പുനൽകി.
പിഎം-ജൻമൻ സംരംഭത്തിന് കീഴിൽ, 384.34 കിലോമീറ്റർ വിസ്തൃതിയുള്ള റോഡ് പദ്ധതികൾക്ക് ₹261.81 കോടിയുടെ അംഗീകാരം ലഭിച്ചു. ഈ പദ്ധതികൾ വഴി 168 ജനവാസ കേന്ദ്രങ്ങൾക്ക്, പ്രത്യേകിച്ച് പിന്നോക്ക, മേഖലകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വിഹിതങ്ങൾക്കൊപ്പം, 2026-27 സാമ്പത്തിക വർഷത്തേക്ക് പിഎംജിഎസ്‌വൈയ്ക്കായി ആകെ അനുവദിച്ച ₹18,907 കോടിയിൽ ₹830 കോടി രൂപയും മധ്യപ്രദേശിന് ലഭിച്ചു. മധ്യപ്രദേശിലെ വികസന വേഗത ത്വരിതപ്പെടുത്തുന്നതിനും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ശ്രീ ചൗഹാൻ ഈ വിഹിതത്തെ വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) പ്രകാരം മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന് 2,055 കോടി രൂപയുടെ സമഗ്ര അനുമതി കൈമാറിയ ശ്രീ ചൗഹാൻ, വീടില്ലാത്ത ഒരു ദരിദ്ര കുടുംബം പോലും അവശേഷിക്കില്ലെന്ന് ഉറപ്പാക്കാൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു.
പുതിയ സർവേയിലൂടെ തിരിച്ചറിയുന്ന യോഗ്യരായ കുടുംബങ്ങളുടെ ഭൗതികസ്ഥിതി നേരിട്ട് പരിശോധന നടത്തി,ഭവന പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതുവഴി അർഹരായ ദരിദ്ര കുടുംബങ്ങൾക്ക് ഭവന സൗകര്യങ്ങൾ നഷ്ടപ്പെടാതിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറപ്പുള്ള ഒരു വീട് എന്ന ദരിദ്ര കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഊന്നൽ നൽകിയ ശ്രീ ചൗഹാൻ, സംസ്ഥാനത്തും രാജ്യത്തുടനീളമുള്ള സ്വയം സഹായ ഗ്രൂപ്പുകളിലൂടെ ലഖ്പതി ദീദി പ്രചാരണ പരിപാടി കൂടുതൽ ത്വരിതപ്പെടുത്തുമെന്ന് പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദൃഢ നിശ്ചയം,മുഖ്യമന്ത്രി ഡോ. മോഹൻ യാദവിൻ്റെ പ്രതിജ്ഞാബദ്ധത എന്നിവ പ്രകാരം,സ്ത്രീകൾക്ക് വരുമാന വർദ്ധന, അന്തസ്സ്, സാമ്പത്തിക സ്വാതന്ത്ര്യം, സ്വയം പര്യാപ്തത എന്നിവ ഉറപ്പാക്കുന്നതിൽ ഗവൺമെൻ്റ് ഒരു തടസ്സവും വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരെ സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് സംസാരിച്ച കേന്ദ്ര കൃഷി മന്ത്രി, ഗോതമ്പ് സംഭരണ പ്രവർത്തനങ്ങളിൽ അർഹതയുള്ള ഒരു കർഷകനു പോലും അനീതി നേരിടേണ്ടിവരില്ലെന്ന് പറഞ്ഞു. യാതൊരു തരത്തിലുള്ള വിവേചനവും കൂടാതെ കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ പ്രയോജനകരവും കർഷക സൗഹൃദപരവുമായ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അതുവഴി കർഷകർക്ക് ന്യായവും അർഹവുമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനുള്ളിടത്തോളം കാലം ജനങ്ങളെ സേവിക്കുന്നതിലും മേഖലയുടെ വികസനം ഉറപ്പാക്കുന്നതിലും ഒരു വീഴ്ചയും വരുത്തില്ലെന്ന് ശ്രീ ചൗഹാൻ വികാരഭരിതനായി പറഞ്ഞു.
പരിപാടിയിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്,ശ്രീ ശിവരാജ് സിംഗ് ചൗഹാനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. മധ്യപ്രദേശ് ഗവൺമെൻ്റ് , കേന്ദ്ര ഗവൺമെൻ്റുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉന്നയിക്കുന്ന പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ വികസന ആവശ്യങ്ങളും അഭിലാഷങ്ങളും ഫലപ്രദമായി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഡോ. യാദവ് പറഞ്ഞു.
നിരവധി പ്രധാന പ്രാദേശിക ആവശ്യങ്ങൾ സംബന്ധിച്ച് ശ്രീ ചൗഹാൻ ശുഭസൂചനകൾ നൽകി. ശേഷിക്കുന്ന ഗ്രാമങ്ങളിലേക്കുള്ള നർമ്മദ ജല വിതരണം, പ്രാദേശിക റോഡുകളുടെ അംഗീകാരം, ഭൂമി പാട്ടത്തിന് വിതരണംചെയ്യൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കൽ, ക്ഷേത്ര പ്രദേശപരിസര സൗകര്യങ്ങളുടെ വികസനം, ജലസേചന പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഏകോപിത സഹകരണ സമീപനം ഉണ്ടാകുമെന്ന് ശ്രീ ചൗഹാനും ഡോ. മോഹൻ യാദവും അറിയിച്ചു.
PMGSY, കഴിഞ്ഞ 25 വർഷമായി ഗ്രാമീണ ഇന്ത്യയുടെ വികസന യാത്രയെ മാറ്റിമറിച്ചതായി കേന്ദ്ര ഗ്രാമവികസന, വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു. മെച്ചപ്പെട്ട റോഡ് ഗതാഗത സൗകര്യം കേവലം ഗതാഗത അവസരം മാത്രമല്ല, മറിച്ച് ഗ്രാമങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴിലവസരങ്ങൾ, വിപണികൾ, സാമൂഹിക ശാക്തീകരണം എന്നിവയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനുള്ള ശക്തമായ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് ഗ്രാമപ്രദേശങ്ങളിൽ ആധുനികവും, ഈടുനിൽക്കുന്നതും, ഭാവി സജ്ജവുമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. പെമ്മസാനി പറഞ്ഞു. പിഎംജിഎസ്‌വൈ-IV വിദൂര, പിന്നോക്ക പ്രദേശങ്ങളിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തുമെന്നും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും, ഗ്രാമീണരുടെ ജീവിത നിലവാരത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മികച്ച പ്രകടനത്തിന് വലിയ സംസ്ഥാനങ്ങളെ ആദരിച്ചു
പരിപാടിയിൽ, കഴിഞ്ഞ 25 വർഷത്തിനിടെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ച വലിയ സംസ്ഥാനങ്ങളെ വിവിധ വിഭാഗങ്ങളിലായി ആദരിച്ചു.
പിഎംജിഎസ്‌വൈ പ്രകാരം ഏറ്റവും കൂടുതൽ ദൂരം റോഡ് നിർമാണം പൂർത്തിയാക്കിയ വിഭാഗത്തിൽ, മധ്യപ്രദേശ് 90,766 കിലോമീറ്റർ റോഡുകൾ പൂർത്തിയാക്കി ഒന്നാം സ്ഥാനം നേടി. 75,868 കിലോമീറ്ററുമായി രാജസ്ഥാൻ രണ്ടാം സ്ഥാനവും 75,695 കിലോമീറ്ററുമായി ഉത്തർപ്രദേശ് മൂന്നാം സ്ഥാനവും നേടി.
ഏറ്റവും കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിഭാഗത്തിൽ, 31,287 ആവാസ കേന്ദ്രങ്ങളുമായി ബീഹാർ ഒന്നാം സ്ഥാനം നേടി. 17,493 ആവാസ കേന്ദ്രങ്ങളുമായി മധ്യപ്രദേശ് രണ്ടാം സ്ഥാനവും 16,990 ആവാസ കേന്ദ്രങ്ങളുമായി ഒഡീഷ മൂന്നാം സ്ഥാനവും നേടി.
