വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇ-സിനിപ്രമാണ്‍ പോര്‍ട്ടലിലൂടെ സിബിഎഫ്‌സി, ഫിലിം സര്‍ട്ടിഫിക്കേഷന്‍ കാര്യക്ഷമമാക്കുന്നു; നിശ്ചിത സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നു

പോസ്റ്റഡ് ഓണ്‍: 13 FEB 2026 6:18PM by PIB Thiruvananthpuram

1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ്, 2024ലെ സിനിമാറ്റോഗ്രാഫ് (സര്‍ട്ടിഫിക്കേഷന്‍) നിയമങ്ങള്‍ എന്നിവ അനുസരിച്ചാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) പ്രവര്‍ത്തിക്കുന്നത്. 2024ലെ സിനിമാറ്റോഗ്രാഫ് (സര്‍ട്ടിഫിക്കേഷന്‍) നിയമങ്ങളിലെ ചട്ടം 37 പ്രകാരം, സിനിമകളുടെ സര്‍ട്ടിഫിക്കേഷനുള്ള നിശ്ചിത സമയപരിധി 48 പ്രവൃത്തി ദിവസങ്ങളാണ്. കൂടാതെ, ഈ പ്രക്രിയ ആധുനികവല്‍ക്കരിക്കുന്നതിനും കാര്യക്ഷമതയെക്കുറിച്ച് വ്യവസായ മേഖലയില്‍ നിന്നുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി, ഇ-സിനിപ്രമാണ്‍ പോര്‍ട്ടല്‍ വഴി പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം ഗവണ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. ഈ സംവിധാനം സുതാര്യത ഗണ്യമായി മെച്ചപ്പെടുത്തുകയും സമയപരിധി കുറയ്ക്കുകയും ചെയ്തു. തല്‍ഫലമായി, ഇപ്പോള്‍ ശരാശരി നിശ്ചിത പരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നു. ഫീച്ചര്‍ ഫിലിമുകള്‍ക്ക് ഇത് 18 പ്രവൃത്തി ദിവസങ്ങളും ഹ്രസ്വ ചിത്രങ്ങള്‍ക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങളുമാണ്.

ശ്രീ എസ്. നിരഞ്ജന്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ ഇന്ന് രാജ്യസഭയില്‍ ഈ വിവരങ്ങള്‍ സമര്‍പ്പിച്ചു.

***


( റിലീസ് ഐ.ഡി: 2227853) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Assamese , Telugu