രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

റിപ്പബ്ലിക് ദിനം 2026: ബീറ്റിങ് റിട്രീറ്റിന്റെ ഭാഗമായി വിജയ് ചൗക്ക് ഇന്ത്യൻ ഗാനങ്ങളാൽ മുഖരിതമാകും

प्रविष्टि तिथि: 28 JAN 2026 2:20PM by PIB Thiruvananthpuram

77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരിസമാപ്തിയെ അടയാളപ്പെടു,ത്തിക്കൊണ്ട് 2026 ജനുവരി 29- ന് നടക്കുന്ന 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങിൽ, മനം കവരുന്ന ഇന്ത്യൻ സംഗീതത്താൽ മുഖരിതമാവാൻ ഒരുങ്ങി പ്രശസ്തമായ വിജയ് ചൗക്ക് . ഇന്ത്യയുടെ കരസേന, നാവികസേന, വ്യോമസേന, കേന്ദ്ര സായുധ പോലീസ് സേനകൾ എന്നിവയുടെ സംഗീത ബാൻഡുകൾ വിശിഷ്ട വ്യക്തികൾ അടങ്ങുന്ന സദസ്സിന് മുന്നിൽ ശ്രുതിമധുരഗാനങ്ങൾ അവതരിപ്പിക്കും. രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കേന്ദ്ര രക്ഷാമന്ത്രി ശ്രീ. രാജ്നാഥ് സിങ് മറ്റ് കേന്ദ്രമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ സദസ്സിൽ സന്നിഹിതരാവും.

 

സംയുക്ത ബാൻഡിന്റെ (മാസ്ഡ് ബാൻഡ്) 'കദം കദം ബദായേ ജാ' എന്ന ഗാനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. തുടർന്ന് പൈപ്പ്്,

 ഡ്രം ബാൻഡുകളായ 'അതുല്യ ഭാരത്', 'വീർ സൈനിക്', 'മിലി ഝൂലി', 'നൃത്യ സരിത', 'മറൂണി', 'ഝലം' എന്നിവയുടെ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കപ്പെടും. കേന്ദ്ര സായുധ പോലീസ് സേനാ ബാൻഡുകൾ 'വിജയ് ഭാരത്', 'ഹത്രോഹി', 'ജയ് ഹോ', 'വീർ സീപാഹി' എന്നിവ ആലപിക്കും.

 

'ബ്രേവ് വാരിയർ', 'ട്വിലൈറ്റ്', 'അലേർട്ട്', 'ഫ്‌ളയിങ് സ്റ്റാർ' എന്നിവയാണ് ഇന്ത്യൻ വ്യോമസേനയുടെ ബാൻഡ് ആലപിക്കുന്ന ഗാനങ്ങൾ. ഇന്ത്യൻ നാവികസേനയുടെ ബാൻഡ്, 'നമസ്തേ', 'സാഗർ പവൻ', 'മാതൃഭൂമി', 'തേജസ്വി', 'ജയ് ഭാരതി' എന്നിവയാണ് ആലപിക്കുക. തുടർന്ന് ഇന്ത്യൻ കരസേനയുടെ ബാൻഡ് 'വിജയി ഭാരത്', 'ആരംഭ് ഹേ, പ്രചണ്ഡ് ഹേ', 'ആയേ വതൻ, ആയേ വതൻ', 'ആനന്ദ് മഠ്', 'സുഗമ്യ ഭാരത്', 'സിതാരേ ഹിന്ദ്' എന്നിവ ആലപിക്കും.

 

തുടർന്ന് സംയുക്ത ബാൻഡുകൾ 'ഭാരത് കെ ഷാൻ', 'വന്ദേമാതരം', 'ഡ്രമ്മേഴ്സ് കോൾ' എന്നീ ഗാനങ്ങൾ ആലപിക്കും. ഫ്‌ളൂട്ട് വാദകർ (കുഴലൂത്തൂകാർ)

എക്കാലത്തെയും ജനപ്രിയമായ 'സാരെ ജഹാൻ സേ അച്ചാ' എന്ന ഗാനം ആലപിക്കുന്നതോടെ പരിപാടി പര്യവസാനിക്കും.

 

സ്‌ക്വാഡ്രൺ ലീഡർ ലീമാപോക്പം രൂപചന്ദ്ര സിങ്ങായിരിക്കും ചടങ്ങിന്റെ മുഖ്യ സംഗീത സംഘാടകൻ. സുബേദാർ മേജർ പ്രകാശ് ജോഷിയായിരിക്കും ഇന്ത്യൻ കരസേന ബാൻഡിനെ നയിക്കുക. ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ വ്യോമസേനയുടെയും ബാൻഡുകളുടെ സംഗീത സംഘാടകരായി യഥാക്രമം മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ (സംഗീതജ്ഞൻ) സെക്കൻഡ് ക്ലാസ്സ് എം. ആന്റണി, വാറന്റ് ഓഫീസർ അശോക് കുമാർ എന്നിവരുണ്ടാകും.

 

ഇൻസ്‌പെക്ടർ ചേത്രമായിരിക്കും കേന്ദ്ര സായുധ പോലീസ് സേന ബാൻഡിന്റെ സംഗീത സംഘാടകൻ. സുബേദാർ എസ്.പി ചൗരസ്യയുടെ നിർദ്ദേശപ്രകാരം പൈപ്പ്, ഡ്രം ബാൻഡ് കലാപ്രകടനം നടത്തുമ്പോൾ, സുബേദാർ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് ഫ്‌ളൂട്ട് വാദകർ സംഗീതാവതരണം നടത്തുക.

 

ഈ വർഷം, വിജയ് ചൗക്കിലെ ചടങ്ങിനുള്ള ഇരിപ്പിട സംവിധാനങ്ങൾക്ക് ഇന്ത്യൻ സംഗീതോപകരണങ്ങളായ ബാൻസുരി, ഡമരു, ഏകതാര, എസ്രാജ്, മൃദംഗം, നാഗദ, പഖാവാജ്, സന്തൂർ, സാരംഗി, സരിന്ദ, സരോദ്, ഷെഹ്നായി, സിതാർ, സുർബഹാർ, തബല, വീണ എന്നിവയുടെ പേരുകളാണ് നൽകിയിരിക്കുന്നത്.

***


(रिलीज़ आईडी: 2219724) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी