പ്രധാനമന്ത്രിയുടെ ഓഫീസ്
'മിഷൻ ദൃഷ്ടി'യുടെ വിജയകരമായ വിക്ഷേപണത്തിന് ഗാലക്‌സ് ഐയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
प्रविष्टि तिथि:
03 MAY 2026 3:16PM by PIB Thiruvananthpuram
'മിഷൻ ദൃഷ്ടി' വിജയകരമായി വിക്ഷേപിച്ചതിൽ ഗാലക്സ്‌ഐയുടെ (GalaxEye)സ്ഥാപകരെയും മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗാലക്സ്‌ഐയുടെ 'മിഷൻ ദൃഷ്ടി' ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഒരു പ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി കുറിച്ചു. ലോകത്തിലെ ആദ്യത്തെ ഒപ്റ്റോസാർ (OptoSAR) ഉപഗ്രഹത്തിന്റെയും, ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ഏറ്റവും വലിയ ഉപഗ്രഹത്തിന്റെയും വിജയകരമായ വിക്ഷേപണം, യുവാക്കൾക്ക് നവീകരണത്തോടും രാഷ്ട്രനിർമ്മാണത്തോടും ഉള്ള അഭിനിവേശത്തിന്റെ തെളിവാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഗാലക്സ്‌ഐയുടെ സ്ഥാപകർക്കും മുഴുവൻ ടീമിനും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :
"ഗാലക്സ്‌ഐയുടെ (GalaxEye) 'മിഷൻ ദൃഷ്ടി' നമ്മുടെ ബഹിരാകാശ യാത്രയിലെ ഒരു പ്രധാന നേട്ടമാണ്. ലോകത്തിലെ ആദ്യത്തെ ഒപ്റ്റോസാർ (OptoSAR) ഉപഗ്രഹത്തിന്റെയും, ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ഏറ്റവും വലിയ ഉപഗ്രഹത്തിന്റെയും വിജയകരമായ വിക്ഷേപണം നവീകരണത്തോടും രാഷ്ട്രനിർമ്മാണത്തോടും നമ്മുടെ യുവാക്കൾക്കുള്ള അഭിനിവേശത്തിന്റെ തെളിവാണ്.
ഗാലക്സ്‌ഐയുടെ സ്ഥാപകർക്കും മുഴുവൻ ടീമിനും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു."
***
NK
(रिलीज़ आईडी: 2258684)
आगंतुक पटल : 36
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada