പ്രധാനമന്ത്രിയുടെ ഓഫീസ്
രാമനവമിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
26 MAR 2026 12:11PM by PIB Thiruvananthpuram
രാമനവമി എന്ന പുണ്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ത്യാഗവും തപസ്സും ആത്മസംയമനവും നിറഞ്ഞ മര്യാദാ പുരുഷോത്തമൻ ശ്രീരാമന്റെ ജീവിതം, ഏത് സാഹചര്യത്തെയും കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടി നേരിടാൻ ജനങ്ങളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക യാണെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീരാമന്റെ ആദർശങ്ങളുടെ ശാശ്വതമായ പ്രസക്തിയെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ മൂല്യങ്ങൾ ഭാരതീയർക്ക് മാത്രമല്ല, വരാനിരിക്കുന്ന എല്ലാ കാലത്തും മാനവികതയ്ക്ക് മുഴുവൻ വഴികാട്ടിയായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു;
“देशभर के मेरे परिवारजनों को रामनवमी की असीम शुभकामनाएं। त्याग, तप और संयम से भरे मर्यादा पुरुषोत्तम के जीवन से हमें हर परिस्थिति का पूरे सामर्थ्य से सामना करने की प्रेरणा मिलती है। उनके आदर्श अनंतकाल तक भारतवासियों के साथ-साथ संपूर्ण मानवता के पथ-प्रदर्शक बने रहेंगे। मेरी कामना है कि भगवान राम की कृपा से सबका कल्याण हो, जिससे विकसित और आत्मनिर्भर भारत के संकल्प की सिद्धि का मार्ग प्रशस्त हो।”
***
SK
( റിലീസ് ഐ.ഡി: 2246124)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada