ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

प्रविष्टि तिथि: 27 JAN 2026 8:16PM by PIB Thiruvananthpuram

ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രശംസിച്ചു. പരസ്പരം പ്രയോജനകരമായ വ്യവസ്ഥകളിലൂടെ 'ആത്മനിർഭർ ഭാരത്' എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്  കരാർ കരുത്തേകുമെന്നും ഇന്ത്യയുടെ ആഗോള വ്യാപാര ബന്ധങ്ങളില്‍ തന്ത്രപരമായ മുന്നേറ്റം ഉറപ്പാക്കുന്ന നിർണായക നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

എക്സില്‍ പങ്കുവെച്ച പോസ്റ്റുകളില്‍  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇങ്ങനെ കുറിച്ചു: “ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാർ ഇന്ത്യയുടെ ആഗോള വ്യാപാര രംഗത്ത് തന്ത്രപരമായ മുന്നേറ്റം ഉറപ്പാക്കുന്ന നിർണായക നിമിഷത്തെ അടയാളപ്പെടുത്തുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കൃത്യമായ നയതന്ത്ര കാഴ്ചപ്പാട് ആഗോള തലത്തിൽ പതിപ്പിക്കുന്ന കരാർ വിശ്വസനീയവും പരസ്പര പ്രയോജനകരവും സന്തുലിതവുമായ പങ്കാളിത്തം ഉറപ്പാക്കുന്നു. ഇതുവഴി ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' ദൗത്യത്തിന് കരാർ കൂടുതൽ കരുത്തേകുന്നു.  ചരിത്രപരമായ ഈ നേട്ടത്തിന് മോദിജിയ്ക്ക്  ഹൃദയം നിറഞ്ഞ നന്ദിയും ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങളും അറിയിക്കുന്നു.”

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ കുറിച്ചു: “പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ‘ഇന്ത്യ ഫസ്റ്റ്’  നയത്തിന് കീഴില്‍ ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാർ ബന്ധപ്പെട്ട മേഖലകളെ സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും അഭൂതപൂർവമായ വിപണി പ്രവേശനം നൽകി സമൃദ്ധിയുടെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നു.  വസ്ത്രം, പാദരക്ഷകൾ, തുകൽ, സമുദ്രോല്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, എന്‍ജിനീയറിങ് ഉല്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, റബർ, വാഹന മേഖല എന്നിവയ്ക്ക്  പുതിയ അവസരങ്ങളുടെ ലോകം കരാര്‍ തുറന്നു നൽകുന്നു. ജനസൗഹൃദ വ്യാപാര കരാറുകൾക്ക് പുതിയ മാനദണ്ഡം നിശ്ചയിക്കുന്ന  കരാർ കാർഷിക കയറ്റുമതിക്ക് മുൻഗണനാ വിപണി പ്രവേശനം ഉറപ്പാക്കി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാനും വഴിയൊരുക്കുന്നു.”

ശ്രീ അമിത് ഷാ കുറിച്ചു: “ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിലൂടെ വിവിധ മേഖലകളിൽ അവസരങ്ങൾ തുറന്നും പുതിയ തൊഴിലുകൾ സൃഷ്ടിച്ചും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിച്ചും രാജ്യത്തെ യുവാക്കളുടെ ആഗോള അഭിലാഷങ്ങൾക്ക് പുതിയ ഉയരങ്ങൾ നൽകാൻ മോദിജിയ്ക്ക് സാധിച്ചു.  ‘വികസിത് ഭാരത് 2047’ എന്ന കാഴ്ചപ്പാടിനനുസൃതമായി യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ 17 ഉപമേഖലകളിലായി പ്രവർത്തിക്കുന്ന സ്വതന്ത്ര പ്രൊഫഷണലുകള്‍ക്ക് സാധിക്കുമെന്ന്   കരാർ ഉറപ്പാക്കുന്നു.  വിജ്ഞാനാധിഷ്ഠിത വ്യാപാരത്തിന്  പുതിയ വഴികൾ സൃഷ്ടിച്ചും ഇന്ത്യയിൽ പരിശീലനം ലഭിച്ച ആയുഷ് വിദഗ്ധർക്ക് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ സേവനം നൽകാന്‍ അവസരമൊരുക്കിയും ഇന്ത്യയുടെ പ്രതിഭകളെ യൂറോപ്പിലുടനീളം ശാക്തീകരിക്കാന്‍ കരാര്‍ വഴിയൊരുക്കുന്നു.”

https://www.pib.gov.in/PressReleasePage.aspx?PRID=2219065&reg=3&lang=1&v=3

https://www.pib.gov.in/PressReleasePage.aspx?PRID=2219146&v=1&reg=3&lang=2

*****

(रिलीज़ आईडी: 2219436) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Gujarati