വ്യോമയാന മന്ത്രാലയം
2025 ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ട സംഭവം: കണ്ടെത്തലുകൾ, നടപടികൾ, വ്യവസ്ഥാപരമായ പരിഷ്കാരങ്ങൾ
प्रविष्टि तिथि:
17 JAN 2026 8:46PM by PIB Thiruvananthpuram
2025 ഡിസംബർ 3 മുതൽ 5 വരെയുള്ള കാലയളവിൽ ഇൻഡിഗോ കമ്പനിയുടെ വിമാന സർവീസുകൾ തടസ്സപ്പെടുകയും 2,507 വിമാനങ്ങൾ റദ്ദ് ചെയ്യുന്നതിലേക്കും 1,852 വിമാനങ്ങൾ വൈകുന്നതിലേക്കും നയിക്കുകയും ചെയ്തു. വിവിധ വിമാനത്താവളങ്ങളിലായി മൂന്നുലക്ഷത്തിലധികം യാത്രക്കാർ അസൗകര്യങ്ങൾ നേരിട്ടു. തുടർന്ന് സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനുള്ള കാരണങ്ങൾ സമഗ്രമായി പരിശോധിച്ച് വിലയിരുത്തുന്നതിനായി ഡിജിസിഎ നാലംഗ സമിതി രൂപീകരിക്കുകയുണ്ടായി.
വിശദമായ അന്വേഷണം നടത്തിയ സമിതി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഇൻഡിഗോ വിന്യസിച്ച നെറ്റ്‌വർക്ക് പ്ലാനിംഗ്, റോസ്റ്ററിംഗ്, സോഫ്റ്റ്‌വെയർ എന്നിവയുടെ പ്രവർത്തനം സമിതി സമഗ്രമായി വിശകലനം ചെയ്തു.
അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ പ്രകാരം, തടസ്സങ്ങൾക്കുള്ള പ്രാഥമിക കാരണം, പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, അപര്യാപ്തമായ നിയന്ത്രണ നടപടികൾ, സിസ്റ്റം സോഫ്റ്റ്‌വെയർ സംവിധാനത്തിലെ പോരായ്മകൾ, ഇൻഡിഗോയുടെ മാനേജ്‌മെൻ്റിൻ്റെ ഘടനയിലും പ്രവർത്തന നിയന്ത്രണ സംവിധാനത്തിലും ഉള്ള ദൗർബല്യങ്ങൾ എന്നിവയാണ്.
ആസൂത്രണത്തിലെ പോരായ്മകൾ തിരിച്ചറിയുന്നതിലും, മതിയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും, പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിലും എയർലൈൻ മാനേജ്മെൻ്റ് പരാജയപ്പെട്ടതായി സമിതി നിരീക്ഷിച്ചു. തത്ഫലമായി വ്യാപക കാലതാമസങ്ങളും വൻതോതിലുള്ള റദ്ദാക്കലുകളും സംഭവിക്കുകയും, യാത്രക്കാർ കടുത്ത അസൗകര്യങ്ങൾ നേരിടുകയും ചെയ്തു.
അന്വേഷണത്തിലെ കണ്ടെത്തലുകൾ അനുസരിച്ച്, ക്രൂ, എയർക്രാഫ്റ്റ്, നെറ്റ്‌വർക്ക് റിസോഴ്‌സ് എന്നിവയുടെ പരമാവധി ഉപയോഗത്തിൽ മാത്രമേ മാനേജ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. ഇതു റോസ്റ്ററിലെ കരുതൽ പരിധി ഗണ്യമായി കുറയുന്നതിന് കാരണമായി. ജീവനക്കാരുടെ ജോലി സമയ കാലയളവുകൾ പരമാവധിയാകും വിധം രൂപകൽപ്പന ചെയ്തതായി കണ്ടെത്തി. ഡെഡ്-ഹെഡിംഗ്, ടെയിൽ സ്വാപ്പുകൾ, ദീർഘ ഡ്യൂട്ടി പാറ്റേണുകൾ, പരിമിതമായ മുൻകരുതൽ സമയം എന്നിവ കൃത്യമായി ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഈ സമീപനം റോസ്റ്ററിൻ്റെ കൃത്യതയെയും സുതാര്യതയെയും പ്രവർത്തന ശേഷിയെയും പ്രതികൂലമായി ബാധിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും, യാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനും, വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ദീർഘകാല പരിഷ്‌കരണ നടപടികൾ അന്വേഷണത്തിൻ്റെ ഭാഗമായി നിർദ്ദേശിച്ചിട്ടുണ്ട്.
