പോസ്റ്റഡ് ഓണ്:
18 MAR 2026 4:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, ഉത്തർപ്രദേശിലെ ബാരാബങ്കി മുതൽ ബഹറൈച്ച് വരെ (101.515 കിലോമീറ്റർ) ഹൈബ്രിഡ് ആന്യുറ്റി മോഡിൽ 6969.04 കോടി രൂപ ചെലവിൽ നിയന്ത്രിത പ്രവേശനമുള്ള 4-വരിപ്പാതയായി ദേശീയ പാത-927 നിർമ്മിക്കുന്നതിന് അംഗീകാരം നൽകി.
ഉത്തർപ്രദേശിലെ ബാരാബങ്കി-ബഹറൈച്ച് സെക്ഷനിലുള്ള ദേശീയപാത-927 (NH-927) നവീകരിക്കുന്നതിലൂടെ, ഈ മേഖലയിലെ റോഡുകളുടെ അശാസ്ത്രീയമായ നിർമ്മാണ രീതികൾ, അപകടകരമായ വളവുകൾ, ജനവാസ മേഖലകളിലെ ഗതാഗതക്കുരുക്ക് എന്നിവയ്ക്ക് പരിഹാരമാകും. സർവീസ് റോഡുകളോടു കൂടിയ, നിയന്ത്രിത പ്രവേശനമുള്ള നാലുവരിപ്പാതയായിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാന ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പോകുന്ന ഈ ബൈപാസ് പാതയിലൂടെ വാഹനങ്ങളുടെ ശരാശരി വേഗത വർദ്ധിപ്പിക്കാനും യാത്രാസമയം ഏകദേശം ഒരു മണിക്കൂറായി കുറയ്ക്കാനും സാധിക്കും. കൂടാതെ, റോഡ് സുരക്ഷ വർദ്ധിപ്പിക്കുക, ഇന്ധനക്ഷമത കൂട്ടുക, വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുക എന്നിവയിലൂടെ മേഖലയുടെ ഗതാഗത സൗകര്യങ്ങളും സാമൂഹിക-സാമ്പത്തിക വികസനവും മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.
ഈ പദ്ധതി ഉത്തർപ്രദേശിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്ക് സുഗമമായ കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു. കൂടാതെ, നവീകരിച്ച ഈ ഇടനാഴി 3 സാമ്പത്തിക കേന്ദ്രങ്ങൾ, 2 സാമൂഹിക കേന്ദ്രങ്ങൾ, 12 ലോജിസ്റ്റിക് കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ മൾട്ടി-മോഡൽ ഇൻ്റഗ്രേഷൻ മെച്ചപ്പെടുത്തുന്നു; ഇത് രൂപൈദിഹ ലാൻഡ് പോർട്ട്, വിമാനത്താവളങ്ങൾ എന്നിവയുമായുള്ള ബന്ധം ശക്തമാക്കുകയും മേഖലയിലുടനീളം ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള നീക്കം സാധ്യമാക്കുകയും ചെയ്യും.
പദ്ധതി പൂർത്തിയാകുന്നതോടെ, നേപ്പാൾഗഞ്ച് അതിർത്തി വഴി ഇന്ത്യയും നേപ്പാളും തമ്മിലുള്ള സുപ്രധാനമായ അതിർത്തി കടന്നുള്ള വ്യാപാര-ഗതാഗത ഇടനാഴിയായി ഇത് മാറും, ഇത് രൂപൈദിഹ ലാൻഡ് പോർട്ടിലേക്കുള്ള പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്തും. ബഹറൈച്ച്, ശ്രാവസ്തി തുടങ്ങിയ പിന്നാക്ക ജില്ലകളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം, പിഎം ഗതിശക്തി സാമ്പത്തിക-ലോജിസ്റ്റിക് കേന്ദ്രങ്ങളെ പിന്തുണയ്ക്കാനും കാർഷിക വ്യാപാരം, വിനോദസഞ്ചാരം, അതിർത്തി കടന്നുള്ള വാണിജ്യം, പ്രാദേശിക നിക്ഷേപം എന്നിവയെ ഉത്തേജിപ്പിക്കാനും ഈ പദ്ധതി സഹായിക്കും.
ഇടനാഴിയുടെ ഭൂപടം

പദ്ധതിയുടെ വിശദാംശങ്ങൾ
|
സവിശേഷത
|
വിവരങ്ങൾ
|
|
പദ്ധതിയുടെ പേര്
|
ബാരാബങ്കി മുതൽ ബഹറൈച്ച് വരെയുള്ള 4-വരി ആക്സസ്-കൺട്രോൾഡ് നാഷണൽ ഹൈവേ-927
|
|
ഇടനാഴി
|
ലക്നൗ – രൂപൈദിഹ
|
|
നീളം (കി.മീ.)
|
101.515
|
|
ആകെ നിർമ്മാണ ചിലവ് (Rs Cr.)
|
3485.49
|
|
ഭൂമി ഏറ്റെടുക്കൽ ചിലവ് (Rs Cr.)
|
1574.85
|
|
ആകെ മൂലധന ചിലവ് (Rs Cr.)
|
6969.04
|
|
നിർമ്മാണ രീതി
|
ഹൈബ്രിഡ് ആന്യുറ്റി മോഡ്
|
|
ബൈപാസുകൾ
|
48.28 കി.മീ.
|
|
ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ
|
ദേശീയപാതകൾ – NH-27, NH-330B, NH-730സംസ്ഥാന പാതകൾ – SH-13,SH-30B
|
|
ബന്ധിപ്പിക്കുന്ന സാമ്പത്തിക /
സാമൂഹിക / ഗതാഗത കേന്ദ്രങ്ങൾ
|
വിമാനത്താവളങ്ങൾ: ലഖ്നൗ & ഷരാവസ്തി
റെയിൽവേ സ്റ്റേഷനുകൾ:ബരാബങ്കി, റസൗലി, ജംഗിരാബാദ്, റാഫിനഗർ, ബിന്ദൗറ, ബർവാൾ, ചൗക്കാഘട്ട്, ഘഘ്രഘട്ട്, ജർവാൾ, ബഹ്റൈച്ച്
ലാൻഡ് പോർട്ട്: റുപൈദിഹ
സാമ്പത്തിക നോഡുകൾ: 01 SEZ & 02
മെഗാ ഫുഡ് പാർക്ക്
സോഷ്യൽ നോഡുകൾ: 02 അഭിലാഷ
ജില്ലകൾ.
|
|
ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ
|
ബരാബങ്കി, രാംനഗർ,
ജർവാൾ, കൈസർഗൻ, കുന്ദസർ, ഫഖർപൂർ, ബഹ്റൈച്ച്
|
|
തൊഴിൽ സൃഷ്ടിക്കാനുള്ള സാധ്യത
|
36.54 ലക്ഷം വ്യക്തിദിനങ്ങൾ (നേരിട്ട്) 43.04 ലക്ഷം വ്യക്തിദിനങ്ങൾ (പരോക്ഷം)
|
|
FY-28-ലെ വാർഷിക ശരാശരി
പ്രതിദിന ട്രാഫിക് (AADT)
|
28,557 (പാക്കേജ്-1), 21,270 (പാക്കേജ്-2) പാസഞ്ചർ കാർ യൂണിറ്റുകൾ (PCU)
|
***
SK