രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ സൈന്യത്തിൻ്റെ അജയ്യമായ വീര്യവും, പരമോന്നത ത്യാഗവും, അചഞ്ചലമായ പ്രതിബദ്ധതയും രാജ്യത്തിൻ്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നു: കരസേനാ ദിനത്തിൽ രക്ഷാ മന്ത്രി
प्रविष्टि तिथि:
15 JAN 2026 8:55AM by PIB Thiruvananthpuram
2026 ജനുവരി 15 ന് ഇന്ത്യൻ കരസേനാ ദിനം ആഘോഷിക്കുന്ന അഭിമാനകരമായ വേളയിൽ, ധീരരായ ഇന്ത്യൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആശംസകൾ നേർന്നു. രാജ്യത്തിൻ്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ അജയ്യമായ ധൈര്യത്തിനും, പരമോന്നതമായ ത്യാഗത്തിനും, അചഞ്ചലമായ പ്രതിബദ്ധതയ്ക്കും രാഷ്ട്രം അഭിവാദ്യം അർപ്പിക്കുന്നതായി സമൂഹ മാധ്യമായ എക്സിൽ അദ്ദേഹം കുറിച്ചു.
അതിർത്തികളിൽ എപ്പോഴും ജാഗ്രത പുലർത്തുകയും പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ഇന്ത്യൻ സൈന്യം അവരുടെ പ്രൊഫഷണലിസം, അച്ചടക്കം, മാനുഷിക സേവനം എന്നിവയിലൂടെ ആഗോളതലത്തിൽ ആദരവ് നേടിയിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ആധുനികവും, ആത്മനിർഭരവും, ഭാവി വെല്ലുവിളികൾ നേരിടാൻ സജ്ജവുമായ ഒരു സൈന്യത്തെ കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. നന്ദിയുള്ള ഒരു രാഷ്ട്രം തങ്ങളുടെ സൈനികരോടുള്ള അഭിമാനത്തിലും ആദരവിലും ഐക്യത്തോടെ നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ജയ്പൂരിൽ നടക്കുന്ന കരസേനാ ദിനാഘോഷങ്ങളിൽ രക്ഷാ മന്ത്രി പങ്കെടുക്കും.
***
(रिलीज़ आईडी: 2214813)
आगंतुक पटल : 18