പ്രധാനമന്ത്രിയുടെ ഓഫീസ്
മതുവാ ധർമ്മ മേളയിൽ പങ്കെടുക്കുന്നവർക്കും ഭക്തർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
16 MAR 2026 1:12PM by PIB Thiruvananthpuram
മതുവാ ധർമ്മ മേളയിൽ പങ്കെടുക്കുന്നവർക്കും ഭക്തർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. പൂർണ്ണ ബ്രഹ്മ ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തിയുമായി ബന്ധപ്പെട്ടതാണ് ഈ സവിശേഷ ചടങ്ങ്. "ഞാൻ അദ്ദേഹത്തിന് വിനീതമായി പ്രണാമമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ബോധനങ്ങളും നിരവധി ആളുകൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നത് തുടരുന്നു. അന്തസ്സിനും സമത്വത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കരുത്തുറ്റ ഒരു പ്രസ്ഥാനത്തിന് അവ ഉണർവ് നൽകി. നീതിയുടെയും സൗഹൃദത്തിന്റെയും കൂട്ടായ ഉന്നമനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു", ശ്രീ മോദി പറഞ്ഞു.
മതുവ സംസ്കാരത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യങ്ങൾ ആഴത്തിലുള്ള ആത്മീയ കരുത്തിനെയും സമത്വത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ കൂടുതൽ സമ്പന്നമാക്കുന്നു. "കഴിഞ്ഞ ഒരു പതിറ്റാണ്ടായി മതുവ സമുദായത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും അന്തസ്സിനും വേണ്ടി നമ്മുടെ ഗവൺമെന്റ് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"മതുവ ധർമ്മ മേളയിൽ പങ്കെടുക്കുന്നവർക്കും ഭക്തർക്കും എന്റെ ഹൃദയംഗമമായ ഭാവുകങ്ങളും ആശംസകളും.
പൂർണ്ണ ബ്രഹ്മ ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തിയുമായി ബന്ധപ്പെട്ടതാണ് ഈ സവിശേഷ ചടങ്ങ്. അദ്ദേഹത്തിന് ഞാൻ എന്റെ വിനീതമായ പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ബോധനങ്ങളും നിരവധി ആളുകൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നത് തുടരുന്നു. അന്തസ്സിനും സമത്വത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കരുത്തുറ്റ ഒരു പ്രസ്ഥാനത്തെ അവ ഉണർത്തി. നീതിയുടെയും ഐക്യത്തിന്റെയും കൂട്ടായ ഉന്നമനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു.
മതുവ സംസ്കാരത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യങ്ങൾ ആഴത്തിലുള്ള ആത്മീയ കരുത്തിനെയും സമത്വത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ കൂടുതൽ സമ്പന്നമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മതുവ സമുദായത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും അന്തസ്സിനും വേണ്ടി നമ്മുടെ ഗവൺമെന്റ് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്.”
“মতুয়া ধর্মমেলায় আগত সমস্ত ভক্ত এবং অংশগ্রহণকারীদের জানাই আমার আন্তরিক শুভেচ্ছা ও অভিনন্দন।
এই বিশেষ তিথিটি পূর্ণ ব্রহ্ম শ্রী শ্রী হরিচাঁদ ঠাকুরজির জয়ন্তীর সঙ্গে যুক্ত। আমি তাঁকে আমার সশ্রদ্ধ প্রণাম নিবেদন করছি। তাঁর আদর্শ এবং শিক্ষা আজও অগণিত মানুষকে শক্তি ও আশার আলো দিয়ে চলেছে এবং সম্মান, সাম্য ও ভক্তির এক শক্তিশালী আন্দোলনের জন্ম ঘটিয়েছে। তিনি প্রজন্ম থেকে প্রজন্মান্তরকে ন্যায়ের পথ, সম্প্রীতি এবং সমষ্টিগত উন্নয়নের পথে চলার অনুপ্রেরণা জুগিয়েছেন।
মতুয়া সংস্কৃতির এই সমৃদ্ধ এবং প্রাণবন্ত ঐতিহ্য এক গভীর আধ্যাত্মিক শক্তি এবং সাম্যের প্রতি অটুট অঙ্গীকারকে প্রতিফলিত করে। এটি আমাদের দেশের সামাজিক কাঠামোকে উল্লেখযোগ্যভাবে সমৃদ্ধ করেছে। গত এক দশকে, আমাদের সরকার মতুয়া সম্প্রদায়ের কল্যাণ, ক্ষমতায়ন এবং মর্যাদার প্রতি সম্পূর্ণ দায়বদ্ধ থেকে কাজ করে চলেছে।”
-SK-
( റിലീസ് ഐ.ഡി: 2245185)
സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada