പ്രധാനമന്ത്രിയുടെ ഓഫീസ്
സത്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
05 MAY 2026 9:47AM by PIB Thiruvananthpuram
സത്യത്തിന്റെ പാത പിന്തുടർന്ന് അശ്രാന്തമായ പരിശ്രമത്തിലൂടെ നേടുന്ന വിജയം ശാശ്വതമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത്തരം വിജയം ആത്മവിശ്വാസം വളർത്തുക മാത്രമല്ല, മനസ്സിന് ആഴത്തിലുള്ള സംതൃപ്തി നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു -
“न तथा बलवीर्याभ्यां जयन्ति विजिगीषवः।
यथा सत्यानृशंस्याभ्यां धर्मेणैवोद्यमेन च ।।”
വിജയം നേടാൻ ആഗ്രഹിക്കുന്നവർ കേവലം ശക്തിയിലൂടെയും അധികാരത്തിലൂടെയുമല്ല വിജയിക്കുന്നത്, മറിച്ച് സത്യം, അനുകമ്പ, ധർമ്മം, അചഞ്ചലമായ പരിശ്രമം എന്നിവയിലൂടെയാണെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“अथक परिश्रम और सत्य के मार्ग पर चलकर प्राप्त की गई सफलता स्थायी होती है। इससे जहां आत्मविश्वास बढ़ता है, वहीं मन को अद्भुत संतोष भी मिलता है।
न तथा बलवीर्याभ्यां जयन्ति विजिगीषवः।
यथा सत्यानृशंस्याभ्यां धर्मेणैवोद्यमेन च ।।”
***
SK
( റിലീസ് ഐ.ഡി: 2257949)
സന്ദര്‍ശക കൗണ്ടര്‍ : 7