വ്യോമയാന മന്ത്രാലയം
പശ്ചിമേഷ്യൻ വ്യോമമേഖലാ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനം സംബന്ധിച്ച പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
03 MAR 2026 10:03PM by PIB Thiruvananthpuram
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലെ വ്യോമമേഖലാ സാഹചര്യവും അന്താരാഷ്ട്ര വിമാന സർവീസുകളെയും കുറിച്ച് സിവിൽ വ്യോമയാന മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള സാഹചര്യം കാരണം, ഇന്ത്യൻ വിമാനക്കമ്പനികളുടെ 1,221 വിമാനങ്ങളും വിദേശ വിമാനക്കമ്പനികളുടെ 388 വിമാനങ്ങളും ഇതുവരെ റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യൻ വിമാനക്കമ്പനികൾ അവരുടെ സമയക്രമങ്ങളിൽ നിയന്ത്രിതമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. നിയന്ത്രിത വ്യോമമേഖല ഒഴിവാക്കി ബദൽ വ്യോമ പാതകളിലൂടെ ദീർഘദൂര, അതിതീർഘദൂര സർവീസുകൾ ക്രമേണ പുനരാരംഭിച്ചു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ആവശ്യമുള്ളിടത്ത് വിമാനക്കമ്പനികൾ അധിക സേവനം വിന്യസിക്കുകയും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വിദേശ വ്യോമയാന അധികൃതർ, വിദേശങ്ങളിലെ ഇന്ത്യൻ എംബസികൾ എന്നിവയുമായി ഏകോപനത്തോടെ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ന് ആകെ 24 വിമാനങ്ങൾ സർവീസ് നടത്തുന്നു. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എമിറേറ്റ്‌സും ഇത്തിഹാദും ഗൾഫ് മേഖലയിൽനിന്ന് 9 വിമാനങ്ങൾ സർവീസ് നടത്തി.
മാർച്ച് 4-ന്, 58 വിമാനങ്ങൾ കൂടി സർവീസ് നടത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾ ആസൂത്രണം ചെയ്യുന്നു. ഇതിൽ ഇൻഡിഗോയുടെ 30-ഉം, എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സപ്രസിന്റെയും 23-ഉം വിമാനങ്ങൾ ഉൾപ്പെടുന്നു.
ഇന്ത്യയ്ക്കും ഗൾഫ് മേഖലയ്ക്കുമിടയിൽ സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികളും പ്രവർത്തനപരവും വ്യോമാതിർത്തിപരവുമായ പരിഗണനകൾക്ക് വിധേയമായി പരിമിതമായ സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ.
യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുമായി സുതാര്യമായ ആശയവിനിമയം നിലനിർത്താനും റീഫണ്ടുകൾ, യാത്ര പുനഃക്രമീകരണം, യാത്രാ സഹായം എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
മന്ത്രാലയം, വിമാനക്കമ്പനികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ഈ കാലയളവിൽ ടിക്കറ്റ് നിരക്കുകളിൽ അനാവശ്യമായ വർദ്ധന ഉണ്ടാകാതിരിക്കാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ അതത് വിമാന കമ്പനികളുമായി, യാത്രാവിവരം സംബന്ധിച്ച് നേരിട്ട് വിവരങ്ങൾ പരിശോധിക്കാനും, ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും നിർദ്ദേശിക്കുന്നു.
സുരക്ഷിതമായ പ്രവർത്തനങ്ങൾ, സേവനങ്ങൾ ക്രമാനുഗതമായി പുനഃസ്ഥാപിക്കൽ, ദുരിത ബാധിത യാത്രക്കാർക്ക് സൗകര്യമൊരുക്കൽ എന്നിവ ഉറപ്പാക്കുന്നതിന് വിമാന കമ്പനികൾ , വിമാനത്താവള ഓപ്പറേറ്റർമാർ, റെഗുലേറ്ററി അതോറിറ്റികൾ, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സിവിൽ വ്യോമയാന മന്ത്രാലയം നിരന്തരം ഏകോപനം നടത്തി വരുന്നു .
ആവശ്യാനുസൃതം കൂടുതൽ അപ്ഡേറ്റുകൾ നൽകുന്നതാണ്.
*****
( റിലീസ് ഐ.ഡി: 2235255)
സന്ദര്‍ശക കൗണ്ടര്‍ : 44