ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
'മെഡിക്കൽ കോളേജ് റിസർച്ച് കണക്ട് 2026' ഡിഎച്ച്ആർ ഉദ്ഘാടനം ചെയ്തു; ബയോമെഡിക്കൽ ഗവേഷണത്തോട് പ്രതിബദ്ധത ശക്‌തിപ്പെടുത്തി 4,800 കോടി രൂപയുടെ വിഹിതം
പോസ്റ്റഡ് ഓണ്‍:
26 FEB 2026 5:14PM by PIB Thiruvananthpuram
ആരോഗ്യ ഗവേഷണ വകുപ്പ് (ഡിഎച്ച്ആർ) 'മെഡിക്കൽ കോളേജ് റിസർച്ച് കണക്ട് 2026' ന്യൂഡൽഹിയിലെ ചാണക്യപുരിയിലുള്ള സുഷമ സ്വരാജ് ഭവനൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആരോഗ്യ ഗവേഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര തല അംബ്രല്ല സ്കീമിന് കീഴിൽ, മെഡിക്കൽ കോളേജ് റിസർച്ച് യൂണിറ്റുകൾ (MRUs) സ്ഥാപിതമായ ഇന്ത്യയിലുടനീളമുള്ള നൂറിലധികം മെഡിക്കൽ കോളേജുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദിയായി 2026 ഫെബ്രുവരി 26, 27 തീയതികളിൽ നടക്കുന്ന ഈ ഇരുദിന ദേശീയ സമ്മേളനം മാറുന്നു.
ആരോഗ്യ-കുടുംബക്ഷേമ, രാസവളം സഹമന്ത്രി അനുപ്രിയ പട്ടേൽ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ദേശീയ മെഡിക്കൽ കമ്മീഷൻ ചെയർമാൻ ഡോ. അഭിജത് ചന്ദ്രകാന്ത് സേത്ത് വിശിഷ്ടാതിഥിയായിരുന്നു.
ഇന്ത്യയിൽ ആരോഗ്യ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ഗവൺമെൻ്റിനുള്ള പ്രതിബദ്ധത മുഖ്യാതിഥി തൻ്റെ പ്രസംഗത്തിൽ വീണ്ടും ഉറപ്പിച്ചു. മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. വികസിത ഭാരതമെന്ന ദിശയിലേക്ക് ഇന്ത്യയുടെ പുരോഗതി സുഗമമാക്കുന്നതിന് മെഡിക്കൽ ഗവേഷണ നിലവാരം ഉയർത്താൻ ഫാക്കൽറ്റിയോട് അവർ ആവശ്യപ്പെട്ടു.
ഫെബ്രുവരി 26, 27 തീയതികളിലായി വിവിധ മെഡിക്കൽ കോളേജ് പ്രതിനിധികൾ തങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കും. കൂടാതെ മികച്ച രീതിയിൽ ഗ്രാൻ്റ് പ്രൊപ്പോസലുകൾ തയ്യാറാക്കാനുള്ള പരിശീലനം, ഗവേഷകർക്ക് ലഭ്യമായ പുതിയ പഠന സാധ്യതകൾ, ബയോമെഡിക്കൽ ഗവേഷണത്തിലെ അത്യാധുനിക സാങ്കേതിക വശങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ചകളും ശിൽപ്പശാലകളും നടക്കും. പരസ്പരമുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും സാങ്കേതിക വിദ്യകൾ കൈമാറുന്നതിലൂടെയും ഉന്നത നിലവാരമുള്ള ബയോമെഡിക്കൽ ഗവേഷണങ്ങൾ നടത്താൻ ഗവേഷകരെ പ്രാപ്തരാക്കുക എന്നതാണ് സമ്മേളനത്തിൻ്റെ ആത്യന്തിക ലക്ഷ്യം.
***
( റിലീസ് ഐ.ഡി: 2233224)
സന്ദര്‍ശക കൗണ്ടര്‍ : 11