ഗ്രാമീണ റോഡ് നിർമ്മാണത്തിൽ ഹരിത സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിൽ, 98.42% നേട്ടവുമായി ഗുജറാത്ത് ഒന്നാം സ്ഥാനവും, 98.39% വുമായി തമിഴ്‌നാടും 97.92% കൈവരിച്ച് ഹരിയാനയും തൊട്ടുപിന്നലുള്ള സ്ഥാനങ്ങളും നേടി
ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികളിലെ മികച്ച പ്രകടനത്തിന് ₹654 കോടി രൂപ ചെലവഴിച്ച ഉത്തർപ്രദേശിന് ഒന്നാം സ്ഥാനവും ₹553 കോടി ചെലവഴിച്ച ബീഹാറിന് രണ്ടാം സ്ഥാനവും , ₹497.62 കോടി ചെലവഴിച്ച പശ്ചിമബംഗാളിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളിലെ മികവ് എന്ന വിഭാഗത്തിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനവും രാജസ്ഥാനും തമിഴ്‌നാടും സംയുക്തമായി രണ്ടാം സ്ഥാനവും ഗുജറാത്ത് മൂന്നാം സ്ഥാനവും നേടി.
വാറണ്ടി കാലയളവിന് ശേഷം ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയതിന് ₹1,044 കോടി രൂപയുമായി മധ്യപ്രദേശ് ഒന്നാം സ്ഥാനവും ഛത്തീസ്ഗഢ് (₹490 കോടി ), ഉത്തർപ്രദേശ് (₹284 കോടി) എന്നിവ തുടർന്നുള്ള സ്ഥാനങ്ങളും നേടി.
വടക്കുകിഴക്കൻ , പർവത മേഖല സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നീ വിഭാഗങ്ങളിലും സംസ്ഥാനങ്ങൾക്ക് അംഗീകാരം ലഭിച്ചു
വടക്കുകിഴക്കൻ , പർവത മേഖല സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്ന വിഭാഗങ്ങളിൽ, ഏറ്റവും കൂടുതൽ നീളത്തിൽ റോഡ് പൂർത്തിയാക്കിയതിന് അസം (32,169 കിലോമീറ്റർ)ഒന്നാം സ്ഥാനം നേടി. ഹിമാചൽ പ്രദേശ് 23,081 കിലോമീറ്ററുമായി രണ്ടാം സ്ഥാനവും ഉത്തരാഖണ്ഡ് 21,874 കിലോമീറ്ററുമായി മൂന്നാം സ്ഥാനവും നേടി.
ഏറ്റവും കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചതിന്, 13,720 ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അസം ഒന്നാം സ്ഥാനവും, 2,556 എണ്ണവുമായി ഹിമാചൽ പ്രദേശ് രണ്ടാം സ്ഥാനവും 2,132 എണ്ണവുമായി ഒഡീഷ മൂന്നാം സ്ഥാനവും നേടി.
ഹരിത സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിന്, 75% ഉപയോഗത്തോടെ ഉത്തരാഖണ്ഡ്, 74% എന്ന നിലയിൽ അസം, 71% എന്ന നിലയിൽ മേഘാലയ എന്നിവ ആദരിക്കപ്പെട്ടു.
ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിയിൽ മികച്ച പ്രകടനത്തിന്, ₹357 കോടി ചെലവഴിച്ച് അസം ഒന്നാം സ്ഥാനവും, ₹151 കോടി ചെലവഴിച്ച് ഉത്തരാഖണ്ഡ് രണ്ടാം സ്ഥാനവും, ₹132 കോടി ചെലവഴിച്ച് ജമ്മു കശ്മീർ മൂന്നാം സ്ഥാനവും നേടി.
ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളിലെ മികവ് എന്ന വിഭാഗത്തിൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലഡാക്ക്, പുതുച്ചേരി എന്നിവ സംയുക്തമായി ഒന്നാം സ്ഥാനം നേടി. സിക്കിം രണ്ടാം സ്ഥാനവും ത്രിപുര മൂന്നാം സ്ഥാനവും നേടി.
PMGSY യുടെ 25 വർഷത്തെ പൂർത്തീകരണവും PMGSY-IV യുടെ ഔപചാരിക തുടക്കവും ഈ പരിപാടിയിൽ നടന്നു. രാജ്യത്തുടനീളം ഈടുനിൽക്കുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവും ഭാവിക്ക് അനുയോജ്യമായതുമായ ഗ്രാമീണ റോഡ് ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായി ഗവണ്മെൻ്റ് ഇതിനെ വിശേഷിപ്പിച്ചു.
*****
( റിലീസ് ഐ.ഡി: 2259626)
സന്ദര്‍ശക കൗണ്ടര്‍ : 5