രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

2026-ഖാരിഫ് സീസണിലെ (01.04.2026 മുതൽ 30.09.2026 വരെ) ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (പി&കെ) വളങ്ങളുടെ പോഷക അധിഷ്ഠിത സബ്‌സിഡി (എൻ‌ബി‌എസ്) നിരക്കുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 08 APR 2026 4:38PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, 2026-ഖാരിഫ് സീസണിലേക്ക് (2026 ഏപ്രിൽ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ) ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്കുള്ള പോഷക അധിഷ്ഠിത സബ്‌സിഡി (എൻ‌ബി‌എസ്) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള വളം വകുപ്പിന്റെ നിർദ്ദേശത്തിന് അംഗീകാരം നൽകി.2026-ലെ ഖാരിഫ് സീസണിലേക്കുള്ള ഏകദേശ ബജറ്റ് വിഹിതം 41,533.81 കോടി രൂപയായിരിക്കും. ഇത് 2025-ലെ ഖാരിഫ് സീസണിലെ ബജറ്റ് വിഹിത്തേക്കാൾ ഏകദേശം 4,317 കോടി രൂപ കൂടുതലാണ്.2025 ഖാരിഫിനുള്ള ബജറ്റ് 37,216.15 കോടി രൂപയായിരുന്നു. 

നേട്ടങ്ങൾ:

# കർഷകർക്ക് സബ്‌സിഡി നിരക്കിലും കുറഞ്ഞ വിലയിലും മിതമായ നിരക്കിലും വളം ലഭ്യമാക്കുന്നത് ഉറപ്പാക്കും.

# വളങ്ങളുടെയും അവയുടെ അസംസ്‌കൃത വസ്തുക്കളുടെയും അന്താരാഷ്ട്ര വിലയിലുണ്ടായ സമീപകാല മാറ്റങ്ങൾ കണക്കിലെടുത്ത്, ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങളുടെ സബ്‌സിഡി യുക്തിസഹമാക്കും.

നടപ്പിലാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

കർഷകർക്ക് മിതമായ നിരക്കിൽ വളം ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനായി, ഡി.എ.പി (DAP), എൻ.പി.കെ.എസ് (NPKS) ഗ്രേഡുകൾ ഉൾപ്പെടെയുള്ള ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്കുള്ള സബ്‌സിഡി 2026 ഖാരിഫ് സീസണിലേക്ക് (2026 ഏപ്രിൽ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ) അംഗീകരിച്ച നിരക്കുകൾ പ്രകാരം നൽകുന്നതാണ്.

പശ്ചാത്തലം:

വളം ഉൽപ്പാദകർ/ഇറക്കുമതിക്കാർ എന്നിവർ വഴി ഡി.എ.പി (DAP) ഉൾപ്പെടെ 28 ഗ്രേഡുകളിലുള്ള പി.ആൻഡ്.കെ (P&K) വളങ്ങൾ സബ്‌സിഡി നിരക്കിൽ കർഷകർക്ക് ഗവൺമെൻറ്  ലഭ്യമാക്കുന്നുണ്ട്. 2010 ഏപ്രിൽ 1 മുതൽ  പോഷക അധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതി പ്രകാരമാണ് പി.ആൻഡ്.കെ വളങ്ങളുടെ സബ്‌സിഡി നൽകുന്നത്. കർഷക സൗഹൃദ സമീപനത്തിന്റെ ഭാഗമായി, മിതമായ നിരക്കിൽ കർഷകർക്ക് വളം ലഭ്യമാക്കാൻ ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണ്.

യൂറിയ, ഡി.എ.പി, എം.ഒ.പി (MOP), സൾഫർ തുടങ്ങിയ വളങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും അന്താരാഷ്ട്ര വിലയിലുണ്ടായ സമീപകാല മാറ്റങ്ങൾ കണക്കിലെടുത്ത്, ഡി.എ.പി, എൻ.പി.കെ.എസ് (NPKS) ഗ്രേഡുകൾ ഉൾപ്പെടെയുള്ള ഫോസ്‌ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്കായി 2026 ഏപ്രിൽ 1 മുതൽ 2026 സെപ്റ്റംബർ 30 വരെയുള്ള ഖാരിഫ് സീസണിലെ എൻ.ബി.എസ് (NBS) നിരക്കുകൾ അംഗീകരിക്കാൻ ഗവൺമെൻറ്  തീരുമാനിച്ചു. അംഗീകരിച്ചതും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ അനുസരിച്ച് വളം കമ്പനികൾക്ക് സബ്‌സിഡി നൽകും; ഇതിലൂടെ കർഷകർക്ക് മിതമായ നിരക്കിൽ വളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

***

NK


( റിലീസ് ഐ.ഡി: 2250116) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati