ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തതിനെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു; തിരുവള്ളുവർ കേന്ദ്രം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തു

പോസ്റ്റഡ് ഓണ്‍: 07 FEB 2026 8:31PM by PIB Thiruvananthpuram
മലേഷ്യയിലെ ക്വാലാലംപൂരിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രത്യേകം പ്രശംസിച്ചു.

ഇന്ത്യയും മലേഷ്യയും തമ്മിൽ ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും ഇരു രാജ്യങ്ങൾക്കുമിടയിൽ സജീവമായ ഒരു പാലമാണ് അവിടെയുള്ള ഇന്ത്യൻ സമൂഹമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും ഉപരാഷ്ട്രപതി സമൂഹ മാധ്യമ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
തമിഴ് പൈതൃകത്തെ പ്രകീർത്തിക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകളെയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു:
 "തമിഴ് ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ്. തമിഴ് സാഹിത്യം അനശ്വരവും തമിഴ് സംസ്കാരം ആഗോളവുമാണ്."
രാജ്യത്തിൻ്റെ നാഗരിക പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി തിരുവള്ളുവർ കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെ ഉപരാഷ്ട്രപതി സ്വാഗതം ചെയ്തു. ഇത്തരം സംരംഭങ്ങൾ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുകയും നമ്മുടെ സമ്പന്നമായ പൈതൃകം ലോകമെമ്പാടും എത്തിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

***


( റിലീസ് ഐ.ഡി: 2225024) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , हिन्दी