കമ്പനിയുടെ സുസ്ഥിരമായ പ്രവർത്തനങ്ങളും യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാനും, സന്തുലിതമായ പ്രവർത്തന ആസൂത്രണം, ശക്തമായ നിയന്ത്രണം, ഫലപ്രദമായ മാനേജ്മെൻ്റ് എന്നിവ അനിവാര്യമാണെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും സിവിൽ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച ശേഷം നടന്ന വിശദമായ ചർച്ചകൾക്ക് പിന്നാലെ ഡിജിസിഎ ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചു:
ഇൻ്റർഗ്ലോബ് ഏവിയേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി:
ഫ്ലൈറ്റ് പ്രവർത്തനങ്ങളും പ്രതിസന്ധി മാനേജ്മെൻ്റും സംബന്ധിച്ച സമഗ്ര മേൽനോട്ടത്തിൽ വീഴ്ച്ച വരുത്തിയ സിഇഒയ്ക്ക് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2025 ലെ വിൻ്റർ ഷെഡ്യൂളിൻ്റെയും പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി, CAR ൻ്റെയും ആഘാതം വിലയിരുത്തുന്നതിൽ പരാജയപ്പെട്ടതിന് അക്കൗണ്ടബിൾ മാനേജർക്കും (സിഒഒ) മുന്നറിയിപ്പ് നൽകി. വ്യവസ്ഥാപിത ആസൂത്രണത്തിലും പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടതിന് സീനിയർ വൈസ് പ്രസിഡൻ്റിനെ (ഒസിസി) നിലവിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കുകയും, പുതിയ ചുമതലകൾ നൽകാതിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
കൂടാതെ, ഓപ്പറേഷണൽ, സൂപ്പർവൈസറി, മനുഷ്യ ശേഷി ആസൂത്രണം, റോസ്റ്റർ മാനേജ്‌മെൻ്റ് എന്നിവയിൽ ഉണ്ടായ വീഴ്ചകളെ സംബന്ധിച്ച് ഡെപ്യൂട്ടി ഹെഡ്-ഫ്ലൈറ്റ് ഓപ്പറേഷൻസ്, എവിപി-ക്രൂ റിസോഴ്‌സ് പ്ലാനിംഗ്, ഡയറക്ടർ-ഫ്ലൈറ്റ് ഓപ്പറേഷൻസ് എന്നിവർക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആന്തരിക അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ ഉചിതമായ നടപടി സ്വീകരിച്ച് ഡിജിസിഎക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഇൻഡിഗോയോട് നിർദ്ദേശിച്ചിട്ടുണ്ട്.
വ്യക്തിഗത നടപടികളോടൊപ്പം, എയർക്രാഫ്റ്റ് റൂൾസ് 1937 ലെ ചട്ടം 133A പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് ഇൻഡിഗോ എയർലൈൻസിന് ഒറ്റത്തവണ സാമ്പത്തിക പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇനിപ്പറയുന്ന വിശദാംശങ്ങൾ അനുസരിച്ച് ബാധകമായ നിയമ വ്യവസ്ഥകൾ പ്രകാരം പിഴകൾ ഈടാക്കും:
|
ക്രമ നമ്പർ
|
CAR റഫറൻസ്
|
നിയമലംഘനത്തിൻ്റെ സ്വഭാവം
|
നിർദ്ദേശിക്കപ്പെടുന്ന പിഴ
|
|
1
|
CAR 7/J/III (FDTL CAR)
|
ഫ്ലൈറ്റ് സമയം, ഫ്ലൈറ്റ് ഡ്യൂട്ടി കാലയളവ്, ഡ്യൂട്ടി കാലയളവ്, വിശ്രമ കാലയളവ് എന്നിവയുടെ പരിധികൾ പാലിക്കുന്നതിനുള്ള പദ്ധതി കൃത്യമായി രൂപപ്പെടുത്തുന്നതിലും ഫലപ്രദമായി നടപ്പിലാക്കുന്നതിലും ഉള്ള പരാജയം; റോസ്റ്റർ പ്ലാനിംഗിൽ അപര്യാപ്തമായ ബഫർ മാർജിനുകൾ |
₹30,00,000
|
|
2
|
CAR 7/J/III
|
വാണിജ്യപരമായ ആവശ്യകതകളും ഫലപ്രദമായി പ്രവർത്തിക്കാനുള്ള ക്രൂ അംഗങ്ങളുടെ ശേഷിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു |
₹30,00,000
|
|
3
|
CAR 8/O/VII – Part A (General)
|
ഫ്ലൈറ്റ് പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓപ്പറേഷൻസ് ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളിൽ വിവരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതിന് |
₹30,00,000
|
|
4
|
CAR 8/O/II – Para 3.1.4
|
അംഗീകൃത രീതികൾക്ക് വിരുദ്ധമായി പ്രവർത്തന നിയന്ത്രണ ഉത്തരവാദിത്തങ്ങളുടെ അനുചിതമായ വികേന്ദ്രീകരണവും നിർവ്വഹണവും. |
₹30,00,000
|
|
5
|
CAR 3/C/II – Annexure III, Para 1
|
ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി മൊത്തത്തിലുള്ള പ്രവർത്തനം, ധനസഹായം, നടത്തിപ്പ് എന്നിവ ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തമുള്ള മാനേജ്മെൻ്റിൻ്റെ പരാജയം. |
₹30,00,000
|
|
6
|
CAR 3/C/II – Annexure III, Para 2.4
|
വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ, CAR, പ്രവർത്തന മാനുവലുകൾ എന്നിവയെക്കുറിച്ച് മതിയായ ധാരണയോടെ ചുമതലകൾ നിർവഹിക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. |
₹30,00,000
|
കൂടാതെ, CAR 7/J/III (റിവൈസ്ഡ് FDTL CAR) ഖണ്ഡിക 3.11 ഉം ഖണ്ഡിക 6.1.4 ഉം) പ്രകാരമുള്ള വ്യവസ്ഥകൾ 68 ദിവസത്തേക്ക്, അതായത് 2025 ഡിസംബർ 05 മുതൽ 2026 ഫെബ്രുവരി 10 വരെ (രണ്ട് ദിവസം ഉൾപ്പെടെ) തുടർച്ചയായി പാലിക്കാത്തതിന്.
ദിവസേനയുള്ള പിഴ: ₹30,00,000
പാലിക്കാത്ത ആകെ ദിവസങ്ങൾ: 68 ദിവസം
പാലിക്കാത്തതിനുള്ള ആകെ പിഴ:
68 × ₹30,00,000 = ₹20,40,00,000/-
(ഇരുപത് കോടി നാല്പത് ലക്ഷം രൂപ)
|
ഇനം
|
തുക |
|
ഒറ്റത്തവണയുള്ള വ്യവസ്ഥാപിത പിഴ
|
₹1.80 കോടി
|
|
നിരന്തരമായ അനുവർത്തനരാഹിത്യത്തിനുള്ള പിഴ
|
₹20.40 കോടി
|
|
ചുമത്തിയ ആകെ പിഴ
|
₹22.20 കോടി
|
(ഇരുപത്തിരണ്ട് കോടി ഇരുപത് ലക്ഷം രൂപ)
മുകളിൽ പറഞ്ഞവ കൂടാതെ, നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യവസ്ഥാപരമായ ദീർഘകാല തിരുത്തലിനും വേണ്ടി ഇൻഡിഗോ ഡിജിസിഎയ്ക്ക് ₹ 50 കോടി ബാങ്ക് ഗ്യാരണ്ടി നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. ₹50 കോടി മൂല്യമുള്ള ബാങ്ക് ഗ്യാരൻ്റിയോട് ബന്ധിപ്പിച്ച സമഗ്ര പരിഷ്കരണ ഘടനയായ ഇൻഡിഗോ സിസ്റ്റമിക് റിഫോം അഷ്വറൻസ് സ്കീം (ISRAS) രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഈ പദ്ധതിപ്രകാരം, ബാങ്ക് ഗ്യാരൻ്റിയുടെ ഘട്ടംഘട്ടമായ റിലീസ്, നാല് പ്രധാന സ്തംഭങ്ങളിലായി നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ഡിജിസിഎ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും.
നേതൃത്വവും ഭരണനിർവ്വഹണവും (3 മാസത്തിനകം ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കി ഡിജിസിഎ സർട്ടിഫിക്കേഷൻ നേടുന്ന സാഹചര്യത്തിൽ ₹10 കോടി തിരികെ നൽകും).
