PIB Backgrounder
azadi ka amrit mahotsav

സംയോജിത വ്യാവസായിക ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്ന നിര്‍മാണ കേന്ദ്രങ്ങള്‍

प्रविष्टि तिथि: 28 APR 2026 12:11PM by PIB Thiruvananthpuram

പ്രധാന വസ്തുതകള്‍

  • വ്യവസായങ്ങളുടെ വ്യാപ്തിയും വിശ്വാസ്യതയും ദീർഘകാല മത്സരക്ഷമതയും ഉറപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യ കേന്ദ്രീകൃതമായ സംയോജിത നിര്‍മാണകേന്ദ്രങ്ങളുടെ വികസനത്തിലേക്ക് നിർമാണ നയം മാറിയിരിക്കുന്നു.
  • മൂന്ന് രാസവ്യവസായ പാർക്കുകൾ, ഏഴ് പിഎം മിത്ര  പാർക്കുകൾ, എം.എസ്.എം.ഇ ക്ലസ്റ്ററുകൾ, 10,000 കോടി രൂപയുടെ ബയോഫാർമ ശക്തി  എന്നിവ കേന്ദ്ര ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്.
  • അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണയേകുന്ന പൊതു മൂലധനച്ചെലവ്  2014-15 സാമ്പത്തിക വർഷത്തെ 2 ലക്ഷം കോടി രൂപയിൽ നിന്ന് 2026-27 സാമ്പത്തിക വർഷം 12.2 ലക്ഷം കോടി രൂപയായി (ബജറ്റ് വിഹിതം) വർധിച്ചു.
  • നിർമാണരംഗത്തെ ഉല്പാദനത്തിന്റെ 35.4 ശതമാനവും കൈകാര്യം ചെയ്യുന്ന 7.47 കോടി സംരംഭങ്ങളടങ്ങുന്ന എം.എസ്.എം.ഇ മേഖലയാണ് രാജ്യത്തെ നിർമാണ കേന്ദ്രങ്ങളുടെ അടിത്തറ.

 

ആമുഖം

ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ  ഏകദേശം 16-17 ശതമാനം സംഭാവന ചെയ്യുകയും 27 ദശലക്ഷത്തിലധികം പേര്‍ക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന നിര്‍മാണ മേഖല രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ്. 3.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് രാജ്യം 2047-ഓടെ 30-35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ലക്ഷ്യമിടുമ്പോള്‍ ജി.ഡി.പി വിഹിതം 25 ശതമാനമായെങ്കിലും ഉയര്‍ത്തി നിര്‍മാണമേഖല അതില്‍ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

 

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നിർമാണ തന്ത്രം സംയോജിത നിർമാണ കേന്ദ്രങ്ങളുടെ  വികസനത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണപരമായ പിന്തുണ, പൊതു സൗകര്യങ്ങൾ, ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന പ്രാദേശിക ആവാസവ്യവസ്ഥകളാണിവ. പ്രവർത്തന വ്യാപ്തി വർധിപ്പിക്കാനും ഇടപാട് ചെലവുകൾ കുറയ്ക്കാനും ദീർഘകാല നിർമാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ആഭ്യന്തര, ആഗോള ഉല്പാദന ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

മാറുന്ന ആഗോള സാഹചര്യത്തിൽ നിർമാണ കേന്ദ്രങ്ങള്‍ 

ആഗോള നിർമാണ മേഖല  ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതായി 2025-26 സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. ചെലവ് കുറഞ്ഞ ഉല്പാദനത്തെക്കാളുപരി വിശ്വാസ്യത, പ്രതിരോധാത്മകത,  തന്ത്രപരമായ അനിവാര്യത  എന്നിവയാണ് ഇന്നത്തെ മത്സരക്ഷമത നിർണയിക്കുന്നത്. ഉല്പാദന പ്രക്രിയകൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതവും വ്യവസ്ഥാപിതവുമായതോടെ സ്ഥിരതയാര്‍ന്നതും സംയോജിതവുമായ നിർമാണ അന്തരീക്ഷത്തിലെ പ്രവർത്തനശേഷി ദീർഘകാല വ്യാവസായിക മത്സരക്ഷമതയുടെ നിർണായക ഘടകമായി മാറിയിരിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്,  വൈദഗ്ധ്യം, സ്ഥാപനപരമായ ഏകോപനം എന്നിവയുടെ പിന്തുണയോടെ സ്ഥിരതയാര്‍ന്ന ഉല്പാദന അന്തരീക്ഷം ഉറപ്പാക്കാനാവുന്ന   രാജ്യങ്ങൾക്കാണ് നിർമാണ പ്രവർത്തനങ്ങൾ നിലനിർത്താനും ദീർഘകാല ഉല്പാദന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കൂടുതലായി  സാധിക്കുന്നത്.

 

 

ഉയര്‍ന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമായ നിർമാണത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെയും ആഗോള മൂല്യശൃംഖലകളിൽ  തന്ത്രപരമായ അനിവാര്യത കൈവരിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ആഗോളതലത്തിലെ ഈ മാറ്റവും നിലവിലെ വ്യാവസായിക കുതിപ്പും.  നിർമാണം കൂടുതൽ സാങ്കേതികതയിലൂന്നിയതും സംവിധാനങ്ങളെ ആശ്രയിക്കുന്നതുമായി മാറുമ്പോള്‍  പ്രവര്‍ത്തന സജ്ജതയ്ക്കും ഉല്പാദനക്ഷമതയ്ക്കും  വിപുലീകരണ ശേഷിക്കും ഏറെ പ്രാധാന്യം ലഭിക്കുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ, വിതരണ ശൃംഖലാ ബന്ധങ്ങൾ, ചരക്കുനീക്ക ഗതാഗത സൗകര്യങ്ങള്‍ എന്നിവ ഉൾക്കൊള്ളുന്ന സംയോജിത ആവാസവ്യവസ്ഥകളൊരുക്കുന്ന  നിർമാണ കേന്ദ്രങ്ങള്‍ സ്ഥാപനങ്ങളെ വലിയ തോതിൽ പ്രവർത്തിക്കാനും മൂല്യശൃംഖലയിൽ മുന്നേറാനും ആഗോള ഉല്പാദന ശൃംഖലകളുമായി ഫലപ്രദമായി സംയോജിക്കാനും പ്രാപ്തമാക്കുന്നു.

ആഗോള മൂല്യശൃംഖല: ചരക്കുൽപ്പാദനത്തിലോ സേവന വിതരണത്തിലോ  ഉൾപ്പെട്ട ഘട്ടങ്ങളുടെ ശ്രേണിയാണിത്. ഇതിൽ ഓരോ ഘട്ടവും മൂല്യം വർധിപ്പിക്കുന്നു, കൂടാതെ കുറഞ്ഞത് രണ്ട് ഘട്ടങ്ങളെങ്കിലും വ്യത്യസ്ത രാജ്യങ്ങളിലായാണ് നടക്കുന്നത്.

 

ഇന്ത്യയുടെ വ്യാവസായിക നിർമാണ പാത

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന സമീപനം ഘടനാപരമായ  മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പദ്ധതി അധിഷ്ഠിത നിർവഹണത്തിൽ നിന്ന് വ്യവസ്ഥാപിത ആസൂത്രണത്തിലേക്കുള്ള മാറ്റമാണത്.  ഇത്തരം ആസൂത്രണം തടസ്സങ്ങൾ കുറച്ചും ചരക്കുനീക്ക കാര്യക്ഷമത വർധിപ്പിച്ചും കൃത്യസമയത്തെ നിർവഹണം ഉറപ്പാക്കി നിർമാണ കേന്ദ്രങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നു.

 

ആഗോള നിക്ഷേപ പ്രവണതകൾ ഇന്ത്യയെ ഒരു മുന്‍നിര നിർമാണ കേന്ദ്രമായി അംഗീകരിക്കുന്നു. ലോകത്ത് ഏറ്റവുമധികം തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത് നിർമാണ കേന്ദ്രമായി നിലവിൽ ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഉല്പാദന സ്വഭാവത്തിലും മാറ്റം വരുന്നുണ്ട്. ആകെ നിർമാണ മൂല്യത്തിന്റെ 46.3 ശതമാനം ഇടത്തര-അത്യാധുനിക സാങ്കേതിക വിദ്യ  ഉപയോഗിക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് ലഭിക്കുന്നത്. ഇത് കൂടുതൽ പരിഷ്കൃത വ്യാവസായിക ഘടനയിലേക്കുള്ള ചുവടുമാറ്റത്തെ സൂചിപ്പിക്കുന്നു.

 

 

ഇന്ത്യയിലെ നിർമാണ കേന്ദ്രങ്ങളുടെ ഘടന

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിർമാണ കേന്ദ്രങ്ങള്‍ ബഹുതല ആവാസവ്യവസ്ഥയായി  വികസിച്ചിട്ടുണ്ട്. വ്യാപ്തി, മേഖലാതല ആവശ്യകതകൾ, പ്രാദേശിക ആസൂത്രണം എന്നിവയിലെ വ്യത്യാസങ്ങൾ ഇതിൽ പ്രതിഫലിക്കുന്നു. ഏകമാതൃക പിന്തുടരുന്നതിന് പകരം നയപരമായ ഇടപെടലുകൾ വൈവിധ്യമാർന്ന നിർമാണ കേന്ദ്രങ്ങളെ പിന്തുണച്ചു. ബൃഹദ്  സംയോജിത പാർക്കുകൾ, മേഖലാധിഷ്ഠിത ആവാസവ്യവസ്ഥകൾ, എം.എസ്.എം.ഇ  ക്ലസ്റ്ററുകൾ, ഇടനാഴികളുമായി ബന്ധിപ്പിച്ച വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് നിർമാണ രംഗത്തുണ്ട്.  ഉല്പാദനം, ചരക്കുനീക്കം, മൂല്യശൃംഖല എന്നിവയുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാനായി രൂപകല്പന ചെയ്തവയാണിവ. 

ബൃഹദ് സംയോജിത നിർമാണ കേന്ദ്രങ്ങള്‍ 

പ്രധാന നിർമാതാക്കളെയും അവരുടെ വിതരണ ശൃംഖലകളെയും ഒരിടത്ത് കൊണ്ടുവരുന്ന പ്ലഗ്-ആൻഡ്-പ്ലേ സൗകര്യങ്ങളോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത വ്യാവസായിക മേഖലകളാണിവ.  പൊതു അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സ് പിന്തുണയും ഇവ നൽകുന്നു,  പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനും ചെലവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഈ പാർക്കുകൾ ഒന്നിലധികം മേഖലകൾ ഉൾക്കൊള്ളുന്നതോ  ഒരു പ്രത്യേക മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതോ ആവാം.

 

പ്ലഗ്-ആൻഡ്-പ്ലേ അടിസ്ഥാനസൗകര്യങ്ങള്‍: വ്യവസായങ്ങൾ തുടങ്ങുന്നതിനാവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും സജ്ജമായ ഇടങ്ങളാണിത്.  നിർമാണ സമയം കുറയ്ക്കുന്നതിലൂടെ ഇവ വേഗം ലാഭമുണ്ടാക്കാൻ സഹായിക്കുന്നു.  

 

ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി: ഇന്ത്യയെ ആഗോള നിർമാണ കേന്ദ്രമാക്കി മാറ്റുന്നതിന് ഗ്രീൻഫീൽഡ് വ്യാവസായിക സ്മാർട്ട് സിറ്റികൾ സ്ഥാപിക്കാനായി ആവിഷ്കരിച്ച വിപ്ലവകരമായ പദ്ധതിയാണിത്. ഇതുവരെ ഏഴ് വ്യാവസായിക ഇടനാഴികളിലായി 13 സംസ്ഥാനങ്ങളിൽ 20 വ്യാവസായിക സ്മാർട്ട് സിറ്റികൾക്ക് ഗവണ്മെന്റ് അംഗീകാരം നൽകി. ഇതിൽ ധോലേര (ഗുജറാത്ത്), ഷെന്ദ്ര-ബിഡ്കിൻ (മഹാരാഷ്ട്ര), ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ്), വിക്രം ഉദ്യോഗ്പുരി (മധ്യപ്രദേശ്) എന്നീ നാല് സ്മാർട്ട് സിറ്റികൾ പൂർത്തിയായി. ബാക്കി 16 എണ്ണത്തിന്റെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. പ്ലഗ്-ആൻഡ്-പ്ലേ സൗകര്യങ്ങളോടെയും ബഹുതല ഗതാഗത സൗകര്യങ്ങളോടെയുമാണ്  ഈ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്.

 

പിഎം മിത്ര: വസ്ത്ര നിർമാണ മേഖലയിലെ മൂല്യശൃംഖലയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ബൃഹദ് സംയോജിത നിർമാണ കേന്ദ്രങ്ങളാണിവ. തുണി സംസ്കരണം, നിർമാണം, ചരക്കുനീക്കം എന്നിവ ഒരേ പാർക്കിന് കീഴിൽ ഇതിലൂടെ ലഭ്യമാക്കുന്നു. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് ഈ പാർക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

 

മേഖലാധിഷ്ഠിത നിർമാണ ആവാസവ്യവസ്ഥകൾ  

ചില നിർമാണ മേഖലകൾക്ക് സവിശേഷവും വിപുലമായ നിക്ഷേപം വേണ്ടതുമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. അതിനാൽ ആവാസവ്യവസ്ഥയിലധിഷ്ഠിതമായ നിർമാണ കേന്ദ്രങ്ങള്‍ ഇത്തരം മേഖലകൾക്ക് അനിവാര്യമാണ്.  ഈ കേന്ദ്രങ്ങള്‍  ഉല്പാദന യൂണിറ്റുകളെ വിതരണ ശൃംഖലകൾ, പരിശോധനാ സംവിധാനങ്ങൾ, നിയന്ത്രണ ഏജൻസികൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുന്നു.

 

  • ബൾക്ക് ഡ്രഗ് പാർക്ക് പദ്ധതി: ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മൂന്ന് ബൃഹദ് ഔഷധ നിര്‍മാണ ഡ്രഗ് പാർക്കുകൾ സ്ഥാപിക്കാൻ ഈ പദ്ധതി സഹായിക്കുന്നു. ലോകോത്തര നിലവാരത്തില്‍  പൊതു അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഔഷധ നിർമാണ ചെലവ് കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. കാര്യക്ഷമത വർധിപ്പിക്കാനും പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും ലക്ഷ്യമിട്ട് സോൾവെന്റ് റിക്കവറി പ്ലാന്റുകൾ, പൊതു മലിനജല സംസ്‌കരണ സംവിധാനങ്ങൾ തുടങ്ങിയ പങ്കിട്ട സൗകര്യങ്ങൾ ഈ പാർക്കുകളില്‍ ലഭ്യമാക്കുന്നു.  
  • അര്‍ധചാലക ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥകൾ: സെമികോൺ ഇന്ത്യ പരിപാടി, ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണ പദ്ധതി 2.0 എന്നിവയ്ക്ക് കീഴിൽ ഫാബ്രിക്കേഷൻ, സംയോജനം, പാക്കേജിങ്, പരിശോധന എന്നിവയ്ക്ക് പിന്തുണ നൽകുന്നു. നിർണായക മേഖലകളിൽ ആഭ്യന്തര നിർമാണ ശേഷി ശക്തിപ്പെടുത്താനും ആഗോള മൂല്യശൃംഖലയുമായി കൂടുതൽ സംയോജനത്തിനും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
  • ബയോഫാർമ ശക്തി: ഇന്ത്യയെ  ആഗോള ബയോഫാർമ നിർമാണ കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് അടുത്ത 5 വർഷത്തേക്ക് 10,000 കോടി രൂപയുടെ ബയോഫാർമ ശക്തി പദ്ധതി പ്രഖ്യാപിച്ചു.

 

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർമാണ ക്ലസ്റ്ററുകൾ

ഇന്ത്യന്‍ നിർമാണ ആവാസവ്യവസ്ഥയുടെ പ്രധാന സ്തംഭമാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ. പ്രാദേശികതല നിർമാണ കേന്ദ്രങ്ങളില്‍ ഇവയ്ക്ക് വലിയ സ്വാധീനമുണ്ട്. നിർമാണ മേഖലയിലെ ഉല്പാദനത്തിന്റെ 35.4%, കയറ്റുമതിയുടെ 48.58%, ജി.ഡി.പി-യുടെ 31.1% എന്നിവ എം.എസ്.എം.ഇ മേഖലയുടെ സംഭാവനയാണ്. ഇത് ഇന്ത്യയുടെ വ്യാവസായിക സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയുടെ നിർണായക പങ്ക് വ്യക്തമാക്കുന്നു.
 

7.47 കോടിയിലധികം സംരംഭങ്ങൾ ഉൾപ്പെടുന്ന എം.എസ്.എം.ഇ മേഖല 32.82 കോടിയിലേറെ പേര്‍ക്ക് തൊഴിൽ നൽകുന്നുണ്ട്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേര്‍ക്ക് തൊഴിൽ നൽകുന്ന രണ്ടാമത്തെ മേഖലയാണിത്. വ്യാപ്തിയേറിയ മേഖലയായതിനാല്‍ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ നിർമാണ കേന്ദ്രങ്ങളുടെ വികസനത്തിൽ എം.എസ്.എം.ഇകൾ സുപ്രധാന പങ്കുവഹിക്കുന്നു.

 

  • സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ -  ക്ലസ്റ്റർ വികസന പരിപാടി: എം.എസ്.എം.ഇ ക്ലസ്റ്ററുകളിൽ അടിസ്ഥാന സൗകര്യ വികസനം, കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ (സിഎഫ്സി), സാങ്കേതികവിദ്യ നവീകരണം എന്നിവയ്ക്ക് ഈ പദ്ധതി പിന്തുണ നൽകുന്നു. ഇതുവരെ 227 കോമൺ ഫെസിലിറ്റി സെന്ററുകളും 353 അടിസ്ഥാനസൗകര്യ വികസന പദ്ധതികളുമടക്കം ആകെ 580 സംരംഭങ്ങള്‍ക്ക് ഈ പദ്ധതിക്ക് കീഴിൽ അംഗീകാരം നൽകിയിട്ടുണ്ട്.

 

  • ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക്: രാജ്യത്തുടനീളം വ്യാവസായിക എസ്റ്റേറ്റുകൾ, ക്ലസ്റ്ററുകൾ, പാർക്കുകൾ, മേഖലകൾ എന്നിവയെ ഈ ലാൻഡ് ബാങ്ക് ഭൂവിവര വ്യവസ്ഥയുടെ ഭാഗമായി രേഖപ്പെടുത്തുന്നു.  

