റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
തെലങ്കാനയിലെ ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിൽ ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയ പാത-167, നാലുവരിയായി വീതി കൂട്ടുന്നതിനു കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം; പദ്ധതിയുടെ ആകെ ദൈർഘ്യം 80.01 കിലോമീറ്റർ; നിർമാണച്ചെലവ്: 3175.08 കോടി രൂപ
പോസ്റ്റഡ് ഓണ്‍:
14 FEB 2026 1:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സാമ്പത്തികകാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി, തെലങ്കാനയിലെ ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിലെ ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയ പാത-167, നാലുവരിയായി വീതി കൂട്ടുന്നതിന് അംഗീകാരം നൽകി. ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ദൈർഘ്യം 80.01 കിലോമീറ്ററാണ്. ആകെ മൂലധനച്ചെലവ് 3175.08 കോടി രൂപ.
നിലവിൽ, ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയ പാത-167 വഴിയുള്ള യാത്ര, വളരെ മോശമായ റോഡ് ഘടനയും നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കും കാരണം വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. ഗുഡെബെല്ലൂർ, മാഗ്നൂർ, മക്തൽ, മാരിഗൽ, ദേവർകദ്ര, ജക്ലെയർ, യെലിഗണ്ട്ല, ബന്ദർപ്പള്ളി തുടങ്ങിയ ജനസാന്ദ്രതയേറിയ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമാണ് ഈ പാത കടന്നുപോകുന്നത്. ഈ വെല്ലുവിളികൾ പരിഹരിക്കുന്നതിനായാണ് പദ്ധതി നാലുവരി നിലവാരത്തിലേക്ക് വികസിപ്പിക്കാൻ നിർദേശം. തെലങ്കാനയിലെ നാരായൺപേട്ട്, മഹബൂബ് നഗർ ജില്ലകൾക്ക് ഈ പദ്ധതി വലിയ പ്രയോജനം നൽകും. ഇത് ചരക്കുനീക്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുകയും മേഖലയിലെ സാമൂഹ്യ-സാമ്പത്തിക വളർച്ചയ്ക്കു കരുത്തുപകരുകയും ചെയ്യും.
ഈ പദ്ധതിയുടെ വിന്യാസം രണ്ടു പ്രധാന ദേശീയ പാതകളെ (NH-150 & NH-167N) തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതു തെലങ്കാനയിലുടനീളമുള്ള പ്രധാന സാമ്പത്തിക-സാമൂഹ്യ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്കു തടസ്സമില്ലാത്ത സമ്പർക്കസൗകര്യം ഉറപ്പാക്കുന്നു. കൂടാതെ, ഈ വികസിത ഇടനാഴി മൂന്നു ‘പിഎം ഗതിശക്തി’ സാമ്പത്തിക കേന്ദ്രങ്ങളെയും ഒമ്പതു സാമൂഹ്യകേന്ദ്രങ്ങളെയും ഏഴു ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ ബഹുതല സംയോജനവും മെച്ചപ്പെട്ട യാത്രാസൗകര്യവും പ്രദാനംചെയ്യും. ഇതു മേഖലയിലുടനീളമുള്ള ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവും കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ, മേഖലയിലെ സാമ്പത്തിക വളർച്ചയിൽ NH-167 പാതയുടെ നവീകരണം നിർണായക പങ്കുവഹിക്കും. ഇതു പ്രധാന ആരാധനാലയങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും വ്യാപാരത്തിനും വ്യവസായവികസനത്തിനുമായി പുതിയ വഴികൾ തുറന്നുനൽകുകയും ചെയ്യും. 80.01 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പ്രവേശന നിയന്ത്രിത നാലുവരിപ്പാതാപദ്ധതിയിലൂടെ ഏകദേശം 14.4 ലക്ഷം പേർക്കു നേരിട്ടുള്ള തൊഴിലും 17.9 ലക്ഷം പേർക്കു പരോക്ഷമായ തൊഴിലും ലഭിക്കും. കൂടാതെ, ഈ വികസിത ഇടനാഴികൾക്കു സമീപമുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലെ വർധനയാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
അനുബന്ധം - I: പദ്ധതി വിശദാംശങ്ങൾ
|
സവിശേഷത
|
വിശദാംശങ്ങൾ
|
|
പദ്ധതിയുടെ പേര്
|
തെലങ്കാന സംസ്ഥാനത്ത് ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിലുള്ള ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയ പാത-167 (NH-167), NH (O) പദ്ധതിക്ക് കീഴിൽ ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) നാലുവരി നിലവാരത്തിലേക്ക് വീതി കൂട്ടൽ. 80.01 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ ആകെ മൂലധനച്ചെലവ് 3175.08 കോടി രൂപയാണ്.
|
|
ഇടനാഴി
|
ഹൈദരാബാദ് - പനാജി സാമ്പത്തിക ഇടനാഴിയിലെ ഗുഡെബെല്ലൂർ - മഹബൂബ് നഗർ ഭാഗം
|
|
നീളം (കി.മീ)
|
80.01 കി.മീ. (36.8 കിലോമീറ്ററിൽ അധികം വരുന്ന ബൈപാസുകളും റീ-അലൈൻമെന്റുകളും ഉൾപ്പെടെ).
|
|
ആവശ്യമായ കാര്യങ്ങൾ മാറ്റുന്നതുൾപ്പെടെയുള്ള ആകെ പൊതുനിർമാണച്ചെലവ് (കോടി രൂപയിൽ).
|
1868.90
|
|
നിർമാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളുടെ ചെലവ് (ഭൂമി ഏറ്റെടുക്കൽ ചെലവ് + മറ്റ് ചെലവുകൾ).
|
459.11
|
|
ആകെ മൂലധനച്ചെലവ് (കോടി രൂപയിൽ)
|
3175.08
|
|
രീതി
|
ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM)
|
|
കൂട്ടിയിണക്കുന്ന പ്രധാന റോഡുകൾ
|
ദേശീയ പാതകൾ – NH-150 & NH-167N
|
|
കൂട്ടിയിണക്കുന്ന സാമ്പത്തിക / സാമൂഹ്യ / ഗതാഗത കേന്ദ്രങ്ങൾ
|
സാമ്പത്തിക കേന്ദ്രങ്ങൾ:
NICDC: ഹൈദരാബാദ് – ബാംഗ്ലൂർ NICDC
ഫാർമ & മെഡിക്കൽ ക്ലസ്റ്റർ - ഹൈദരാബാദ്
ഹൈദരാബാദിലെ SEZ-കൾ
സാമൂഹ്യ കേന്ദ്രങ്ങൾ:
വികസനം കാംക്ഷിക്കുന്ന ജില്ല – റായ്ചൂർ, നിരവധി വിനോദസഞ്ചാര - തീർത്ഥാടന കേന്ദ്രങ്ങൾ.
ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ:
വിമാനത്താവളം – 1 (ഹൈദരാബാദ്)
റെയിൽവേ സ്റ്റേഷനുകൾ – 4 എണ്ണം
MMLP: 2 എണ്ണം.
|
|
കൂട്ടിയിണക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ
|
മഹബൂബ് നഗർ, നാരായൺപേട്ട്, റായ്ച്ചൂർ, ദേവർകദ്ര, മക്തൽ, ഹൈദരാബാദ് തുടങ്ങിയവ
|
|
തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത
|
14.4 ലക്ഷം പേർക്കു നേരിട്ടുള്ള തൊഴിലും 17.9 ലക്ഷം പേർക്കു പരോക്ഷമായ തൊഴിലും.
|
|
2024-25 സാമ്പത്തിക വർഷത്തിലെ ശരാശരി വാർഷിക പ്രതിദിന ഗതാഗതം (AADT)
|
17,991 പാസഞ്ചർ കാർ യൂണിറ്റുകൾ (PCU) ആയി കണക്കാക്കപ്പെടുന്നു.
|
-SK-
( റിലീസ് ഐ.ഡി: 2228020)
സന്ദര്‍ശക കൗണ്ടര്‍ : 6