ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

प्रविष्टि तिथि: 25 JAN 2026 7:13PM by PIB Thiruvananthpuram

പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്‌കാരങ്ങൾ നൽകുന്നത്. കല, സാമൂഹ്യ പ്രവർത്തനം, പൊതുകാര്യം, ശാസ്ത്രവും എന്‍ജിനീയറിങും, വ്യാപാരം - വ്യവസായം, വൈദ്യശാസ്ത്രം, സാഹിത്യവും വിദ്യാഭ്യാസവും, കായികം, സിവിൽ സർവീസ് തുടങ്ങി വിവിധ മേഖലകളിലെ സ്തുത്യർഹ പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുന്നത്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് ‘പത്മവിഭൂഷൺ’ പുരസ്കാരവും ഉന്നത നിലവാര  വിശിഷ്ട സേവനത്തിന് ‘പത്മഭൂഷൺ’ പുരസ്കാരവും ഏത് മേഖലയിലെയും വിശിഷ്ട സേവനത്തിന് ‘പത്മശ്രീ’ പുരസ്കാരവും നൽകുന്നു. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

 

മാർച്ച് / ഏപ്രിൽ മാസങ്ങളിൽ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങില്‍  രാഷ്ട്രപതിയാണ്  പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. 2026-ൽ രണ്ടുപേര്‍ പങ്കിടുന്ന രണ്ട് പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ (പങ്കിടുന്ന പുരസ്കാരങ്ങളില്‍ പുരസ്‌കാരം ഒന്നായാണ് കണക്കാക്കുക) 131 പത്മ പുരസ്‌കാരങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി.  5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ പുരസ്‌കാരങ്ങൾ ഇതിലുൾപ്പെടുന്നു. പുരസ്‌കാര ജേതാക്കളിൽ 19 പേർ വനിതകളാണ്. കൂടാതെ വിദേശികൾ/എൻആർഐ/പിഐഒ/ഒസിഐ വിഭാഗത്തിലെ 6 പേരും മരണാനന്തര ബഹുമതിയായി പുരസ്‌കാരം ലഭിച്ച 16 പേരും പട്ടികയിലുണ്ട്.

പത്മവിഭൂഷണ്‍ (5)

 

ക്രമ നമ്പര്‍ 

പേര്

മേഖല

സംസ്ഥാനം/ രാജ്യം 

1

ശ്രീ ധർമേന്ദ്ര സിങ് ഡിയോൾ 

(മരണാനന്തര ബഹുമതി)

കല

മഹാരാഷ്ട്ര

2

ശ്രീ കെ. ടി. തോമസ്

പൊതുകാര്യം 

കേരളം

3

ശ്രീമതി എന്‍. രാജം 

കല 

ഉത്തര്‍പ്രദേശ്

4

ശ്രീ പി. നാരായണൻ

സാഹിത്യവും വിദ്യാഭ്യാസവും 

കേരളം

5

ശ്രീ വി. എസ്. അച്യുതാനന്ദൻ

(മരണാനന്തര ബഹുമതി)

പൊതുകാര്യം 

കേരളം

 

പത്മഭൂഷണ്‍  (13)

ക്രമ

നമ്പര്‍ 

പേര്

മേഖല

സംസ്ഥാനം/ രാജ്യം 

6

ശ്രീമതി അൽക്ക യാഗ്നിക്

കല

മഹാരാഷ്ട്ര 

7

ശ്രീ ഭഗത് സിങ് കോഷിയാരി

പൊതുകാര്യം

ഉത്തരാഖണ്ഡ് 

8

ശ്രീ കല്ലിപ്പെട്ടി രാമസ്വാമി പളനിസ്വാമി

വൈദ്യശാസ്ത്രം

തമിഴ്നാട് 

9

ശ്രീ മമ്മൂട്ടി

കല

കേരളം

10

ഡോ. നോരി ദത്തത്രേയുഡു

വൈദ്യശാസ്ത്രം 

അമേരിക്ക

11

ശ്രീ പീയൂഷ് പാണ്ഡെ (മരണാനന്തര ബഹുമതി)

കല

മഹാരാഷ്ട്ര

12

ശ്രീ എസ്. കെ. എം. മയിലാനന്ദൻ

സാമൂഹ്യ പ്രവര്‍ത്തനം 

തമിഴ്നാട് 

13

ശ്രീ ശതാവധാനി ആർ. ഗണേഷ്

കല

കര്‍ണാടക

14

ശ്രീ ഷിബു സോറൻ (മരണാനന്തര ബഹുമതി)

പൊതുകാര്യം 

ഝാര്‍ഖണ്ഡ്

15

ശ്രീ ഉദയ് കൊട്ടക്

വ്യാപാര വ്യവസായം

മഹാരാഷ്ട്ര 

16

ശ്രീ വി. കെ. മൽഹോത്ര (മരണാനന്തര ബഹുമതി)

പൊതുകാര്യം 

ഡല്‍ഹി 

17

ശ്രീ വെള്ളാപ്പള്ളി നടേശൻ

പൊതുകാര്യം 

കേരളം

18

ശ്രീ വിജയ് അമൃത്‌രാജ്

കായികം 

അമേരിക്ക

 

 

പത്മശ്രീ  (113)

ക്രമ നമ്പര്‍ 

പേര്

മേഖല

സംസ്ഥാനം/ രാജ്യം 

19

ശ്രീ എ. ഇ. മുത്തുനായകം

ശാസ്ത്രവും എന്‍ജിനിയറിങും

കേരളം

20

ശ്രീ അനിൽ കുമാർ രസ്തോഗി

കല

ഉത്തര്‍പ്രദേശ്

21

ശ്രീ അങ്കെ ഗൗഡ എം.

സാമൂഹ്യപ്രവര്‍ത്തനം

കര്‍ണാടക

22

ശ്രീമതി അർമിഡ ഫെർണാണ്ടസ്

വൈദ്യശാസ്ത്രം

മഹാരാഷ്ട്ര

23

ശ്രീ അരവിന്ദ് വൈദ്യ

കല

ഗുജറാത്ത്

24

ശ്രീ അശോക് ഖാഡെ

വാണിജ്യ വ്യവസായം

മഹാരാഷ്ട്ര

25

ശ്രീ അശോക് കുമാർ സിങ്

ശാസ്ത്രവും എന്‍ജിനിയറിങും

ഉത്തര്‍പ്രദേശ്

26

ശ്രീ അശോക് കുമാർ ഹൽദാർ

സാഹിത്യവും വിദ്യാഭ്യാസവും

പശ്ചിമ ബംഗാള്‍  

27

ശ്രീ ബൽദേവ് സിങ്

കായികം

പഞ്ചാബ്

28

ശ്രീ ഭഗവാൻദാസ് റായ്ക്വാർ

കായികം 

മധ്യപ്രദേശ് 

29

ശ്രീ ഭരത് സിങ് ഭാരതി

കല

ബീഹാര്‍ 

30

ശ്രീ ഭിക്ല്യ ലഡക്യ ദിന്ദ

കല

മഹാരാഷ്ട്ര

31

ശ്രീ വിശ്വ ബന്ധു (മരണാനന്തര ബഹുമതി)

കല

ബീഹാര്‍ 

32

ശ്രീ ബ്രിജ് ലാൽ ഭട്ട്

സാമൂഹ്യപ്രവര്‍ത്തനം 

ജമ്മുകശ്മീര്‍ 

33

ശ്രീ ബുദ്ധ രശ്മി മണി

മറ്റുള്ളവ -  പുരാവസ്തുശാസ്ത്രം

ഉത്തര്‍പ്രദേശ്

34

ഡോ. ബുദ്രി താതി

സാമൂഹ്യപ്രവര്‍ത്തനം 

ഛത്തീസ്ഗഡ്

35

ശ്രീ ചന്ദ്രമൗലി ഗഡ്ഡമനുഗു

ശാസ്ത്രവും എന്‍ജിനിയറിങും

തെലങ്കാന 

36

ശ്രീ ചരൺ ഹെംബ്രം

സാഹിത്യവും വിദ്യാഭ്യാസവും

ഒഡീഷ

37

ശ്രീ ചിരഞ്ജി ലാൽ യാദവ്

കല

ഉത്തര്‍പ്രദേശ്

38

ശ്രീമതി ദീപിക റെഡ്ഡി

കല

തെലങ്കാന 

39

ശ്രീ ധർമിക് ലാൽ ചുനിലാൽ പാണ്ഡ്യ

കല

ഗുജറാത്ത് 

40

ശ്രീ ഗദ്ദേ ബാബു രാജേന്ദ്ര പ്രസാദ്

കല

ആന്ധ്രപ്രദേശ്  

41

ശ്രീ ഗഫ്രുദ്ദീൻ മേവാതി ജോഗി

കല

രാജസ്ഥാന്‍ 

42

ശ്രീ ഗംഭീർ സിങ് യോൺസോൺ

സാഹിത്യവും വിദ്യാഭ്യാസവും

പശ്ചിമ ബംഗാള്‍ 

43

ശ്രീ ഗാരിമെല്ല ബാലകൃഷ്ണ പ്രസാദ് (മരണാനന്തര ബഹുമതി)

കല

ആന്ധ്രപ്രദേശ്  

44

ശ്രീമതി ഗായത്രി ബാലസുബ്രഹ്മണ്യൻ, ശ്രീമതി രഞ്ജിനി ബാലസുബ്രഹ്മണ്യൻ (പങ്കിട്ട പുരസ്കാരം)

കല

തമിഴ്നാട്

45

ശ്രീ ഗോപാൽ ജി ത്രിവേദി

ശാസ്ത്രവും എന്‍ജിനിയറിങും

ബീഹാര്‍ 

46

ശ്രീ ഗുഡുരു വെങ്കട്ട് റാവു

വൈദ്യശാസ്ത്രം 

തെലങ്കാന 

47

ശ്രീ എച്ച്. വി. ഹാൻഡെ

വൈദ്യശാസ്ത്രം 

തമിഴ്നാട്

48

ശ്രീ ഹാലി വാർ

സാമൂഹ്യപ്രവര്‍ത്തനം 

മേഘാലയ 

49

ശ്രീ ഹരി മാധബ് മുഖോപാധ്യായ (മരണാനന്തര ബഹുമതി)

കല

പശ്ചിമ ബംഗാള്‍ 

50

ശ്രീ ഹരിചരൺ സൈകിയ

കല

അസം 

51

ശ്രീമതി ഹർമൻപ്രീത് കൗർ ഭുള്ളർ

കായികം 

പഞ്ചാബ് 

52

ശ്രീ ഇന്ദർജിത് സിങ് സിദ്ധു

സാമൂഹ്യപ്രവര്‍ത്തനം 

ചണ്ഡീഗഡ് 

53

ശ്രീ ജനാർദ്ദന ബാപ്പുറാവു ബോത്തെ

സാമൂഹ്യപ്രവര്‍ത്തനം 

മഹാരാഷ്ട്ര

54

ശ്രീ ജോഗേഷ് ഡ്യൂറി

മറ്റുള്ളവ - കൃഷി

അസം 

55

ശ്രീ ജുസർ വസി

ശാസ്ത്രവും എന്‍ജിനിയറിങും 

മഹാരാഷ്ട്ര

56

ശ്രീ ജ്യോതിഷ് ദേബ്നാഥ്

കല

പശ്ചിമ ബംഗാള്‍ 

57

ശ്രീ കെ. പളനിവേൽ

കായികം 

പുതുച്ചേരി 

58

ശ്രീ കെ. രാമസ്വാമി

ശാസ്ത്രവും എന്‍ജിനിയറിങും 

തമിഴ്നാട്

59

ശ്രീ കെ. വിജയ് കുമാർ

സിവില്‍ സര്‍വീസ്

തമിഴ്നാട്

60

ശ്രീ കബീന്ദ്ര പുർകായസ്ത (മരണാനന്തര ബഹുമതി)

പൊതുകാര്യം 

അസം

61

ശ്രീ കൈലാഷ് ചന്ദ്ര പന്ത്

സാഹിത്യവും വിദ്യാഭ്യാസവും 

മധ്യപ്രദേശ് 

62

ശ്രീമതി കലാമണ്ഡലം വിമലാ മേനോൻ

കല

കേരളം

63

ശ്രീ കേവൽ കൃഷൻ തക്രാൽ

വൈദ്യശാസ്ത്രം 

ഉത്തര്‍പ്രദേശ്

64

ശ്രീ ഖേം രാജ് സുന്ദ്രിയാൽ

കല

ഹരിയാന

65

ശ്രീമതി കൊല്ലക്കൽ ദേവകി അമ്മ ജി.

സാമൂഹ്യപ്രവര്‍ത്തനം 

കേരളം

66

ശ്രീ കൃഷ്ണമൂർത്തി ബാലസുബ്രഹ്മണ്യൻ

ശാസ്ത്രവും എന്‍ജിനിയറിങും 

തെലങ്കാന 

67

ശ്രീ കുമാർ ബോസ്

കല

പശ്ചിമ ബംഗാള്‍ 

68

ശ്രീ കുമാരസാമി തങ്കരാജ്

ശാസ്ത്രവും എന്‍ജിനിയറിങും 

തെലങ്കാന 

69

പ്രൊഫ. (ഡോ.) ലാർസ്-ക്രിസ്റ്റ്യൻ കോക്ക്

കല

ജര്‍മനി 

70

ശ്രീമതി ലുഡ്‌മില വിക്ടോറോവ്ന ഖോഖ്‌ലോവ

സാഹിത്യവും വിദ്യാഭ്യാസവും 

റഷ്യ 

71

ശ്രീ മാധവൻ രംഗനാഥൻ

കല

മഹാരാഷ്ട്ര

72

ശ്രീ മാഗന്തി മുരളി മോഹൻ

കല

ആന്ധ്രപ്രദേശ്  

73

ശ്രീ മഹേന്ദ്ര കുമാർ മിശ്ര

സാഹിത്യവും വിദ്യാഭ്യാസവും 

ഒഡീഷ 

74

ശ്രീ മഹേന്ദ്രനാഥ് റോയ്

സാഹിത്യവും വിദ്യാഭ്യാസവും 

പശ്ചിമ ബംഗാള്‍ 

75

ശ്രീ മമിദാല ജഗദേഷ് കുമാർ

സാഹിത്യവും വിദ്യാഭ്യാസവും 

ഡല്‍ഹി

76

ശ്രീമതി മംഗള കപൂർ

സാഹിത്യവും വിദ്യാഭ്യാസവും 

ഉത്തര്‍പ്രദേശ്

77

ശ്രീ മിർ ഹാജിഭായ് കാസംഭായ്

കല

ഗുജറാത്ത് 

78

ശ്രീ മോഹൻ നഗർ

സാമൂഹ്യപ്രവര്‍ത്തനം

മധ്യപ്രദേശ് 

79

ശ്രീ നാരായൺ വ്യാസ്

മറ്റുള്ളവ - പുരാവസ്തുശാസ്ത്രം

മധ്യപ്രദേശ് 

80

ശ്രീ നരേഷ് ചന്ദ്ര ദേവ് വർമ

സാഹിത്യവും വിദ്യാഭ്യാസവും 

ത്രിപുര 

81

ശ്രീ നീലേഷ് വിനോദ്ചന്ദ്ര മാണ്ഡ്ലേവാല

സാമൂഹ്യപ്രവര്‍ത്തനം 

ഗുജറാത്ത് 

82

ശ്രീ നൂറുദ്ദീൻ അഹമദ്

കല

അസം 

83

ശ്രീ ഓതുവാർ തിരുത്തണി സ്വാമിനാഥൻ

കല

തമിഴ്നാട്

84

ഡോ. പത്മ ഗുർമെറ്റ്

വൈദ്യശാസ്ത്രം

ലഡാക്ക്

85

ശ്രീ പാൽക്കൊണ്ട വിജയ് ആനന്ദ് റെഡ്ഡി

വൈദ്യശാസ്ത്രം

തെലങ്കാന 

86

ശ്രീമതി പൊഖില ലെക്തെപി

കല

അസം 

87

ഡോ. പ്രഭാകർ ബസവപ്രഭു കോറെ

സാഹിത്യവും വിദ്യാഭ്യാസവും 

കര്‍ണാടക

88

ശ്രീ പ്രതീക് ശർമ്മ

വൈദ്യശാസ്ത്രം 

അമേരിക്ക 

89

ശ്രീ പ്രവീൺ കുമാർ

കായികം 

ഉത്തര്‍പ്രദേശ്

90

ശ്രീ പ്രേം ലാൽ ഗൗതം

ശാസ്ത്രവും എന്‍ജിനിയറിങും

ഹിമാചല്‍ പ്രദേശ് 

 

91

ശ്രീ പ്രോസൻജിത് ചാറ്റർജി

കല

പശ്ചിമ ബംഗാള്‍ 

92

ഡോ. പുണ്യമൂർത്തി നടേശൻ 

വൈദ്യശാസ്ത്രം 

തമിഴ്നാട്

93

ശ്രീ ആർ. കൃഷ്ണൻ (മരണാനന്തര ബഹുമതി)

കല

തമിഴ്നാട്

94

ശ്രീ ആർ. വി. എസ്. മണി

സിവില്‍ സര്‍വീസ് 

ഡല്‍ഹി

95

ശ്രീ രബിലാൽ ടുഡു

സാഹിത്യവും വിദ്യാഭ്യാസവും

പശ്ചിമ ബംഗാള്‍ 

96

ശ്രീ രഘുപത് സിങ് (മരണാനന്തര ബഹുമതി)

മറ്റുള്ളവ - കൃഷി

ഉത്തര്‍പ്രദേശ്

97

ശ്രീ രഘുവീർ തുക്കാറാം ഖേദ്കർ

കല

മഹാരാഷ്ട്ര

98

ശ്രീ രാജസ്ഥപതി കാളിയപ്പ ഗൗണ്ടർ

കല

തമിഴ്നാട്

99

ശ്രീ രാജേന്ദ്ര പ്രസാദ്

വൈദ്യശാസ്ത്രം 

ഉത്തര്‍പ്രദേശ്

100

ശ്രീ രാമ റെഡ്ഡി മാമിദി (മരണാനന്തര ബഹുമതി)

മറ്റുള്ളവ - മൃഗസംരക്ഷണം

തെലങ്കാന 

101

ശ്രീ രാമമൂർത്തി ശ്രീധര്‍

മറ്റുള്ളവ - റേഡിയോ പ്രക്ഷേപണം 

ഡല്‍ഹി 

102

ശ്രീ രാമചന്ദ്ര ഗോഡ്ബോലെ, ശ്രീമതി സുനിത ഗോഡ്ബോലെ (പങ്കിട്ട പുരസ്കാരം)

വൈദ്യശാസ്ത്രം 

ഛത്തീസ്ഗഡ്  

103

ശ്രീ രതിലാൽ ബോറിസാഗർ

സാഹിത്യവും വിദ്യാഭ്യാസവും

ഗുജറാത്ത് 

104

ശ്രീ രോഹിത് ശർമ്മ

കായികം

മഹാരാഷ്ട്ര

105

ശ്രീമതി എസ്. ജി. സുശീലമ്മ

സാമൂഹ്യപ്രവര്‍ത്തനം 

കര്‍ണാടക

106

ശ്രീ സാങ്‌യുസാങ് എസ്. പോംഗനർ

കല

നാഗാലാന്‍ഡ്

107

സന്ത് നിരഞ്ജൻ ദാസ്

മറ്റുള്ളവ - ആത്മീയത

പഞ്ചാബ് 

108

ശ്രീ ശരത് കുമാർ പത്ര

കല

ഒഡീഷ

109

ശ്രീ സരോജ് മണ്ഡൽ

വൈദ്യശാസ്ത്രം 

പശ്ചിമ ബംഗാള്‍ 

110

ശ്രീ സതീഷ് ഷാ (മരണാനന്തര ബഹുമതി)

കല

മഹാരാഷ്ട്ര

111

ശ്രീ സത്യനാരായണൻ നുവൽ

വ്യാപാര വ്യവസായം 

മഹാരാഷ്ട്ര

112

ശ്രീമതി സവിത പുനിയ

കായികം 

ഹരിയാന 

113

പ്രൊഫ. ഷാഫി ഷൗഖ്

സാഹിത്യവും വിദ്യാഭ്യാസവും

ജമ്മുകശ്മീര്‍ 

114

ശ്രീ ശശി ശേഖർ വെമ്പട്ടി

സാഹിത്യവും വിദ്യാഭ്യാസവും

കര്‍ണാടക

115

ശ്രീ ശ്രീരംഗ് ദേബാബ ലാഡ്

മറ്റുള്ളവ - കൃഷി

മഹാരാഷ്ട്ര

116

ശ്രീമതി ശുഭ വെങ്കിടേഷ അയ്യങ്കാർ

ശാസ്ത്രവും എന്‍ജിനിയറിങും 

കര്‍ണാടക

117

ശ്രീ ശ്യാം സുന്ദർ

വൈദ്യശാസ്ത്രം 

ഉത്തര്‍പ്രദേശ്

118

ശ്രീ സിമാഞ്ചൽ പത്രോ

കല

ഒഡീഷ

119

ശ്രീമതി ശിവശങ്കരി

സാഹിത്യവും വിദ്യാഭ്യാസവും

തമിഴ്നാട്

120

ഡോ. സുരേഷ് ഹനഗവാഡി

വൈദ്യശാസ്ത്രം 

കര്‍ണാടക

121

സ്വാമി ബ്രഹ്മദേവ് ജി മഹാരാജ്

സാമൂഹ്യപ്രവര്‍ത്തനം 

രാജസ്ഥാന്‍ 

122

ശ്രീ ടി. ടി. ജഗന്നാഥൻ (മരണാനന്തര ബഹുമതി)

വ്യാപാര വ്യവസായം 

കര്‍ണാടക

123

ശ്രീ താഗാ റാം ഭീൽ

കല

രാജസ്ഥാന്‍ 

124

ശ്രീ തരുൺ ഭട്ടാചാര്യ

കല

പശ്ചിമ ബംഗാള്‍ 

125

ശ്രീ ടെച്ചി ഗുബിൻ

സാമൂഹ്യ പ്രവര്‍ത്തനം 

അരുണാചല്‍ പ്രദേശ്

126

ശ്രീ തിരുവാരൂർ ഭക്തവത്സലം

കല

തമിഴ്നാട്

127

ശ്രീമതി തൃപ്തി മുഖർജി

കല

പശ്ചിമ ബംഗാള്‍ 

128

ശ്രീ വീഴിനാഥൻ കാമകോടി

ശാസ്ത്രവും എന്‍ജിനിയറിങും

തമിഴ്നാട്

129

ശ്രീ വെമ്പട്ടി കുടുംബ ശാസ്ത്രി

സാഹിത്യവും വിദ്യാഭ്യാസവും

ആന്ധ്രപ്രദേശ്  

130

ശ്രീ വ്ലാഡിമിർ മെസ്റ്റ്വിരിഷ്വിലി (മരണാനന്തര ബഹുമതി)

കായികം 

ജോര്‍ജിയ

131

ശ്രീ യുംനം ജാത്ര സിങ് (മരണാനന്തര ബഹുമതി)

കല

മണിപ്പൂര്‍ 

 

കുറിപ്പ്: *രണ്ടുപേര്‍ പങ്കിടുന്ന പുരസ്കാരങ്ങള്‍ ഒന്നായി പരിഗണിക്കുന്നു. 

***

 


(रिलीज़ आईडी: 2218667) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Telugu , Kannada , English , Marathi , हिन्दी , Tamil