 

  • സംസ്ഥാന വ്യാവസായിക വികസന കോർപ്പറേഷനുകൾ: എം.എസ്.എം.ഇ-കൾക്കുവേണ്ടി വ്യാവസായിക എസ്റ്റേറ്റുകൾ വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

 

വ്യാവസായിക ഇടനാഴികളുമായി ബന്ധിപ്പിച്ച വ്യവസായ കേന്ദ്രങ്ങൾ  

ബൃഹദ് സംയോജിത നിർമാണ കേന്ദ്രങ്ങള്‍ക്ക് പൂരകമായി പ്രവർത്തിക്കുന്നവയാണ് വ്യാവസായിക ഇടനാഴികളാൽ ബന്ധിപ്പിച്ച വ്യവസായ മേഖലകൾ.  കേവലം ഒറ്റപ്പെട്ട ഉല്പാദന യൂണിറ്റുകളായല്ല, മറിച്ച് വിശാല വ്യാവസായിക ആവാസവ്യവസ്ഥയുടെ ഭാഗമായി പ്രാദേശിക സംയോജനത്തിനും ചരക്കുനീക്കത്തിലെ കാര്യക്ഷമതയ്ക്കും പ്രാധാന്യം നൽകുന്നവയാണിവ. ട്രങ്ക് അടിസ്ഥാനസൗകര്യങ്ങള്‍, ചരക്കുനീക്ക ഗതാഗത സൗകര്യങ്ങള്‍, ബഹുതല ലോജിസ്റ്റിക്സ് എന്നിവ ഈ ഇടനാഴികൾ  നൽകുന്നു.  വിപുലമായ വ്യാവസായിക കേന്ദ്രീകരണത്തിന് ഇത് വഴിയൊരുക്കുന്നു.

 

ട്രങ്ക് അടിസ്ഥാന സൗകര്യങ്ങള്‍: ഒന്നിലധികം വികസന പദ്ധതികൾക്ക് പൊതുവായി പ്രയോജനപ്പെടുന്ന ഉന്നതതല അടിസ്ഥാന സൗകര്യ വികസനമാണിത്. സാധാരണ തദ്ദേശ ഭരണകൂടങ്ങളാണ് ഇവ ഒരുക്കുന്നത്. ജലവിതരണം, ഓവുചാല്‍, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, റോഡുകൾ, തെരുവ് വിളക്കുകൾ, വൈദ്യുതി തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

 

ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി, ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴി,  അമൃത്സർ-കൊൽക്കത്ത വ്യാവസായിക ഇടനാഴി, വൈസാഗ് ചെന്നൈ വ്യാവസായിക ഇടനാഴി തുടങ്ങിയ വ്യവസായ ഇടനാഴികൾ വിവിധ മേഖലകളിൽ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സംയോജിത ആസൂത്രണം സുഗമമാക്കാനും സഹായിക്കുന്നു. നിർമാണ കേന്ദ്രങ്ങള്‍ക്കും ക്ലസ്റ്ററുകൾക്കും ഇത് വലിയ പിന്തുണ നൽകുന്നു.

 

സംസ്ഥാനങ്ങളുടെ കാര്യക്ഷമതയും പ്രായോഗിക പദ്ധതിനിർവഹണവും

ഭൂമി ഏറ്റെടുക്കൽ, പൊതു അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജീകരിക്കല്‍, നിയമപരമായ അനുമതികള്‍ നൽകൽ എന്നിവയിലെ സംസ്ഥാനങ്ങളുടെ കാര്യക്ഷമത അടിസ്ഥാനമാക്കിയാണ് പ്രധാനമായും നിർമാണ കേന്ദ്രങ്ങളുടെ പ്രകടനം. അതിനാൽ, സമീപകാല അടിസ്ഥാന സൗകര്യ നയങ്ങളിൽ നിർവഹണവും ഏകോപനവും ശക്തിപ്പെടുത്താന്‍ മുൻഗണന നൽകിയിരിക്കുന്നു.

 

അടിസ്ഥാന സൗകര്യ ആസൂത്രണത്തിലെയും വിതരണത്തിലെയും ഏകോപന വെല്ലുവിളികൾ പരിഹരിക്കാന്‍ ഗവണ്മെന്റ് പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാൻ  ആരംഭിച്ചു. 44 കേന്ദ്ര മന്ത്രാലയങ്ങളുടെയും 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പദ്ധതികളും ഒന്നിപ്പിക്കുന്ന  സംയോജിത സംവിധാനമാണിത്.  ബഹുതല ഗതാഗത സൗകര്യങ്ങള്‍,  സേവനലഭ്യത കുറഞ്ഞ മേഖലകളിലേക്ക് സേവനവിതരണം, നിശ്ചിത സമയത്തില്‍ പദ്ധതി നിര്‍വഹണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗതാഗതം, ചരക്കുനീക്കം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ ഏകോപിത ആസൂത്രണം ഈ സംരംഭം സുഗമമാക്കുന്നു.

