സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

സുഖാത്മേ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം - 2026

നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

प्रविष्टि तिथि: 16 JAN 2026 10:10AM by PIB Thiruvananthpuram
ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഉന്നത നിലവാരമുള്ള ഗവേഷണ  പ്രവർത്തനങ്ങളിലൂടെ അസാധാരണമായ സംഭാവനകൾ നല്കിയ വ്യക്തികളെ ആദരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം സുഖാത്മേ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ ആജീവനാന്ത സംഭാവനകൾക്കും നേട്ടങ്ങൾക്കുമായി 45 വയസ്സും അതിൽ കൂടുതലുമുള്ള പ്രഗത്ഭരായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിഷ്യൻമാർക്ക് 2000 മുതൽ രണ്ട് വർഷത്തിലൊരിക്കൽ ഈ വിശിഷ്ട പുരസ്കാരം നല്കിവരുന്നു.

2026-ലെ സുഖാത്മേ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരത്തിനായുള്ള നാമനിർദ്ദേശങ്ങൾ നാഷണൽ അവാർഡ്സ്  പോർട്ടലായ https://www.awards.gov.in. വഴി ഓൺലൈനായി ക്ഷണിക്കുന്നു. അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 31 ആണ്. അർഹതയുള്ള വ്യക്തികൾക്ക് സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതാണ്, അല്ലെങ്കിൽ സ്ഥാപനങ്ങൾ മുഖേനയും പേരുകൾ നിർദ്ദേശിക്കാവുന്നതാണ്.

2026 ജൂൺ 29-ന് നടക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ദിന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രശസ്തി പത്രം, പൊന്നാട, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ, പുരസ്കാര ജേതാക്കൾ അവരുടെ പ്രവർത്തനങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന പ്രത്യേക സെഷനിലും പങ്കെടുക്കും.

സുഖാത്മേ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം - 2026 ലേയ്ക്കുള്ള നാമനിർദ്ദേശങ്ങൾ/അപേക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റായ www.mospi.gov.in-ൽ  ലഭ്യമാണ്.
 
*****

(रिलीज़ आईडी: 2215379) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil