പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശ്രീ അശോക് കുമാർ ലാഹിരി

പോസ്റ്റഡ് ഓണ്‍: 25 APR 2026 10:43PM by PIB Thiruvananthpuram

ശ്രീ അശോക് കുമാർ ലാഹിരി ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നീതി ആയോഗിന്റെ വൈസ് ചെയർമാനായി നിയമിതനായ അദ്ദേഹത്തിന് ശ്രീ മോദി ആശംസകൾ നേർന്നു. സാമ്പത്തിക ശാസ്ത്രം, പൊതുനയം എന്നീ മേഖലകളിലെ ശ്രീ ലാഹിരിയുടെ മികച്ച അനുഭവം ഇന്ത്യയുടെ പരിഷ്കരണ യാത്രയെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും വികസിത ഭാരതം എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ശ്രീ അശോക് കുമാർ ലാഹിരി ജിയെ കാണുകയും നീതി ആയോഗിന്റെ വൈസ് ചെയർമാനായി നിയമിതനായ അദ്ദേഹത്തിന് എന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രത്തിലും പൊതുനയത്തിലുമുള്ള അദ്ദേഹത്തിന്റെ മികച്ച അനുഭവം ഇന്ത്യയുടെ പരിഷ്കരണ യാത്രയെയും വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തെയും വളരെയധികം ശക്തിപ്പെടുത്തും. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ നമ്മുടെ രാജ്യത്തെ നയരൂപീകരണത്തിന് കൂടുതൽ ഊർജ്ജം പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു മികച്ച കാലയളവിലേക്ക് അദ്ദേഹത്തിന് ആശംസകൾ."

@ashoklahiribjp

“শ্রী অশোক কুমার লাহিড়ী জির সঙ্গে সাক্ষাৎ করলাম এবং নীতি আয়োগের ভাইস চেয়ারম্যান  নিযুক্ত হওয়ায় তাঁকে আমার শুভকামনা জানালাম। অর্থনীতি এবং জননীতিতে তাঁর সমৃদ্ধ অভিজ্ঞতা ভারতের সংস্কারের পথ এবং ‘বিকশিত ভারত’ হয়ে ওঠার যাত্রাপথকে আরো শক্তিশালী করবে। আমি আত্মবিশ্বাসী যে তাঁর প্রচেষ্টা আমাদের দেশের নীতি নির্ধারণকে আরও গতিশীল করবে। তাঁর ফলপ্রসূ কার্যকালের জন্য আমার অনেক শুভকামনা রইল।“

@ashoklahiribjp

***

SK


( റിലീസ് ഐ.ഡി: 2255775) സന്ദര്‍ശക കൗണ്ടര്‍ : 8