വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ടെലികോം ഉപഭോക്തൃ പരാതി പരിഹാര (നാലാം ഭേദഗതി) കരട് ചട്ടം 2026 ട്രായ് പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
07 MAY 2026 2:49PM by PIB Thiruvananthpuram
തൽപരകക്ഷികളുടെ അഭിപ്രായങ്ങൾ സമാഹരിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ന്, ടെലികോം ഉപഭോക്തൃ പരാതി പരിഹാര (നാലാം ഭേദഗതി) ചട്ടം 2026 ൻ്റെ കരട് പുറത്തിറക്കി.
2012 ജനുവരി അഞ്ചിന് ടെലികോം ഉപഭോക്തൃ പരാതി പരിഹാര ചട്ടം 2012 (ടിസിസിആർആർ-2012) ട്രായ് വിജ്ഞാപനം ചെയ്തിരുന്നു. ഈ ചട്ടം മൂന്ന് തവണ, അതായത് 2012, 2013, 2014 വർഷങ്ങളിൽ ഭേദഗതി ചെയ്തു.
2012 മുതൽ ഉപഭോക്തൃ ഇടപെടൽ രീതികൾ ഗണ്യമായി വികസിച്ചു. ഐവിആർഎസ് പ്രസക്തമായി തുടരുമ്പോഴും, പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ് അധിഷ്ഠിത പോർട്ടലുകൾ, ചാറ്റ്ബോട്ടുകൾ, ഇമെയിലുകൾ എന്നിവയാണ് ഇന്ന് ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. പരാതി പരിഹാര സംവിധാനത്തിൻ്റെ കാര്യക്ഷമത, ഫലപ്രാപ്തി, പ്രവർത്തന രീതി, സംവിധാനത്തിലേക്കുള്ള ഉപഭോക്താക്കളുടെ പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള ചട്ടത്തിലെ നിരവധി വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. പരാതികൾ തൃപ്തികരമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിനെതിരെയുള്ള അപ്പീൽ സംബന്ധിച്ച വ്യവസ്ഥകളിൽ പ്രവേശനക്ഷമത, വ്യക്തത, കാര്യക്ഷമത, ഫലപ്രാപ്തി, ഉപഭോക്തൃ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് പരിഷ്കാരങ്ങൾ ആവശ്യമാണ്.
അതനുസരിച്ച്, നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതികൾ തയ്യാറാക്കിയിട്ടുണ്ട്. തല്പര കക്ഷികളിൽ നിന്നും അഭിപ്രായങ്ങൾ സമാഹരിക്കുന്നതിനായി 2026 ലെ കരട് ടെലികോം ഉപഭോക്തൃ പരാതി പരിഹാര (നാലാം ഭേദഗതി) ചട്ടം, ട്രായിയുടെ വെബ്‌സൈറ്റായ www.trai.gov.in-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കരട് ഭേദഗതിയിൽ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ചുള്ള രേഖാമൂലമുള്ള അഭിപ്രായങ്ങൾ adv.ca@trai.gov.in എന്ന വിലാസത്തിലേക്ക് 2026 ജൂൺ 5-നകം മെയിൽ വഴി അറിയിക്കാവുന്നതാണ്.
***
( റിലീസ് ഐ.ഡി: 2258884)
സന്ദര്‍ശക കൗണ്ടര്‍ : 6