 

അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കുന്നതിന് പൊതു മൂലധനച്ചെലവ്  സമീപ വർഷങ്ങളിൽ ഗണ്യമായി വർധിപ്പിച്ചു. ഗവണ്മെന്റിന്റെ മൂലധന വിഹിതം 2014-15 സാമ്പത്തിക വർഷത്തെ 2 ലക്ഷം കോടി രൂപയിൽ നിന്ന് 2026-27-ൽ 12.2 ലക്ഷം കോടി രൂപയായി (ബജറ്റ് വിഹിതം) വളർന്നു. ഈ സുസ്ഥിര വർധന  വ്യാവസായിക പാർക്കുകളും ലോജിസ്റ്റിക്സ് സൗകര്യങ്ങളും ചരക്കുനീക്ക ഗതാഗതവുമടക്കം വലിയ നിർമാണ ആവാസവ്യവസ്ഥകൾക്ക് ആവശ്യമായ ഭൗതിക അടിത്തറ ശക്തമാക്കി.

 

എന്താണ് മൂലധനച്ചെലവ്? 

സ്കൂളുകൾ, ആശുപത്രികൾ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കനാലുകൾ, റെയിൽപാതകള്‍ തുടങ്ങിയ ആസ്തികൾ സൃഷ്ടിക്കാന്‍ ഗവണ്മെന്റ് നടത്തുന്ന ചെലവുകളെയും വായ്പ തിരിച്ചടവ് പോലുള്ള ബാധ്യതകൾ കുറയ്ക്കുന്നതിനെയും മൂലധനച്ചെലവ് എന്ന് പറയുന്നു.  

 

 

പദ്ധതി തയ്യാറെടുപ്പും നിർവഹണ ശേഷിയും വർധിപ്പിക്കാന്‍ സ്ഥാപനപരമായ സംവിധാനങ്ങളും  ഏർപ്പെടുത്തിയിട്ടുണ്ട്. വായ്പാ യോഗ്യമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സാമ്പത്തിക-ഇടപാട് ഉപദേശകരുടെ സേവനം ഉറപ്പാക്കാൻ ‘ഇന്ത്യ അടിസ്ഥാനസൗകര്യ പദ്ധതിവികസന ഫണ്ട്’ കേന്ദ്ര-സംസ്ഥാന അതോറിറ്റികളെ സഹായിക്കുന്നു. ഇതിന് സമാന്തരമായി അടിസ്ഥാന സൗകര്യ വിതരണത്തിന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുടെ സ്ഥാപനപരമായ തയ്യാറെടുപ്പ് വിലയിരുത്തുന്നതിന് ദേശീയ അടിസ്ഥാന സൗകര്യ ശാക്തീകരണ സൂചിക  വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 

ഈ നടപടികൾ നിർമാണ കേന്ദ്രങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്ത മേഖലകളിലും പ്രദേശങ്ങളിലും നിർമാണ കേന്ദ്രങ്ങളുടെ വികസനം വ്യക്തമാക്കുന്നു:

 

  • പ്രതിരോധ, വ്യോമമേഖല നിർമാണ മേഖലകളെ പിന്തുണയ്ക്കുന്നതിന്  അലിഗഡ്, ആഗ്ര, ചിത്രകൂട്, ഝാൻസി, കാൺപൂർ, ലഖ്‌നൗ എന്നീ ആറ് കേന്ദ്രങ്ങളിലായി ഉത്തർപ്രദേശ് പ്രതിരോധ വ്യാവസായിക ഇടനാഴി വികസിപ്പിക്കുന്നു.
  • 'ഏഷ്യയുടെ ഡെട്രോയിറ്റ്' എന്നറിയപ്പെടുന്ന തമിഴ്നാട് പ്രത്യേക വ്യാവസായിക പാർക്കുകളുടെയും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയോടെ ഇലക്ട്രോണിക്സ്, വാഹന നിർമാണ ക്ലസ്റ്ററുകൾ വിപുലീകരിച്ചു.
  • വിപുലമായ നിർമാണ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് വ്യാവസായിക എസ്റ്റേറ്റുകളെയും തുറമുഖങ്ങളുമായി ബന്ധിപ്പിച്ച നിർമാണ കേന്ദ്രങ്ങളെയും പ്രയോജനപ്പെടുത്തുന്നത് ഗുജറാത്ത് തുടരുന്നു.

 

അതേസമയം ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി, ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴി എന്നിവയുൾപ്പെടെ വ്യാവസായിക ഇടനാഴികൾ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഏകോപിത പദ്ധതി നിർവഹണം പ്രതിഫലിപ്പിക്കുന്നു. സംയുക്ത സ്ഥാപന ചട്ടക്കൂടുകളിലൂടെയും ഘട്ടം ഘട്ടമായ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയുമാണ് ഈ വ്യാവസായിക കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്.

 

നിർമാണ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന നയപരമായ പിന്തുണയും ബജറ്റ് പ്രഖ്യാപനങ്ങളും

വ്യവസായങ്ങളുടെ ദീർഘകാല മത്സരക്ഷമത സ്ഥാപനതല ഇടപെടലുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് അടിസ്ഥാന സൗകര്യങ്ങൾ, ഏകോപനം, പദ്ധതി നിർവഹണം എന്നിവയെക്കൂടി ആശ്രയിച്ചിരിക്കുന്നുവെന്നും തിരിച്ചറിഞ്ഞ് അടിസ്ഥാന സൗകര്യ കേന്ദ്രീകൃത സംയോജിത നിർമാണ രീതിയിലാണ് സമീപകാല നയരൂപീകരണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

ദേശീയ നിര്‍മാണ ദൗത്യം,  പിഎം-മിത്ര പാർക്ക്, പിഎം-ഗതിശക്തി, ഡിജിറ്റൽ പൊതു പ്ലാറ്റ്‌ഫോമുകൾ (ULIP പോലുള്ളവ), മേഖലാധിഷ്ഠിത നൈപുണ്യ വികസന നടപടികൾ, വ്യവസായ ഇടനാഴികളുടെയും പാർക്കുകളുടെയും ക്ലസ്റ്ററുകളുടെയും  വികസനം തുടങ്ങിയ ലക്ഷ്യാധിഷ്ഠിത സംരംഭങ്ങളിൽ  തന്ത്രപരമായ ഈ സമീപനം പ്രതിഫലിക്കുന്നു. ചരക്കുനീക്കവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, സാമ്പത്തിക കാലതാമസം, ഏകോപനമില്ലായ്മ എന്നിവ പരിഹരിച്ച് വ്യാവസായിക മേഖലയെ കൂടുതൽ മത്സരക്ഷമമാക്കുകയാണ് ഈ ഇടപെടലുകളുടെ ലക്ഷ്യം.

 

നിർമാണ പാർക്കുകൾക്കും പൊതു സൗകര്യങ്ങൾക്കും ഗതാഗത സംവിധാനങ്ങള്‍ക്കും പ്രത്യേക പിന്തുണ നൽകി അടിസ്ഥാന സൗകര്യാധിഷ്ഠിത നിർമാണത്തിന് 2026-27 ലെ കേന്ദ്ര ബജറ്റ് അടിത്തറയിടുന്നു. ഉല്പാദന വ്യാപ്തിക്കും വിശ്വാസ്യതയ്ക്കും പ്രാധാന്യം നൽകുന്ന നിര്‍മാണകേന്ദ്രാധിഷ്ഠിത രീതിയെ ബജറ്റ് കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

2026-27 പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ: നിർമാണ കേന്ദ്രങ്ങള്‍

 

Sector/Area

Announcement

 

Chemicals

Three new Chemical Parks to be established to strengthen cluster-based chemical manufacturing with shared utilities, safety infrastructure, and logistics connectivity.

 

Textiles

Continued implementation of 7 PM MITRA (Mega Integrated Textile Region and Apparel) Parks approved earlier, aimed at creating large, integrated textile manufacturing hubs.

MSME (Micro, Small, and Medium Enterprises) Manufacturing Clusters

Strengthening of cluster-based manufacturing and Common Facility Centres (CFCs) to support MSME access to shared production, testing, and quality infrastructure.

 

Capital Goods / Industrial Support Infrastructure

Support for tool rooms, testing, and calibration facilities to strengthen domestic capital goods and industrial manufacturing capability.

 

Infrastructure Planning Linked to Manufacturing

Continued rollout of PM GatiShakti for coordinated, multimodal planning of infrastructure connected to industrial and manufacturing locations.

 

Global Biopharma & Manufacturing Hub: Biopharma SHAKTI

Outlay of ₹10,000 crore over five years to build a biopharma-focused manufacturing ecosystem, including three new National Institute of Pharmaceutical Education and Research (NIPERs) and a nationwide network of over 1,000 accredited clinical trial sites.

 

ഉപസംഹാരം

2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യം പരിശ്രമിക്കുമ്പോൾ സുസ്ഥിര സാമ്പത്തിക വളർച്ചയിലും തൊഴിലവസര സൃഷ്ടിയിലും നിർമാണ മേഖല നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും സംയോജിത വ്യാവസായിക ആവാസവ്യവസ്ഥകളിലൂടെയും നിർമാണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഗവണ്മെന്റ് നിക്ഷേപത്തിന്റെ പ്രാധാന്യം സാമ്പത്തിക സർവേയും കേന്ദ്ര ബജറ്റുകളും വ്യക്തമാക്കുന്നു.

കുറഞ്ഞ ചെലവ്, പ്രാദേശിക നൈപുണ്യം, മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ എന്നിവയിലൂടെ നിർമാണ കേന്ദ്രങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ ശ്രദ്ധേയ വളർച്ച ഈ തന്ത്രത്തിന്റെ പ്രധാന ഘടകമാണ്. ഏകോപിത ഗവണ്മെന്റ് നയങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പിന്തുണയോടെ ഇത്തരം മേഖലകൾക്ക് നൽകുന്ന തുടർച്ചയായ പ്രാധാന്യം ഇന്ത്യയുടെ നിർമാണ മേഖലയിലെ വളർച്ച സുസ്ഥിരമാക്കാനും രാജ്യത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും അത്യന്താപേക്ഷിതമാണ്.

അവലംബം: 

Economic Survey

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

 

UNIDO

https://www.unido.org/sites/default/files/unido-publications/2024-11/IID%20Policy%20Brief%2015%20-%20Manufacturing-led%20growth.pdf

 

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2114840&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1734169&reg=3&lang=2

https://sansad.in/getFile/loksabhaquestions/annex/183/AU3656_lSj6wd.pdf?source=pqals#:~:text=1.97%20lakh%20crore%20to%20enhance,been%20placed%20at%20Annexure%20I

https://www.pib.gov.in/PressReleseDetailm.aspx?PRID=2081537&reg=3&lang=2

 

 

Ministry of Finance:

https://www.pib.gov.in/PressReleasePage.aspx?PRID=2219990&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2221443

https://www.pib.gov.in/PressReleseDetail.aspx?PRID=2219991&reg=3&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2221458&reg=1&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2219992&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2219984&reg=20&lang=1

 

DPIIT

https://www.dpiit.gov.in/offerings/schemes-and-services/details/industrial-corridors-YjM2UDNtQWa

https://pmgatishakti.gov.in/pmgatishakti/login#:~:text=The%20National%20Master%20Plan%20will,terms%20of%20time%20and%20cost.&text=Individual%20Ministries%20and%20Departments%20often,coordination%20of%20work%20between%20them.&text=The%20plan%20will%20provide%20the,visibility%20to%20the%20executing%20agency.&text=All%20Ministries%20and%20Departments%20will,and%20updating%20the%20master%20plan.

 

Ministry of Education, NIOS

https://nios.ac.in/media/documents/SrSec318NEW/318_Learner_guide_eng/318_LG_E_L29.pdf

 

Gujarat State Government

https://www.vibrantgujarat.com/invest-gujarat

 

Tamil Nadu State Government

https://spc.tn.gov.in/wp-content/uploads/TN_AUTOMOTIVE_FUTURE.pdf

 

Uttar  Pradesh State Government

https://invest.up.gov.in/defence-aerospace-sector/

 

IBEF

https://www.ibef.org/industry/manufacturing-sector-india

https://www.ibef.org/government-schemes/pm-gati-shakti-yojana

https://www.ibef.org/blogs/changing-india-s-industrial-environment-an-overview-of-the-national-industrial-corridor-development-programme-nicdp

 

 

Ministry of Housing and Urban Affairs

https://pmay-urban.gov.in/uploads/guidelines/Operational-Guidelines-of-PMAY-U-2.pdf#:~:text=(SLNA)%20Nodal%20Agency%20designated%20by%20the%20State/UT,between%20developments%2C%20commonly%20provided%20by%20local%20governments

 

Ministry of Electronics & IT

https://www.pib.gov.in/PressReleasePage.aspx?PRID=2221522&reg=3&lang=1

 

Ministry of Micro,Small & Medium Enterprises

https://www.pib.gov.in/PressReleasePage.aspx?PRID=1982305&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1911134&reg=3&lang=2

 

Indian Industrial Land Bank

https://indiaindustriallandbank.gov.in/exploreParkReport

 

NITI Ayog

https://www.niti.gov.in/sites/default/files/2025-04/India_Hand_Power_Tools_Sector_Report.pdf

 

NICDC

https://www.nicdc.in/projects/4-projects-developed/integrated-industrial-township-vikram-udyogpuri

 

Ministry of Textiles

https://www.pib.gov.in/PressReleaseIframePage.aspx?PRID=2117663&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2205530&reg=3&lang=2

 

Ministry of Chemicals and Fertilizers

https://www.pib.gov.in/PressReleasePage.aspx?PRID=2224376&reg=3&lang=2

 

Council of State Industrial Development and Investment Corporations of India (COSIDICI)

https://www.cosidici.com/

 

See In PDF.

****

 


(रिलीज़ आईडी: 2256438) आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati