ആഭ്യന്തരകാര്യ മന്ത്രാലയം
'സൈബര്‍ അധിഷ്ഠിത തട്ടിപ്പുകള്‍ കൈകാര്യം ചെയ്യലും നിര്‍മാര്‍ജ്ജനം ചെയ്യലും' എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ മുഖ്യ പ്രഭാഷണം നടത്തും.
പോസ്റ്റഡ് ഓണ്‍:
09 FEB 2026 6:23PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയില്‍ 2026 ഫെബ്രുവരി 10 ചൊവ്വാഴ്ച നടക്കുന്ന 'സൈബര്‍ അധിഷ്ഠിത തട്ടിപ്പുകള്‍ കൈകാര്യം ചെയ്യലും നിര്‍മാര്‍ജ്ജനം ചെയ്യലും' എന്ന വിഷയത്തിലെ ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷാ മുഖ്യ പ്രഭാഷണം നടത്തും. ഈ അവസരത്തില്‍, സിബിഐ ഓഫീസര്‍മാരുടെ ഇന്‍വെസ്റ്റിച്യുര്‍ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അധ്യക്ഷത വഹിക്കും. സിബിഐയുടെ പുതിയ സൈബര്‍ െ്രെകം ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം എംഎച്ച്എയിലെ ഐ4സിയുടെ എസ്4സി ഡാഷ്‌ബോര്‍ഡ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.
'സൈബര്‍ അധിഷ്ഠിത തട്ടിപ്പുകള്‍ കൈകാര്യം ചെയ്യലും നിര്‍മാര്‍ജനം ചെയ്യലും ' എന്ന വിഷയത്തില്‍ 2026 ഫെബ്രുവരി 10–11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററുമായി (I4C) സഹകരിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ആണ് ദേശീയ സമ്മേളനം നടത്തുന്നത്
2000 മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിബിഐ, 2022 ല്‍ സൈബര്‍ കുറ്റകൃത്യ അന്വേഷണ വിഭാഗം സ്ഥാപിച്ചുകൊണ്ട് അതിന്റെ ശേഷി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിനെയും അനുബന്ധ ഓഫീസുകളെയും ബാധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ഇത് പ്രവര്‍ത്തിക്കുന്നു. കൂടാതെ സൈബര്‍ അധിഷ്ഠിത കുറ്റകൃത്യങ്ങളും തട്ടിപ്പുകളും കൈകാര്യം ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ബാങ്കിംഗ്, ഭരണം, ആശയവിനിമയം എന്നിവയിലേക്കുള്ള പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം സംഭവിക്കുന്ന സമയത്തും അതേസമയം, സംഘടിത സൈബര്‍ ക്രിമിനല്‍ സംഘങ്ങള്‍ പുതിയ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വേളയിലാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
ഇന്ത്യയിലെ സൈബര്‍ അധിഷ്ഠിത തട്ടിപ്പിന്റെ വ്യാപ്തി, പ്രവണതകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം എന്നിവയെക്കുറിച്ചുള്ള പൊതു ധാരണ വളര്‍ത്തിയെടുക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രാഥമിക ലക്ഷ്യം. സൈബര്‍തട്ടിപ്പിന്റെ മൂന്ന് നിര്‍ണായക ഘടകങ്ങള്‍ സാമ്പത്തിക ഘടകം (മ്യൂള്‍ അക്കൗണ്ടുകളും കള്ളപ്പണം വെളുപ്പിക്കലും), ടെലികോം ഘടകം (സിം/ഇ സിമ്മിന്റെയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും ദുരുപയോഗം), മനുഷ്യ ഘടകം (സൈബര്‍ അടിമത്തവും തട്ടിപ്പ് രീതികളിലേക്കുള്ള കൈമാറ്റവും) എന്നിവ പരിശോധിക്കുക; നിയമപാലകര്‍, ബാങ്കുകള്‍, ടെലികോം ദാതാക്കള്‍, റെഗുലേറ്റര്‍മാര്‍, സാങ്കേതിക പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്കിടയിലും ഏജന്‍സികള്‍ക്കിടയിലും സഹകരണവും പൊതുസ്വകാര്യ പങ്കാളിത്തവും ശക്തിപ്പെടുത്തുക; പരിമിതമായ മനുഷ്യ വിഭവശേഷി ഉപയോഗിച്ച് അന്വേഷണങ്ങള്‍ വിപുലമാക്കുകയും നിര്‍മ്മിത ബുദ്ധിയുടെയും ഡാറ്റ അനലിറ്റിക്‌സിന്റെയും ഉപയോഗം പര്യവേക്ഷണം നടത്തുകയും ചെയ്യുക; തട്ടിപ്പുകളുടെ വേഗത്തിലുള്ള റിപ്പോര്‍ട്ടിംഗ്, തത്സമയം ഫണ്ട് കണ്ടെത്തല്‍, സമയബന്ധിതമായ തെളിവ് സംരക്ഷണം, ഇരകള്‍ക്ക് മികച്ച സംരക്ഷണം എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രതിരോധം, അന്വേഷണം, സാങ്കേതികവിദ്യ സ്വീകരിക്കല്‍, ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം, ഇരകളെ കേന്ദ്രീകരിച്ചുള്ള ചട്ടക്കൂടുകള്‍ എന്നിവ ശക്തിപ്പെടുത്തി സൈബര്‍ അധിഷ്ഠിത തട്ടിപ്പിനെ ചെറുക്കുന്നതിനുള്ള ഒരു ഏകീകൃത തന്ത്രം രൂപപ്പെടുത്താന്‍ സമ്മേളനത്തിലൂടെ ശ്രമിക്കുന്നു. ആത്യന്തികമായി, പൗരന്മാരെ സംരക്ഷിക്കുക, ക്രിമിനല്‍ ശൃംഖലകളെ പ്രതിരോധിക്കുക, ഇന്ത്യയുടെ ഡിജിറ്റല്‍ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര, സംസ്ഥാന നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT), ധനകാര്യ സേവന വകുപ്പ് (DFS), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI), പൊതു, സ്വകാര്യ മേഖല ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍/നബാര്‍ഡ്, ഫിന്‍ടെക് കമ്പനികളും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും, ടെലികോം സേവന ദാതാക്കള്‍, സമൂഹ മാധ്യമങ്ങള്‍, ക്ലൗഡ് സേവന ഇടനിലക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍, സൈബര്‍ സുരക്ഷാ വിദഗ്ധരും ഡൊമെയ്ന്‍ സ്‌പെഷ്യലിസ്റ്റുകളും, അന്താരാഷ്ട്ര നിയമ നിര്‍വ്വഹണ, നയ പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വിവിധ തലത്തിലുള്ള പ്രതിനിധികളുടെ പങ്കാളിത്തം സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഗവണ്മെന്റിന്റെ സമഗ്ര സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.
****
( റിലീസ് ഐ.ഡി: 2225593)
സന്ദര്‍ശക കൗണ്ടര്‍ : 7