ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
സംസ്ഥാനങ്ങളിൽ നിന്ന് ഉച്ചകോടിയിലേക്ക്: ഇന്ത്യയുടെ എ ഐ ദർശനത്തെ ശക്തിപ്പെടുത്തുന്ന പ്രാദേശിക എ ഐ സമ്മേളനങ്ങൾ
പോസ്റ്റഡ് ഓണ്‍:
09 FEB 2026 5:49PM by PIB Thiruvananthpuram
പ്രധാന സവിശേഷതകൾ:
• മേഘാലയ, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ ഏഴ് പ്രാദേശിക AI സമ്മേളനങ്ങൾ സംഘടിപ്പിച്ചു.
•ഇന്ത്യ AI മിഷന്റെ കീഴിൽ സംസ്ഥാന ഗവൺമെന്റുകൾ, പ്രമുഖ അക്കാദമിക സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
•ഭരണം, ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, വൈദഗ്ധ്യം, ഭാഷാ സാങ്കേതികവിദ്യകൾ, പൊതു സേവന വിതരണം എന്നിവയിലുടനീളമായി എ ഐ യുടെ പ്രായോഗിക സാധ്യതകളിൽ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചു
•നയരൂപകർത്താക്കൾ, വ്യവസായ നേതാക്കൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, അക്കാദമിക്, സിവിൽ സമൂഹം, പ്രാദേശിക സമൂഹങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു
•പ്രാദേശിക മുൻഗണനകളും പൗരന്മാരുടെ ആവശ്യങ്ങളും കണക്കിലെടുത്ത് ഉത്തരവാദിത്വപൂർണവും സമഗ്രവും വിശ്വസനീയവുമായ AI-യിൽ ഊന്നൽ നൽകുന്നു
•പ്രാദേശിക സമ്മേളനങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചകളും ശുപാർശകളും 2026 ലെ ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയുടെ അജണ്ടയെയും ഫലങ്ങളെയും രൂപപ്പെടുത്തുന്നതിന് വിനിയോഗിക്കും
മേഘാലയ, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നടന്ന ഏഴ് പ്രാദേശിക AI സമ്മേളനങ്ങളിലൂടെ 2026 ലെ ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾ രാജ്യവ്യാപകമായി കരുത്താർജിച്ചു
ഇന്ത്യാ എഐ മിഷന്റെ കീഴിൽ, സംസ്ഥാന ഗവണ്മെന്റുകൾ, പ്രമുഖ അക്കാദമിക സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ സമ്മേളനങ്ങൾ, 2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യാ എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ മുന്നൊരുക്കമായി ഉയർന്ന തലത്തിലുള്ള, ഫലാധിഷ്ഠിത ഇടപെടലുകളായി വർത്തിച്ചു
2025 ഒക്ടോബർ മുതൽ 2026 ജനുവരി വരെ നടന്ന ഓരോ സമ്മേളനവും, സദ് ഭരണം, സാമ്പത്തിക വളർച്ച, സാമൂഹിക ശാക്തീകരണം, മെച്ചപ്പെട്ട പൊതു സേവന വിതരണം എന്നിവയ്ക്കായി എഐ ഉപയോഗിക്കുന്നതിനുള്ള ദേശീയ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതായിരുന്നു. കൂടാതെ,മേഖലാ നിർദ്ദിഷ്ട മുൻഗണനകളെ ഇത് അഭിസംബോധന ചെയ്തു. ഭരണം, ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, ഭാഷാ സാങ്കേതികവിദ്യകൾ, വൈദഗ്ദ്ധ്യം, നൂതനാശയം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളമുള്ള പ്രായോഗിക എഐ ആപ്ലിക്കേഷനുകളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നത്. നയരൂപകർത്താക്കൾ വ്യവസായ നേതാക്കൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, അക്കാദമിക്, സിവിൽ സമൂഹം, പ്രാദേശിക സമൂഹങ്ങൾ എന്നിവയെ ഈ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് കൊണ്ടുവന്നു. ഇന്ത്യയുടെ എഐ കർമപദ്ധതി പ്രാദേശിക യാഥാർത്ഥ്യങ്ങളിലും പൗരന്മാരുടെ ആവശ്യങ്ങളിലും അധിഷ്ഠിതമാണെന്ന് ഇത് ഉറപ്പാക്കി. ഈ സമ്മേളനങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചകൾ ഇന്ത്യാ എഐ ഇംപാക്റ്റ് ഉച്ചകോടി 2026 ന്റെ അജണ്ടയെയും ഫലങ്ങളെയും രൂപപ്പെടുത്തുന്നതിനായി വിനിയോഗിക്കും
പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ | പ്രാദേശിക എ ഐ സമ്മേളനങ്ങൾ
1.ഭാവി-സജ്ജരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി, 'യുവ AI ഫോർ ഓൾ ' എന്ന ദേശീയ AI നൈപുണ്യ പരിപാടിയുടെ കീഴിൽ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് AI നൈപുണ്യത്തിൽ പരിശീലനം നൽകും.
