രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്‌സ് സര്‍വീസ്, ഡിഫന്‍സ് എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, ഇന്ത്യന്‍ ട്രേഡ് സര്‍വീസ് എന്നിവയിലെ ട്രെയിനി ഓഫീസര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
പോസ്റ്റഡ് ഓണ്‍:
16 FEB 2026 1:59PM by PIB Thiruvananthpuram
ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്‌സ് സര്‍വീസ്, ഡിഫന്‍സ് എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, ഇന്ത്യന്‍ ട്രേഡ് സര്‍വീസ് എന്നിവയിലെ ട്രെയിനി ഓഫീസര്‍മാര്‍ ഇന്ന് (ഫെബ്രുവരി 16, 2026) രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.

അഭിമാനകരമായ സേവനങ്ങളിലേക്കുള്ള പ്രവേശനത്തിലൂടെ രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിക്കുന്നതായി ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഈ സ്ഥാനത്തെത്താന്‍ സ്വപ്നം കാണുന്ന നിരവധി യുവാക്കളുണ്ടെന്നും എന്നാല്‍ കുറച്ചുപേര്‍ക്ക് മാത്രമേ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം ലഭിക്കുന്നുള്ളൂവെന്ന് ഓര്‍ക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. പലര്‍ക്കും പ്രചോദനവും മാതൃകയുമാകാന്‍ ഈ ഓഫീസര്‍മാര്‍ക്ക് കഴിയുമെന്നും ഔദ്യോഗിക യാത്രയിലുടനീളം മാതൃകയായി നിലകൊള്ളാനുള്ള ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്തമായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ വികസനത്തിനും ഓരോ പൗരന്റെയും ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമ്പോള്‍, ആഗോളതലത്തില്‍ നമ്മുടെ രാഷ്ട്രം കൂടുതല്‍ ശക്തവും, കഴിവുള്ളതും, ആദരവുള്ളതുമായി മാറുമെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രവര്‍ത്തന മേഖലയിലെ അവരുടെ അഭിനിവേശം നാളത്തെ ഇന്ത്യയെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ശക്തിയാണ്.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, അവര്‍ പൊതുജന വിശ്വാസത്തിന്റെയും സാമ്പത്തിക വിവേകത്തിന്റെയും സംരക്ഷകരാണെന്ന് രാഷ്ട്രപതി പറഞ്ഞു. എക്‌സിക്യൂട്ടീവ്, ഓഡിറ്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാകുമ്പോള്‍ ഭരണ സംവിധാനത്തില്‍ ഉത്തരവാദിത്വ ചട്ടക്കൂടിന്റെ സ്വാധീനം വര്‍ദ്ധിക്കുമെന്ന് അവര്‍ പ്രസ്താവിച്ചു. ഓഡിറ്റും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തം പൊതു ചെലവുകളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും അനുയോജ്യമായ ഫലങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഭരണഘടനയുടെയും സേവന വിഭാഗത്തിന്റെയും പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ സദാ പരിശ്രമിക്കാന്‍ അവര്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ ട്രേഡ് സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞു : നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ആഗോളതലത്തില്‍ നൂതനാശയങ്ങള്‍ സൃഷ്ടിക്കാനും വികസിപ്പിക്കാനും മത്സരിക്കാനും കഴിയുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും ട്രെയിനി ഓഫീസര്‍മാര്‍ക്ക് സംഭാവന നല്‍കാനാവും. അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ദേശീയ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഓഫീസര്‍മാര്‍ നടപ്പിലാക്കുന്ന ഓരോ നയവും, അഭിസംബോധന ചെയ്യുന്ന ഓരോ വ്യാപാര തടസവും, പിന്തുണയ്ക്കുന്ന ഓരോ കരാറും ഇന്ത്യയെ കൂടുതല്‍ ശക്തവും ആഗോളതലത്തില്‍ കൂടുതല്‍ ആദരമുള്ളതുമായ ഒരു വ്യാപാര പങ്കാളിയായി മാറുന്നതിനു സഹായിക്കും എന്ന് രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ പ്രതിരോധ സേനകള്‍ക്ക് സാങ്കേതികമായി നൂതനവും ലോകോത്തര നിലവാരമുള്ളതുമായ ആയുധങ്ങളും വെടിക്കോപ്പുകളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാന ഉത്തരവാദിത്വമാണെന്ന് പ്രതിരോധ എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, രാഷ്ട്രപതി പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ദേശീയ പ്രതിരോധം എന്നിവയുടെ ശക്തമായ ഒരു സംയോജന കേന്ദ്രത്തിലാണ് അവരുടെ ചുമതല. വിവിധ മേഖലകളിലെ സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തിയുള്ളതും സാങ്കേതികമായി നൂതനവുമായ യുദ്ധസജ്ജ സേനയായി നമ്മുടെ സായുധ സേനയെ പരിവര്‍ത്തനം ചെയ്യുന്നതിന് നവീന സമീപനങ്ങള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
****
( റിലീസ് ഐ.ഡി: 2228820)
സന്ദര്‍ശക കൗണ്ടര്‍ : 11