മനുഷ്യശേഷി ആസൂത്രണം, റോസ്റ്ററിംഗ്, ഫാറ്റീഗ്-റിസ്‌ക് മാനേജ്മെൻ്റ് (ആദ്യഘട്ടവും 6 മാസത്തെ അനുവർത്തനവും ഉറപ്പാക്കിയ ശേഷം ₹15 കോടി തിരികെ നൽകും.)
ഡിജിറ്റൽ സംവിധാനങ്ങളും പ്രവർത്തന പ്രതിരോധ ശേഷിയും (9 മാസത്തിനകം സിസ്റ്റം അപ്‌ഗ്രേഡും സുരക്ഷാ ക്രമീകരണങ്ങളും DGCA അംഗീകരിച്ചാൽ ₹15 കോടി തിരികെ നൽകും.)
ബോർഡ് തലത്തിലുള്ള മേൽനോട്ടവും നിരന്തര അനുവർത്തനവും (9 മുതൽ 15 മാസം വരെ നീളുന്ന കാലയളവിൽ, കുറഞ്ഞത് 6 മാസത്തെ അനുവർത്തനം വിലയിരുത്തിയ ശേഷം ₹10 കോടി തിരികെ നൽകും.)
ഓരോ ഘട്ടത്തിലും ഡിജിസിഎ നടത്തുന്ന സ്വതന്ത്ര പരിശോധനയും സർട്ടിഫിക്കേഷനും ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ബാങ്ക് ഗ്യാരൻ്റിയുടെ വിട്ടുകൊടുക്കൽ. വ്യോമയാന സംവിധാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ഇൻഡിഗോ മാനേജ്മെൻ്റുമായി ഏകോപിപ്പിച്ച് വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ചേർന്ന് നടപ്പിലാക്കുന്ന സമഗ്ര പരിഷ്കാരങ്ങൾ കർശനമായി നിരീക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡിജിസിഎയുടെ വിലയിരുത്തലിൽ, ഇൻഡിഗോ കൈവരിച്ച പുരോഗതി ശ്രദ്ധേയമായ വേഗത്തിലായിരുന്നുവെന്നും വളരെ കുറച്ച് സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞുവെന്നും വ്യക്തമാക്കുന്നു. ബാധിതരായ യാത്രക്കാർക്ക് സമയബന്ധിതമായി റീഫണ്ടുകളും CAR പ്രകാരമുള്ള നഷ്ടപരിഹാരവും ഉറപ്പാക്കുന്നതോടൊപ്പം, വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം, 2025 ഡിസംബർ 3 മുതൽ 5 വരെയുള്ള കാലയളവിൽ റദ്ദാക്കിയതോ 3 മണിക്കൂറിൽ കൂടുതലായി വൈകിയതോ ആയ വിമാന യാത്രകൾക്കായി 12 മാസത്തേക്ക് സാധുവായ ₹10,000 മൂല്യമുള്ള ‘ജെസ്റ്റർ ഓഫ് കെയർ’ (GoC) വൗച്ചറും ഇൻഡിഗോ നൽകിയിട്ടുണ്ട്. ഇത് ഡിജിസിഎ അംഗീകരിക്കുന്നു.
കൂടാതെ, ഡിജിസിഎയ്ക്ക് മുന്നിൽ നിലവിലുള്ള വ്യവസ്ഥാപരമായ പരിഷ്കാരങ്ങളെ തിരിച്ചറിയുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതിനായി, വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ഇൻഡിഗോ ഒരു ആന്തരിക അന്വേഷണം നടത്തിവരികയാണ്.
ഡിജിസിഎ ആവർത്തിച്ചു വ്യക്തമാക്കുന്നതു പ്രകാരം, സുരക്ഷയും നിയമാനുസൃതമായ പാലനവും അത്യന്താപേക്ഷിതമായ മുൻഗണനകളാണ്. വ്യോമയാന മേഖലയിലെ വ്യവസ്ഥാപരമായ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ദീർഘകാല പ്രവർത്തന സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് എല്ലാ നിർവ്വഹണ നടപടികളും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം, പൈലറ്റുമാർ, ക്രൂ അംഗങ്ങൾ, മറ്റ് ജീവനക്കാർ എന്നിവരുടെ നിയമപരമായ താത്പര്യങ്ങളും ക്ഷേമവും ആവശ്യമായ രീതിയിൽ സംരക്ഷിക്കപ്പെടുമെന്നതും ഉറപ്പാക്കുന്നു.
***
(रिलीज़ आईडी: 2215765)
आगंतुक पटल : 12