തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ EVM/VVPAT ബോധവൽക്കരണ പ്രചാരണം, തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്നു

പോസ്റ്റഡ് ഓണ്‍: 11 FEB 2026 4:31PM by PIB Thiruvananthpuram

1.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം),വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ (VVPAT) യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനത്തെക്കുറിച്ച് വോട്ടർമാരെ പരിചയപ്പെടുത്തുന്നതിനായി അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) EVM/VVPAT അവബോധ കാമ്പയിൻ വിപുലമായി സംഘടിപ്പിക്കുന്നു.

 

2. ഇവിഎം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ (ഇഡിസി), മൊബൈൽ ഡെമോൺസ്‌ട്രേഷൻ വാനുകൾ (എംഡിവി) എന്നിവയിലൂടെ ഘടനാപരവും സമയബന്ധിതവുമായ രീതിയിലാണ് കാമ്പയിൻ നടത്തുന്നത്.

 

3.അഞ്ച് സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ (ഡിഇഒ) ആസ്ഥാനത്തും റിട്ടേണിംഗ് ഓഫീസർ/റവന്യൂ സബ് ഡിവിഷൻ ആസ്ഥാനങ്ങളിലും ഇവിഎം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ സ്ഥാപിക്കുകയും പ്രവർത്തന സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

 

4.10.02.2026 ലെ കണക്കനുസരിച്ച്, 5 സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങളിലെ ഇഡിസികളിൽ നടന്ന EVM പ്രവർത്തന പ്രദർശന ക്യാമ്പുകളിൽ 1.20 ലക്ഷത്തിലധികം വോട്ടർമാർ പങ്കെടുത്തു. 1.16 ലക്ഷത്തിലധികം വോട്ടർമാർ ഇതിൽ മോക്ക് വോട്ടുകൾ രേഖപ്പെടുത്തി. MDV-കൾ വഴി ഇതിനകം 29,000-ത്തിലധികം പോളിംഗ് സ്റ്റേഷൻ പ്രദേശങ്ങളിൽ (PSL) പ്രദർശനം നടത്തിയിട്ടുണ്ട് .

10.02.2026 ലെ EVM-VVPAT പ്രദർശന കാമ്പെയ്‌നുകളുടെ സ്ഥിതി ഇപ്രകാരമാണ്:

സംസ്ഥാനം/യുടി

പ്രചാരണം  ആരംഭിച്ച തീയതി

ആകെ ഇഡിസി

ഡിഇഒ ആസ്ഥാനത്ത്

ഇഡിസി

ആർഒ/റവന്യൂ സബ്-ഡിവിഷൻ ആസ്ഥാനത്ത് ഇഡിസി

ഇഡിസി

സന്ദർശിച്ച ആളുകളുടെ എണ്ണം 

ഇഡിസിയിൽ  മോക്ക് വോട്ട് രേഖപ്പെടുത്തിയ ആളുകളുടെ എണ്ണം

എംഡിവി പര്യടനം നടത്തിയ പോളിംഗ് സ്ഥലങ്ങൾ

അസം

05.02.2026

161

35

126

6570

5794

2717

കേരളം

03.02.2026

62

14

48

5859

5859

-*

പുതുച്ചേരി

27.01.2026

19

2

17

6474

6474

92

തമിഴ് നാട്

25.01.2026

157

38

119

75816

75586

8025

പശ്ചിമബംഗാള്‍

23.01.2026

318

24

294

25322

22450

18657

TOTAL

717

113

604

1,20,041

1,16,163

29,491

 

6. ഇവിഎം/വിവിപാറ്റ് ബോധവൽക്കരണ കാമ്പയിൻ, മെഷീനുകളുമായി നേരിട്ടുള്ള അനുഭവ പരിചയം നൽകുക, അവയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള സംശയങ്ങൾ വ്യക്തമാക്കുക എന്നിവയിലൂടെ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനും വോട്ടർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. നേരിട്ടുള്ള പ്രദർശനങ്ങളിലൂടെയും മൊബൈൽ ഡെമോൺസ്‌ട്രേഷൻ വാനുകളുടെ സേവനത്തിലൂടെയും, നഗര, ഗ്രാമപ്രദേശങ്ങളിലുടനീളം ഒരുപോലെ വോട്ടർമാരിലേക്ക് എത്തിച്ചേരാൻ കമ്മീഷൻ ശ്രമിക്കുന്നു.

 

7. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്. വരും ദിവസങ്ങളിൽ വോട്ടർ ബോധവൽക്കരണ സംരംഭങ്ങൾ കൂടുതൽ ശക്തമാക്കും.

****


( റിലീസ് ഐ.ഡി: 2226893) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese