ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ 2026 മാര്‍ച്ച് 6 മുതല്‍ 8 വരെ നാഗാലാന്‍ഡ്, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും
പോസ്റ്റഡ് ഓണ്‍:
05 MAR 2026 7:01PM by PIB Thiruvananthpuram
ഉപരാഷ്ട്രപതിയായി പദവിയേറ്റെടുത്തതിന് ശേഷമുള്ള ശ്രീ, സി. പി. രാധാകൃഷ്ണന്റെ ആദ്യ നാഗാലാന്‍ഡ്, മിസോറാം, ത്രിപുര സന്ദര്‍ശനം 2026 മാര്‍ച്ച് 6 മുതല്‍ 8 വരെ നടക്കും.
സന്ദര്‍ശനത്തിന്റെ ഭാഗമായി, 2026 മാര്‍ച്ച് 6ന് നാഗാലാന്‍ഡിലെ ലുമാമിയില്‍ നടക്കുന്ന നാഗാലാന്‍ഡ് സര്‍വ്വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
2026 മാര്‍ച്ച് 7ന് മിസോറാമിലെ ഐസ്വാളില്‍ നടക്കുന്ന മിസോറാം സര്‍വ്വകലാശാലയുടെ ഇരുപതാമത് ബിരുദദാന ചടങ്ങിലും അദ്ദേഹം മുഖ്യാതിഥിയായിരിക്കും.
ത്രിപുര സന്ദര്‍ശന വേളയില്‍, 2026 മാര്‍ച്ച് 8ന് അഗര്‍ത്തലയില്‍ നടക്കുന്ന ത്രിപുര സര്‍വ്വകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. അന്നേ ദിവസം തന്നെ ഹാപ്പാനിയയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഫെയര്‍ സെന്ററിലുള്ള സ്വയം സഹായ സംഘങ്ങളുടെ (SHG) സ്റ്റാളുകള്‍ ശ്രീ. സി. പി. രാധാകൃഷ്ണന്‍ സന്ദര്‍ശിക്കുകയും, അവിടെ അദ്ദേഹം സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങളുമായും ലഖ്പതി ദീദിമാരുമായും സംവദിക്കും.
****
( റിലീസ് ഐ.ഡി: 2235746)
സന്ദര്‍ശക കൗണ്ടര്‍ : 19