ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026: പൊതുനന്മയ്ക്കും ഡിജിറ്റൽ പൊതു സൗകര്യങ്ങൾക്കുമായി വനിതകൾ നേതൃത്വം നൽകുന്ന എഐ പ്രദർശനം സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 16 FEB 2026 8:47PM by PIB Thiruvananthpuram

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ പ്രധാന പരിപാടിയായ AI By HER ഗ്ലോബൽ ഇംപാക്ട് ചലഞ്ച്, സ്വാധീനവും  ഉൾക്കൊള്ളലും ഉത്തരവാദിത്തവുമുള്ള നിർമ്മിത ബുദ്ധി കെട്ടിപ്പടുക്കുന്നതിനായി വനിതാ നൂതനാശയസംരംഭകർ,  ഗവേഷകർ, നയരൂപകർത്താക്കൾ, സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവരെ ഒരുമിച്ച് ചേർത്തു. സ്കൂൾ തലത്തിലുള്ള പ്രശ്നപരിഹാരങ്ങൾ മുതൽ ഡീപ്-ടെക് ഗവേഷണം വരെയും, ആരോഗ്യ സംരക്ഷണം, സുസ്ഥിരത, സുരക്ഷ, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സ്റ്റാർട്ടപ്പുകൾ വരെയും ഇന്ത്യയുടെ നിർമ്മിത ബുദ്ധി യാത്രയെ വനിതകൾ എങ്ങനെ  നവീകരിക്കുകയും   രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന്  ഈ ചലഞ്ച് എടുത്തുക്കാട്ടി.

സഹാനുഭൂതിയും ജിജ്ഞാസയും എങ്ങനെ നവീകരണങ്ങൾക്ക് കാരണമാകുന്നു എന്ന് പരിപാടി ചർച്ച ചെയ്തു. ആന്ധ്രാപ്രദേശ്, ഡൽഹി, ഫരീദാബാദ് എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാർത്ഥിനികൾ വികസിപ്പിച്ചെടുത്ത കരകൗശല തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം, ധാന്യശേഖരണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള AI പരിഹാരങ്ങൾ ഇവിടെ ശ്രദ്ധിക്കപ്പെട്ടു.


Her First Algorithm: India’s Next Breakthrough (അവളുടെ ആദ്യ അൽഗോരിതം: ഇന്ത്യയുടെ അടുത്ത കുതിച്ചുചാട്ടം) എന്ന പാനൽ ചർച്ചയോടെയാണ് പരിപാടി ആരംഭിച്ചത്. സഹാനുഭൂതി, ജിജ്ഞാസ, ജീവിതാനുഭവങ്ങൾ എന്നിവ എങ്ങനെയാണ് നൂതനാശയങ്ങൾക്ക് കാരണമാകുന്നത് എന്ന്  സെഷൻ പരിശോധിച്ചു. അടൽ ഇന്നൊവേഷൻ മിഷൻ പ്രോഗ്രാം ലീഡ്,  ദീപാലി ഉപാധ്യായ മോഡറേറ്ററായ ചർച്ചയിൽ ആന്ധ്രാപ്രദേശിലെ നാഗാർജുന മോഡൽ സ്കൂൾ, ഗ്രേറ്റർ ഫരീദാബാദിലെ ഡെൽ പബ്ലിക് സ്കൂൾ, ഡൽഹിയിലെ ആദർശ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവ വനിതാ നൂതനാശയസംരംഭകർ  പങ്കെടുത്തു. കരകൗശല തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം, ധാന്യശേഖരണത്തിലെ പോരായ്മകൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുന്ന AI പരിഹാരമാർഗങ്ങൾ  അവർ അവതരിപ്പിച്ചു. സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയിലുടനീളം നവീകരണത്തെ ഒരു സംസ്കാരമായി മാറ്റുന്നതിൽ അടൽ ഇന്നൊവേഷൻ മിഷൻ പോലുള്ള ദേശീയ പദ്ധതികളുടെ പങ്കും ചർച്ചയിൽ എടുത്തുപറഞ്ഞു.

From Lab to Lives: Turning Innovation into Impact (ലാബുകളിൽ നിന്ന് ജീവിതങ്ങളിലേക്ക്: നവീകരണത്തിന്റെ സ്വാധീനം) എന്ന പാനൽ ചർച്ച, ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന ആശയങ്ങളെ എങ്ങനെ ആരോഗ്യ സംരക്ഷണം, കൃഷി, ഫിൻടെക് തുടങ്ങിയ മേഖലകളിൽ പ്രായോഗികവും ആവശ്യാനുസൃതവുമായ  (scalable) പരിഹാരങ്ങളാക്കി മാറ്റാം എന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. എസ്യ (Esya) സെന്റർ ഡയറക്ടർ  മേഘ്ന ബാൽ മോഡറേറ്ററായ ചർച്ചയിൽ അശോക യൂണിവേഴ്സിറ്റിയിലെ ബയോ സയൻസസ് ആൻഡ് ഹെൽത്ത് റിസർച്ച് ഡീൻ ഡോ. അനുരാഗ് അഗർവാൾ, ഭാരത് ഇന്നൊവേഷൻ ഫണ്ട് സഹസ്ഥാപകൻ   ഹേമേന്ദ്ര മാത്തൂർ, OPL ഇന്നൊവേറ്റ് ചീഫ് പ്രൊഡക്ട് ഓഫീസർ  രവീന്ദ്ര മിശ്ര എന്നിവർ പങ്കെടുത്തു. പ്രായോഗിക പരീക്ഷണങ്ങളിൽ നിന്ന് സുസ്ഥിരമായ മാറ്റത്തിലേക്ക്,  വിശ്വാസം, ഓരോ മേഖലയ്ക്കും അനുയോജ്യമായ രൂപകൽപ്പന, ഉത്തരവാദിത്തമുള്ള ഡാറ്റാ ഉപയോഗം, ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ  എടുത്തുപറഞ്ഞു.

Rewriting the Startup Playbook: Not Despite. Because of HER. (സ്റ്റാർട്ടപ്പ് നിയമപുസ്തകം മാറ്റിയെഴുതുന്നു: അവൾ ആയിരുന്നിട്ടും എന്നല്ല, അവൾ ആയതുകൊണ്ട്) എന്ന സെഷൻ, വനിതാ സ്ഥാപകർ എങ്ങനെയാണ് വ്യക്തത, തയ്യാറെടുപ്പ്, ദീർഘകാല പ്രതിരോധശേഷി എന്നിവയിലൂടെ ശക്തവും വിപുലീകരിക്കാവുന്നതുമായ ബിസിനസ്സുകൾ കെട്ടിപ്പടുക്കുന്നത് എന്ന് പരിശോധിച്ചു. ട്രൈലീഗൽ (Trilegal) പങ്കാളി  രാഹുൽ മാത്തൻ മോഡറേറ്ററായ ചർച്ചയിൽ JetSetGo ഏവിയേഷൻ സർവീസസ് സ്ഥാപകയും സി.ഇ.ഒ-യുമായ  കനിക ടെക്രിവാൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഫാം എക്യുപ്‌മെന്റ് ബിസിനസ് ചീഫ് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജീസ്  റുച്ച നാനാവതി, ബോട്ട് ലാബ് ഡൈനാമിക്സ് (BotLab Dynamics) എം.ഡി-യും സഹ സ്ഥാപകയുമായ   സരിത അഹ്‌ലാവത് എന്നിവർ പങ്കെടുത്തു. അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങൾ, ശക്തമായ ശൃംഖലകൾ, നിരന്തരമായ പരിശ്രമം എന്നിവ സങ്കീർണ്ണമായ വ്യവസായങ്ങളിൽ വളരാനും മാറിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ നേരിടാനും വനിതാ സ്ഥാപകരെ എങ്ങനെ സഹായിക്കുന്നു എന്ന് ഈ ചർച്ച എടുത്തുകാട്ടി.

Building Things to Transform: Breaking the Mould (മാറ്റങ്ങൾക്കായി നിർമ്മിക്കുന്നു: പതിവ് രീതികൾ തകർക്കുന്നു) എന്ന സെഷൻ, വ്യവസ്ഥാപിതമായ വിടവുകൾ നികത്തുന്നതിനായി അടിസ്ഥാന സൗകര്യ തലത്തിലുള്ള AI പരിഹാരങ്ങൾ (infrastructure-level AI solutions) കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. നിതി ആയോഗിലെ ഡിസ്റ്റിംഗുയിഷ്ഡ് ഫെല്ലോ  ദേബ്ജാനി ഘോഷ് മോഡറേറ്ററായ പാനലിൽ ടെലിറാഡ് ഗ്രൂപ്പിലെ ഡോ. സുനിത മഹേശ്വരി, CARPL.ai സ്ഥാപകനും സി.ഇ.ഒ-യുമായ  വിദുർ മഹാജൻ, QpiAI ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. നാഗേന്ദ്ര നാഗരാജ എന്നിവർ പങ്കെടുത്തു. ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യബോധം, വിവിധ മേഖലകളുടെ സഹകരണം, സങ്കീർണ്ണമായ സാങ്കേതികവിദ്യകളെ സുസ്ഥിരമായ ബിസിനസ് മോഡലുകളാക്കി മാറ്റേണ്ടതിന്റെ ആവശ്യകത എന്നിവയിൽ ഈ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു.

ദിവസം  മുഴുവൻ  വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, വനിതാ നേതൃത്വത്തിലുള്ള തിരഞ്ഞെടുത്ത AI സംരംഭങ്ങളുടെ 10 മിനിറ്റ് ദൈർഘ്യമുള്ള അവതരണങ്ങൾ  ഉൾപ്പെടുത്തിയ 'സ്റ്റാർട്ടപ്പ് സ്പോട്ട്‌ലൈറ്റ്'  സെഷനുകൾ നടന്നു. അവ താഴെ പറയുന്നവയാണ്:

 
  • സ്പോട്ട്‌ലൈറ്റ് 1 – Cognitii: സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസം ലളിതമാക്കുന്ന AI പ്ലാറ്റ്‌ഫോം.– Cellverse Pvt Ltd: മരുന്നുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും പരീക്ഷണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന AI-അധിഷ്ഠിത 3D ബയോപ്രിന്റഡ് ഡിസീസ് മോഡലുകൾ.
  • സ്പോട്ട്‌ലൈറ്റ് 2-  BettrLab: ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും നവീകരണ പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കുന്ന AI ഉൽപ്പന്ന വികസന പ്ലാറ്റ്‌ഫോം.
  • സ്പോട്ട്‌ലൈറ്റ് 3- Secure Blink (NariRaksha.AI): സൈബർ സുരക്ഷാ വീഴ്ചകൾ തുടർച്ചയായി കണ്ടെത്താനും അവ വേഗത്തിൽ പരിഹരിക്കാനും സഹായിക്കുന്ന AI അധിഷ്ഠിത ആപ്ലിക്കേഷൻ/API സുരക്ഷാ പ്ലാറ്റ്‌ഫോം.
  • സ്പോട്ട്‌ലൈറ്റ് 4– Cratic AI: ഫാക്ടറികളിലെ സുരക്ഷയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ബഹുഭാഷാ AI സഹപ്രവർത്തകൻ (AI co-worker).
  • സ്പോട്ട്‌ലൈറ്റ് 5– Baeru: ശബ്ദത്തിലൂടെയുള്ള വിവരശേഖരണത്തിലൂടെ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തത്സമയം കണ്ടെത്താനും വീണ്ടെടുക്കാനും സഹായിക്കുന്ന AI വേസ്റ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം.
  • സ്പോട്ട്‌ലൈറ്റ് 6Arghyam: ജലഭരണവും വിതരണവും മെച്ചപ്പെടുത്തുന്നതിനായി AI-യും ഡിജിറ്റൽ പൊതു സൗകര്യങ്ങളും ഉപയോഗിക്കുന്ന വനിതാ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ.
  • സ്പോട്ട്‌ലൈറ്റ് 7- Trupreneurs.ai: സ്കൂൾ വിദ്യാർത്ഥികൾക്ക് (K-12) നിർമ്മാണത്തിലൂടെയും യഥാർത്ഥ ലോകത്തെ പ്രശ്നപരിഹാരത്തിലൂടെയും സംരംഭകത്വം പഠിക്കാൻ സഹായിക്കുന്ന ലോകത്തിലെ ആദ്യത്തെ AI പ്ലാറ്റ്‌ഫോം.
  • സ്പോട്ട്‌ലൈറ്റ് 8-Sychedelic: ബുദ്ധിപരവും ആഴത്തിലുള്ളതുമായ ശബ്‌ദ അനുഭവങ്ങളിലൂടെ വ്യക്തിഗത ഓഡിയോ പുനർനിർമ്മിക്കുന്ന AI- പ്രാപ്തമാക്കിയഅധിഷ്ഠിത  ഹെഡ്‌ഫോണുകൾ.
  • സ്‌പോട്ട്‌ലൈറ്റ് 9AquaAirX: സങ്കീർണ്ണമായ സാഹചര്യങ്ങളിൽ തത്സമയ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന തരത്തിൽ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും സംയോജിപ്പിച്ച AI ഓട്ടോണമസ് സിസ്റ്റങ്ങൾ.
  • സ്പോട്ട്‌ലൈറ്റ് 10- – RoshniAI: പ്രാദേശിക ഭാഷകളിൽ വ്യക്തിഗത വിദ്യാഭ്യാസം നൽകുന്ന, ശബ്ദത്തിലൂടെ പ്രവർത്തിക്കുന്ന (Voice-first) AI ലേണിംഗ് കമ്പാനിയൻ.
  • സ്പോട്ട്‌ലൈറ്റ് 11– ClipreAI: കാലാവസ്ഥാ-കാലാവസ്ഥാ വ്യതിയാന മാനേജ്‌മെന്റിനെ ഒരു ഡിജിറ്റൽ പൊതു സൗകര്യമായി (Digital Public Infrastructure) അവതരിപ്പിക്കുന്ന AI ക്ലൈമറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം. കൃഷി, ഊർജ്ജം, നഗര സംവിധാനങ്ങൾ എന്നിവയിൽ മുൻകൂട്ടി പ്രതിരോധം തീർക്കുന്നതിനായി ഒരു 'ദേശീയ കാലാവസ്ഥാ ഇന്റലിജൻസ് സംവിധാനം'  ഇവർ ലക്ഷ്യമിടുന്നു.
  • സ്പോട്ട്‌ലൈറ്റ് 12-'From Access to Acceleration: How WEP Supports Women Founders' (ലഭ്യത മുതൽ വളർച്ച വരെ: WEP എങ്ങനെ വനിതാ സ്ഥാപകരെ പിന്തുണയ്ക്കുന്നു) എന്ന സെഷനോടെയാണ് ആ ദിവസം അവസാനിച്ചത്. നിതി ആയോഗിലെ വുമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്‌ഫോം (WEP) മിഷൻ ഡയറക്ടറും പ്രോഗ്രാം ഡയറക്ടറുമായ  അന്ന റോയ്, ഒരു സംരംഭം തുടങ്ങാനുള്ള ആഗ്രഹം മുതൽ അത് വലിയ നിലയിലേക്ക് വളർത്തുന്നത് വരെയുള്ള ഘട്ടങ്ങളിൽ വനിതകൾക്കായി ഒരു സമഗ്രമായ സഹായ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ WEP-യുടെ പങ്കിനെക്കുറിച്ച് വിവരിച്ചു.

കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട 150 വനിതാ AI സ്റ്റാർട്ടപ്പുകൾക്കായി ഒരു പ്രത്യേക ശേഷി വികസന പരിപാടിയും അവർ പ്രഖ്യാപിച്ചു. വിവിധ പങ്കാളികളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയിൽ മെന്റർഷിപ്പും നെറ്റ്‌വർക്കിംഗ് പിന്തുണയും ഉൾപ്പെടും. ഒരു സംരംഭത്തിന്റെ വിജയത്തിന് എല്ലാ മേഖലകളിലും സമഗ്രമായ പിന്തുണ ആവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.


വിവിധ മൂല്യനിർണ്ണയ ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച  10 വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് അവർ പരിപാടി അവസാനിപ്പിച്ചു.  Able Credit, Aso AI, Power Lifeline,Veryfi Technologies, Project Drives, Prosigo Language, Videos HR, That Creating, Water Ultra AR, Zico AR  എന്നിവയായിരുന്നു ആ വിജയികൾ. വിജയികളെ അഭിനന്ദിക്കുകയും അവരുടെ മികച്ച പ്രകടനത്തെ  പ്രശംസിക്കുകയും ചെയ്തു.
 
*****

( റിലീസ് ഐ.ഡി: 2228979) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu