പ്രധാനമന്ത്രിയുടെ ഓഫീസ്
ബാലാസാഹേബ് താക്കറെയുടെ ജന്മശതാബ്ദിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
प्रविष्टि तिथि:
23 JAN 2026 8:26AM by PIB Thiruvananthpuram
മഹാരാഷ്ട്രയുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തെ ആഴത്തിൽ രൂപപ്പെടുത്തിയ ഉന്നതവ്യക്തിത്വമായി മഹാനായ ബാലാസാഹേബ് താക്കറെയെ അനുസ്മരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ബാലാസാഹേബ് താക്കറെ തന്റെ കൂർമബുദ്ധിശക്തിക്കും, കരുത്തുറ്റ പ്രസംഗപാടവത്തിനും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കും പേരുകേട്ടയാളാണെന്നും, ജനങ്ങളുമായി അതുല്യമായ ബന്ധം പുലർത്തിയ വ്യക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം, സംസ്കാരം, സാഹിത്യം, പത്രപ്രവർത്തനം എന്നിവയിൽ ബാലാസാഹേബ് താക്കറെയ്ക്ക് അഗാധമായ താൽപ്പര്യമുണ്ടായിരുന്നെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാർട്ടൂണിസ്റ്റ് എന്ന നിലയിലുള്ള ബാലാസാഹേബിന്റെ ജീവിതം സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തെയും വിവിധ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ നിർഭയമായ വ്യാഖ്യാനത്തെയും പ്രതിഫലിപ്പിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
മഹാരാഷ്ട്രയുടെ പുരോഗതിയെക്കുറിച്ചുള്ള ബാലാസാഹേബ് താക്കറെയുടെ കാഴ്ചപ്പാടുകൾ തനിക്കു വളരെയധികം പ്രചോദനം നൽകിയിട്ടുണ്ടെന്നും ആ കാഴ്ചപ്പാടുകൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ എപ്പോഴും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“മഹാനായ ബാലാസാഹേബ് താക്കറെയുടെ ജന്മശതാബ്ദിയിൽ, മഹാരാഷ്ട്രയുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തെ ആഴത്തിൽ രൂപപ്പെടുത്തിയ ആ ഉന്നത വ്യക്തിത്വത്തിനു ഞങ്ങൾ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.
കൂർമബുദ്ധിശക്തി, കരുത്തുറ്റ പ്രസംഗപാടവം, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ എന്നിവയ്ക്കു പേരുകേട്ട ബാലാസാഹേബ് ജനങ്ങളുമായി അതുല്യമായ ബന്ധം പുലർത്തിയിരുന്നു. രാഷ്ട്രീയത്തിനു പുറമേ, സംസ്കാരം, സാഹിത്യം, പത്രപ്രവർത്തനം എന്നിവയിലും ബാലാസാഹേബ് അതീവ തല്പരനായിരുന്നു. കാർട്ടൂണിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണത്തെയും വിവിധ വിഷയങ്ങളിലെ നിർഭയനിലപാടുകളെയും പ്രതിഫലിപ്പിച്ചു.
മഹാരാഷ്ട്രയുടെ പുരോഗതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഞങ്ങൾക്കു വലിയ പ്രചോദനമാണ്. അതു പൂർത്തീകരിക്കാൻ ഞങ്ങൾ എപ്പോഴും പരിശ്രമിക്കും.”
***
SK
(रिलीज़ आईडी: 2217541)
आगंतुक पटल : 6