2. എ ഐ അധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ AI ഡാറ്റ യുടെയും ഐടിഐകൾ, പോളിടെക്നിക്കുകൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ പുതിയ ലാബുകൾ ഉൾപ്പെടെ, സംസ്ഥാനങ്ങളിലുടനീളം AI ലാബുകളുടെയും വിപുലീകരണം.
•രാജസ്ഥാൻ AI/ML നയം 2026, കൂടാതെ ഭരണം, നൂതനാശയങ്ങൾ , തൊഴിൽ എന്നിവ വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക രാജസ്ഥാൻ AI പോർട്ടൽ, സംസ്ഥാനത്തെ ആനിമേഷൻ, VFX, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി ആവാസവ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിനായി രാജസ്ഥാൻ AVGC-XR പോർട്ടൽ എന്നിവ ആരംഭിക്കും.
•ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന ബൃഹത്തായ AI ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി സംസ്ഥാന ധനസഹായ പിന്തുണയോടെ ഉത്തർപ്രദേശ് AI മിഷന്റെ പ്രഖ്യാപനം.
•പൊതു സേവന വിതരണത്തിനായി ബഹിരാകാശ, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകളെ എ ഐ യുമായി സംയോജിപ്പിച്ച് മധ്യപ്രദേശ് സ്‌പേസ്‌ടെക് നയം 2026 ന്റെ സമാരംഭം.
•AI ഗവേഷണം, വൈദഗ്ദ്ധ്യം, നൂതനാശയം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യ AI മിഷൻ, സംസ്ഥാന ഗവണ്മെന്റുകൾ, അക്കാദമിക്, വ്യവസായം എന്നിവ തമ്മിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കൽ.
• വിപുലവും സുരക്ഷിതവും പൗര കേന്ദ്രീകൃതവുമായ AI-യെ പിന്തുണയ്ക്കുന്നതിനായി AI സ്റ്റാക്കുകളുടെയും ക്ലൗഡ് അഡോപ്ഷൻ ഫ്രെയിംവർക്കുകളുടെയും വിന്യാസം.
•സംസ്ഥാന തലത്തിൽ കാര്യക്ഷമതയും പൗര സേവന വിതരണവും മെച്ചപ്പെടുത്തുന്നതിനായി AI- അധിഷ്ഠിത ഡിജിറ്റൽ പോർട്ടലുകളുടെയും ഗവേണൻസ് പ്ലാറ്റ്‌ഫോമുകളുടെയും സമാരംഭം
•പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന നേതൃത്വത്തിലുള്ള AI പ്രയോഗ കേസുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രദർശനവും ഹാക്കത്തോണുകൾ, മത്സരങ്ങൾ എന്നിവയുൾപ്പെടെ ഇന്നൊവേഷൻ മൽസരങ്ങളും
• ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി 2026 അജണ്ടയിലേക്കും ഫലങ്ങളിലേക്കും നേരിട്ട് നൽകുന്നതിനായി പ്രാദേശിക ശുപാർശകൾ ഉൾപ്പെടുത്തൽ
•AI ഗവേഷണം, വൈദഗ്ദ്ധ്യം, നൈതിക ചട്ടക്കൂടുകൾ, നൂതനാശയ ആവാസവ്യവസ്ഥകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഗൂഗിൾ, ഐഐടി ഡൽഹി, ജോധ്പൂരിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി, രാജസ്ഥാനിലെ സ്കിൽ ഡെവലപ്‌മെന്റ് നെറ്റ്‌വർക്ക് (വാദ്വാനി ഫൗണ്ടേഷൻ) എന്നിവയുമായി ധാരണാപത്രം
****
( റിലീസ് ഐ.ഡി: 2226040)
സന്ദര്‍ശക കൗണ്ടര്‍ : 8