ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സിജിഎച്ച്എസ് ഗുണഭോക്താക്കൾക്കായി കേന്ദ്ര ധനകാര്യ സേവന വകുപ്പ്, 'പരിപൂർണ മെഡിക്ലെയിം ആയുഷ് ബീമ' ആരംഭിച്ചു

प्रविष्टि तिथि: 14 JAN 2026 7:26PM by PIB Thiruvananthpuram
ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് (ഡിഎഫ്എസ്),  സിജിഎച്ച്എസ് ഗുണഭോക്താക്കൾക്കായി ഇന്ന് പരിപൂർണ മെഡിക്ലെയിം ആയുഷ് ബീമ സംരംഭം ആരംഭിച്ചു. ഇത് പണരഹിത സേവനം, ആധുനിക ചികിത്സകൾ, വിപുലമായ ആശുപത്രി ശൃംഖലയിലേക്കുള്ള പ്രവേശനം എന്നിവ വാഗ്ദാനം ചെയ്യുന്നു.
 

 
യോഗ്യതയും പരിരക്ഷയും: പോളിസിയിൽ പരമാവധി ആറ് അംഗങ്ങളുള്ള സിജിഎച്ച്എസ് ഗുണഭോക്താക്കൾക്ക് മാത്രമേ പോളിസി ലഭ്യമാകൂ. ഇന്ത്യയ്ക്കകത്ത്, നഷ്ടപരിഹാരം അടിസ്ഥാനമാക്കിയുള്ള ആശുപത്രിവാസ ചികിത്സയ്ക്ക് ഈ സംവിധാനം വഴി പരിരക്ഷ നൽകുന്നു. 10 ലക്ഷം അല്ലെങ്കിൽ 20 ലക്ഷം രൂപ ഇൻഷ്വർ തുകയായി സ്വീകരിക്കാൻ അവസരം ഉണ്ടാകും. ഇൻഷുറൻസ് കമ്പനിയും വരിക്കാരും തമ്മിൽ 70:30 അല്ലെങ്കിൽ 50:50 സഹ-പങ്കിടൽ അനുപാതത്തിൽ, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന സഹ -പേയ്‌മെന്റ് സൗകര്യം ഈ സംരംഭത്തിന്റെ സവിശേഷതയാണ്.

 പ്രധാന സവിശേഷതകൾ:

•സാധാരണ മുറി, ഐസിയു എന്നിവയ്ക്ക്, ഇൻഷ്വർ ചെയ്ത തുകയുടെ യഥാക്രമം 1%, 2% എന്ന നിരക്കിൽ മുറി വാടക പരിമിതപ്പെടുത്തിയിരിക്കുന്നു.

•30 ദിവസത്തേക്ക് പ്രീ-ഹോസ്പിറ്റലൈസേഷൻ പരിരക്ഷയും 60 ദിവസത്തേക്ക് പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ പരിരക്ഷയും ലഭ്യമാണ്

•ആശുപത്രിവാസ ചികിത്സയിൽ ഇൻഷ്വർ ചെയ്ത തുകയുടെ 100% വരെ ആയുഷ് ചികിത്സകൾക്ക്  പരിരക്ഷ ലഭിക്കുന്നു

• ആധുനിക ചികിത്സ രീതിയ്ക്കായി ഇൻഷ്വർ ചെയ്ത തുകയുടെ 25% വരെ പരിരക്ഷ ലഭിക്കുന്നു. ഇതിൽ 100% പരിരക്ഷ ലഭിക്കുന്ന ഒരു ഓപ്ഷണൽ റൈഡർ സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.

•ഓരോ ക്ലെയിം-രഹിത വർഷത്തിനും 10% സഞ്ചിത ബോണസ്, ഇൻഷ്വർ ചെയ്ത തുകയുടെ പരമാവധി 100% വരെ ലഭിക്കും.

•സാധാരണ പോളിസിയുമായി താരതമ്യപ്പെടുത്തുമ്പോൾ, 70:30, 50:50 പ്രീമിയം സഹ -പങ്കിടലിന് യഥാക്രമം 28% ഉം 42% ഉം കിഴിവിൽ ഇത് ലഭ്യമാകും.

ഈ ഓപ്ഷണൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ സിജിഎച്ച്എസ് ഗുണഭോക്താക്കൾക്കും ഒരു റീട്ടെയിൽ സൗകര്യമായി ലഭ്യമാകും. പരമാവധി ഉപയോക്താക്കൾക്ക് പ്രയോജനം ഉറപ്പാക്കാൻ ഇതിൽ ജിഎസ്ടി ഒഴിവാക്കിയിരിക്കുന്നു. നിലവിലുള്ള ആനുകൂല്യങ്ങൾക്ക് അനുബന്ധമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മെച്ചപ്പെടുത്തിയ പോളിസി, ഇന്ത്യയിലുടനീളം മികച്ച ഗുണനിലവാരവും സൗകര്യവുമുള്ള ആരോഗ്യ സേവനങ്ങളിലേക്കുള്ള വിപുലമായ പ്രവേശന ക്ഷമതയും സുഗമമായ സേവനവും ഉറപ്പാക്കും. അതുവഴി എല്ലാ CGHS ഗുണഭോക്താക്കൾക്കും സുഗമമായി ആത്മവിശ്വാസത്തോടെയുള്ള അധിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കും.


 
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിന്റെ ഓഫീസുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയും ഉടൻ തന്നെ ഈ പോളിസി സേവനം ലഭ്യമാകും.
 
SKY
 
****

(रिलीज़ आईडी: 2214842) आगंतुक पटल : 35
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil